x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്റ്റ​ൽ സം​ഘ​ർ​ഷം: പൊ​ലി​സു​കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി വേ​ണം; ചെ​ന്നി​ത്ത​ല​യെ ക​ണ്ട് ശി​വ​ന്‍​കു​ട്ടി

വെബ് ഡെസ്ക്
Published: October 2, 2026 06:21 PM IST | Updated: October 2, 2026 06:21 PM IST

വി.​ശി​വ​ൻ​കു​ട്ടി.

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി മെ​ൻ​സ് ഹോ​സ്റ്റ​ലി​ൽ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ ക​ണ്ട് വി.​ശി​വ​ൻ​കു​ട്ടി. എ​സ്‌​എ​ഫ്‌​ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ ലാ​ത്തി​ച്ചാ​ർ​ജ് ന​ട​ത്തി​യ പൊ​ലി​സു​കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ശി​വ​ന്‍​കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സി​പി​എം നേ​താ​ക്ക​ൾ മ​ന്ത്രി​യെ സ​ന്ദ​ർ​ശി​ച്ച​ത്.

ഡി​വൈ​എ​ഫ്ഐ സ​മ​ര​ത്തി​നി​ടെ ക​ന്‍റോ​ൺ​മെ​ന്‍റ് എ​സ്‌​ഐ ഗോ​കു​ലി​നെ​തി​രെ സി​പി​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ക്ര​ട്ട​റി വി. ​ജോ​യ് എം​എ​ൽ​എ പ​ര​സ്യ​മാ​യി ഭീ​ഷ​ണി മു​ഴ​ക്കി​യെ​ന്ന ആ​ക്ഷേ​പ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ​യാ​ണ് ഈ ​പു​തി​യ നീ​ക്കം. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ക​ന്‍റോ​ൺ​മെ​ന്‍റ് എ​സ്‌​എ​ച്ച്ഒ സ​തീ​ഷി​ന്‍റെ കാ​ട്ടാ​ക്ക​ട​യി​ലെ വീ​ടി​ന് പൊ​ലി​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി.

സ​മ​ര​ത്തി​നി​ടെ പൊ​ലി​സി​നെ ആ​ക്ര​മി​ച്ച​തി​ന് ആ​റു ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു. സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​മം മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹൈ​ദ​ർ അ​ലി​യും എ​സ്‌​എ​ഫ്‌​ഐ പ്ര​വ​ർ​ത്ത​ക​ൻ വേ​ണു​വും അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.

Tags : Discussion Ramesh Chennithala V. Sivankutty Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up