Kerala
ന്യൂഡല്‍ഹി: മുഖ്യമന്ത്രിയെ ഇന്ന് തന്നെ അറിയാമെന്ന പ്രതീക്ഷയിൽ കേരളം. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായുള്ള ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും തമ്മിലുള്ള കൂടിക്കാഴ്ച അവസാനിച്ചു.
കേരളം ഉറ്റുനൊക്കുന്ന തീരുമാനം ഇന്നുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതാക്കൾ. എന്നാൽ ആരാകും മുഖ്യമന്ത്രിയെന്ന ഒരു സൂചനയും നേതൃത്വം നൽകിയിട്ടില്ല.
അതേസമയം കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുന്‍ഷി കേരളത്തിലേക്ക് തിരിച്ചു. വൈകുന്നേരം ഏഴോടെ ദീപാദാസ് മുന്‍ഷി തിരുവനന്തപുരത്ത് എത്തും.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ചര്‍ച്ചയുടെ ഭാഗമായി മുന്‍ കെപിസിസി അധ്യക്ഷന്മാരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. കെ. മുരളീധരൻ, കെ. സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസൻ എന്നിവരെയാണ് വിളിപ്പിച്ചത്. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ
ഷാഫി പറമ്പില്‍, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ് എന്നിവരെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു.
അതേസമയം മുഖ്യമന്ത്രിയെ സംബന്ധിച്ച് ഡല്‍ഹിയില്‍ നിന്നുള്ള തീരുമാനം കാത്തിരിക്കുകയാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിന് ശേഷം എന്താണെന്നുള്ളത് തീരുമാനിക്കുമെന്നും ബാക്കി കാര്യങ്ങള്‍ ആലോചിച്ച് അറിയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗ് നേതൃയോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
Kerala
ന്യൂഡല്‍ഹി: മുഖ്യമന്ത്രിയെ ഇന്ന് തന്നെ അറിയാമെന്ന പ്രതീക്ഷയിൽ കേരളം. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായുള്ള നിർണായകമായ യോഗത്തിനായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാർഗെയുടെ വസതിയിലെത്തി.
കേരളം ഉറ്റുനൊക്കുന്ന യോഗം ആരംഭിച്ചതായാണ് സൂചന. എഐസിസി സംഘടനാ കാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗാപാലിനെയും ചർച്ചയ്ക്ക് വിളിപ്പിച്ചതായി റിപ്പോർട്ടുണ്ട്.
ഇന്ന് തന്നെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് വിവരം. കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുന്‍ഷി കേരളത്തിലേക്ക് തിരിച്ചു. വൈകുന്നേരം ഏഴോടെ ദീപാദാസ് മുന്‍ഷി തിരുവനന്തപുരത്ത് എത്തും.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ചര്‍ച്ചയുടെ ഭാഗമായി മുന്‍ കെപിസിസി അധ്യക്ഷന്മാരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. കെ. മുരളീധരൻ, കെ. സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസൻ എന്നിവരെയാണ് വിളിപ്പിച്ചത്. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ
ഷാഫി പറമ്പില്‍, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ് എന്നിവരെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു.
അതേസമയം മുഖ്യമന്ത്രിയെ സംബന്ധിച്ച് ഡല്‍ഹിയില്‍ നിന്നുള്ള തീരുമാനം കാത്തിരിക്കുകയാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിന് ശേഷം എന്താണെന്നുള്ളത് തീരുമാനിക്കുമെന്നും ബാക്കി കാര്യങ്ങള്‍ ആലോചിച്ച് അറിയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗ് നേതൃയോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചയിൽ കോൺഗ്രസിനെ പരിഹസിച്ച് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. ജനാധിപത്യത്തിന് അപമാനമാണ് കോൺഗ്രസിന്റെ മുഖ്യമന്ത്രി തർക്കമെന്നും അപമാനം അഭിമാനമായാണ് കോൺഗ്രസ് കൊണ്ടുനടക്കുന്നതെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
അവർക്ക് നാണമില്ലെങ്കിൽ പിന്നെ നമ്മളെന്ത് നാണിക്കാനാണെന്ന് ചോദിച്ച പന്ന്യന്‍ രവീന്ദ്രന് സംസ്ഥാന ചരിത്രത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഒരു പാർട്ടി ഇത്രയും വൈകുന്നത് ആദ്യമെന്നും പറഞ്ഞു.
കേരള രാഷ്ട്രീയം മലീമസമായിരിക്കുന്നു. എങ്ങനെ പെരുമാറണമെന്ന് നേതാക്കളെ പഠിപ്പിക്കേണ്ട സമയമായിരിക്കുന്നു. നേതാക്കൾ പരസ്പരം മോശമായി പറയുന്നത് മര്യാദയല്ല.നീ പോടാ, ചെറ്റ എന്നൊക്കെ പറയുന്നത് എന്തൊരു വാക്കാണ്. ജീർണത പരിഹരിക്കാനുള്ള പ്രവർത്തനം വേണം
അമാന്യമായ വാക്കുകൾ ആരും പറയാൻ പാടില്ലെന്നും പന്ന്യൻ പറഞ്ഞു.
Kerala
ന്യൂഡല്‍ഹി: മുഖ്യമന്ത്രിയെ ഇന്ന് തന്നെ അറിയാമെന്ന പ്രതീക്ഷയിൽ കേരളം. വിഷയത്തിൽ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാർഗെയും രാഹുൽ ഗാന്ധിയും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച അഞ്ചരയ്ക്ക് നടക്കും.
ഇന്ന് തന്നെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് വിവരം. കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുന്‍ഷി കേരളത്തിലേക്ക് തിരിച്ചു. വൈകുന്നേരം ഏഴോടെ ദീപാദാസ് മുന്‍ഷി തിരുവനന്തപുരത്ത് എത്തും.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ചര്‍ച്ചയുടെ ഭാഗമായി മുന്‍ കെപിസിസി അധ്യക്ഷന്മാരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. കെ. മുരളീധരൻ, കെ. സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസൻ എന്നിവരെയാണ് വിളിപ്പിച്ചത്. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ
ഷാഫി പറമ്പില്‍, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ് എന്നിവരെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു.
അതേസമയം മുഖ്യമന്ത്രിയെ സംബന്ധിച്ച് ഡല്‍ഹിയില്‍ നിന്നുള്ള തീരുമാനം കാത്തിരിക്കുകയാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിന് ശേഷം എന്താണെന്നുള്ളത് തീരുമാനിക്കുമെന്നും ബാക്കി കാര്യങ്ങള്‍ ആലോചിച്ച് അറിയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗ് നേതൃയോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
Kerala
തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ എംഎൽഎമാരുടെ എണ്ണം മാത്രമായിരിക്കില്ല പ്രധാനമെന്ന് കെ. മുരളീധരൻ. എണ്ണം മാത്രമെങ്കിൽ എന്നേ പ്രഖ്യാപിക്കാമായിരുന്നു. ജനവികാരവും ഘടക കക്ഷികളുടെ അഭിപ്രായങ്ങളടക്കം ഹൈക്കമാൻഡ് പരിഗണിക്കുമെന്നും മുരളീധരൻ പറഞ്ഞു.
മത്സരിക്കാത്ത ഒരാൾ മുഖ്യമന്ത്രിയായാലുള്ള ഉപതെരഞ്ഞെടുപ്പിൻ്റെ റിസ്ക്ക് അടക്കം എഐസിസി പരിഗണിച്ചായിരിക്കും തീരുമാനമെന്നും മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിൽ ജനവികാരവും ഘടക കക്ഷികളുടെ നിലപാടും പ്രധാനമാണ്.
കോൺഗ്രസ് മുഖ്യമന്ത്രിയെ അല്ല തീരുമാനിക്കുന്നത്, യുഡിഎഫ് മുഖ്യമന്ത്രിയെ ആണെന്നും മുരളീധരൻ പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ നിശ്ചയിക്കണമെന്ന് തീരുമാനിക്കാന്‍ ഹൈക്കമാന്‍ഡ് വിളിച്ച വിശാല യോഗം ഇന്ന് ചേരും.
മുന്‍ കെപിസിസി അധ്യക്ഷന്മാരുമായും, വര്‍ക്കിംഗ് പ്രസിഡന്റുമാരുമായും ഇന്ന് ഹൈക്കമാന്‍ഡ് നേതൃത്വം ചര്‍ച്ച നടത്തും. നിലവിലെ ചര്‍ച്ചയില്‍ കെ.സി. വേണുഗോപാലിന് തന്നെയാണ് മുന്‍തൂക്കം. ഘടകക്ഷികളുടെ നിലപാട് കൂടി അറിഞ്ഞ ശേഷം അന്തിമ പ്രഖ്യാപനം വരും.
Kerala
ന്യൂഡൽഹി: കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ നിശ്ചയിക്കണമെന്ന് തീരുമാനിക്കാന്‍ ഹൈക്കമാന്‍ഡ് വിളിച്ച വിശാല യോഗം ഇന്ന്. മുന്‍ കെപിസിസി അധ്യക്ഷന്മാരുമായും, വര്‍ക്കിംഗ് പ്രസിഡന്റുമാരുമായും ഇന്ന് ഹൈക്കമാന്‍ഡ് നേതൃത്വം ചര്‍ച്ച നടത്തും.
നിലവിലെ ചര്‍ച്ചയില്‍ കെ.സി. വേണുഗോപാലിന് തന്നെയാണ് മുന്‍തൂക്കം. ഘടകക്ഷികളുടെ നിലപാട് കൂടി അറിഞ്ഞ ശേഷം അന്തിമ പ്രഖ്യാപനം വരും. പ്രഖ്യാപനം വൈകുന്നതില്‍ വിമര്‍ശനം ശക്തമായതോടെ ഹൈക്കമാന്‍ഡും സമ്മര്‍ദ്ദത്തിലാവുകയായിരുന്നു.
തിങ്കളാഴ്ചയാണ് മുതിർന്ന നേതാക്കൾക്ക് ഡൽഹിയിൽ നിന്ന് വിളി വന്നത്. കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാവാൻ സാധ്യതയുണ്ടെന്ന് വാർത്തകൾ പുറത്തുവന്നതോടെയാണ് ഹൈക്കമാൻഡിന്റെ നീക്കം ഉണ്ടായത്.
National
ന്യൂഡൽഹി: കേരളത്തിന്റെ മുഖ്യമന്ത്രിയെ നാളെയോടെ പ്രഖ്യാപിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ആശയവിനിമയത്തിനായി കെപിസിസി മുൻ അധ്യക്ഷന്മാരെയും വർക്കിംഗ് പ്രസിഡന്റുമാരെയും ഡൽഹിക്കു വിളിപ്പിച്ചു.
കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയായേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് ഡൽഹിയിൽ ഇന്നു മുതിർന്ന നേതാക്കളുമായി കോണ്‍ഗ്രസ് ഹൈക്കമാൻഡിന്റെ ചർച്ച. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മന്ത്രിസഭയിൽ ചേരുന്ന സാഹചര്യത്തിൽ പകരം നേതാവിനെ നിയമിക്കുന്നതടക്കമുള്ള കാര്യങ്ങളും ഡൽഹിയിൽ ചർച്ചയായേക്കും.
മന്ത്രിസഭയിലെ പ്രാതിനിധ്യവും വി.ഡി. സതീശന് അനുകൂലമായി കേരളത്തിലുണ്ടായ പൊതുവികാരവും മുതിർന്ന നേതാവായ രമേശ് ചെന്നിത്തലയുടെ സാധ്യതകളുമെല്ലാം കണക്കിലെടുത്തുള്ള സമവായവും യുഡിഎഫ് ഘടകകക്ഷികളെ വിശ്വാസത്തിലെടുക്കുന്നതും പുതിയ മന്ത്രിസഭയ്ക്ക് അനുകൂലമായ സാഹചര്യം വളർത്തിയെടുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളും ഇന്നത്തെ ചർച്ചകളിൽ ഉയർന്നേക്കും. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും നേരിട്ടുതന്നെ കേരള നേതാക്കളുമായി ആശയവിനിമയം നടത്തും.
ഡൽഹിക്കു വിളിപ്പിച്ച കെപിസിസി മുൻ അധ്യക്ഷന്മാരും വർക്കിംഗ് പ്രസിഡന്റുമാരും അടക്കമുള്ള മുതിർന്ന നേതാക്കളുമായി കോണ്‍ഗ്രസ് ഹൈക്കമാൻഡ് ഇന്നു നടത്തുന്ന ചർച്ചകളെത്തുടർന്ന് എല്ലാ സാഹചര്യങ്ങളും വിലയിരുത്തി പ്രഖ്യാപനം നടത്തുമെന്ന് എഐസിസി കേന്ദ്രങ്ങൾ സൂചിപ്പിച്ചു.
തർക്കങ്ങളില്ലെന്നും എല്ലാവരെയും വിശ്വാസത്തിലെടുത്ത് ജനാധിപത്യപരമായാണു തീരുമാനങ്ങളെടുക്കുകയെന്നും ഉന്നത നേതാവ് വിശദീകരിച്ചു. കേരളത്തിലെ സാഹചര്യങ്ങൾ വിശദമായി ഹൈക്കമാൻഡും നിരീക്ഷകരും വിലയിരുത്തിയിട്ടുണ്ടെന്നും പാർട്ടിയിൽ പൊട്ടിത്തെറി ഉണ്ടാകില്ലെന്നും ഹൈക്കമാൻഡ് തീരുമാനത്തിന് വഴങ്ങുമെന്നും നേതാവ് അവകാശപ്പെട്ടു.
വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. മുരളീധരൻ, കെ. സുധാകരൻ, എം.എം. ഹസൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരായ പി.സി. വിഷ്ണുനാഥ്, ഷാഫി പറന്പിൽ, എ.പി. അനിൽകുമാർ തുടങ്ങിയവരുമായി ഇന്നു നടക്കുന്ന ചർച്ച നിർണായകമാണെന്നും സമവായമുണ്ടാകുമെന്നും എഐസിസി നേതൃത്വം കരുതുന്നു. കഴിഞ്ഞ ശനിയാഴ്ച ഡൽഹിയിൽ നടന്ന ചർച്ചയുടെ തുടർച്ചയാണെങ്കിലും ചർച്ചാവിഷയങ്ങൾ വ്യത്യസ്തമാകും. മുല്ലപ്പള്ളിയുമായി ടെലിഫോണിലാകും ചർച്ച.
സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ള പ്രധാന നേതാക്കളുമായി രാഹുലും ഖാർഗെയും ഇതിനിടെ പലതവണ ആശയവിനിമയം നടത്തി. ചർച്ചകൾക്കുശേഷം അസാധാരണ സാഹചര്യമുണ്ടായില്ലെങ്കിൽ മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം വൈകില്ലെന്ന് എഐസിസി വ്യക്തമാക്കി.
ടീം യുഡിഎഫാണു മത്സരിച്ചതെന്നും മുഖ്യമന്ത്രിസ്ഥാനാർഥിയായി ആരെയും ഉയർത്തിക്കാട്ടുന്നില്ലെന്നു മുൻകൂർ വ്യക്തമാക്കിയിരുന്നുവെന്നും എഐസിസി ചൂണ്ടിക്കാട്ടി. ജനാധിപത്യപരമായ പ്രക്രിയ ഏറ്റവും ഫലപ്രദമായി നടപ്പാക്കുന്നതിനാണ് നേരിയ കാലതാമസമെന്നും ഹൈക്കമാൻഡ് തീരുമാനം അടിച്ചേൽപ്പിക്കുന്നുവെന്നത് തെറ്റായ പ്രചാരണമാണെന്നും നേതൃത്വം വിശദീകരിച്ചു.
Kerala
തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയെ രണ്ടുദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് കെ. മുരളീധരൻ പറഞ്ഞു. വേവോളം കാത്തിരുന്നാൽ ആറുവോളം കാത്തിരിക്കാമെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. പഴയകാലത്ത് പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിച്ചിരുന്നു. ഇപ്പോൾ നേതാക്കൾ മാറിയപ്പോൾ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായി എന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
ഹൈക്കമാൻഡ് തീരുമാനത്തിനോടൊപ്പം നിൽക്കും. കോൺഗ്രസ് രാഷ്ട്രീയത്തിൽ ഇതെല്ലാം പതിവാണ്. ഹൈക്കമാൻഡ് വീണ്ടും അഭിപ്രായം തേടിയാലും എന്റെ അഭിപ്രായം ഒന്നേയുള്ളൂ. തീരുമാനം വരട്ടെ, വരുന്നതുവരെ കാത്തിരിക്കാമെന്നും മുരളീധരൻ വ്യക്തമാക്കി.
അതേസമയം, നേതാക്കളുടെ മുന്നറിയിപ്പ് മറികടന്നുകൊണ്ട് തെരുവിൽ സ്ഥാപിച്ച ഫ്ലക്സുകൾ എടുത്ത് മാറ്റാൻ പ്രവർത്തകർ തയ്യാറായില്ല. മലപ്പുറം നഗരത്തിലെ ഫ്ലക്സുകളാണ് എടുത്തു മറ്റാത്തതെ വച്ചിരിക്കുന്നത്. കെ.സി. വേണുഗോപാലിനും വി.ഡി. സതീശനും വേണ്ടി സ്ഥാപിച്ച ഫ്ലക്സുകളാണ് നഗരത്തിൽ തുടരുന്നത്.
National
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ സൈനിക നടപടിയായ ഓപ്പറേഷൻ സിന്ദൂറിനിടെ പാക്കിസ്ഥാന് ചൈന സാങ്കേതിക സഹായം നൽകിയെന്ന റിപ്പോർട്ടിൽ പാർലമെന്റിൽ അടിയന്തര ചർച്ച വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
ഇന്ത്യയുടെ സൈനിക നടപടിക്കിടെ ചൈന പാക്കിസ്ഥാന് തത്സമയ വിവരങ്ങളും സാറ്റലൈറ്റ് ചിത്രങ്ങളും നൽകി സഹായിച്ചെന്ന സൈനിക വൃത്തങ്ങളുടെ വെളിപ്പെടുത്തലിനു പിന്നാലെയാണ് കോൺഗ്രസിന്റെ ഈ ആവശ്യം.
ഓപ്പറേഷൻ സിന്ദൂരിന്റെ ഒന്നാം വാർഷികവേളയിൽ മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശാണ് കേന്ദ്രസർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.
അതിർത്തിയിൽ ചൈന ഭീഷണിയുയർത്തുകയും പാക്കിസ്ഥാനെ സൈനികമായി സഹായിക്കുകയും ചെയ്യുമ്പോൾ എന്തിനാണ് മോദി സർക്കാർ ചൈനയുമായുള്ള വ്യാപാര നിയന്ത്രണങ്ങളിൽ ഇളവുവരുത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു.
ലഡാക്കിലെ ഇന്ത്യൻ ഭൂപ്രദേശങ്ങളിൽ ചൈനയുടെ ഇടപെടൽ തുടരുന്ന സാഹചര്യത്തിൽ ചൈനീസ് നിക്ഷേപങ്ങൾക്കും ഇറക്കുമതിക്കും സർക്കാർ കൂടുതൽ ഇളവുകൾ നൽകുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്നും കോൺഗ്രസ് ആരോപിച്ചു.
ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യൻ വ്യോമസേനയുടെ നീക്കങ്ങൾ നിരീക്ഷിക്കാനും ലക്ഷ്യങ്ങൾ തകർക്കാനും ചൈന പാക്കിസ്ഥാന് കൃത്യമായ വിവരങ്ങൾ കൈമാറിയെന്ന് ഡെപ്യൂട്ടി ചീഫ് ഓഫ് ആർമി സ്റ്റാഫ് ലെഫ്. ജനറൽ രാഹുൽ സിംഗ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
National
ന്യൂഡൽഹി: കേരളത്തിന്റെ മുഖ്യമന്ത്രിയെ ഇന്നു പ്രഖ്യാപിക്കാൻ സാധ്യത. കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരുമായി കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും ഇന്നു നടത്തുന്ന ചർച്ചകളിൽ സമവായമുണ്ടാകുമെന്നാണ് പ്രതീക്ഷ.
മൂന്നു നേതാക്കൾക്കും സ്വീകാര്യമായ ഫോർമുലയുണ്ടാകുമെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കി. മുഖ്യമന്ത്രിപദവിയിലേക്കു പരിഗണിക്കുന്ന മൂന്നു നേതാക്കളുമായും ഇന്നു രാവിലെ പത്തരയോടെ സുപ്രധാന ചർച്ച നടത്താനാണു ഹൈക്കമാൻഡ് തീരുമാനം. ചർച്ചയ്ക്കുശേഷം ഇന്നോ നാളെയോ നിയുക്ത മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയും വൈകില്ല.
കോണ്‍ഗ്രസ് എംഎൽഎമാരുടെ അഭിപ്രായവും ജനാഭിപ്രായവും മാനിച്ച് ജനാധിപത്യ രീതിയിലാകും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുകയെന്ന് ഉന്നത എഐസിസി നേതാവ് ദീപികയോട് പറഞ്ഞു. കേന്ദ്രനിരീക്ഷകരായ എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കും ട്രഷറർ അജയ് മാക്കനും കേരളത്തിലെത്തി നടത്തിയ ചർച്ചകളുടെ വിശദമായ റിപ്പോർട്ട് കോണ്‍ഗ്രസ് അധ്യക്ഷനു കൈമാറി. റിപ്പോർട്ടിന്റെ വിശദാംശങ്ങൾ സോണിയ ഗാന്ധി, രാഹുൽ, പ്രിയങ്ക അടക്കമുള്ളവരുമായി ഖാർഗെയും നിരീക്ഷകരും ചർച്ച ചെയ്തു.
കേരളത്തിലെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുക്കപ്പെട്ട 63 ജനപ്രതിനിധികളുമായി നടത്തിയ ചർച്ചകളിലെ ഓരോരുത്തരുടെയും അഭിപ്രായം റിപ്പോർട്ടിൽ രേഖപ്പെടുത്തി. ഇതോടൊപ്പം എ.കെ. ആന്റണി അടക്കമുള്ള മുതിർന്ന നേതാക്കൾ, ഘടകകക്ഷി നേതാക്കൾ, എംപിമാർ തുടങ്ങിയവരുമായി നടത്തിയ ചർച്ചകളെ സംബന്ധിച്ച വിശദാംശങ്ങളുമുണ്ട്. നേതാക്കളെ അനുകൂലിച്ചും പ്രതികൂലിച്ചും കേരളത്തിലും സമൂഹമാധ്യമങ്ങളിലും ഉയർന്ന ജനാഭിലാഷവും ഹൈക്കമാൻഡിനെ നിരീക്ഷകർ അറിയിച്ചു.
എല്ലാ വശങ്ങളും പരിഗണിച്ച് മുഖ്യമന്ത്രിയെ നിശ്ചയിക്കുന്പോൾ ഒരുപോലെ അർഹതയും കഴിവുമുള്ള മറ്റു രണ്ടു പേർക്കും പകരം പദവികളും പരിഗണനയും നൽകാൻ ഹൈക്കമാൻഡ് പദ്ധതി തയാറാക്കിയിട്ടുണ്ട്. മൂന്നു പ്രബല നേതാക്കളും ഒരു സമുദായത്തിൽനിന്നാണെന്നതും തലവേദനയാണ്. എങ്കിലും മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ധനമന്ത്രി അടക്കമുള്ള സുപ്രധാന പദവികൾ മൂന്നുപേർക്കും നൽകുന്നതും പരിഗണനയിലുണ്ട്.
എഐസിസിയിലെ സുപ്രധാന പദവിയടക്കം മറ്റുചില നിർദേശങ്ങളും ഇന്നത്തെ ചർച്ചയിൽ ഉയർന്നേക്കാം. അടുത്ത വർഷത്തെ യുപി അടക്കമുള്ള നിയമസഭാ തെരഞ്ഞെടുപ്പുകൾക്കും 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിനും മുന്നോടിയായി എഐസിസി നേതൃത്വത്തിലെ രണ്ടാമനായി ഹിന്ദി ബെൽറ്റിൽനിന്നുള്ള നേതാവിനെ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയും കുറച്ചുനാളുകളായി ഹൈക്കമാൻഡിന്റെ ആലോചനയിലുണ്ട്.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി ഫ്ലക്സ് ബോർഡുകൾ, പോസ്റ്ററുകൾ, കരിഓയിൽ അഭിഷേകം, പാൽ അഭിഷേകം, പോസ്റ്റർ കത്തിക്കൽ, ബോർഡുകൾ നശിപ്പിക്കൽ, തെരുവിലെ പ്രതിഷേധ പ്രകടനങ്ങൾ, ചിലരുടെ പരസ്യമായ അഭിപ്രായപ്രകടനങ്ങൾ എന്നിവയെല്ലാം പാർട്ടി അച്ചടക്കത്തിനും മര്യാദകൾക്കും ചേരുന്നതല്ലെന്ന് എഐസിസി ചൂണ്ടിക്കാട്ടി.
പിണറായി ഭരണം അവസാനിപ്പിച്ച് യുഡിഎഫിനു വൻ വിജയം സമ്മാനിച്ച ജനങ്ങളെ അപമാനിക്കുന്നതാണ് ഏതാനും ദിവസങ്ങളായി നടക്കുന്ന പരസ്യ വിഴുപ്പലക്കൽ. വിവാദങ്ങൾ ഉടനടി അവസാനിപ്പിക്കാൻ നിർദേശം നൽകണമെന്നും നിരീക്ഷകർ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ കെ.സി.വേണുഗോപാൽ പക്ഷത്തിനു മുൻതൂക്കം. ഹൈക്കമാൻഡ് നിരീക്ഷകർക്ക് മുന്നിൽ 47 പേർ കെ.സി.വേണുഗോപാലിന്റെ പേര് പറഞ്ഞെന്നാണ് സൂചന.
എന്നാൽ 20ലേറെ പേരുടെ പിന്തുണയുണ്ടെന്ന് വി.ഡി.സതീശനും രമേശ് ചെന്നിത്തലയും പറയുന്നു. സതീശനും ചെന്നിത്തലയും നിരീക്ഷകരെ കണ്ട് തങ്ങളുടെ അവകാശവാദങ്ങൾ ഉന്നയിച്ചപ്പോൾ കെ.സി. വേണുഗോപാൽ കൂടിക്കാഴ്ചയിൽ നിന്ന് വിട്ടുനിന്നിരുന്നു.
അതേസമയം എംഎൽഎമാരുടെ അഭിപ്രായമടങ്ങിയ റിപ്പോർട്ട് എഐസിസി നിരീക്ഷകർ ഇന്ന് ഹൈക്കമാൻഡിന് സമർപ്പിക്കും. റിപ്പോർട്ട് പരിശോധിച്ച ശേഷം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചേക്കും.
ഘടകകക്ഷികളുടെ അഭിപ്രായവും നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും ഹൈക്കമാൻഡിനെ അറിയിക്കും. ഞായറാഴ്ച തന്നെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് നീക്കം.
Kerala
തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ എഐസിസി നിരീക്ഷകര്‍ ഇന്ന് ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കും. രാഹുല്‍ഗാന്ധിയും മല്ലികാർജുൻ ഖർഗെയുമായി നിരീക്ഷകര്‍ കൂടിക്കാഴ്ച നടത്തി സാഹചര്യം ധരിപ്പിക്കും. മുഖ്യമന്ത്രി ആര് എന്ന ചോദ്യത്തിന് ഇനി ഹൈക്കമാൻഡിന്റെ തീരുമാനം നിർണായകമാകും.
മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകളിൽ എംഎൽഎമാരുടെ എണ്ണത്തിൽ പ്രതീക്ഷയർപ്പിക്കുകയാണ് കെ.സി. വേണുഗോപാൽ. എന്നാൽ ഘടകക്ഷികളുടെ നിലപാടിലാണ് സതീശൻ പക്ഷത്തിന്റെ പ്രതീക്ഷ. രമേശ് ചെന്നിത്തലയും ആത്മവിശ്വാസം കൈവിടുന്നില്ല.
അന്തിമ തീരുമാനത്തിനായി സംസ്ഥാനത്തെ സീനീയർ നേതാക്കളെ ഇന്നോ നാളെയോ ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിക്കും. അതേസമയം മുഖ്യമന്ത്രി പദവിയിലേക്ക് തനിക്ക് അനുകൂലമായ ജനവികാരം ഹൈക്കമാന്റിന് ബോധ്യപ്പെടുമെന്ന ഉറച്ച വിശ്വാസത്തിലാണ് വി.ഡി. സതീശൻ ക്യാമ്പ്.
Kerala
തിരുവനന്തപുരം: പത്തുവർഷത്തിനു ശേഷം അധികാരം കിട്ടിയതിനു പിന്നാലെ കോൺഗ്രസിലും ഘടകകക്ഷികളിലും മന്ത്രിസ്ഥാന ചർച്ചകൾ കൊഴുക്കുന്നു. മുഖ്യമന്ത്രി ആരാകും എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും കോൺഗ്രസിൽ മന്ത്രിമാരെ നിശ്ചയിക്കുക. ഈ കാര്യത്തിൽ കേന്ദ്ര നേതൃത്വത്തിന്റെയും കെപിസിസി നേത്യത്വത്തിന്റെ ഇടപെടലുകളും നിർണായകമാണ്.
ഇപ്പോഴത്തെ നിലയിൽ 21 അംഗ മന്ത്രിസഭയ്ക്കാണ് സാധ്യത. ഇതിൽ പത്ത് മന്ത്രിപദവിയെങ്കിലും ഘടകകക്ഷികൾക്ക് നൽകും.കൂടാതെ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ ചീഫ് വിപ്പ് തുടങ്ങിയ പദവികളും കോൺഗ്രസും ഘടകക്ഷികളും തമ്മിൽ വീതിച്ചെടുക്കും. കോൺഗ്രസിന് ലഭിക്കുന്ന 11 മന്ത്രി പദവികളിൽ പലവിധ പരിഗണനകൾ വേണ്ടിവരും.
ഇപ്പോഴത്തെ നിലയിൽ രമേശ് ചെന്നിത്തലയാണ് എംഎൽഎമാരിൽ ഏറ്റവും സീനിയർ. തിരുവഞ്ചൂർ രാധാകൃഷ്ണനും കെ. മുരളീധരനും തൊട്ടടുത്തുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുൻ നിരയിലുണ്ട്. തിരുവനന്തപുരം ജില്ലയിൽ നിന്ന് കെ. മുരളീധരൻ കൂടാതെ സി.പി.ജോൺ ഘടകകക്ഷി പ്രതിനിധി എന്ന നിലയിൽ മന്ത്രിസഭയിൽ ഇടം പിടിക്കും.
എം.വിൻസെന്റും എറണാകുളത്തുനിന്നുള്ള ടി.എസ്. വിനോദും മന്ത്രികസേരയ്ക്കായി രംഗത്തുണ്ട്. കൊല്ലം ജില്ലയിൽ നിന്ന് ബിന്ദു കൃഷ്ണയും വിഷ്ണുനാഥും രംഗത്തുണ്ട്. വിഷ്ണുനാഥിനെ സ്പീക്കർ പദവിയിലേക്കും പരിഗണിക്കുന്നുണ്ട്. കായംകുളത്തുനിന്ന് ജയിച്ച ലിജു, മുവാറ്റുപുഴയിൽ നിന്നുള്ള മാത്യു കുഴൽനാടൻ,തൃത്താലയിൽ നിന്നുള്ള വി.ടി.ബാൽറാം, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മലപ്പുറത്തു നിന്നുള്ള എ.പി. അനിൽകുമാർ, വയനാട്ടിൽ നിന്നുള്ള ടി.സിദ്ദിക്ക് എന്നിവർക്കെല്ലാം ഏറെക്കുറെ മന്ത്രിസ്ഥാനം ഉറപ്പാണ്.
സണ്ണി ജോസഫിനെ മന്ത്രി പദവിയിൽ പരിഗണിച്ചില്ലെങ്കിൽ അങ്കമാലിയിൽ നിന്നുള്ള റോജി എം. ജോണായിരിക്കും മന്ത്രിയാകുക. സ്വതന്ത്രന്മാരെ പരിഗണിക്കുകയാണെങ്കിൽ അമ്പലപ്പുഴയിൽ ജയിച്ച ജി. സുധാകരനു തന്നെയായിരിക്കും ആദ്യപരിഗണന മുസ്ലിം ലീഗിൽ നിന്ന് അഞ്ച് മന്ത്രിമാരുണ്ടാകും. പി.കെ.കുഞ്ഞാലിക്കുട്ടിയെ കൂടതെ പി.കെ. ബഷീർ, മഞ്ഞളാംകുഴി അലി, ആബിദ് ഹുസൈൻ തങ്ങൾ, കെ.എം. ഷാജി , എൻ.ഷംസുദീൻ എന്നിവരാണ് പരിഗണനയിലുള്ളത്.
കേരള കോൺഗ്രസിൽ നിന്ന് മോൻസ് ജോസഫിനാണ് ആദ്യപരിഗണന. മറ്റു പദവികൾ കിട്ടുകയാണെങ്കിൽ ഇരിങ്ങാലക്കുടയിൽ നിന്നുള്ള തോമസ് ഉണ്ണിയാടന് സാധ്യതയുണ്ട്. പി.ജെ. ജോസഫിന്റെ മകനായ അപു ജോസഫിന് മന്ത്രി പദവിയിൽ താൽപര്യമുണ്ടെങ്കിൽ മുന്തിയ പരിഗണന കിട്ടിയേക്കും.
ആർഎസ്പിയിലെ ഷിബു ബേബിജോണും മന്ത്രി പദവി ഉറപ്പിച്ചു. ഒരു എംഎൽഎ മാത്രമുള്ള കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിന് മന്ത്രി പദവി കിട്ടുമോയെന്ന് ഇപ്പോൾ പറയാൻ ആകില്ല. ഒറ്റക്കക്ഷികൾക്ക് രണ്ടരവർഷം വീതം നൽകുകയാണെങ്കിൽ അനൂപും വടകരയിൽ നിന്നുള്ള കെ.കെ.രമയും പരിഗണനയിൽ വന്നേക്കും.
കെ.കെ.രമയെ ഡെപ്യൂട്ടി സ്പീക്കറായി പരിഗണിക്കണമെന്ന് അഭിപ്രായവും സജീവമാണ്. സ്പീക്കർ പദവി കോൺഗ്രസ് ഏറ്റെടുക്കും. സീനിയർ നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മുൻ സ്പീക്കർകൂടിയായ എൻ.ശക്തൻ, പി.സി വിഷ്ണുനാഥ് എന്നിവരുടെ പേരാണ് പരിഗണനയിൽ.
Kerala
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിലെ വൻ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി ചർച്ചകളിലേയ്ക്ക് കടന്ന് കോൺഗ്രസ്. മുഖ്യമന്ത്രി ചർച്ചകൾക്കായി ദില്ലിയിൽ ഇന്ന് നിർണായക യോഗം ചേരും.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ വൈകുന്നേരം മൂന്നിനാണ് യോഗം. രാഹുൽ ഗാന്ധിയും കേരളത്തിൽ നിന്നെത്തുന്ന കെ.സി. വേണുഗോപാലും യോഗത്തില്‍ പങ്കെടുക്കും എന്നാണ് വിവരം.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി എഐസിസി നേതാക്കൾ ഇന്ന് കൂടിയാലോചനകൾ നടത്തും. ഒരാഴ്ചക്കകം മുഖ്യമന്ത്രിയെ പ്രഖ്യാപനത്തിനാണ് ശ്രമം. അതേസയമം, മുഖ്യമന്ത്രി പദത്തിനായി പാർട്ടിയിലെ പ്രമുഖ നേതാക്കൾക്കിടയിൽ നീക്കങ്ങൾ ശക്തമായിട്ടുണ്ട്.
എംഎല്‍എമാരിൽ ഭൂരിപക്ഷത്തിന്റെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് കെസി പക്ഷം അവകാശപ്പെടുന്നത്. കൂടുതൽ എംപിമാരും മുതിർന്ന നേതാക്കളും ഒപ്പമുണ്ടാകുമെന്നും ഇവർ പ്രതീക്ഷിക്കുന്നു.
എംഎൽഎമാരുടെ എണ്ണം മാത്രമല്ല പരിഗണിക്കേണ്ടതെന്നാണ് സതീശൻ വിഭാഗത്തിന്റെ നിലപാട്. ഘടകകക്ഷികളെ കൂടെനിർത്തിക്കൊണ്ടുള്ള നീക്കങ്ങൾക്കാണ് സതീശൻ പ്രാധാന്യം നൽകുന്നത്. പദവി ലഭിച്ചില്ലെങ്കിൽ അദ്ദേഹം കടുത്ത നിലപാടുകളിലേയ്ക്ക് നീങ്ങിയേക്കുമെന്ന സൂചനയുണ്ട്. ഇതിനെല്ലാം പുറമെ, സീനിയോറിറ്റിക്കാണ് മുഖ്യമന്ത്രി പദത്തിൽ മുൻഗണന നൽകേണ്ടതെന്ന് ചെന്നിത്തല വിഭാഗം വാദിക്കുന്നത്.
Kerala
തിരുവനന്തപുരം: കോണ്‍ഗ്രസ് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടു ഘടകകക്ഷികളുമായി ചർച്ച നടത്തിയതായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി.
ഘടകകക്ഷികൾ സ്വതന്ത്രമായ അഭിപ്രായം പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസിന്റെ എംഎൽഎമാരുടെ അഭിപ്രായം കൂടി തേടും. കോണ്‍ഗ്രസ് ഹൈക്കമാൻഡാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.
വോട്ടെണ്ണൽ ഇന്നു നടക്കാനിരിക്കേ വലിയ ആത്മവിശ്വാസമുണ്ട്. വലിയ ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിക്കുമെന്നും മാധ്യമപ്രവർത്തകരുമായി സംസാരിക്കവേ ദീപാദാസ് മുൻഷി പറഞ്ഞു.
International
മോസ്കോ: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ഫോണിൽ ചർച്ച നടത്തി. ഇറാനുമായുള്ള വെടിനിർത്തൽ നീട്ടാനുള്ള ട്രംപിന്റെ തീരുമാനത്തെ പുടിൻ സ്വാഗതം ചെയ്തു.
ഇറാനെതിരെയോ അയൽരാജ്യങ്ങൾക്കെതിരെയോ സൈനിക നടപടി ഉണ്ടായാൽ അനുഭവിക്കേണ്ടിവരും. ഇത് അന്താരാഷ്ട്ര സമൂഹത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നും പുടിൻ മുന്നറിയിപ്പ് നൽകി. ഇത്തരം നീക്കങ്ങൾ ഒഴിവാക്കണമെന്നും നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകണമെന്നും പുടിൻ ട്രംപിനോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
മിഡിൽ ഈസ്റ്റിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നയതന്ത്ര നീക്കങ്ങൾക്ക് റഷ്യയുടെ പൂർണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു. അഞ്ചാം വർഷത്തിലേക്ക് കടന്ന യുക്രെയ്ൻ യുദ്ധത്തെക്കുറിച്ചും ഇരു നേതാക്കളും ചർച്ച നടത്തി. മേയ് ഒമ്പതിന് നടക്കുന്ന റഷ്യയുടെ വിജയദിന ആഘോഷങ്ങളോട് അനുബന്ധിച്ച് താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിക്കാൻ തയാറാണെന്ന് പുടിൻ അറിയിച്ചു.
Kerala
കൊച്ചി: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച സമൂഹമാധ്യമങ്ങളിൽ നിന്ന് തെരുവിലേക്ക്. യുഡിഎഫ് ജയിക്കും വി.ഡി.സതീശൻ നയിക്കുമെന്ന ഫ്ലക്സ് ആലുവയിൽ വച്ചു. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നേ കോൺഗ്രസിൽ മുഖ്യമന്ത്രി തർക്കം തുടരുന്നതിനിടെയാണ് ആലുവ തോട്ടുമുഖത്ത് ഫ്ലക്സ് ഉയർന്നത്.
കഴിഞ്ഞ ദിവസം മലപ്പുറത്തെ കാലടി പഞ്ചായത്തിലും ഇത്തരം ഫ്ലക്സ് പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനിടെ കെ.സി.വേണുഗോപാലിന്റെ വിക്കിപീഡിയ പേജിൽ 13-ാമത് കേരള മുഖ്യമന്ത്രിയെന്ന വിവരണം പ്രത്യക്ഷപ്പെട്ടു. വ്യാപകമായി ഇത് പ്രചരിപ്പിക്കപ്പെട്ടതോടെ പിന്നീട് എഡിറ്റ് ചെയ്തു നീക്കി.
കഴിഞ്ഞദിവസം ജനനായകൻ എന്നപേരിൽ രമേശ് ചെന്നിത്തലയുടെ വീഡിയോ പുറത്തു വന്നതിനു പിന്നാലെ കേരള യാത്ര എന്ന പേരിൽ പോഡ്കാസ്റ്റും തുടങ്ങിയിരുന്നു. കെഎസ്യു കാലം മുതലുള്ള ജീവിതമാണ് പ്രമേയം.
NRI
ന്യൂയോർക്ക്: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) സംഘടിപ്പിക്കുന്ന പ്രതിമാസ സാഹിത്യ ചർച്ച ശനിയാഴ്ച നടക്കും. പ്രശസ്ത നോവലിസ്റ്റ് വിനോദ് കൃഷ്ണയുടെ ഡിസി ബുക്ക്സ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ നോവൽ "ലീക്ക് 86' ആണ് ചർച്ച ചെയ്യപ്പെടുന്നത്.
എൺപതുകളിലെ കേരളീയ സാമൂഹ്യ ജീവിതം ക്രിയാത്മകമായി ആവിഷ്കരിക്കുന്ന കൃതിയാണിത്. നൈതികതയുള്ള മനുഷൃരും അധികാരഭ്രാന്തും തമ്മിലുള്ള കലഹം മിത്തും യഥാർത്ഥ്യവും ഇടകലർത്തി പൊള്ളിക്കുന്ന അനുഭവമാക്കുന്നു.
നിലവിലെ നോവൽ സങ്കല്പങ്ങളെ അട്ടിമറിക്കുന്ന അഖ്യാനമാണ് ഈ നോവലിനുള്ളത്. സങ്കടങ്ങൾ അല്ല നിസഹായയാണ് മനുഷ്യന്റെ സ്ഥായിഭാവം എന്ന് സ്ഥാപിക്കുന്ന രചനയാണിത്. ശനിയാഴ്ച രാവിലെ 10ന് (സിഎസ്ടി) സൂം പ്ലാറ്റ്ഫോമിലാണ് സമ്മേളനം നടക്കുന്നത്.
വായനക്കാരനും നിരൂപകനുമായ അഭിലാഷ് ചിറ്റത്തുക്കാട്ടിൽ നോവൽ പരിചയപ്പെടുത്തി സംസാരിക്കും. തുടർന്ന് നടക്കുന്ന സംവാദത്തിൽ നോവലിസ്റ്റ് വിനോദ് കൃഷ്ണ നേരിട്ട് പങ്കെടുത്ത് എഴുത്തനുഭവം പങ്കുവയ്ക്കുകയും വായനക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്യും.
പ്രമേയത്തിലും അവതരണത്തിലും പുതുമയാർന്ന ഈ കൃതിയെക്കുറിച്ച് കൂടുതൽ അറിയുവാനും ചർച്ചകളിൽ സജീവമായി പങ്കെടുക്കാനും എല്ലാ സാഹിത്യപ്രേമികളെയും ക്ഷണിക്കുന്നതായി ലാന ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾ 214 435 0124 സാമുവേൽ പനവേലി (പ്രസിഡന്റ്) , 347 204 0062 നിർമ്മല ജോസഫ് (മാലിനി) (സെക്രട്ടറി) , 469 274 6501 ഷാജു ജോൺ (പ്രോഗ്രാം കമ്മിറ്റി ചെയർമാൻ) എന്നിവരിൽ നിന്നും ലഭിക്കും
സൂം മീറ്റിംഗ് ഐഡി: 831 2865 6132.
International
ന്യൂഡൽഹി: ഇസ്ലമാബാദിൽ നടന്ന ചർച്ചകളിൽ ധാരണയായില്ലെങ്കിലും യുഎസ്-ഇറാൻ അടുത്ത ഘട്ടം ചർച്ചകൾ വ്യാഴാഴ്ച ജനീവയിൽ നടന്നേക്കുമെന്നു റിപ്പോർട്ട്. ഫെബ്രുവരിയിൽ ജനീവയിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെ ഇറാനുനേരെ യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണം ഉണ്ടായിരുന്നു. ഇതു മേഖലയെ യുദ്ധസമാനമായ സാഹചര്യത്തിലേക്കു തള്ളിവിട്ടു. എന്നാൽ, പുതിയ സാഹചര്യത്തിൽ സമാധാനത്തിനുള്ള സാധ്യതകൾ തേടി ഇരുപക്ഷവും വീണ്ടും ചർച്ചയ്ക്കു തയാറെടുക്കുകയാണ്.
അതിനിടെ, ഇറാന്റെ തുറമുഖങ്ങളിൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം ആഗോള വിപണിയെ ആശങ്കയിലാഴ്ത്തി. ലോകത്തെ പ്രധാന ഊർജഗതാഗത പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം പൂർണമായും നിലച്ചതായി അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ, മേഖലയിലൂടെ സഞ്ചരിക്കുകയായിരുന്ന കപ്പലുകൾ പാതിവഴിയിൽനിന്നു തിരിച്ചിട്ടു. നിലവിൽ ഹോർമുസ് മേഖലയിൽ കപ്പൽ ഗതാഗതം നിശ്ചലമായ അവസ്ഥയിലാണ്.
ഇറാൻ തുറമുഖങ്ങൾ ഉപരോധിക്കാൻ അമേരിക്ക പശ്ചിമേഷ്യയിൽ വൻ സൈനിക സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ഏബ്രഹാം ലിങ്കൺ ഉൾപ്പെടെ പതിനാറ് യുദ്ധക്കപ്പലുകൾ മേഖലയിലുണ്ട്. എന്നാൽ പേർഷ്യൻ ഗൾഫിനുള്ളിൽ നിലവിൽ യുഎസ് യുദ്ധക്കപ്പലുകൾ ഇല്ലെന്നാണു പ്രതിരോധ വക്താക്കൾ നൽകുന്ന വിവരം.
അതേസമയം, നിയമവിരുദ്ധമായ ആവശ്യങ്ങൾ അമേരിക്ക മുന്നോട്ടുവയ്ക്കുന്നില്ലെങ്കിൽ മാത്രമേ ചർച്ചകൾക്കു പ്രസക്തിയുള്ളൂ എന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലി വ്യക്തമാക്കി. സമാധാനത്തിനു തയാറാണെങ്കിലും അമേരിക്ക ഉപരോധവുമായി മുന്നോട്ടുപോവുകയാണെങ്കിൽ എല്ലാ പ്രത്യാഘാതങ്ങളും നേരിടാൻ ഇറാൻ സജ്ജമാണെന്നും ഫതാലി വ്യക്തമാക്കി.
International
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനായി പാക്കിസ്ഥാനിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെ ഇറാനെതിരേ രൂക്ഷഭാഷയിൽ പ്രതികരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചർച്ചകൾക്കായി ഇറാൻ ഇനിയും വരുമോ എന്ന കാര്യത്തിൽ തനിക്ക് ആശങ്കയില്ലെന്നും ഇറാൻ നിലവിൽ അത്യന്തം മോശമായ അവസ്ഥയിലാണെന്നും ട്രംപ് പറഞ്ഞു. മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ട്രംപ്.
ഇറാന്റെ സൈനികശേഷി ഏകദേശം പൂർണമായും ഇല്ലാതായെന്ന് ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ മിസൈൽ ശേഖരം തീരാറായി. ഡ്രോണുകളും മിസൈലുകളും നിർമിക്കാനുള്ള അവരുടെ ശേഷി തകർത്തു. ഇറാന്റെ പാലങ്ങൾ അധികമൊന്നും തകർക്കാതെ അമേരിക്ക മര്യാദ കാണിച്ചെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇറാൻ ഒരിക്കലും ആണവായുധം കൈവശം വയ്ക്കില്ലെന്ന് ട്രംപ് ഉറപ്പിച്ചു പറഞ്ഞു. "ഇറാൻ ഇപ്പോഴും ആണവായുധം നിർമിക്കാനാണു ശ്രമം നടത്തുന്നത്. ചർച്ചകളിൽ അക്കാര്യം വ്യക്തമാണ്. എന്നാൽ അതു നടക്കില്ല.' ട്രംപ് വ്യക്തമാക്കി. ചർച്ചകൾ പുനരാരംഭിക്കുമോ എന്ന ചോദ്യത്തിന്, ഇറാൻ ചർച്ചകൾക്കു തയാറായില്ലെങ്കിലും തനിക്കൊന്നുമില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി.
ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാനുള്ള ഇറാന്റെ ശ്രമം ലോകത്തെ ഭീഷണിപ്പെടുത്തുന്നതിനു തുല്യമാണെന്ന് ട്രംപ് പറഞ്ഞു. ഇതിനെതിരേ തിങ്കളാഴ്ച രാവിലെ മുതൽ യുഎസ് നാവികസേന ഉപരോധം ഏർപ്പെടുത്തും. ഇറാനിൽനിന്ന് ആരും എണ്ണ വാങ്ങുന്നില്ലെന്ന് ഉറപ്പാക്കാൻ മറ്റു രാജ്യങ്ങളുമായി ചേർന്നു പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇറാൻ ആവശ്യപ്പെടുന്ന അനധികൃത ടോൾ നൽകുന്ന കപ്പലുകൾക്കു സമുദ്രത്തിൽ സുരക്ഷിതമായ യാത്ര ഉറപ്പുനൽകാനാവില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
അതേസമയം, ഇസ്ലമാബാദിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായി നടന്ന ചർച്ച പരാജയപ്പെടാൻ കാരണം അമേരിക്കയുടെ അന്യായമായ നിബന്ധനകളാണെന്ന് ഇറാൻ ആരോപിച്ചു. വെടിനിർത്തൽ ഉൾപ്പെടെയുള്ള പല കാര്യങ്ങളിലും ഏകദേശ ധാരണയിൽ എത്തിയെങ്കിലും ആണവായുധം സംബന്ധിച്ച വിഷയത്തിൽ ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്കു തയാറാകാത്തതാണു ചർച്ചകൾ അലസാൻ കാരണം.
International
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ നടന്ന യുഎസ്-ഇറാൻ ചർച്ചയിലുടനീളം അമേരിക്കൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇടപെടലുണ്ടായിരുന്നെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. ഇറേനിയൻ നേതാക്കളുമായി ചർച്ച നടത്തുന്നതിനിടെ ട്രംപ് നിരന്തരം തങ്ങളുമായി സമ്പർക്കം പുലർത്തിയിരുന്നു. 21 മണിക്കൂറിൽ എത്രതവണ പ്രസിഡന്റുമായി സംസാരിച്ചെന്ന് അറിയില്ല - വാൻസ് മാധ്യമങ്ങളോട് പറഞ്ഞു.
ട്രംപിനൊപ്പം യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്, യുഎസ് മിലിട്ടറി സെൻട്രൽ കമാൻഡ് തലവൻ അഡ്മിറൽ ബ്രാഡ് കൂപ്പർ എന്നിവരുമായും നിരന്തരം കൂടിയാലോചനകൾ നടത്തിയെന്ന് വാൻസ് പറഞ്ഞു.
ലളിതവും അന്തിമവുമായ ഒരു ഉപാധി ഇറാനുമുന്നിൽ വച്ചുകൊണ്ടാണ് പാക്കിസ്ഥാനിൽനിന്നു തങ്ങൾ പോകുന്നതെന്നും ജെ.ഡി. വാൻസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള കോൺഗ്രസ് നേതാക്കളുടെ പരസ്യ പ്രതികരണങ്ങളെ വിമർശിച്ച് ശശി തരൂർ എംപി. കെട്ടിടം കെട്ടിയ ശേഷമല്ലേ ഫർണിച്ചർ വാങ്ങേണ്ടത്? ഇപ്പോൾ വീട് പണി നടന്നുകൊണ്ടിരിക്കുകയാണ്.
വീട് പൂർത്തിയാകുന്നതിന് മുൻപ് ഫർണിച്ചറിനെക്കുറിച്ച് സംസാരിക്കുന്നത് അർത്ഥമില്ലാത്ത കാര്യമാണ്. മേയ് നാലിന് ചിത്രം വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള നേതാക്കളുടെ അനാവശ്യ പ്രസ്താവനകൾ വോട്ടർമാർക്കിടയിൽ തെറ്റായ സന്ദേശം നൽകും.
അത്തരം അർത്ഥമില്ലാത്ത സംസാരങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എംഎൽഎമാരുടെ അഭിപ്രായം തേടിയ ശേഷം ഹൈക്കമാൻഡാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുക. അതിൽ മറ്റാർക്കും അഭിപ്രായം പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
National
ന്യൂഡൽഹി: നക്സൽ തീവ്രവാദം രാജ്യത്തുനിന്ന് പൂർണമായും നീക്കം ചെയ്യുന്നതിനുള്ള ശ്രമങ്ങൾ സംബന്ധിച്ച വിഷയം ലോക്സഭ ഇന്നു ചർച്ച ചെയ്യും. ‘രാജ്യത്തെ ഇടതുപക്ഷ തീവ്രവാദത്തിൽനിന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങൾ’എന്ന തലക്കെട്ടിൽ ചട്ടം 193 പ്രകാരം ലിസ്റ്റ് ചെയ്തിരിക്കുന്ന ഹ്രസ്വചർച്ചയ്ക്ക് ടിഡിപി എംപി ബൈറെഡ്ഢി ശബാരിയും ശിവസേന അംഗം ശ്രീകാന്ത് ഷിൻഡെയും ചേർന്ന് തുടക്കം കുറിക്കും.
2026 മാർച്ച് 31ന് മുന്‍പായി രാജ്യത്തുനിന്ന് നക്സൽ ഭീഷണി പൂർണമായും തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തേ പ്രഖ്യാപിച്ചിരുന്നു. മന്ത്രി പ്രഖ്യാപിച്ച സമയപരിധി അവസാനിക്കാൻ ഒരു ദിവസം ബാക്കിനിൽക്കെയാണു വിഷയം സംബന്ധിച്ച ചർച്ച പാർലമെന്റിൽ നടത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്. ചർച്ചയ്ക്ക് സർക്കാർ മറുപടി നൽകും.
നിലവിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് ഇടതുപക്ഷ തീവ്രവാദം ബാധിച്ചിരിക്കുന്ന ജില്ലകളുടെ എണ്ണം ഏഴായി കുറഞ്ഞിട്ടുണ്ട്. ഇടതുപക്ഷ തീവ്രവാദത്തെ നേരിടുന്നതിന് രൂപീകരിച്ച ദേശീയനയവും പ്രവർത്തനപദ്ധതികളുടെയും സമഗ്രമായ അവലോകനം കേന്ദ്രസർക്കാർ അടുത്തിടെ നടത്തിയിരുന്നു. ഒന്‍പത് സംസ്ഥാനങ്ങളിലെ 38 ജില്ലകളിലാണ് ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച അവലോകനം നടത്തിയത്.
ഇതോടൊപ്പം ശേഷിക്കുന്ന സായുധ നക്സൽ കേഡറുകളെ നിർവീര്യമാക്കുന്നതിനായി സുരക്ഷാസേന മെഗാ ഓപ്പറേഷനും ആരംഭിച്ചിരുന്നു.
International
ടെഹ്റാൻ: യുദ്ധം അവസാനിപ്പിക്കാൻ ചർച്ച നടക്കുന്നു എന്നവകാശപ്പെടുന്ന അമേരിക്കൻ പ്രസിഡന്റ ട്രംപിനെ പരിഹസിച്ച് ഇറാൻ. ആന്തരികസംഘർഷങ്ങൾ വർധിച്ച പശ്ചാത്തലത്തിൽ ട്രംപ് തന്നോടുതന്നെ ചർച്ച നടത്താൻ തുടങ്ങിയോ എന്ന് ഇറേനിയൻ സൈനിക വക്താവ് ഇബ്രാഹിം സൊൾഫഖാരി ചോദിച്ചു.
നിങ്ങളെപ്പോലുള്ളവരുമായി ഒത്തുപോകാൻ ഞങ്ങൾക്കു കഴിയില്ലെന്നും ഞങ്ങൾ നിങ്ങളുമായി ഒരിക്കലും കരാർ ഉണ്ടാക്കില്ലെന്നും സൊൾഫഖാരി കൂട്ടിച്ചേർത്തു.
യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്കായി അമേരിക്ക ഇറാന് 15 ഇന നിർദേശങ്ങൾ കൈമാറി എന്ന റിപ്പോർട്ടിനു പിന്നാലെയാണ് അദ്ദേഹം ഇതു പറഞ്ഞത്.
ഇറാന്റെ ആണവപദ്ധതികൾ അവസാനിപ്പിക്കൽ, ഹിസ്ബുള്ള പോലുള്ള സായുധ സംഘടനകൾക്കു സഹായം നിർത്തൽ, ഹോർമുസ് കടലിടുക്ക് തുറക്കൽ തുടങ്ങിയ നിർദേശങ്ങളാണ് അമേരിക്ക കൈമാറിയതെന്ന് പാക്കിസ്ഥാൻ വൃത്തങ്ങൾ സൂചിപ്പിച്ചു.
15 ഇന നിർദേശങ്ങൾ ചർച്ച ചെയ്യാൻ വേണ്ടി മാത്രം ട്രംപ് ഭരണകൂടം ഒരു മാസത്തെ വെടിനിർത്തൽ നടപ്പാക്കാൻ പദ്ധതിയിടുന്നതായി ചില ഇസ്രേലി വൃത്തങ്ങൾ പറഞ്ഞതായും റിപ്പോർട്ടുണ്ട്.
ഇതിനിടെ, ഇറാനും ഇസ്രയേലും പരസ്പരം ആക്രമണം തുടർന്നു. ഇസ്രയേലിലെ ടെൽ അവീവ്, കുവൈറ്റ്, ജോർദാൻ, ബഹ്റിൻ എന്നീ രാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങൾ എന്നിവിടങ്ങളിൽ ആക്രമണം നടത്തിയതായി ഇറാനിലെ വിപ്ലവഗാർഡ് അറിയിച്ചു.
ഇറേനിയൻ ഡ്രോൺ ആക്രമണങ്ങളെ ചെറുത്തതായി സൗദിയും കുവൈറ്റും അറിയിച്ചു. കുവൈറ്റ് ഇന്റർനാഷണൽ വിമാനത്താവളത്തിലെ ഇന്ധന സംഭരണ കേന്ദ്രത്തിലുണ്ടായ ആക്രമണത്തിൽ വലിയ തീപിടിത്തമുണ്ടായി.
ഇറേനിയൻ തലസ്ഥാനമായ ടെഹ്റാനിലുടനീളം വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ അറിയിച്ചു. നാവിക ക്രൂസ് മിസൈലുകൾ ഉത്പാദിപ്പിക്കുന്ന രണ്ടു കേന്ദ്രങ്ങൾ നശിപ്പിച്ചതായും കൂടിച്ചേർത്തു. എന്നാൽ പാർപ്പിടകേന്ദ്രങ്ങളാണ് ആക്രമിക്കപ്പെട്ടതെന്ന് ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Kerala
തിരുവനന്തപുരം: ബജറ്റിന്റെ ധനാഭ്യർഥന ചർച്ച നിയമസഭയിൽ തുടങ്ങുന്നത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പൊതുമരാമത്ത്, വിനോദ സഞ്ചാര വകുപ്പുകളിൽ.
സാധാരണ മുഖ്യമന്ത്രിയുടെ വകുപ്പുകളിൽ ധനാഭ്യർഥന ചർച്ച തുടങ്ങുന്നതാണെന്നു നിയമസഭയുടെ കീഴ്വഴക്കം. മുഖ്യമന്ത്രിക്ക് അസൗകര്യമുണ്ടെങ്കിൽ മന്ത്രിസഭയിലെ മറ്റു സീനിയറായ മന്ത്രിമാരുടെ വകുപ്പുകളിലാകും ധനാഭ്യർഥന ചർച്ച ആരംഭിക്കുക.
നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് 15-ാമതുള്ള പൊതുമരാമത്തിലും ഇതിലും പിന്നിലുള്ള വിനോദസഞ്ചാര വകുപ്പിലുമായി ധനാഭ്യർഥന ചർച്ച തുടങ്ങുന്നത്. 23നു നിയമസഭ വീണ്ടും സമ്മേളിച്ച ശേഷം 24നാണ് ധനാഭ്യർഥന ചർച്ച തുടങ്ങുക.
സംസ്ഥാനത്തെ 46 വകുപ്പുകളിലായാണ് 13 ദിവസം നീളുന്ന ധനാഭ്യർഥന ചർച്ച നടക്കേണ്ടത്. ബജറ്റിലെ വകുപ്പു തിരിച്ചുള്ള ചർച്ചകൾക്കായി ബന്ധപ്പെട്ട സബ്ജക്ട് കമ്മിറ്റികൾക്കു പോകുന്നതിനാലാണ് ഇപ്പോൾ രണ്ടാഴ്ചയോളം നിയമസഭാ സമ്മേളനത്തിന് അവധി നൽകുന്നത്. ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് വിവിധ സബ്ജക്ട് കമ്മിറ്റികൾ ഇഴകീറി പരിശോധിച്ച് മാറ്റങ്ങൾ വരുത്തിയാണ് വീണ്ടും നിയമസഭയിൽ വകുപ്പു തിരിച്ചുള്ള ധനാഭ്യർഥന ചർച്ചയ്ക്ക് എത്തുന്നത്. ഇത് 24 നാണ് തുടങ്ങുന്നത്.
ആദ്യ ദിവസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ വകുപ്പുകളും തുടർന്നു ഭക്ഷ്യ വകുപ്പിനെയുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 26നാണ് മുഖ്യമന്ത്രിയുടെ വകുപ്പുകളുടെ ധനാഭ്യർഥന ചർച്ച നടക്കുക. മുഖ്യമന്ത്രിയുടെ നിർദേശാനുസരണം സ്പീക്കറാണ് ധനാഭ്യർഥന ചർച്ചയുടെ വകുപ്പു തിരിച്ചുള്ള പട്ടിക തയാറാക്കുന്നത്. ആദ്യ ദിവസം മുഖ്യമന്ത്രിക്ക് അസൗകര്യമുള്ള സാഹചര്യത്തിലാണ് വകുപ്പു മാറ്റിനൽകിയതെന്നാണ് നിയമസഭയുടെ വിശദീകരണം.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ മുതിർന്ന സിപിഎം മന്ത്രിമാരായ പി. രാജീവ്, കെ.എൻ. ബാലഗോപാൽ എന്നിവരുടെയും മന്ത്രിസഭയിലെ രണ്ടും മൂന്നും സ്ഥാനത്തുള്ള ഘടകകക്ഷി മന്ത്രിമാരുടെയും വകുപ്പുകളെ ഒഴിവാക്കി ചർച്ച തുടങ്ങുന്നതിൽ മന്ത്രിസഭയിലെ പല പ്രമുഖർക്കും എതിർപ്പുണ്ട്.
National
ന്യൂഡൽഹി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ഫയലിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് പരാമർശമുള്ളതായി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ വിഷയം ലോക്സഭയിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ്.
വിഷയം ഇന്ത്യയുടെ അന്താരാഷ്ട്ര പ്രതിച്ഛായയെ ബാധിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോർ ലോക്സഭയിൽ അടിയന്തരപ്രമേയ നോട്ടീസ് നൽകി. പ്രധാനമന്ത്രി മോദിയുടെ നയതന്ത്ര ഇടപെടലുകളെപ്പറ്റി എപ്സ്റ്റീന്റെ മെയിലിൽ പരാമർശമുള്ളത് ആശങ്കപ്പെടുത്തുന്നതാണെന്നും മാണിക്കം അടിയന്തരപ്രമേയത്തിൽ പറഞ്ഞു.
2017 ജൂലൈ ഒന്‍പതിന് എപ്സ്റ്റീൻ എഴുതിയതെന്ന് ആരോപിക്കപ്പെടുന്ന മെയിലിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉൾപ്പെട്ടിട്ടുള്ള കൂടിക്കാഴ്ചകളെക്കുറിച്ചും ഇതിനുപിന്നാലെ ഇസ്രയേലിലേക്കു നടത്തിയ ഔദ്യോഗിക യാത്രയെക്കുറിച്ചും പരാമർശിക്കുന്നുണ്ടെന്ന് മാണിക്കം ചൂണ്ടിക്കാട്ടി. ഇത്തരം വിഷയങ്ങൾ അന്താരാഷ്ട്രതലത്തിൽ ചർച്ച ചെയ്യുന്പോൾ സഭയ്ക്കു നിശബ്ദമായിരിക്കാൻ കഴിയില്ലെന്നും സർക്കാർ ഇതിനു വ്യക്തമായ വിശദീകരണം നൽകണമെന്നും മാണിക്കം ആവശ്യപ്പെട്ടു.
ഇന്ത്യയിലും അന്താരാഷ്ട്ര മാധ്യമങ്ങളിലും പ്രചരിക്കുന്ന എപ്സ്റ്റീന്റെ ഇ-മെയിലിന്റെ ഒരു ഭാഗമാണ് പ്രധാനമന്ത്രിയുടെ പേര് ഉൾപ്പെട്ടിട്ടുള്ള വിവാദങ്ങൾക്കാധാരം. മോദിയുടെ 2017ലെ ഇസ്രയേൽ സന്ദർശനം പരാമർശിക്കുന്ന മെയിലിൽ ഇന്ത്യൻ പ്രധാനമന്ത്രി ഉപദേശം സ്വീകരിച്ചുവെന്നും യുഎസ് പ്രസിഡന്റിനുവേണ്ടിയെന്നും പരാമർശമുണ്ട്.
"അത് നടന്നു'വെന്നാണ് എപ്സ്റ്റീന്റെ മെയിലിലെ അവസാനഭാഗത്തുള്ള ഒരു വരി. ഈ പ്രയോഗം എന്തിനെ സംബന്ധിക്കുന്നതാണെന്നും വ്യാപകമായ അന്താരാഷ്ട്ര ചർച്ചകൾ നടന്നിട്ടും എന്തുകൊണ്ടാണ് ഈ വിഷയത്തിൽ സർക്കാർ വ്യക്തത വരുത്താത്തതെന്നും മാണിക്കം അടിയന്തരപ്രമേയത്തിൽ ചോദിച്ചു. എന്നാൽ വിഷയം അടിയന്തരമായി ചർച്ച ചെയ്യണമെന്ന മാണിക്കത്തിന്റെ ആവശ്യം സഭ തള്ളി.
എപ്സ്റ്റീൻ ഫയലിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് ഉൾപ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നതിനു പിന്നാലെ മോദിയെക്കുറിച്ചുള്ള പരാമർശം ശിക്ഷിക്കപ്പെട്ട ഒരു കുറ്റവാളിയുടെ അടിസ്ഥാനരഹിതമായ ജല്പനങ്ങൾ മാത്രമാണെന്നു ചൂണ്ടിക്കാട്ടി വിദേശകാര്യമന്ത്രാലയം തള്ളിയിരുന്നു.
അതേസമയം, എപ്സ്റ്റീൻ ഫയലിന്റെ പുതുതായി പുറത്തിറങ്ങിയ ഭാഗങ്ങളിൽ ജെഫ്രി എപ്സ്റ്റീൻ റിലയൻസ് ഗ്രൂപ്പ് തലവൻ അനിൽ അംബാനിയുമായി 2017-19 കാലയളവിൽ നിരന്തരസന്പർക്കം പുലർത്തിയിരുന്നുവെന്നും മോദി സർക്കാരിനുവേണ്ടിയുള്ള പിൻവാതിൽ ചർച്ചകൾക്കായി അനിൽ അംബാനി സ്വയംതന്നെ ഇടനിലക്കാരനായി ഉയർത്തിക്കാട്ടിയെന്നും വിവരമുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Kerala
തിരുവനന്തപുരം: കോൺഗ്രസുമായി ഇടഞ്ഞു നിൽക്കുന്ന ശശി തരൂർ എംപിയെ ഒപ്പം കൂട്ടാൻ സിപിഎം. ദുബായിയിലുള്ള ഒരു വ്യവസായി വഴിയാണ് ചർച്ചകൾ നടക്കുന്നതെന്നാണ് റിപ്പോർട്ട്. നിലവിൽ ദുബായിലുള്ള തരൂർ രാത്രിയിൽ വ്യവസായിയുമായി ചർച്ച നടത്തുമെന്നും സൂചനകളുണ്ട്.
കോൺഗ്രസ് കൊച്ചിയിൽ നടത്തിയ മഹാപഞ്ചായത്തിൽ തരൂരിന് അവഗണന നേരിട്ടിരുന്നു. തരൂരിനെ അനുനയിപ്പിക്കാനുള്ള ശ്രമം പാർട്ടി നടത്തുന്നതിനിടെയാണ് നിർണായക നീക്കവുമായി സിപിഎം രംഗത്തെത്തിയത്. 27ന് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് സമിതി യോഗം തിരുവനന്തപുരത്ത് ചേരുന്നുണ്ട്.
ആ യോഗത്തിൽ തരൂര്‍ പങ്കെടുക്കില്ല. അതേസമയം രാഹുൽഗാന്ധി തരൂരുമായി ചർച്ച നടത്തും. തരൂരിനെ പിണക്കി നിർത്തുന്നത് ശരിയല്ലെന്ന സന്ദേശം നേതാക്കൾ രാഹുലിന് നൽകിയെന്നാണ് സൂചന. പാർലമെന്റ് സമ്മേളനത്തിന് മുൻപ് തന്നെ പിണക്കം തീർക്കാനാണ് ശ്രമം.
ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയപ്പോൾ തരൂർ ബിജെപിയിൽ ചേരുമെന്ന് പ്രചാരണം ഉണ്ടായിരുന്നു. ആ സമയം രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉൾപ്പടെയുള്ളവർ അദ്ദേഹത്തിനെതിരെ തിരിഞ്ഞിരുന്നു.
Kerala
കോഴിക്കോട്: കേരളത്തിലെ സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ചകളുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതു കേരള ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ പങ്കെടുക്കാമെന്നു വാക്കു നല്കിയതിനാലാണെന്നു ശശി തരൂര്‍ എംപി പറഞ്ഞു.
"ഇത്തരമൊരു സാഹചര്യത്തില്‍ ഒരുതവണ ജയ്പുര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ എനിക്ക് പങ്കെടുക്കാന്‍ സാധിക്കാതെ വന്നിട്ടുണ്ട്. എന്റെ പുസ്തക പ്രകാശനം കെഎല്‍എഫില്‍ ഉണ്ടായിരുന്നു.
നേതൃത്വവുമായി സംസാരിച്ച ശേഷമാണ് തീരുമാനം എടുത്തത്. മറിച്ചുള്ള വാര്‍ത്തകള്‍ ശരിയല്ല. പാര്‍ട്ടിക്കുള്ളില്‍ പറയേണ്ട കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയില്ല'' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇടതു മന്ത്രിമാരും ഇടതുമുന്നണി നേതാക്കളും രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ കേന്ദ്രത്തിനെതിരേ നടത്തിയ സമരത്തിൽ കേരളാ കോണ്‍ഗ്രസ് -എം നേതാവ് ജോസ് കെ. മാണിയുടെയും ആർജെഡി നേതാവ് എം.വി ശ്രേയാംസ്കുമാറിന്റെയും അസാന്നിധ്യം ചർച്ചയായി.
കേരളാ കോണ്‍ഗ്രസ് മുന്നണിമാറ്റം സംബന്ധിച്ച് പലതരത്തിലുള്ള വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് ഇന്നലെ ഇടതുമുന്നണിയുടെ സത്യഗ്രഹം നടന്നത്. ഇതിൽ ജോസ് കെ. മാണി പങ്കെടുക്കാത്തത് സംബന്ധിച്ചാണ് വ്യാപക ചർച്ച ഉണ്ടായത്. കേരളാ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് മന്ത്രി റോഷി അഗസ്റ്റിനും ചീഫ് വിപ്പ് ഡോ.എൻ. ജയരാജും പാർട്ടി എംഎൽഎമാരും യോഗത്തിൽ പങ്കെടുത്തിരുന്നു.
ജോസ് കെ. മാണി സത്യഗ്രഹത്തിൽ പങ്കെടുക്കുന്നില്ലെന്ന വാർത്ത മാധ്യമങ്ങളിൽ വന്നതിനു പിന്നാലെ കേരള കോണ്‍ഗ്രസ് -എം വിശദീകരണക്കുറിപ്പിറക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന സമരത്തിൽ കേരള കോണ്‍ഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണി പങ്കെടുക്കാതെ മനപ്പൂർവം വിട്ടുനിന്നു എന്ന വിധത്തിൽ ചില മാധ്യമങ്ങളിൽ വന്ന വാർത്ത വസ്തുതാ വിരുദ്ധമാണ്.
കേരളത്തിന് പുറത്ത് യാത്രയിൽ ആയതിനാലാണ് പാർട്ടി ചെയർമാന് തിരുവനന്തപുരത്തെ സമരപരിപാടിയിൽ പങ്കെടുക്കാൻ കഴിയാതിരുന്നതെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
ഒഴിവാക്കാനാവാത്ത കാരണങ്ങളാൽ ഏതെങ്കിലും ഒരു പരിപാടിയിൽ ഉണ്ടാകുന്ന അസാന്നിധ്യത്തെ മറ്റു രീതിയിൽ വ്യാഖ്യാനിച്ച് വാർത്തകൾ സൃഷ്ടിക്കുന്നതിനു പിന്നിൽ കേരള കോണ്‍ഗ്രസ് -എമ്മിനെ സമൂഹമധ്യത്തിൽ കരിവാരിത്തേക്കുകയെന്ന അജണ്ടയാണുള്ളതെന്നും പാർട്ടി ചെയർമാന്റെ ഓഫീസ് മാധ്യമങ്ങൾക്കു നൽകിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ആർജെഡിയെ പ്രതിനിധീകരിച്ച് ഡോ. വർഗീസ് ജോർജ് സത്യഗ്രഹത്തിൽ പങ്കെടുത്തിരുന്നു.
സമരം വെറും കോമഡി: ചെന്നിത്തല
തിരുവനന്തപുരം: കേന്ദ്രഅവഗണനക്കെതിരേ എന്ന പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ നടത്തിയ സത്യഗ്രഹം വെറും കാപട്യവും കോമഡിയുമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ പത്തുവർഷമായി കേന്ദ്ര അവഗണനയ്ക്കെതിരേ ചെറുവിരൽ അനക്കാത്തയാളാണ് മുഖ്യമന്ത്രി. തരം കിട്ടുന്പോഴൊക്കെ ഡൽഹിയിലെത്തി മോദിയെയും അമിത് ഷായെയും പ്രസാദിപ്പിക്കുകയും ചെയ്യും. -ചെന്നിത്തല പറഞ്ഞു.
International
മയാമി: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയിലെ ഫ്ലോറിഡയിൽ ചർച്ച.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് വെള്ളിയാഴ്ച യുക്രെയ്ൻ പ്രതിനിധി റസ്തം ഉമറോവുമായി ചർച്ച നടത്തി. തുടർന്ന് വിറ്റ്കോഫ് ഇന്നലെ റഷ്യൻ പ്രതിനിധി കിറിൾ ദിമിത്രിയേവിനെ കണ്ടു. ട്രംപിന്റെ മരുമകൻ ജാരദ് കുഷ്നറും ചർച്ചയിൽ പങ്കെടുത്തു.
വെടിനിർത്തലിനായി അമേരിക്ക മുന്നോട്ടുവച്ച പദ്ധതിയിലെ ചില നിർദേശങ്ങൾ യുക്രെയ്നും റഷ്യക്കും സ്വീകാര്യമല്ലെന്നാണ് സൂചന. യുക്രെയ്നു സുരക്ഷാ ഉറപ്പുകൾ നല്കുന്ന വിഷയത്തിലെ ചർച്ചയിൽ പുരോഗതി ഉണ്ടായെന്നും റിപ്പോർട്ടുണ്ട്.
അമേരിക്കയിൽ റഷ്യൻ, യുക്രെയൻ പ്രതിനിധികൾ തമ്മിൽ നേരിട്ടു ചർച്ച ഉണ്ടാവില്ലെന്നാണ് റഷ്യൻ വൃത്തങ്ങൾ അറിയിച്ചത്.
Business
ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരക്കരാറിന്റെ ആദ്യഘട്ടത്തെ സംബന്ധിച്ചുള്ള ചർച്ചകൾ ഈ മാസം പത്തിന് ആരംഭിക്കുമെന്ന് സൂചന.
വ്യാപാരക്കരാറിൽ ധാരണയിലെത്താനുള്ള കാര്യങ്ങൾ സംബന്ധിച്ചുള്ള ത്രിദിന ചർച്ച 12ന് അവസാനിക്കുമെന്നും ഈ ചർച്ച ഔദ്യോഗികമല്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
റഷ്യയിൽനിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതിന് ഇന്ത്യക്കുമേൽ അമേരിക്ക 25 ശതമാനം അധിക പിഴത്തീരുവ ഏർപ്പെടുത്തിയതിനുശേഷം യുഎസ് അധികൃതർ വ്യാപാര ചർച്ചകൾക്കായി രണ്ടാം തവണയാണ് ഇന്ത്യയിലെത്തുന്നത്. ഇതിനുമുന്‍പ് സെപ്റ്റംബർ 16നായിരുന്നു യുഎസ് പ്രതിനിധിസംഘം രാജ്യത്തെത്തിയത്. ഇതിനുപിന്നാലെ വ്യവസായമന്ത്രി പിയൂഷ് ഗോയൽ സെപ്റ്റംബർ 22ന് വ്യാപാര ചർച്ചകൾക്കായി അമേരിക്ക സന്ദർശിച്ചിരുന്നു.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ ദ്വിദിന ഇന്ത്യൻ സന്ദർശനത്തിനു പിന്നാലെയാണ് ഉഭയകക്ഷി വ്യാപാരക്കരാറിന്റെ അനൗദ്യോഗിക ചർച്ചകൾക്കായി യുഎസ് പ്രതിനിധിസംഘം രാജ്യത്ത് എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.
Kerala
കോട്ടയം: സഭകള്‍ തമ്മിലുള്ള പുതിയ കേസുകള്‍ വരാന്‍ സാധ്യതയുണ്ടെന്നും എന്നാല്‍, കേസുകള്‍ ഉണ്ടാകാതിരിക്കാനാണ് ഓർത്തഡോക്സ് സഭ ആഗ്രഹിക്കുന്നതെന്നും മലങ്കര ഓര്‍ത്തഡോക്സ് സഭ മാധ്യമവിഭാഗം പ്രസിഡന്റ് ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറസ് മെത്രാപ്പോലീത്ത. 2017ല്‍ വന്ന വിധിന്യായങ്ങള്‍ അംഗീകരിച്ചു മുന്നോട്ടു പോകണം. കോടതിവിധി മാറ്റിവച്ചു ചര്‍ച്ച ചെയ്യാനാകില്ല. കോടതിയില്‍ ഏതാനും പള്ളികളുടെ കേസ് നിലനില്‍ക്കുന്നുണ്ട്. ഈ കേസിന്റെ വാദം പൂര്‍ത്തിയായതാണ്. ഇതിന്റെ വിധി വന്ന ശേഷം വീണ്ടും കേസ് സജീവമാകുമെന്നാണ് വിചാരിക്കുന്നത്.
കോടതിയില്‍നിന്നു പള്ളികള്‍ സംബന്ധിച്ച് അതിന്റെ അന്തിമവിധി വരുന്ന മുറയ്ക്കുള്ള കാര്യങ്ങള്‍ ചെയ്യും. ചര്‍ച്ചകള്‍ അനന്തമായി നീണ്ടുപോകുകയാണെന്നു പറയാനാകില്ല. ചര്‍ച്ചയ്ക്കു സഭയല്ല മുന്‍കൈ എടുക്കുന്നത്. സഭകള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് എതിരല്ല. അതിനു ചില വഴികളുണ്ട്. സര്‍ക്കാരാണ് ചര്‍ച്ചകള്‍ക്കു മേല്‍നോട്ടം വഹിക്കുന്നത്. ആ വഴിക്കു മാത്രമേ ചര്‍ച്ചകള്‍ നടത്തി മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളൂ. ആറു പള്ളികളുടെ കേസാണ് ഇപ്പോള്‍ സുപ്രധാന വിഷയം. മറ്റു ചില പള്ളികളുടെ കാര്യത്തില്‍ കേസുകള്‍ കോടതിയില്‍ നില്‍ക്കുന്നുണ്ടെങ്കിലും വാദങ്ങള്‍ ആരംഭിച്ചിട്ടില്ല.
തുര്‍ക്കി ബര്‍സയിലെ ഇസ്നികില്‍ നടന്ന നിഖ്യാ സൂനഹദോസ് വാര്‍ഷികത്തിന് ഇന്ത്യയില്‍നിന്ന് ക്ഷണം ലഭിച്ച ഏകസഭാമേലധ്യക്ഷന് ഓര്‍ത്തഡോക്സ് സഭാധ്യക്ഷനാണ്. ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭ തലവന്മാരുടെ സംഗമമാണ് നിഖ്യായില്‍ നടന്നത്. എല്ലാ തലവന്മാര്ക്കും ഒരേപ്രാധാന്യമാണ് നല്‍കിയതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. പത്രസമ്മേളത്തില്‍ സഭ സെക്രട്ടറി ബിജു ഉമ്മന്‍, ഫാ. യാക്കോബ് റമ്പാന്, റിബിന് രാജു എന്നിവരും പങ്കെടുത്തു.