x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച; എ​ഐ​സി​സി നി​രീ​ക്ഷ​ക​ര്‍ ഇ​ന്ന് ഹൈ​ക്ക​മാ​ന്‍​ഡി​ന് റി​പ്പോ​ര്‍​ട്ട് ന​ല്‍​കും


Published: May 8, 2026 07:04 AM IST | Updated: May 8, 2026 07:04 AM IST

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​യി​ൽ എ​ഐ​സി​സി നി​രീ​ക്ഷ​ക​ര്‍ ഇ​ന്ന് ഹൈ​ക്ക​മാ​ന്‍​ഡി​ന് റി​പ്പോ​ര്‍​ട്ട് ന​ല്‍​കും. രാ​ഹു​ല്‍​ഗാ​ന്ധി​യും മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗെ​യു​മാ​യി നി​രീ​ക്ഷ​ക​ര്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി സാ​ഹ​ച​ര്യം ധ​രി​പ്പി​ക്കും. മു​ഖ്യ​മ​ന്ത്രി ആ​ര് എ​ന്ന ചോ​ദ്യ​ത്തി​ന് ഇ​നി ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ തീ​രു​മാ​നം നി​ർ​ണാ​യ​ക​മാ​കും.

മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കാ​നു​ള്ള ച​ർ​ച്ച​ക​ളി​ൽ എം​എ​ൽ​എ​മാ​രു​ടെ എ​ണ്ണ​ത്തി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ക്കു​ക​യാ​ണ് കെ.സി. വേ​ണു​ഗോ​പാ​ൽ. എ​ന്നാ​ൽ ഘ​ട​ക​ക്ഷി​ക​ളു​ടെ നി​ല​പാ​ടി​ലാ​ണ് സ​തീ​ശ​ൻ പ​ക്ഷ​ത്തി​ന്‍റെ പ്ര​തീ​ക്ഷ. ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ആ​ത്മ​വി​ശ്വാ​സം കൈ​വി​ടു​ന്നി​ല്ല.

അ​ന്തി​മ തീ​രു​മാ​ന​ത്തി​നാ​യി സം​സ്ഥാ​ന​ത്തെ സീ​നീ​യ​ർ നേ​താ​ക്ക​ളെ ഇ​ന്നോ നാ​ളെ​യോ ഹൈ​ക്ക​മാ​ൻ​ഡ് ഡൽഹി​ക്ക് വി​ളി​പ്പി​ക്കും. അ​തേ​സ​മ​യം മു​ഖ്യ​മ​ന്ത്രി പ​ദ​വി​യി​ലേ​ക്ക് ത​നി​ക്ക് അ​നു​കൂ​ല​മാ​യ ജ​ന​വി​കാ​രം ഹൈ​ക്ക​മാ​ന്‍റി​ന് ബോ​ധ്യ​പ്പെ​ടു​മെ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​ത്തി​ലാ​ണ് വി.ഡി. സ​തീ​ശ​ൻ ക്യാമ്പ്.

Tags : Chief Minister's discussion AICC observers report high command

Recent News

Corehub Up