x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളെ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ ആ​ഹ്വാ​നം ചെ​യ്ത് ലോ​ക സോ​ഷ്യ​ല്‍ മീ​ഡി​യ ദി​നാ​ച​ര​ണ ച​ര്‍​ച്ച

എൻആർഐ ഡെസ്ക്
Published: July 3, 2026 01:05 PM IST | Updated: July 3, 2026 01:06 PM IST

ദോ​ഹ: ലോ​ക സോ​ഷ്യ​ല്‍ മീ​ഡി​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മീ​ഡി​യ പ്ല​സ് ദോ​ഹ സം​ഘ​ടി​പ്പി​ച്ച ച​ര്‍​ച്ചാ​സ​മ്മേ​ള​നം, സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളെ സ​മൂ​ഹ​ന​ന്മ​യ്ക്കും അ​റി​വി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നും മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ളു​ടെ വ​ള​ര്‍​ച്ച​യ്ക്കും ഫ​ല​പ്ര​ദ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​ഹ്വാ​നം ചെ​യ്തു.

പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ച്ച ലോ​ക കേ​ര​ള സ​ഭാം​ഗം അ​ബ്ദു​ല്‍ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി, സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ള്‍ ആ​ധു​നി​ക ലോ​ക​ത്തി​ന്‍റെ ആ​ശ​യ​വി​നി​മ​യ രം​ഗ​ത്ത് വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ള്‍ സൃ​ഷ്ടി​ച്ചി​ട്ടു​ണ്ടെ​ന്നും ഈ ​ശ​ക്ത​മാ​യ മാ​ധ്യ​മം സ​മൂ​ഹ​പു​രോ​ഗ​തി​ക്കും ജ​ന​കീ​യ ഇ​ട​പെ​ട​ലു​ക​ള്‍​ക്കും കൂ​ടു​ത​ല്‍ ക്രി​യാ​ത്മ​ക​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യാ​ണെ​ന്നും പ​റ​ഞ്ഞു.

സൈ​ക്കോ​ള​ജി​സ്റ്റ് ആ​യി​ഷ സൈ​ബു​ല്‍ അ​സ്റ്റ സോ​ള്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളു​ടെ അ​മി​ത ഉ​പ​യോ​ഗം മാ​ന​സി​കാ​രോ​ഗ്യ​ത്തി​ലും കു​ടും​ബ​ബ​ന്ധ​ങ്ങ​ളി​ലും ചെ​ലു​ത്തു​ന്ന സ്വാ​ധീ​ന​ങ്ങ​ളെ​ക്കു​റി​ച്ചും ഡി​ജി​റ്റ​ല്‍ യു​ഗ​ത്തി​ല്‍ മാ​ന​സി​ക സ​ന്തു​ലി​താ​വ​സ്ഥ നി​ല​നി​ര്‍​ത്തേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും അ​വ​ര്‍ വി​ശ​ദീ​ക​രി​ച്ചു. പ്ര​ത്യേ​കി​ച്ച് കു​ട്ടി​ക​ളു​ടെ​യും കൗ​മാ​ര​ക്കാ​രു​ടെ​യും സാ​മൂ​ഹ്യ മാ​ധ്യ​മ ഉ​പ​യോ​ഗ​ത്തി​ല്‍ മാ​താ​പി​താ​ക്ക​ളും അ​ധ്യാ​പ​ക​രും കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും അ​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ച​ര്‍​ച്ച​യി​ല്‍ സം​സാ​രി​ച്ച​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്, ആ​ധു​നി​ക ലോ​ക​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളി​ലൊ​ന്നാ​ണ് സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളെ​ന്നാ​യി​രു​ന്നു. ലോ​ക​ത്തി​ന്‍റെ ഏ​ത് കോ​ണി​ലു​ള്ള ആ​ളു​മാ​യും നി​മി​ഷ​ങ്ങ​ള്‍​ക്ക​കം ബ​ന്ധ​പ്പെ​ടാ​നും അ​റി​വ് കൈ​മാ​റാ​നും ബി​സി​ന​സ് വി​ക​സി​പ്പി​ക്കാ​നും സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കാ​നും ഇ​ന്ന് സോ​ഷ്യ​ല്‍ മീ​ഡി​യ വ​ലി​യ അ​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്.

ഒ​രു​കാ​ല​ത്ത് ക​ത്തു​ക​ളി​ലൂ​ടെ​യും ടെ​ലി​ഫോ​ണ്‍ കോ​ളു​ക​ളി​ലൂ​ടെ​യും മാ​ത്രം സാ​ധ്യ​മാ​യി​രു​ന്ന ആ​ശ​യ​വി​നി​മ​യം ഇ​ന്ന് ഒ​രു സ്പ​ര്‍​ശ​ന​ത്തി​ലൂ​ടെ സാ​ധ്യ​മാ​കു​ന്ന കാ​ല​ഘ​ട്ട​ത്തി​ലാ​ണ് നാം ​ജീ​വി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ഈ ​ശ​ക്ത​മാ​യ മാ​ധ്യ​മ​ത്തെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ​യും വി​വേ​ക​ത്തോ​ടെ​യും ഉ​പ​യോ​ഗി​ക്കേ​ണ്ട​ത് ഓ​രോ ഉ​പ​യോ​ക്താ​വി​ന്‍റെ​യും ക​ട​മ​യാ​ണെ​ന്നും അ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

 

K-Rail Survey

പ​ങ്കു​വ​യ്ക്കു​ന്ന വി​വ​ര​ങ്ങ​ളു​ടെ സ​ത്യാ​വ​സ്ഥ ഉ​റ​പ്പു​വ​രു​ത്തു​ക, വ്യാ​ജ​വാ​ര്‍​ത്ത​ക​ളും വി​ദ്വേ​ഷ സ​ന്ദേ​ശ​ങ്ങ​ളും പ്ര​ച​രി​പ്പി​ക്കാ​തി​രി​ക്കു​ക, സ്വ​കാ​ര്യ വി​വ​ര​ങ്ങ​ള്‍ സു​ര​ക്ഷി​ത​മാ​യി സം​ര​ക്ഷി​ക്കു​ക, അ​ശ്ലീ​ല​വും അ​ധാ​ര്‍​മി​ക​വു​മാ​യ ഉ​ള്ള​ട​ക്ക​ങ്ങ​ളി​ല്‍ നി​ന്ന് വി​ട്ടു​നി​ല്‍​ക്കു​ക, സ​മൂ​ഹ​ത്തി​ന് ഗു​ണ​ക​ര​മാ​യ അ​റി​വു​ക​ളും പ്ര​ചോ​ദ​നാ​ത്മ​ക​മാ​യ ആ​ശ​യ​ങ്ങ​ളും പ​ങ്കു​വ​യ്ക്കു​ക, മ​നു​ഷ്യ​സ്‌​നേ​ഹം, പ​ര​സ്പ​ര ബ​ഹു​മാ​നം, ഡി​ജി​റ്റ​ല്‍ മ​ര്യാ​ദ എ​ന്നി​വ ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ല്‍ എ​ല്ലാ​വ​രും ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സാ​ങ്കേ​തി​ക​വി​ദ്യ മ​നു​ഷ്യ​നെ സേ​വി​ക്കാ​നാ​ണ് ഉ​ണ്ടാ​യ​ത്; മ​നു​ഷ്യ​ന്‍ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ അ​ടി​മ​യാ​കാ​ന​ല്ല എ​ന്ന സ​ന്ദേ​ശം ഉ​യ​ര്‍​ത്തി​ക്കാ​ട്ടി​യ ച​ര്‍​ച്ച​യി​ല്‍, സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളെ അ​റി​വി​ന്‍റെ​യും സൗ​ഹൃ​ദ​ത്തി​ന്‍റെ​യും സാ​മൂ​ഹി​ക ന​ന്മ​യു​ടെ​യും വേ​ദി​യാ​ക്കി മാ​റ്റേ​ണ്ട​ത് ഓ​രോ​രു​ത്ത​രു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന് വി​ല​യി​രു​ത്തി.

മ​നു​ഷ്യ​രെ വി​ഭ​ജി​ക്കു​ന്ന​തി​ന​ല്ല, പ​ര​സ്പ​രം ബ​ന്ധി​പ്പി​ക്കു​ന്ന​തി​നും സാ​മൂ​ഹി​ക ഐ​ക്യം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ ഉ​പ​യോ​ഗി​ക്ക​പ്പെ​ടേ​ണ്ട​തെ​ന്നും ഇ​രു​ത​ല മൂ​ര്‍​ച്ച​യു​ള്ള വാ​ളു​പോ​ലെ അ​തീ​വ ജാ​ഗ്ര​ത​യോ​ടെ​യും ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ​യും ഈ ​മാ​ധ്യ​മ​ത്തെ സ​മീ​പി​ക്ക​ണ​മെ​ന്നും പ്ര​ഭാ​ഷ​ക​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ​രി​പാ​ടി​യി​ല്‍ മീ​ഡി​യ പ്ല​സ് സി​ഇ​ഒ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര, ഷം​ല ജ​അ്ഫ​ര്‍, ഉ​വൈ​സ് ഉ​സ്മാ​ന്‍, ബി​ന്ദു ച​ന്ദ്ര​ന്‍, ഷ​ഫീ​ഖ് അ​ല്‍ മാ​സ്, കെ.​വി. ഹ​ഫീ​സു​ല്ല, മു​നീ​ര്‍ തൂ​ലി​ക, സി​ദ്ദീ​ഖ് ചെ​റു​വ​ല്ലൂ​ര്‍, റാ​ഫി പാ​റ​ക്കാ​ട്ടി​ല്‍, ജാ​സ്മി​ന്‍ എ​ന്നി​വ​ര്‍ ആ​ശ​യ​ങ്ങ​ള്‍ പ​ങ്കു​വ​ച്ചു.

സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ​യും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യോ​ടെ​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്തേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് ശ​ക്ത​മാ​യ സ​ന്ദേ​ശം സ​മൂ​ഹ​ത്തി​ന് പ​ക​ര്‍​ന്നു​കൊ​ണ്ടാ​ണ് ലോ​ക സോ​ഷ്യ​ല്‍ മീ​ഡി​യ ദി​നാ​ച​ര​ണ ച​ര്‍​ച്ച സ​മാ​പി​ച്ച​ത്.

Tags : Social Media Day Platforms Discussion NRI News

Recent News

Corehub Up