Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Discussion

മ​ദ്യ​ന​യം: കോ​ണ്‍​ഗ്ര​സി​ൽ ച​ർ​ച്ച ആ​രം​ഭി​ച്ചു, ത​ർ​ക്ക​മി​ല്ലെ​ന്നു മ​ന്ത്രി എം.​ ലി​ജു

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മ​​​​ദ്യ​​​​ന​​​​യ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു ച​​​​ർ​​​​ച്ച​​​​ക​​​​ൾ കോ​​​​ണ്‍​ഗ്ര​​​​സി​​​​ൽ ആ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച് ആ​​​​രു​​​​മാ​​​​യി ത​​​​ർ​​​​ക്ക​​​​മി​​​​ല്ലെ​​​​ന്നും എ​​​​ക്സൈ​​​​സ് മ​​​​ന്ത്രി എം.​ ​​​ലി​​​​ജു പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി. മ​​​​ദ്യ​​​​ത്തി​​​​നു​​​​ള്ള പ്രാ​​​​യ​​​പ​​​​രി​​​​ധി​​​​യിലും എ​​​​ക്സൈ​​​​സ് മ​​​​ന്ത്രി എം. ​​​​ലി​​​​ജു പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.

23 വ​​​​യ​​​​സു​​​​ള്ള​​​​വ​​​​ർ​​​​ക്കു മാ​​​​ത്ര​​​​മേ മ​​​​ദ്യം വാ​​​​ങ്ങാ​​​​ൻ ക​​​​ഴി​​​​യു​​​​ള്ളു​​​​വെ​​​​ന്ന​​​​തു നി​​​​ല​​​​വി​​​​ലു​​​​ള്ള നി​​​​യ​​​​മ​​​​മാ​​​​ണ്. അ​​​​തു ലം​​​​ഘി​​​​ക്കാ​​​​തി​​​​രി​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കും. അ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ തീ​​​​രു​​​​മാ​​​​നം ഉ​​​​ണ്ടാ​​​​കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

വീ​​​​ര്യം​​​​കു​​​​റ​​​​ഞ്ഞ മ​​​​ദ്യ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു മു​​​​ഖ്യ​​​​മ​​​​ന്ത്രി നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞി​​​​ട്ടു​​​​ണ്ട്. നാ​​​​ളെ വി​​​​ല്​​​​പ​​​​ന​​​​യ്ക്ക് സാ​​​​ധ്യ​​​​ത​​​യു​​​​ണ്ടേ​​​​ൽ അ​​​​തി​​​​നു​​​​ള്ള നി​​​​കു​​​​തി നി​​​​ര​​​​ക്കാ​​​ണു പ​​​​റ​​​​ഞ്ഞ​​​​ത്.
മ​​​​ദ്യം വി​​​​ൽ​​​​ക്ക​​​​ണ​​​​മെ​​​​ങ്കി​​​​ൽ ലേ​​​​ബ​​​​ൽ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​നും ബ്രാ​​​​ൻ​​​​ഡ് ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​നും ശേ​​​​ഷം എ​​​​ക്സൈ​​​​സ് ആ​​​​ണ് അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​ക്കേ​​​​ണ്ട​​​​ത്.

മി​​​​ലി​​​​ട്ട​​​​റി കാ​​​​ന്‍റീ​​​​ൻ ഉ​​​​ൾ​​​​പ്പെ​​​​ടെ എ​​​​വി​​​​ടെ​​​​യാ​​​​ണേ​​​​ലും മ​​​​ദ്യം വി​​​​ൽ​​​​ക്ക​​​​ണ​​​​മെ​​​​ങ്കി​​​​ൽ എ​​​​ക്സൈ​​​​സ് വ​​​​കു​​​​പ്പി​​​​ന്‍റെ അ​​​​നു​​​​മ​​​​തി വേ​​​​ണം. ഫി​​​​നാ​​​​ൻ​​​​സ് ബി​​​​ല്ലി​​​​ലെ ക്ളോ​​​​സു​​​​ക​​​​ൾ നി​​​​ല​​​​വി​​​​ൽ വ​​​​ര​​​​ണ​​​​മെ​​​​ങ്കി​​​​ൽ മ​​​​ദ്യ​​​ന​​​​യം വ​​​​ര​​​​ണം പി​​​​ന്നാ​​​​ലെ നോ​​​​ട്ടി​​​​ഫി​​​​ക്കേ​​​​ഷ​​​​നും വ​​​​ര​​​​ണ​​​​മെ​​​​ന്നും എം. ​​​​ലി​​​​ജു വ്യ​​​​ക്ത​​​​മാ​​​​ക്കി.

Kerala

രാ​ഹു​ൽ-​ഖാ​ർ​ഗെ കൂ​ടി​ക്കാ​ഴ്ച അ​വ​സാ​നി​ച്ചു; തീ​രു​മാ​നം ഉ​ട​ൻ?

ന്യൂ​ഡ​ല്‍​ഹി: മു​ഖ്യ​മ​ന്ത്രി​യെ ഇ​ന്ന് ത​ന്നെ അ​റി​യാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ കേ​ര​ളം. മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​ന്ന​തി​നാ​യു​ള്ള ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച അ​വ​സാ​നി​ച്ചു.

കേ​ര​ളം ഉ​റ്റു​നൊ​ക്കു​ന്ന തീ​രു​മാ​നം ഇ​ന്നു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ. എ​ന്നാ​ൽ ആ​രാ​കും മു​ഖ്യ​മ​ന്ത്രി​യെ​ന്ന ഒ​രു സൂ​ച​ന​യും നേ​തൃ​ത്വം ന​ൽ​കി​യി​ട്ടി​ല്ല.

അ​തേ​സ​മ​യം കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പാ​ദാ​സ് മു​ന്‍​ഷി കേ​ര​ള​ത്തി​ലേ​ക്ക് തി​രി​ച്ചു. വൈ​കു​ന്നേ​രം ഏ​ഴോ​ടെ ദീ​പാ​ദാ​സ് മു​ന്‍​ഷി തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തും.

ക​ഴി​ഞ്ഞ ദി​വ​സം കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ഖ്യ​മ​ന്ത്രി ച​ര്‍​ച്ച​യു​ടെ ഭാ​ഗ​മാ​യി മു​ന്‍ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്മാ​രെ ഡ​ല്‍​ഹി​യി​ലേ​ക്ക് വി​ളി​പ്പി​ച്ചി​രു​ന്നു. കെ. ​മു​ര​ളീ​ധ​ര​ൻ‌, കെ. ​സു​ധാ​ക​ര​ൻ, മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, എം.​എം. ഹ​സ​ൻ എ​ന്നി​വ​രെ​യാ​ണ് വി​ളി​പ്പി​ച്ച​ത്. കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ
ഷാ​ഫി പ​റ​മ്പി​ല്‍, എ.​പി. അ​നി​ൽ​കു​മാ​ർ, പി.​സി. വി​ഷ്ണു​നാ​ഥ് എ​ന്നി​വ​രെ​യും ഡ​ല്‍​ഹി​യി​ലേ​ക്ക് വി​ളി​പ്പി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം മു​ഖ്യ​മ​ന്ത്രി​യെ സം​ബ​ന്ധി​ച്ച് ഡ​ല്‍​ഹി​യി​ല്‍ നി​ന്നു​ള്ള തീ​രു​മാ​നം കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് മു​സ്‌​ലിം ലീ​ഗ് നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു. അ​തി​ന് ശേ​ഷം എ​ന്താ​ണെ​ന്നു​ള്ള​ത് തീ​രു​മാ​നി​ക്കു​മെ​ന്നും ബാ​ക്കി കാ​ര്യ​ങ്ങ​ള്‍ ആ​ലോ​ചി​ച്ച് അ​റി​യി​ക്കു​മെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു. മു​സ്‌​ലിം ലീ​ഗ് നേ​തൃ​യോ​ഗ​ത്തി​ന് ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു കു​ഞ്ഞാ​ലി​ക്കു​ട്ടി.

Kerala

രാ​ഹു​ൽ എ​ത്തി; മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​നം ഉ​ട​ൻ?

ന്യൂ​ഡ​ല്‍​ഹി: മു​ഖ്യ​മ​ന്ത്രി​യെ ഇ​ന്ന് ത​ന്നെ അ​റി​യാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ കേ​ര​ളം. മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​ന്ന​തി​നാ​യു​ള്ള നി​ർ​ണാ​യ​ക​മാ​യ യോ​ഗ​ത്തി​നാ​യി ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ർ​ഗെ​യു​ടെ വ​സ​തി​യി​ലെ​ത്തി.

കേ​ര​ളം ഉ​റ്റു​നൊ​ക്കു​ന്ന യോ​ഗം ആ​രം​ഭി​ച്ച​താ​യാ​ണ് സൂ​ച​ന. എ​ഐ​സി​സി സം​ഘ​ട​നാ കാ​ര്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗാ​പാ​ലി​നെ​യും ച​ർ​ച്ച​യ്ക്ക് വി​ളി​പ്പി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

ഇ​ന്ന് ത​ന്നെ മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് വി​വ​രം. കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ദീ​പാ​ദാ​സ് മു​ന്‍​ഷി കേ​ര​ള​ത്തി​ലേ​ക്ക് തി​രി​ച്ചു. വൈ​കു​ന്നേ​രം ഏ​ഴോ​ടെ ദീ​പാ​ദാ​സ് മു​ന്‍​ഷി തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തും.

ക​ഴി​ഞ്ഞ ദി​വ​സം കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ഖ്യ​മ​ന്ത്രി ച​ര്‍​ച്ച​യു​ടെ ഭാ​ഗ​മാ​യി മു​ന്‍ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്മാ​രെ ഡ​ല്‍​ഹി​യി​ലേ​ക്ക് വി​ളി​പ്പി​ച്ചി​രു​ന്നു. കെ. ​മു​ര​ളീ​ധ​ര​ൻ‌, കെ. ​സു​ധാ​ക​ര​ൻ, മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, എം.​എം. ഹ​സ​ൻ എ​ന്നി​വ​രെ​യാ​ണ് വി​ളി​പ്പി​ച്ച​ത്. കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ
ഷാ​ഫി പ​റ​മ്പി​ല്‍, എ.​പി. അ​നി​ൽ​കു​മാ​ർ, പി.​സി. വി​ഷ്ണു​നാ​ഥ് എ​ന്നി​വ​രെ​യും ഡ​ല്‍​ഹി​യി​ലേ​ക്ക് വി​ളി​പ്പി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം മു​ഖ്യ​മ​ന്ത്രി​യെ സം​ബ​ന്ധി​ച്ച് ഡ​ല്‍​ഹി​യി​ല്‍ നി​ന്നു​ള്ള തീ​രു​മാ​നം കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് മു​സ്‌​ലിം ലീ​ഗ് നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു. അ​തി​ന് ശേ​ഷം എ​ന്താ​ണെ​ന്നു​ള്ള​ത് തീ​രു​മാ​നി​ക്കു​മെ​ന്നും ബാ​ക്കി കാ​ര്യ​ങ്ങ​ള്‍ ആ​ലോ​ചി​ച്ച് അ​റി​യി​ക്കു​മെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു. മു​സ്‌​ലിം ലീ​ഗ് നേ​തൃ​യോ​ഗ​ത്തി​ന് ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു കു​ഞ്ഞാ​ലി​ക്കു​ട്ടി.

Kerala

അ​പ​മാ​നം അ​ഭി​മാ​ന​മാ​യാ​ണ് കോ​ൺ​ഗ്ര​സ് കൊ​ണ്ടു​ന​ട​ക്കു​ന്ന​ത്; പ​രി​ഹാ​സ​വു​മാ​യി പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ‌

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​യി​ൽ കോ​ൺ​ഗ്ര​സി​നെ പ​രി​ഹ​സി​ച്ച് സി​പി​ഐ നേ​താ​വ് പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ. ജ​നാ​ധി​പ​ത്യ​ത്തി​ന് അ​പ​മാ​ന​മാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ മു​ഖ്യ​മ​ന്ത്രി ത​ർ​ക്ക​മെ​ന്നും അ​പ​മാ​നം അ​ഭി​മാ​ന​മാ​യാ​ണ് കോ​ൺ​ഗ്ര​സ് കൊ​ണ്ടു​ന​ട​ക്കു​ന്ന​തെ​ന്നും പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ പ​റ​ഞ്ഞു.

അ​വ​ർ​ക്ക് നാ​ണ​മി​ല്ലെ​ങ്കി​ൽ പി​ന്നെ ന​മ്മ​ളെ​ന്ത് നാ​ണി​ക്കാ​നാ​ണെ​ന്ന് ചോ​ദി​ച്ച പ​ന്ന്യ​ന്‍ ര​വീ​ന്ദ്ര​ന്‍ സം​സ്ഥാ​ന ച​രി​ത്ര​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കാ​ൻ ഒ​രു പാ​ർ​ട്ടി ഇ​ത്ര​യും വൈ​കു​ന്ന​ത് ആ​ദ്യ​മെ​ന്നും പ​റ​ഞ്ഞു.

കേ​ര​ള രാ​ഷ്ട്രീ​യം മ​ലീ​മ​സ​മാ​യി​രി​ക്കു​ന്നു. എ​ങ്ങ​നെ പെ​രു​മാ​റ​ണ​മെ​ന്ന് നേ​താ​ക്ക​ളെ പ​ഠി​പ്പി​ക്കേ​ണ്ട സ​മ​യ​മാ​യി​രി​ക്കു​ന്നു. നേ​താ​ക്ക​ൾ പ​ര​സ്പ​രം മോ​ശ​മാ​യി പ​റ​യു​ന്ന​ത് മ​ര്യാ​ദ​യ​ല്ല.​നീ പോ​ടാ, ചെ​റ്റ എ​ന്നൊ​ക്കെ പ​റ​യു​ന്ന​ത് എ​ന്തൊ​രു വാ​ക്കാ​ണ്. ജീ​ർ​ണ​ത പ​രി​ഹ​രി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​നം വേ​ണം
അ​മാ​ന്യ​മാ​യ വാ​ക്കു​ക​ൾ ആ​രും പ​റ​യാ​ൻ പാ​ടി​ല്ലെ​ന്നും പ​ന്ന്യ​ൻ പ​റ​ഞ്ഞു.

Kerala

ഡ​ൽ​ഹി​യി​ലേ​യ്ക്ക് ക​ണ്ണും​ന​ട്ട് കേ​ര​ളം; ഖാ​ർ​ഗെ​യും രാ​ഹു​ൽ ഗാ​ന്ധി​യും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച അ​ഞ്ച​ര​യ്ക്ക്

ന്യൂ​ഡ​ല്‍​ഹി: മു​ഖ്യ​മ​ന്ത്രി​യെ ഇ​ന്ന് ത​ന്നെ അ​റി​യാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ കേ​ര​ളം. വി​ഷ​യ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ർ​ഗെ​യും രാഹുൽ ഗാന്ധിയും ത​മ്മി​ലു​ള്ള നി​ർ​ണാ​യ​ക കൂ​ടി​ക്കാ​ഴ്ച അഞ്ചരയ്ക്ക് ന​ട​ക്കും.

ഇ​ന്ന് ത​ന്നെ മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് വി​വ​രം. കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ദീ​പാ​ദാ​സ് മു​ന്‍​ഷി കേ​ര​ള​ത്തി​ലേ​ക്ക് തി​രി​ച്ചു. വൈ​കു​ന്നേ​രം ഏ​ഴോ​ടെ ദീ​പാ​ദാ​സ് മു​ന്‍​ഷി തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തും.

ക​ഴി​ഞ്ഞ ദി​വ​സം കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ഖ്യ​മ​ന്ത്രി ച​ര്‍​ച്ച​യു​ടെ ഭാ​ഗ​മാ​യി മു​ന്‍ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്മാ​രെ ഡ​ല്‍​ഹി​യി​ലേ​ക്ക് വി​ളി​പ്പി​ച്ചി​രു​ന്നു. കെ. ​മു​ര​ളീ​ധ​ര​ൻ‌, കെ. ​സു​ധാ​ക​ര​ൻ, മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, എം.​എം. ഹ​സ​ൻ എ​ന്നി​വ​രെ​യാ​ണ് വി​ളി​പ്പി​ച്ച​ത്. കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ
ഷാ​ഫി പ​റ​മ്പി​ല്‍, എ.​പി. അ​നി​ൽ​കു​മാ​ർ, പി.​സി. വി​ഷ്ണു​നാ​ഥ് എ​ന്നി​വ​രെ​യും ഡ​ല്‍​ഹി​യി​ലേ​ക്ക് വി​ളി​പ്പി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം മു​ഖ്യ​മ​ന്ത്രി​യെ സം​ബ​ന്ധി​ച്ച് ഡ​ല്‍​ഹി​യി​ല്‍ നി​ന്നു​ള്ള തീ​രു​മാ​നം കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് മു​സ്‌​ലിം ലീ​ഗ് നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു. അ​തി​ന് ശേ​ഷം എ​ന്താ​ണെ​ന്നു​ള്ള​ത് തീ​രു​മാ​നി​ക്കു​മെ​ന്നും ബാ​ക്കി കാ​ര്യ​ങ്ങ​ള്‍ ആ​ലോ​ചി​ച്ച് അ​റി​യി​ക്കു​മെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു. മു​സ്‌​ലിം ലീ​ഗ് നേ​തൃ​യോ​ഗ​ത്തി​ന് ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു കു​ഞ്ഞാ​ലി​ക്കു​ട്ടി.

 

 

Kerala

എം​എ​ൽ​എ​മാ​രു​ടെ എ​ണ്ണം മാ​ത്ര​മ​ല്ല; ജ​ന​വി​കാ​ര​വും പ​രി​ഗ​ണി​ക്കും: കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​ന്ന​തി​ൽ എം​എ​ൽ​എ​മാ​രു​ടെ എ​ണ്ണം മാ​ത്ര​മാ​യി​രി​ക്കി​ല്ല പ്ര​ധാ​ന​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ. എ​ണ്ണം മാ​ത്ര​മെ​ങ്കി​ൽ എ​ന്നേ പ്ര​ഖ്യാ​പി​ക്കാ​മാ​യി​രു​ന്നു. ജ​ന​വി​കാ​ര​വും ഘ​ട​ക ക​ക്ഷി​ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ള​ട​ക്കം ഹൈ​ക്ക​മാ​ൻ​ഡ് പ​രി​ഗ​ണി​ക്കു​മെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

മ​ത്സ​രി​ക്കാ​ത്ത ഒ​രാ​ൾ മു​ഖ്യ​മ​ന്ത്രി​യാ​യാ​ലു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൻ്റെ റി​സ്ക്ക് അ​ട​ക്കം എ​ഐ​സി​സി പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും തീ​രു​മാ​ന​മെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ൽ ജ​ന​വി​കാ​ര​വും ഘ​ട​ക ക​ക്ഷി​ക​ളു​ടെ നി​ല​പാ​ടും പ്ര​ധാ​ന​മാ​ണ്.

കോ​ൺ​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി​യെ അ​ല്ല തീ​രു​മാ​നി​ക്കു​ന്ന​ത്, യു​ഡി​എ​ഫ് മു​ഖ്യ​മ​ന്ത്രി​യെ ആ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. അ​തേ​സ​മ​യം, മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് ആ​രെ നി​ശ്ച​യി​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ക്കാ​ന്‍ ഹൈ​ക്ക​മാ​ന്‍​ഡ് വി​ളി​ച്ച വി​ശാ​ല യോ​ഗം ഇ​ന്ന് ചേ​രും.

മു​ന്‍ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്മാ​രു​മാ​യും, വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രു​മാ​യും ഇ​ന്ന് ഹൈ​ക്ക​മാ​ന്‍​ഡ് നേ​തൃ​ത്വം ച​ര്‍​ച്ച ന​ട​ത്തും. നി​ല​വി​ലെ ച​ര്‍​ച്ച​യി​ല്‍ കെ.​സി. വേ​ണു​ഗോ​പാ​ലി​ന് ത​ന്നെ​യാ​ണ് മു​ന്‍​തൂ​ക്കം. ഘ​ട​ക​ക്ഷി​ക​ളു​ടെ നി​ല​പാ​ട് കൂ​ടി അ​റി​ഞ്ഞ ശേ​ഷം അ​ന്തി​മ പ്ര​ഖ്യാ​പ​നം വ​രും.

 

Kerala

മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച; ഡ​ൽ​ഹി​യി​ൽ ഇ​ന്ന് നി​ർ​ണാ​യ​ക യോ​ഗം

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് ആ​രെ നി​ശ്ച​യി​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ക്കാ​ന്‍ ഹൈ​ക്ക​മാ​ന്‍​ഡ് വി​ളി​ച്ച വി​ശാ​ല യോ​ഗം ഇ​ന്ന്. മു​ന്‍ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്മാ​രു​മാ​യും, വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രു​മാ​യും ഇ​ന്ന് ഹൈ​ക്ക​മാ​ന്‍​ഡ് നേ​തൃ​ത്വം ച​ര്‍​ച്ച ന​ട​ത്തും.

നി​ല​വി​ലെ ച​ര്‍​ച്ച​യി​ല്‍ കെ.​സി. വേ​ണു​ഗോ​പാ​ലി​ന് ത​ന്നെ​യാ​ണ് മു​ന്‍​തൂ​ക്കം. ഘ​ട​ക​ക്ഷി​ക​ളു​ടെ നി​ല​പാ​ട് കൂ​ടി അ​റി​ഞ്ഞ ശേ​ഷം അ​ന്തി​മ പ്ര​ഖ്യാ​പ​നം വ​രും. പ്ര​ഖ്യാ​പ​നം വൈ​കു​ന്ന​തി​ല്‍ വി​മ​ര്‍​ശ​നം ശ​ക്ത​മാ​യ​തോ​ടെ ഹൈ​ക്ക​മാ​ന്‍​ഡും സ​മ്മ​ര്‍​ദ്ദ​ത്തി​ലാ​വു​ക​യാ​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച​യാ​ണ് മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്ക് ഡ​ൽ​ഹി​യി​ൽ നി​ന്ന് വി​ളി വ​ന്ന​ത്. കെ.​സി. വേ​ണു​ഗോ​പാ​ൽ മു​ഖ്യ​മ​ന്ത്രി​യാ​വാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ നീ​ക്കം ഉ​ണ്ടാ​യ​ത്.

National

മുഖ്യമന്ത്രി: നേ​​​താ​​​ക്ക​​​ളു​​​മാ​​​യി ചർച്ച ഇന്ന്

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ര​​​ള​​​ത്തി​​​ന്‍റെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ നാ​​​ളെ​​​യോ​​​ടെ പ്ര​​​ഖ്യാ​​​പി​​​ച്ചേ​​​ക്കും. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കൂ​​​ടു​​​ത​​​ൽ ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ​​​ത്തി​​​നാ​​​യി കെ​​​പി​​​സി​​​സി മു​​​ൻ അ​​​ധ്യ​​​ക്ഷ​​​ന്മാ​​​രെ​​​യും വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രെ​​​യും ഡ​​​ൽ​​​ഹി​​​ക്കു വി​​​ളി​​​പ്പി​​​ച്ചു.

കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യേ​​​ക്കു​​​മെ​​​ന്ന അ​​​ഭ്യൂ​​​ഹം ശ​​​ക്ത​​​മാ​​​കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ഡ​​​ൽ​​​ഹി​​​യി​​​ൽ ഇ​​​ന്നു മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ളു​​​മാ​​​യി കോ​​​ണ്‍ഗ്ര​​​സ് ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​ന്‍റെ ച​​​ർ​​​ച്ച. കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ് മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ചേ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പ​​​ക​​​രം നേ​​​താ​​​വി​​​നെ നി​​​യ​​​മി​​​ക്കു​​​ന്ന​​​ത​​​ട​​​ക്ക​​​മു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ളും ഡ​​​ൽ​​​ഹി​​​യി​​​ൽ ച​​​ർ​​​ച്ച​​​യാ​​​യേ​​​ക്കും.

മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലെ പ്രാ​​​തി​​​നി​​​ധ്യ​​​വും വി.​​​ഡി. സ​​​തീ​​​ശ​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ലു​​​ണ്ടാ​​​യ പൊ​​​തു​​​വി​​​കാ​​​ര​​​വും മു​​​തി​​​ർ​​​ന്ന നേ​​​താ​​​വാ​​​യ ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യു​​​ടെ സാ​​​ധ്യ​​​ത​​​ക​​​ളുമെല്ലാം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്തു​​​ള്ള സ​​​മ​​​വാ​​​യ​​​വും യു​​​ഡി​​​എ​​​ഫ് ഘ​​​ട​​​ക​​​ക​​​ക്ഷി​​​ക​​​ളെ വി​​​ശ്വാ​​​സ​​​ത്തി​​​ലെ​​​ടു​​​ക്കു​​​ന്ന​​​തും പു​​​തി​​​യ മ​​​ന്ത്രി​​​സ​​​ഭ​​​യ്ക്ക് അ​​​നു​​​കൂ​​​ല​​​മാ​​​യ സാ​​​ഹ​​​ച​​​ര്യം വ​​​ള​​​ർ​​​ത്തി​​​യെ​​​ടു​​​ക്കു​​​ന്ന​​​തു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ളും ഇ​​​ന്ന​​​ത്തെ ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ ഉ​​​യ​​​ർ​​​ന്നേ​​​ക്കും. കോ​​​ണ്‍ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ​​​യും പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യും നേ​​​രി​​​ട്ടു​​​ത​​​ന്നെ കേ​​​ര​​​ള​​​ നേ​​​താ​​​ക്ക​​​ളു​​​മാ​​​യി ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ന​​​ട​​​ത്തും.

ഡ​​​ൽ​​​ഹി​​​ക്കു വി​​​ളി​​​പ്പി​​​ച്ച കെ​​​പി​​​സി​​​സി മു​​​ൻ അ​​​ധ്യ​​​ക്ഷ​​​ന്മാ​​​രും വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രും അ​​​ട​​​ക്ക​​​മു​​​ള്ള മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ളു​​​മാ​​​യി കോ​​​ണ്‍ഗ്ര​​​സ് ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് ഇ​​​ന്നു ന​​​ട​​​ത്തു​​​ന്ന ച​​​ർ​​​ച്ച​​​ക​​​ളെ​​​ത്തു​​​ട​​​ർ​​​ന്ന് എ​​​ല്ലാ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളും വി​​​ല​​​യി​​​രു​​​ത്തി പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തു​​​മെ​​​ന്ന് എ​​​ഐ​​​സി​​​സി കേ​​​ന്ദ്ര​​​ങ്ങ​​​ൾ സൂ​​​ചി​​​പ്പി​​​ച്ചു.

ത​​​ർ​​​ക്ക​​​ങ്ങ​​​ളി​​​ല്ലെ​​​ന്നും എ​​​ല്ലാ​​​വ​​​രെ​​​യും വി​​​ശ്വാ​​​സ​​​ത്തി​​​ലെ​​​ടു​​​ത്ത് ജ​​​നാ​​​ധി​​​പ​​​ത്യ​​​പ​​​ര​​​മാ​​​യാ​​​ണു തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളെ​​​ടു​​​ക്കു​​​ക​​​യെ​​​ന്നും ഉ​​​ന്ന​​​ത നേ​​​താ​​​വ് വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. കേ​​​ര​​​ള​​​ത്തി​​​ലെ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ വി​​​ശ​​​ദ​​​മാ​​​യി ഹൈ​​​ക്ക​​​മാ​​​ൻ​​​ഡും നി​​​രീ​​​ക്ഷ​​​ക​​​രും വി​​​ല​​​യി​​​രു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും പാ​​​ർ​​​ട്ടി​​​യി​​​ൽ പൊ​​​ട്ടി​​​ത്തെ​​​റി ഉ​​​ണ്ടാ​​​കി​​​ല്ലെ​​​ന്നും ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് തീ​​​രു​​​മാ​​​ന​​​ത്തി​​​ന് വ​​​ഴ​​​ങ്ങു​​​മെ​​​ന്നും നേ​​​താ​​​വ് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.

വി.​​​എം. സു​​​ധീ​​​ര​​​ൻ, മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ, കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ, കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ, എം.​​​എം. ഹ​​​സ​​​ൻ, തി​​​രു​​​വ​​​ഞ്ചൂ​​​ർ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ, കെ​​​പി​​​സി​​​സി വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ പി.​​​സി. വി​​​ഷ്ണു​​​നാ​​​ഥ്, ഷാ​​​ഫി പ​​​റ​​​ന്പി​​​ൽ, എ.​​​പി. അ​​​നി​​​ൽ​​​കു​​​മാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​മാ​​​യി ഇ​​​ന്നു ന​​​ട​​​ക്കു​​​ന്ന ച​​​ർ​​​ച്ച നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​ണെ​​​ന്നും സ​​​മ​​​വാ​​​യ​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നും എ​​​ഐ​​​സി​​​സി നേ​​​തൃ​​​ത്വം ക​​​രു​​​തു​​​ന്നു. ക​​​ഴി​​​ഞ്ഞ ശ​​​നി​​​യാ​​​ഴ്ച ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ന്ന ച​​​ർ​​​ച്ച​​​യു​​​ടെ തു​​​ട​​​ർ​​​ച്ച​​​യാ​​​ണെ​​​ങ്കി​​​ലും ച​​​ർ​​​ച്ചാ​​​വി​​​ഷ​​​യ​​​ങ്ങ​​​ൾ വ്യ​​​ത്യ​​​സ്ത​​​മാ​​​കും. മു​​​ല്ല​​​പ്പ​​​ള്ളി​​​യു​​​മാ​​​യി ടെ​​​ലി​​​ഫോ​​​ണി​​​ലാ​​​കും ച​​​ർ​​​ച്ച.

സോ​​​ണി​​​യ ഗാ​​​ന്ധി​​​യും പ്രി​​​യ​​​ങ്ക ഗാ​​​ന്ധി​​​യും അ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​ധാ​​​ന നേ​​​താ​​​ക്ക​​​ളു​​​മാ​​​യി രാ​​​ഹു​​​ലും ഖാ​​​ർ​​​ഗെ​​​യും ഇ​​​തി​​​നി​​​ടെ പ​​​ല​​​ത​​​വ​​​ണ ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ന​​​ട​​​ത്തി. ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു​​​ശേ​​​ഷം അ​​​സാ​​​ധാ​​​ര​​​ണ സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടാ​​​യി​​​ല്ലെ​​​ങ്കി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി ആ​​​രെ​​​ന്ന പ്ര​​​ഖ്യാ​​​പ​​​നം വൈ​​​കി​​​ല്ലെ​​​ന്ന് എ​​​ഐ​​​സി​​​സി വ്യ​​​ക്ത​​​മാ​​​ക്കി.

ടീം ​​​യു​​​ഡി​​​എ​​​ഫാ​​​ണു മ​​​ത്സ​​​രി​​​ച്ച​​​തെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രിസ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി ആ​​​രെ​​​യും ഉ​​​യ​​​ർ​​​ത്തി​​​ക്കാ​​​ട്ടു​​​ന്നി​​​ല്ലെ​​​ന്നു മു​​​ൻ​​​കൂ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു​​​വെ​​​ന്നും എ​​​ഐ​​​സി​​​സി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ജ​​​നാ​​​ധി​​​പ​​​ത്യ​​​പ​​​ര​​​മാ​​​യ പ്ര​​​ക്രി​​​യ ഏ​​​റ്റ​​​വും ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് നേ​​​രി​​​യ കാ​​​ല​​​താ​​​മ​​​സ​​​മെ​​​ന്നും ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് തീ​​​രു​​​മാ​​​നം അ​​​ടി​​​ച്ചേ​​​ൽ​​​പ്പി​​​ക്കു​​​ന്നു​​​വെ​​​ന്ന​​​ത് തെ​​​റ്റാ​​​യ പ്ര​​​ചാ​​​ര​​​ണ​​​മാ​​​ണെ​​​ന്നും നേ​​​തൃ​​​ത്വം വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

Kerala

വേ​വോ​ളം കാ​ത്തി​രു​ന്നാ​ൽ ആ​റു​വോ​ളം കാ​ത്തി​രി​ക്കാം; ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​ന​ത്തി​നോ​ടൊ​പ്പം നി​ൽ​ക്കും: കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യെ ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ൽ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. വേ​വോ​ളം കാ​ത്തി​രു​ന്നാ​ൽ ആ​റു​വോ​ളം കാ​ത്തി​രി​ക്കാ​മെ​ന്നാ​യി​രു​ന്നു മു​ര​ളീ​ധ​ര​ന്‍റെ പ്ര​തി​ക​ര​ണം. പ​ഴ​യ​കാ​ല​ത്ത് പ്ര​ശ്ന​ങ്ങ​ൾ വേ​ഗ​ത്തി​ൽ പ​രി​ഹ​രി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ നേ​താ​ക്ക​ൾ മാ​റി​യ​പ്പോ​ൾ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ ഉ​ണ്ടാ​യി എ​ന്നും മു​ര​ളീ​ധ​ര​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​ന​ത്തി​നോ​ടൊ​പ്പം നി​ൽ​ക്കും. കോ​ൺ​ഗ്ര​സ് രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​തെ​ല്ലാം പ​തി​വാ​ണ്. ഹൈ​ക്ക​മാ​ൻ​ഡ് വീ​ണ്ടും അ​ഭി​പ്രാ​യം തേ​ടി​യാ​ലും എ​ന്‍റെ അ​ഭി​പ്രാ​യം ഒ​ന്നേ​യു​ള്ളൂ. തീ​രു​മാ​നം വ​ര​ട്ടെ, വ​രു​ന്ന​തു​വ​രെ കാ​ത്തി​രി​ക്കാ​മെ​ന്നും മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, നേ​താ​ക്ക​ളു​ടെ മു​ന്ന​റി​യി​പ്പ് മ​റി​ക​ട​ന്നു​കൊ​ണ്ട് തെ​രു​വി​ൽ സ്ഥാ​പി​ച്ച ഫ്ല​ക്സു​ക​ൾ എ​ടു​ത്ത് മാ​റ്റാ​ൻ പ്ര​വ​ർ​ത്ത​ക​ർ ത​യ്യാ​റാ​യി​ല്ല. മ​ല​പ്പു​റം ന​ഗ​ര​ത്തി​ലെ ഫ്ല​ക്സു​ക​ളാ​ണ് എ​ടു​ത്തു മ​റ്റാ​ത്ത​തെ വ​ച്ചി​രി​ക്കു​ന്ന​ത്. കെ.​സി. വേ​ണു​ഗോ​പാ​ലി​നും വി.​ഡി. സ​തീ​ശ​നും വേ​ണ്ടി സ്ഥാ​പി​ച്ച ഫ്ല​ക്സു​ക​ളാ​ണ് ന​ഗ​ര​ത്തി​ൽ തു​ട​രു​ന്ന​ത്.

National

ഓപ്പറേഷൻ സിന്ദൂറിനിടെ പാക്കിസ്ഥാന് ചൈനീസ് സഹായം; പാർലമെന്‍റിൽ ചർച്ച വേണമെന്ന് കോൺഗ്രസ്

ന്യൂ​​​ഡ​​​ൽ​​​ഹി: പ​​​ഹ​​​ൽ​​​ഗാം ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് പി​​​ന്നാ​​​ലെ ഇ​​​ന്ത്യ ന​​​ട​​​ത്തി​​​യ സൈ​​​നി​​​ക ന​​​ട​​​പ​​​ടി​​​യാ​​​യ ഓ​​​പ്പ​​​റേ​​​ഷ​​​ൻ സി​​​ന്ദൂ​​​റി​​​നി​​​ടെ പാ​​​ക്കി​​​സ്ഥാ​​​ന് ചൈ​​​ന സാ​​​ങ്കേ​​​തി​​​ക സ​​​ഹാ​​​യം ന​​​ൽ​​​കി​​​യെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പാ​​​ർ​​​ല​​​മെ​​​ന്‍റി​​ൽ അ​​​ടി​​​യ​​​ന്ത​​​ര ച​​​ർ​​​ച്ച വേ​​​ണ​​​മെ​​​ന്ന് കോ​​​ൺ​​​ഗ്ര​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഇ​​​ന്ത്യ​​​യു​​​ടെ സൈ​​​നി​​​ക ന​​​ട​​​പ​​​ടി​​​ക്കി​​​ടെ ചൈ​​​ന പാ​​​ക്കി​​​സ്ഥാ​​​ന് ത​​​ത്സ​​​മ​​​യ വി​​​വ​​​ര​​​ങ്ങ​​​ളും സാ​​​റ്റ​​​ലൈ​​​റ്റ് ചി​​​ത്ര​​​ങ്ങ​​​ളും ന​​​ൽ​​​കി സ​​​ഹാ​​​യി​​​ച്ചെ​​​ന്ന സൈ​​​നി​​​ക വൃ​​​ത്ത​​​ങ്ങ​​​ളു​​​ടെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് കോ​​​ൺ​​​ഗ്ര​​​സി​​ന്‍റെ ഈ ​​​ആ​​​വ​​​ശ്യം.

ഓ​​​പ്പ​​​റേ​​​ഷ​​​ൻ സി​​​ന്ദൂ​​​രി​​​ന്‍റെ ഒ​​​ന്നാം വാ​​​ർ​​​ഷി​​​ക​​​വേ​​​ള​​​യി​​​ൽ മു​​​തി​​​ർ​​​ന്ന കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് ജ​​​യ​​​റാം ര​​​മേ​​​ശാ​​​ണ് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ രൂ​​​ക്ഷ വി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​ത്.

അ​​​തി​​​ർ​​​ത്തി​​​യി​​​ൽ ചൈ​​​ന ഭീ​​​ഷ​​​ണി​​​യു​​​യ​​​ർ​​​ത്തു​​​ക​​​യും പാ​​​ക്കി​​​സ്ഥാ​​​നെ സൈ​​​നി​​​ക​​​മാ​​​യി സ​​​ഹാ​​​യി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​മ്പോ​​​ൾ എ​​​ന്തി​​​നാ​​​ണ് മോ​​​ദി സ​​​ർ​​​ക്കാ​​​ർ ചൈ​​​ന​​​യു​​​മാ​​​യു​​​ള്ള വ്യാ​​​പാ​​​ര നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളി​​​ൽ ഇ​​​ള​​​വു​​​വ​​​രു​​​ത്തു​​​ന്ന​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം ചോ​​​ദി​​​ച്ചു.

ല​​​ഡാ​​​ക്കി​​​ലെ ഇ​​​ന്ത്യ​​​ൻ ഭൂ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ചൈ​​​ന​​​യു​​​ടെ ഇ​​​ട​​​പെ​​​ട​​​ൽ തു​​​ട​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ചൈ​​​നീ​​​സ് നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ​​​ക്കും ഇ​​​റ​​​ക്കു​​​മ​​​തി​​​ക്കും സ​​​ർ​​​ക്കാ​​​ർ കൂ​​​ടു​​​ത​​​ൽ ഇ​​​ള​​​വു​​​ക​​​ൾ ന​​​ൽ​​​കു​​​ന്ന​​​ത് രാ​​​ജ്യ​​​സു​​​ര​​​ക്ഷ​​​യെ ബാ​​​ധി​​​ക്കു​​​മെ​​​ന്നും കോ​​​ൺ​​​ഗ്ര​​​സ് ആ​​​രോ​​​പി​​​ച്ചു.

ഓ​​​പ്പ​​​റേ​​​ഷ​​​ൻ സി​​​ന്ദൂ​​​റി​​​നി​​​ടെ ഇ​​​ന്ത്യ​​​ൻ വ്യോ​​​മ​​​സേ​​​ന​​​യു​​​ടെ നീ​​​ക്ക​​​ങ്ങ​​​ൾ നി​​​രീ​​​ക്ഷി​​​ക്കാ​​​നും ല​​​ക്ഷ്യ​​​ങ്ങ​​​ൾ ത​​​ക​​​ർ​​​ക്കാ​​​നും ചൈ​​​ന പാ​​​ക്കി​​​സ്ഥാ​​​ന് കൃ​​​ത്യ​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ കൈ​​​മാ​​​റി​​​യെ​​​ന്ന് ഡെ​​പ്യൂ​​​ട്ടി ചീ​​​ഫ് ഓ​​​ഫ് ആ​​​ർ​​​മി സ്റ്റാ​​​ഫ് ലെ​​​ഫ്. ജ​​​ന​​​റ​​​ൽ രാ​​​ഹു​​​ൽ സിം​​​ഗ് നേ​​​ര​​​ത്തെ വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.

 

National

കെ​​​സി, ആ​​​ർ​​​സി, വി​​​ഡി - ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് ച​​​ർ​​​ച്ച ഇ​​​ന്നു ഡ​​​ൽ​​​ഹി​​​യി​​​ൽ

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ര​​​ള​​​ത്തി​​​ന്‍റെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ ഇ​​​ന്ന​​​ു പ്രഖ്യാപിക്കാൻ സാധ്യത. കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ, ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല, വി.​​​ഡി. സ​​​തീ​​​ശ​​​ൻ എ​​​ന്നി​​​വ​​​രു​​​മാ​​​യി കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ​​​യും പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യും ഇ​​​ന്നു ന​​​ട​​​ത്തു​​​ന്ന ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ സ​​​മ​​​വാ​​​യ​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷ.

മൂ​​​ന്നു നേ​​​താ​​​ക്ക​​​ൾ​​​ക്കും സ്വീ​​​കാ​​​ര്യ​​​മാ​​​യ ഫോ​​​ർ​​​മു​​​ല​​​യു​​​ണ്ടാ​​​കു​​​മെ​​​ന്ന് ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് വ്യ​​​ക്ത​​​മാ​​​ക്കി. മു​​​ഖ്യ​​​മ​​​ന്ത്രിപ​​​ദ​​​വി​​​യി​​​ലേ​​​ക്കു പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന മൂ​​​ന്നു നേ​​​താ​​​ക്ക​​​ളു​​​മാ​​​യും ഇ​​​ന്നു രാ​​​വി​​​ലെ പ​​​ത്ത​​​ര​​​യോ​​​ടെ സു​​​പ്ര​​​ധാ​​​ന ച​​​ർ​​​ച്ച ന​​​ട​​​ത്താ​​​നാ​​​ണു ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് തീ​​​രു​​​മാ​​​നം. ച​​​ർ​​​ച്ച​​​യ്ക്കു​​​ശേ​​​ഷം ഇ​​​ന്നോ നാ​​​ളെ​​​യോ നി​​​യു​​​ക്ത മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ പ്ര​​​ഖ്യാ​​​പി​​​ക്കും. പു​​​തി​​​യ മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ​​​യും വൈ​​​കി​​​ല്ല.

കോ​​​ണ്‍ഗ്ര​​​സ് എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ അ​​​ഭി​​​പ്രാ​​​യ​​​വും ജ​​​നാ​​​ഭി​​​പ്രാ​​​യ​​​വും മാ​​​നി​​​ച്ച് ജ​​​നാ​​​ധി​​​പ​​​ത്യ​​​ രീ​​​തി​​​യി​​​ലാ​​​കും മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യെ​​​ന്ന് ഉ​​​ന്ന​​​ത എ​​​ഐ​​​സി​​​സി നേ​​​താ​​​വ് ദീ​​​പി​​​ക​​​യോ​​​ട് പ​​​റ​​​ഞ്ഞു. കേ​​​ന്ദ്ര​​​നി​​​രീ​​​ക്ഷ​​​ക​​​രാ​​​യ എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി മു​​​കു​​​ൾ വാ​​​സ്നി​​​ക്കും ട്ര​​​ഷ​​​റ​​​ർ അ​​​ജ​​​യ് മാ​​​ക്ക​​​നും കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​ക​​​ളു​​​ടെ വി​​​ശ​​​ദ​​​മാ​​​യ റി​​​പ്പോ​​​ർ​​​ട്ട് കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​നു കൈ​​​മാ​​​റി. റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ സോ​​​ണി​​​യ ഗാ​​​ന്ധി, രാ​​​ഹു​​​ൽ, പ്രി​​​യ​​​ങ്ക അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രു​​​മാ​​​യി ഖാ​​​ർ​​​ഗെ​​​യും നി​​​രീ​​​ക്ഷ​​​ക​​​രും ച​​​ർ​​​ച്ച ചെ​​​യ്തു.

കേ​​​ര​​​ള​​​ത്തി​​​ലെ കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട 63 ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​ക​​​ളി​​​ലെ ഓ​​​രോ​​​രു​​​ത്ത​​​രു​​​ടെ​​​യും അ​​​ഭി​​​പ്രാ​​​യം റി​​​പ്പോ​​​ർ​​​ട്ടി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ഇ​​​തോ​​​ടൊ​​​പ്പം എ.​​​കെ. ആ​​​ന്‍റ​​​ണി അ​​​ട​​​ക്ക​​​മു​​​ള്ള മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ൾ, ഘ​​​ട​​​ക​​​ക​​​ക്ഷി നേ​​​താ​​​ക്ക​​​ൾ, എം​​​പി​​​മാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​മാ​​​യി ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​ക​​​ളെ സം​​​ബ​​​ന്ധി​​​ച്ച വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ളു​​​മു​​​ണ്ട്. നേ​​​താ​​​ക്ക​​​ളെ അ​​​നു​​​കൂ​​​ലി​​​ച്ചും പ്ര​​​തി​​​കൂ​​​ലി​​​ച്ചും കേ​​​ര​​​ള​​​ത്തി​​​ലും സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലും ഉ​​​യ​​​ർ​​​ന്ന ജ​​​നാ​​​ഭി​​​ലാ​​​ഷ​​​വും ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​നെ നി​​​രീ​​​ക്ഷ​​​ക​​​ർ അ​​​റി​​​യി​​​ച്ചു.

എ​​​ല്ലാ വ​​​ശ​​​ങ്ങ​​​ളും പ​​​രി​​​ഗ​​​ണി​​​ച്ച് മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ നി​​​ശ്ച​​​യി​​​ക്കു​​​ന്പോ​​​ൾ ഒ​​​രു​​​പോ​​​ലെ അ​​​ർ​​​ഹ​​​ത​​​യും ക​​​ഴി​​​വു​​​മു​​​ള്ള മ​​​റ്റു ര​​​ണ്ടു പേ​​​ർ​​​ക്കും പ​​​ക​​​രം പ​​​ദ​​​വി​​​ക​​​ളും പ​​​രി​​​ഗ​​​ണ​​​ന​​​യും ന​​​ൽ​​​കാ​​​ൻ ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. മൂ​​​ന്നു പ്ര​​​ബ​​​ല നേ​​​താ​​​ക്ക​​​ളും ഒ​​​രു സ​​​മു​​​ദാ​​​യ​​​ത്തി​​​ൽ​​​നി​​​ന്നാ​​​ണെ​​​ന്ന​​​തും ത​​​ല​​​വേ​​​ദ​​​ന​​​യാ​​​ണ്. എ​​​ങ്കി​​​ലും മു​​​ഖ്യ​​​മ​​​ന്ത്രി, ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി, ധ​​​ന​​​മ​​​ന്ത്രി അ​​​ട​​​ക്ക​​​മു​​​ള്ള സു​​​പ്ര​​​ധാ​​​ന പ​​​ദ​​​വി​​​ക​​​ൾ മൂ​​​ന്നു​​​പേ​​​ർ​​​ക്കും ന​​​ൽ​​​കു​​​ന്ന​​​തും പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ണ്ട്.

എ​​​ഐ​​​സി​​​സി​​​യി​​​ലെ സു​​​പ്ര​​​ധാ​​​ന പ​​​ദ​​​വി​​​യ​​​ട​​​ക്കം മ​​​റ്റു​​​ചി​​​ല നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും ഇ​​​ന്ന​​​ത്തെ ച​​​ർ​​​ച്ച​​​യി​​​ൽ ഉ​​​യ​​​ർ​​​ന്നേ​​​ക്കാം. അ​​​ടു​​​ത്ത വ​​​ർ​​​ഷ​​​ത്തെ യു​​​പി അ​​​ട​​​ക്ക​​​മു​​​ള്ള നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ൾ​​​ക്കും 2029ലെ ​​​ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നും മു​​​ന്നോ​​​ടി​​​യാ​​​യി എ​​​ഐ​​​സി​​​സി നേ​​​തൃ​​​ത്വ​​​ത്തി​​​ലെ ര​​​ണ്ടാ​​​മ​​​നാ​​​യി ഹി​​​ന്ദി ബെ​​​ൽ​​​റ്റി​​​ൽ​​​നി​​​ന്നു​​​ള്ള നേ​​​താ​​​വി​​​നെ കൊ​​​ണ്ടു​​​വ​​​രേ​​​ണ്ട​​​തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ക​​​ത​​​യും കു​​​റ​​​ച്ചു​​​നാ​​​ളു​​​ക​​​ളാ​​​യി ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​ന്‍റെ ആ​​​ലോ​​​ച​​​ന​​​യി​​​ലു​​​ണ്ട്.

തെ​​​രു​​​വി​​​ലെ പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ളി​​​ൽ അ​​​തൃ​​​പ്തി

സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പ​​​ല ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി ഫ്ല​​​ക്സ് ബോ​​​ർ​​​ഡു​​​ക​​​ൾ, പോ​​​സ്റ്റ​​​റു​​​ക​​​ൾ, ക​​​രി​​​ഓ​​​യി​​​ൽ അ​​​ഭി​​​ഷേ​​​കം, പാ​​​ൽ അ​​​ഭി​​​ഷേ​​​കം, പോ​​​സ്റ്റ​​​ർ ക​​​ത്തി​​​ക്ക​​​ൽ, ബോ​​​ർ​​​ഡു​​​ക​​​ൾ ന​​​ശി​​​പ്പി​​​ക്ക​​​ൽ, തെ​​​രു​​​വി​​​ലെ പ്ര​​​തി​​​ഷേ​​​ധ പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ൾ, ചി​​​ല​​​രു​​​ടെ പ​​​ര​​​സ്യ​​​മാ​​​യ അ​​​ഭി​​​പ്രാ​​​യ​​​പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യെ​​​ല്ലാം പാ​​​ർ​​​ട്ടി അ​​​ച്ച​​​ട​​​ക്ക​​​ത്തി​​​നും മ​​​ര്യാ​​​ദ​​​ക​​​ൾ​​​ക്കും ചേ​​​രു​​​ന്ന​​​ത​​​ല്ലെ​​​ന്ന് എ​​​ഐ​​​സി​​​സി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

പി​​​ണ​​​റാ​​​യി ഭ​​​ര​​​ണം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച് യു​​​ഡി​​​എ​​​ഫി​​​നു വ​​​ൻ വി​​​ജ​​​യം സ​​​മ്മാ​​​നി​​​ച്ച ജ​​​ന​​​ങ്ങ​​​ളെ അ​​​പ​​​മാ​​​നി​​​ക്കു​​​ന്ന​​​താ​​​ണ് ഏ​​​താ​​​നും ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി ന​​​ട​​​ക്കു​​​ന്ന പ​​​ര​​​സ്യ വി​​​ഴു​​​പ്പ​​​ല​​​ക്ക​​​ൽ. വി​​​വാ​​​ദ​​​ങ്ങ​​​ൾ ഉ​​​ട​​​ന​​​ടി അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും നി​​​രീ​​​ക്ഷ​​​ക​​​ർ ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

 

Kerala

കോ​ൺ​ഗ്ര​സിലെ മു​ഖ്യ​മ​ന്ത്രി​പ്പോ​ര്; ത​ല​യെ​ണ്ണ​ലി​ൽ കെ​സി​ക്ക് മു​ൻ​തൂ​ക്കം

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സി​ലെ മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​യി​ൽ കെ.​സി.​വേ​ണു​ഗോ​പാ​ൽ പ​ക്ഷ​ത്തി​നു മു​ൻ​തൂ​ക്കം. ഹൈ​ക്ക​മാ​ൻ​ഡ് നി​രീ​ക്ഷ​ക​ർ​ക്ക് മു​ന്നി​ൽ 47 പേ​ർ കെ.​സി.​വേ​ണു​ഗോ​പാ​ലി​ന്‍റെ പേ​ര് പ​റ​ഞ്ഞെ​ന്നാ​ണ് സൂചന.

എ​ന്നാ​ൽ 20ലേ​റെ പേ​രു​ടെ പി​ന്തു​ണ​യു​ണ്ടെ​ന്ന് വി.​ഡി.​സ​തീ​ശ​നും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും പ​റ​യു​ന്നു. സ​തീ​ശ​നും ചെ​ന്നി​ത്ത​ല​യും നി​രീ​ക്ഷ​ക​രെ ക​ണ്ട് ത​ങ്ങ​ളു​ടെ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​പ്പോ​ൾ കെ.​സി. വേ​ണു​ഗോ​പാ​ൽ കൂ​ടി​ക്കാ​ഴ്ച​യി​ൽ നി​ന്ന് വി​ട്ടു​നി​ന്നി​രു​ന്നു.

അ​തേ​സ​മ​യം എം​എ​ൽ​എ​മാ​രു​ടെ അ​ഭി​പ്രാ​യ​മ​ട​ങ്ങി​യ റി​പ്പോ​ർ​ട്ട് എ​ഐ​സി​സി നി​രീ​ക്ഷ​ക​ർ ഇ​ന്ന് ഹൈ​ക്ക​മാ​ൻ​ഡി​ന് സ​മ​ർ​പ്പി​ക്കും. റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ച്ച ശേ​ഷം കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും രാ​ഹു​ൽ ഗാ​ന്ധി​യും നേ​താ​ക്ക​ളെ ഡ​ൽ​ഹി​ക്ക് വി​ളി​പ്പി​ച്ചേ​ക്കും.

ഘ​ട​ക​ക​ക്ഷി​ക​ളു​ടെ അ​ഭി​പ്രാ​യ​വും നി​രീ​ക്ഷ​ക​രാ​യ അ​ജ​യ് മാ​ക്ക​നും മു​കു​ൾ വാ​സ്‌​നി​ക്കും ഹൈ​ക്ക​മാ​ൻ​ഡി​നെ അ​റി​യി​ക്കും. ഞാ​യ​റാ​ഴ്‌​ച ത​ന്നെ മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പി​ക്കാ​നാ​ണ് നീ​ക്കം.

Kerala

മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച; എ​ഐ​സി​സി നി​രീ​ക്ഷ​ക​ര്‍ ഇ​ന്ന് ഹൈ​ക്ക​മാ​ന്‍​ഡി​ന് റി​പ്പോ​ര്‍​ട്ട് ന​ല്‍​കും

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​യി​ൽ എ​ഐ​സി​സി നി​രീ​ക്ഷ​ക​ര്‍ ഇ​ന്ന് ഹൈ​ക്ക​മാ​ന്‍​ഡി​ന് റി​പ്പോ​ര്‍​ട്ട് ന​ല്‍​കും. രാ​ഹു​ല്‍​ഗാ​ന്ധി​യും മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗെ​യു​മാ​യി നി​രീ​ക്ഷ​ക​ര്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി സാ​ഹ​ച​ര്യം ധ​രി​പ്പി​ക്കും. മു​ഖ്യ​മ​ന്ത്രി ആ​ര് എ​ന്ന ചോ​ദ്യ​ത്തി​ന് ഇ​നി ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ തീ​രു​മാ​നം നി​ർ​ണാ​യ​ക​മാ​കും.

മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കാ​നു​ള്ള ച​ർ​ച്ച​ക​ളി​ൽ എം​എ​ൽ​എ​മാ​രു​ടെ എ​ണ്ണ​ത്തി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ക്കു​ക​യാ​ണ് കെ.സി. വേ​ണു​ഗോ​പാ​ൽ. എ​ന്നാ​ൽ ഘ​ട​ക​ക്ഷി​ക​ളു​ടെ നി​ല​പാ​ടി​ലാ​ണ് സ​തീ​ശ​ൻ പ​ക്ഷ​ത്തി​ന്‍റെ പ്ര​തീ​ക്ഷ. ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ആ​ത്മ​വി​ശ്വാ​സം കൈ​വി​ടു​ന്നി​ല്ല.

അ​ന്തി​മ തീ​രു​മാ​ന​ത്തി​നാ​യി സം​സ്ഥാ​ന​ത്തെ സീ​നീ​യ​ർ നേ​താ​ക്ക​ളെ ഇ​ന്നോ നാ​ളെ​യോ ഹൈ​ക്ക​മാ​ൻ​ഡ് ഡൽഹി​ക്ക് വി​ളി​പ്പി​ക്കും. അ​തേ​സ​മ​യം മു​ഖ്യ​മ​ന്ത്രി പ​ദ​വി​യി​ലേ​ക്ക് ത​നി​ക്ക് അ​നു​കൂ​ല​മാ​യ ജ​ന​വി​കാ​രം ഹൈ​ക്ക​മാ​ന്‍റി​ന് ബോ​ധ്യ​പ്പെ​ടു​മെ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​ത്തി​ലാ​ണ് വി.ഡി. സ​തീ​ശ​ൻ ക്യാമ്പ്.

Kerala

മ​ന്ത്രി​മാ​ർ ആ​രൊ​ക്കെ? യു​ഡി​എ​ഫി​ൽ ച​ർ​ച്ച​ക​ൾ കൊ​ഴു​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: പ​ത്തു​വ​ർ​ഷ​ത്തി​നു ശേ​ഷം അ​ധി​കാ​രം കി​ട്ടി​യ​തി​നു പി​ന്നാ​ലെ കോ​ൺ​ഗ്ര​സി​ലും ഘ​ട​ക​ക​ക്ഷി​ക​ളി​ലും മ​ന്ത്രി​സ്ഥാ​ന ച​ർ​ച്ച​ക​ൾ കൊ​ഴു​ക്കു​ന്നു. മു​ഖ്യ​മ​ന്ത്രി ആ​രാ​കും എ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും കോ​ൺ​ഗ്ര​സി​ൽ മ​ന്ത്രി​മാ​രെ നി​ശ്ച​യി​ക്കു​ക. ഈ ​കാ​ര്യ​ത്തി​ൽ കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍റെ​യും കെ​പി​സി​സി നേ​ത്യ​ത്വ​ത്തി​ന്‍റെ ഇ​ട​പെ​ട​ലു​ക​ളും നി​ർ​ണാ​യ​ക​മാ​ണ്.

ഇ​പ്പോ​ഴ​ത്തെ നി​ല​യി​ൽ 21 അം​ഗ മ​ന്ത്രി​സ​ഭ​യ്ക്കാ​ണ് സാ​ധ്യ​ത. ഇ​തി​ൽ പ​ത്ത് മ​ന്ത്രി​പ​ദ​വി​യെ​ങ്കി​ലും ഘ​ട​ക​ക​ക്ഷി​ക​ൾ​ക്ക് ന​ൽ​കും.കൂ​ടാ​തെ സ്പീ​ക്ക​ർ, ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചീ​ഫ് വി​പ്പ് തു​ട​ങ്ങി​യ പ​ദ​വി​ക​ളും കോ​ൺ​ഗ്ര​സും ഘ​ട​ക​ക്ഷി​ക​ളും ത​മ്മി​ൽ വീ​തി​ച്ചെ​ടു​ക്കും. കോ​ൺ​ഗ്ര​സി​ന് ല​ഭി​ക്കു​ന്ന 11 മ​ന്ത്രി പ​ദ​വി​ക​ളി​ൽ പ​ല​വി​ധ പ​രി​ഗ​ണ​ന​ക​ൾ വേ​ണ്ടി​വ​രും.

ഇ​പ്പോ​ഴ​ത്തെ നി​ല​യി​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ണ് എം​എ​ൽ​എ​മാ​രി​ൽ ഏ​റ്റ​വും സീ​നി​യ​ർ. തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​നും കെ. ​മു​ര​ളീ​ധ​ര​നും തൊ​ട്ട​ടു​ത്തു​ണ്ട്. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും മു​ൻ നി​ര​യി​ലു​ണ്ട്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ നി​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ കൂ​ടാ​തെ സി.​പി.​ജോ​ൺ ഘ​ട​ക​ക​ക്ഷി പ്ര​തി​നി​ധി എ​ന്ന നി​ല​യി​ൽ മ​ന്ത്രി​സ​ഭ​യി​ൽ ഇ​ടം പി​ടി​ക്കും.

എം.​വി​ൻ​സെ​ന്‍റും എ​റ​ണാ​കു​ള​ത്തു​നി​ന്നു​ള്ള ടി.​എ​സ്. വി​നോ​ദും മ​ന്ത്രി​ക​സേ​ര​യ്ക്കാ​യി രം​ഗ​ത്തു​ണ്ട്. കൊ​ല്ലം ജി​ല്ല​യി​ൽ നി​ന്ന് ബി​ന്ദു കൃ​ഷ്ണ​യും വി​ഷ്ണു​നാ​ഥും രം​ഗ​ത്തു​ണ്ട്. വി​ഷ്ണു​നാ​ഥി​നെ സ്പീ​ക്ക​ർ പ​ദ​വി​യി​ലേ​ക്കും പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. കാ​യം​കു​ള​ത്തു​നി​ന്ന് ജ​യി​ച്ച ലി​ജു, മു​വാ​റ്റു​പു​ഴ​യി​ൽ നി​ന്നു​ള്ള മാ​ത്യു കു​ഴ​ൽ​നാ​ട​ൻ,തൃ​ത്താ​ല​യി​ൽ നി​ന്നു​ള്ള വി.​ടി.​ബാ​ൽ​റാം, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്, മ​ല​പ്പു​റ​ത്തു നി​ന്നു​ള്ള എ.​പി. അ​നി​ൽ​കു​മാ​ർ, വ​യ​നാ​ട്ടി​ൽ നി​ന്നു​ള്ള ടി.​സി​ദ്ദി​ക്ക് എ​ന്നി​വ​ർ​ക്കെ​ല്ലാം ഏ​റെ​ക്കു​റെ മ​ന്ത്രി​സ്ഥാ​നം ഉ​റ​പ്പാ​ണ്.

സ​ണ്ണി ജോ​സ​ഫി​നെ മ​ന്ത്രി പ​ദ​വി​യി​ൽ പ​രി​ഗ​ണി​ച്ചി​ല്ലെ​ങ്കി​ൽ അ​ങ്ക​മാ​ലി​യി​ൽ നി​ന്നു​ള്ള റോ​ജി എം. ​ജോ​ണാ​യി​രി​ക്കും മ​ന്ത്രി​യാ​കു​ക. സ്വ​ത​ന്ത്ര​ന്മാ​രെ പ​രി​ഗ​ണി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​മ്പ​ല​പ്പു​ഴ​യി​ൽ ജ​യി​ച്ച ജി. ​സു​ധാ​ക​ര​നു ത​ന്നെ​യാ​യി​രി​ക്കും ആ​ദ്യ​പ​രി​ഗ​ണ​ന മു​സ്‌​ലിം ലീ​ഗി​ൽ നി​ന്ന് അ​ഞ്ച് മ​ന്ത്രി​മാ​രു​ണ്ടാ​കും. പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ കൂ​ട​തെ പി.​കെ. ബ​ഷീ​ർ, മ​ഞ്ഞ​ളാം​കു​ഴി അ​ലി, ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ, കെ.​എം. ഷാ​ജി , എ​ൻ.​ഷം​സു​ദീ​ൻ എ​ന്നി​വ​രാ​ണ് പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.

കേ​ര​ള കോ​ൺ​ഗ്ര​സി​ൽ നി​ന്ന് മോ​ൻ​സ് ജോ​സ​ഫി​നാ​ണ് ആ​ദ്യ​പ​രി​ഗ​ണ​ന. മ​റ്റു പ​ദ​വി​ക​ൾ കി​ട്ടു​ക​യാ​ണെ​ങ്കി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ നി​ന്നു​ള്ള തോ​മ​സ് ഉ​ണ്ണി​യാ​ട​ന് സാ​ധ്യ​ത​യു​ണ്ട്. പി.​ജെ. ജോ​സ​ഫി​ന്‍റെ മ​ക​നാ​യ അ​പു ജോ​സ​ഫി​ന് മ​ന്ത്രി പ​ദ​വി​യി​ൽ താ​ൽ​പ​ര്യ​മു​ണ്ടെ​ങ്കി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന കി​ട്ടി​യേ​ക്കും.

ആ​ർ​എ​സ്പി​യി​ലെ ഷി​ബു ബേ​ബി​ജോ​ണും മ​ന്ത്രി പ​ദ​വി ഉ​റ​പ്പി​ച്ചു. ഒ​രു എം​എ​ൽ​എ മാ​ത്ര​മു​ള്ള കേ​ര​ള കോ​ൺ​ഗ്ര​സ് ജേ​ക്ക​ബ് വി​ഭാ​ഗ​ത്തി​ന് മ​ന്ത്രി പ​ദ​വി കി​ട്ടു​മോ​യെ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​ൻ ആ​കി​ല്ല. ഒ​റ്റ​ക്ക​ക്ഷി​ക​ൾ​ക്ക് ര​ണ്ട​ര​വ​ർ​ഷം വീ​തം ന​ൽ​കു​ക​യാ​ണെ​ങ്കി​ൽ അ​നൂ​പും വ​ട​ക​ര​യി​ൽ നി​ന്നു​ള്ള കെ.​കെ.​ര​മ​യും പ​രി​ഗ​ണ​ന​യി​ൽ വ​ന്നേ​ക്കും.

കെ.​കെ.​ര​മ​യെ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് അ​ഭി​പ്രാ​യ​വും സ​ജീ​വ​മാ​ണ്. സ്പീ​ക്ക​ർ പ​ദ​വി കോ​ൺ​ഗ്ര​സ് ഏ​റ്റെ​ടു​ക്കും. സീ​നി​യ​ർ നേ​താ​ക്ക​ളാ​യ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, മു​ൻ സ്പീ​ക്ക​ർ​കൂ​ടി​യാ​യ എ​ൻ.​ശ​ക്ത​ൻ, പി.​സി വി​ഷ്ണു​നാ​ഥ് എ​ന്നി​വ​രു​ടെ പേ​രാ​ണ് പ​രി​ഗ​ണ​ന​യി​ൽ.

Kerala

മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​ക​ളി​ലേ​യ്ക്ക് ക​ട​ന്ന് കോ​ൺ​ഗ്ര​സ്; വൈ​കു​ന്നേ​രം ഡ​ൽ​ഹി​യി​ൽ നി​ർ​ണാ​യ​ക യോ​ഗം

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വ​ൻ വി​ജ​യ​ത്തി​ന് പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​ക​ളി​ലേ​യ്ക്ക് ക​ട​ന്ന് കോ​ൺ​ഗ്ര​സ്. മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​ക​ൾ​ക്കാ​യി ദി​ല്ലി​യി​ൽ ഇ​ന്ന് നി​ർ​ണാ​യ​ക യോ​ഗം ചേ​രും.

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ വ​സ​തി​യി​ൽ വൈ​കു​ന്നേ​രം മൂ​ന്നി​നാ​ണ് യോ​ഗം. രാ​ഹു​ൽ ഗാ​ന്ധി​യും കേ​ര​ള​ത്തി​ൽ നി​ന്നെ​ത്തു​ന്ന കെ.​സി. വേ​ണു​ഗോ​പാ​ലും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും എ​ന്നാ​ണ് വി​വ​രം.

മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​ന്ന​തി​നാ​യി എ​ഐ​സി​സി നേ​താ​ക്ക​ൾ ഇ​ന്ന് കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്തും. ഒ​രാ​ഴ്ച​ക്ക​കം മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പ​ന​ത്തി​നാ​ണ് ശ്ര​മം. അ​തേ​സ​യ​മം, മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​നാ​യി പാ​ർ​ട്ടി​യി​ലെ പ്ര​മു​ഖ നേ​താ​ക്ക​ൾ​ക്കി​ട​യി​ൽ നീ​ക്ക​ങ്ങ​ൾ ശ​ക്ത​മാ​യി​ട്ടു​ണ്ട്.

എം​എ​ല്‍​എ​മാ​രി​ൽ ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ പി​ന്തു​ണ ത​ങ്ങ​ൾ​ക്കു​ണ്ടെ​ന്നാ​ണ് കെ​സി പ​ക്ഷം അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. കൂ​ടു​ത​ൽ എം​പി​മാ​രും മു​തി​ർ​ന്ന നേ​താ​ക്ക​ളും ഒ​പ്പ​മു​ണ്ടാ​കു​മെ​ന്നും ഇ​വ​ർ പ്ര​തീ​ക്ഷി​ക്കു​ന്നു.

എം​എ​ൽ​എ​മാ​രു​ടെ എ​ണ്ണം മാ​ത്ര​മ​ല്ല പ​രി​ഗ​ണി​ക്കേ​ണ്ട​തെ​ന്നാ​ണ് സ​തീ​ശ​ൻ വി​ഭാ​ഗ​ത്തി​ന്‍റെ നി​ല​പാ​ട്. ഘ​ട​ക​ക​ക്ഷി​ക​ളെ കൂ​ടെ​നി​ർ​ത്തി​ക്കൊ​ണ്ടു​ള്ള നീ​ക്ക​ങ്ങ​ൾ​ക്കാ​ണ് സ​തീ​ശ​ൻ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്. പ​ദ​വി ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ അ​ദ്ദേ​ഹം ക​ടു​ത്ത നി​ല​പാ​ടു​ക​ളി​ലേ​യ്ക്ക് നീ​ങ്ങി​യേ​ക്കു​മെ​ന്ന സൂ​ച​ന​യു​ണ്ട്. ഇ​തി​നെ​ല്ലാം പു​റ​മെ, സീ​നി​യോ​റി​റ്റി​ക്കാ​ണ് മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ൽ മു​ൻ​ഗ​ണ​ന ന​ൽ​കേ​ണ്ട​തെ​ന്ന് ചെ​ന്നി​ത്ത​ല വി​ഭാ​ഗം വാ​ദി​ക്കു​ന്ന​ത്.

Kerala

മു​ഖ്യ​മ​ന്ത്രി: ഘടകകക്ഷികളുമായി ച​ർ​ച്ച ന​ട​ത്തി​യെന്ന് ദീ​പാ​ദാ​സ് മു​ൻ​ഷി

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഘ​ട​ക​ക​ക്ഷി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​താ​യി കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പാ​ദാ​സ് മു​ൻ​ഷി.

ഘ​ട​ക​ക​ക്ഷി​ക​ൾ സ്വ​ത​ന്ത്ര​മാ​യ അ​ഭി​പ്രാ​യം പ​റ​ഞ്ഞി​ട്ടു​ണ്ട്. കോ​ണ്‍​ഗ്ര​സി​ന്‍റെ എം​എ​ൽ​എ​മാ​രു​ടെ അ​ഭി​പ്രാ​യം കൂ​ടി തേ​ടും. കോ​ണ്‍​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കു​ക.

വോ​ട്ടെ​ണ്ണ​ൽ ഇ​ന്നു ന​ട​ക്കാ​നി​രി​ക്കേ വ​ലി​യ ആ​ത്മ​വി​ശ്വാ​സ​മു​ണ്ട്. വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ൽ യു​ഡി​എ​ഫ് വി​ജ​യി​ക്കു​മെ​ന്നും മാ​ധ്യ​മപ്ര​വ​ർ​ത്ത​ക​രു​മാ​യി സം​സാ​രി​ക്ക​വേ ദീ​പാ​ദാ​സ് മു​ൻ​ഷി പ​റ​ഞ്ഞു.

International

ഇ​റാ​നെ​തി​രെ സൈ​നി​ക നീ​ക്ക​മു​ണ്ടാ​യാ​ൽ അ​നു​ഭ​വി​ക്കേ​ണ്ടി​വ​രും; ട്രം​പി​ന് മു​ന്ന​റി​യി​പ്പു​മാ​യി പു​ടി​ന്‍

മോ​സ്കോ: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ഡി​മി​ർ പു​ടി​നും ഫോ​ണി​ൽ ച​ർ​ച്ച ന​ട​ത്തി. ഇ​റാ​നു​മാ​യു​ള്ള വെ​ടി​നി​ർ​ത്ത​ൽ നീ​ട്ടാ​നു​ള്ള ട്രം​പി​ന്‍റെ തീ​രു​മാ​ന​ത്തെ പു​ടി​ൻ സ്വാ​ഗ​തം ചെ​യ്തു.

ഇ​റാ​നെ​തി​രെ​യോ അ​യ​ൽ​രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രെ​യോ സൈ​നി​ക ന​ട​പ​ടി ഉ​ണ്ടാ​യാ​ൽ അ​നു​ഭ​വി​ക്കേ​ണ്ടി​വ​രും. ഇ​ത് അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ളു​ണ്ടാ​ക്കു​മെ​ന്നും പു​ടി​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഇ​ത്ത​രം നീ​ക്ക​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നും പു​ടി​ൻ ട്രം​പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

മി​ഡി​ൽ ഈ​സ്റ്റി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നു​ള്ള ന​യ​ത​ന്ത്ര നീ​ക്ക​ങ്ങ​ൾ​ക്ക് റ​ഷ്യ​യു​ടെ പൂ​ർ​ണ പി​ന്തു​ണ അ​ദ്ദേ​ഹം വാ​ഗ്ദാ​നം ചെ​യ്തു. അ​ഞ്ചാം വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ന്ന യു​ക്രെ​യ്ൻ യു​ദ്ധ​ത്തെ​ക്കു​റി​ച്ചും ഇ​രു നേ​താ​ക്ക​ളും ച​ർ​ച്ച ന​ട​ത്തി. മേ​യ് ഒ​മ്പ​തി​ന് ന​ട​ക്കു​ന്ന റ​ഷ്യ​യു​ടെ വി​ജ​യ​ദി​ന ആ​ഘോ​ഷ​ങ്ങ​ളോ​ട് അ​നു​ബ​ന്ധി​ച്ച് താ​ൽ​ക്കാ​ലി​ക വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് പു​ടി​ൻ അ​റി​യി​ച്ചു.

Kerala

കോ​ൺ​ഗ്ര​സി​ലെ മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച; വി.​ഡി.​സ​തീ​ശ​നാ​യി ആ​ലു​വ​യി​ൽ ഫ്ല​ക്സ്

കൊ​ച്ചി: കോ​ൺ​ഗ്ര​സി​ലെ മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്ന് തെ​രു​വി​ലേ​ക്ക്. യു​ഡി​എ​ഫ് ജ​യി​ക്കും വി.​ഡി.​സ​തീ​ശ​ൻ ന​യി​ക്കു​മെ​ന്ന ഫ്ല​ക്സ് ആ​ലു​വ​യി‌‌​ൽ വ​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​രു​ന്ന​തി​ന് മു​ന്നേ കോ​ൺ​ഗ്ര​സി​ൽ മു​ഖ്യ​മ​ന്ത്രി ത​ർ​ക്കം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ആ​ലു​വ തോ​ട്ടു​മു​ഖ​ത്ത് ഫ്ല​ക്സ് ഉ​യ​ർ​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം മ​ല​പ്പു​റ​ത്തെ കാ​ല​ടി പ​ഞ്ചാ​യ​ത്തി​ലും ഇ​ത്ത​രം ഫ്ല​ക്സ് പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നി​ടെ കെ.​സി.​വേ​ണു​ഗോ​പാ​ലി​ന്‍റെ വി​ക്കി​പീ​ഡി​യ പേ​ജി​ൽ 13-ാമ​ത് കേ​ര​ള മു​ഖ്യ​മ​ന്ത്രി​യെ​ന്ന വി​വ​ര​ണം പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. വ്യാ​പ​ക​മാ​യി ഇ​ത് പ്ര​ച​രി​പ്പി​ക്ക​പ്പെ​ട്ട​തോ​ടെ പി​ന്നീ​ട് എ​ഡി​റ്റ് ചെ​യ്തു നീ​ക്കി.

ക​ഴി​ഞ്ഞ​ദി​വ​സം ജ​ന​നാ​യ​ക​ൻ എ​ന്ന​പേ​രി​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ വീ​ഡി​യോ പു​റ​ത്തു വ​ന്ന​തി​നു പി​ന്നാ​ലെ കേ​ര​ള യാ​ത്ര എ​ന്ന പേ​രി​ൽ പോ​ഡ്‌​കാ​സ്റ്റും തു​ട​ങ്ങി​യി​രു​ന്നു. കെ​എ​സ്‌​യു കാ​ലം മു​ത​ലു​ള്ള ജീ​വി​ത​മാ​ണ് പ്ര​മേ​യം.

NRI

ലാ​ന സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​തി​മാ​സ സാ​ഹി​ത്യ ച​ർ​ച്ച ശ​നി​യാ​ഴ്ച

ന്യൂയോർക്ക്: ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (ലാ​ന) സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​തി​മാ​സ സാ​ഹി​ത്യ ച​ർ​ച്ച ശ​നി​യാ​ഴ്ച ന​ട​ക്കും. പ്ര​ശ​സ്ത നോ​വ​ലി​സ്റ്റ് വി​നോ​ദ് കൃ​ഷ്ണ​യു​ടെ ഡിസി ബു​ക്ക്‌​സ് പ്ര​സി​ദ്ധീ​ക​രി​ച്ച ഏ​റ്റ​വും പു​തി​യ നോ​വ​ൽ "ലീ​ക്ക് 86' ആ​ണ് ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​ത്.

എ​ൺ​പ​തു​ക​ളി​ലെ കേ​ര​ളീ​യ സാ​മൂ​ഹ്യ ജീ​വി​തം ക്രി​യാ​ത്മ​ക​മാ​യി ആ​വി​ഷ്ക​രി​ക്കു​ന്ന കൃ​തി​യാ​ണി​ത്. നൈ​തി​ക​ത​യു​ള്ള മ​നു​ഷൃ​രും അ​ധി​കാ​ര​ഭ്രാ​ന്തും ത​മ്മി​ലു​ള്ള ക​ല​ഹം മി​ത്തും യ​ഥാ​ർ​ത്ഥ്യ​വും ഇ​ട​ക​ല​ർ​ത്തി പൊ​ള്ളി​ക്കു​ന്ന അ​നു​ഭ​വ​മാ​ക്കു​ന്നു.

നി​ല​വി​ലെ നോ​വ​ൽ സ​ങ്ക​ല്പ​ങ്ങ​ളെ അ​ട്ടി​മ​റി​ക്കു​ന്ന അ​ഖ്യാ​ന​മാ​ണ് ഈ ​നോ​വ​ലി​നു​ള്ള​ത്. സ​ങ്ക​ട​ങ്ങ​ൾ അ​ല്ല നി​സ​ഹാ​യ​യാ​ണ് മ​നു​ഷ്യന്‍റെ സ്ഥാ​യി​ഭാ​വം എ​ന്ന് സ്ഥാ​പി​ക്കു​ന്ന ര​ച​ന​യാ​ണി​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ 10ന് (സിഎസ്ടി) സൂം ​പ്ലാ​റ്റ്‌​ഫോ​മി​ലാ​ണ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്.

വാ​യ​ന​ക്കാ​ര​നും നി​രൂ​പ​ക​നു​മാ​യ ​അ​ഭി​ലാ​ഷ് ചി​റ്റ​ത്തു​ക്കാ​ട്ടി​ൽ നോ​വ​ൽ പ​രി​ച​യ​പ്പെ​ടു​ത്തി സം​സാ​രി​ക്കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന സം​വാ​ദ​ത്തി​ൽ നോ​വ​ലി​സ്റ്റ് ​വി​നോ​ദ് കൃ​ഷ്ണ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത് എ​ഴു​ത്ത​നു​ഭ​വം പ​ങ്കു​വ​യ്ക്കു​ക​യും വാ​യ​ന​ക്കാ​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ക​യും ചെ​യ്യും.

പ്ര​മേ​യ​ത്തി​ലും അ​വ​ത​ര​ണ​ത്തി​ലും പു​തു​മ​യാ​ർ​ന്ന ഈ ​കൃ​തി​യെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​റി​യു​വാ​നും ച​ർ​ച്ച​ക​ളി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക്കാ​നും എ​ല്ലാ സാ​ഹി​ത്യ​പ്രേ​മി​ക​ളെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി ലാ​ന ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ 214 435 0124 സാ​മു​വേ​ൽ പ​ന​വേ​ലി (പ്ര​സി​ഡ​ന്‍റ്) , 347 204 0062 നി​ർ​മ്മ​ല ജോ​സ​ഫ് (മാ​ലി​നി) (സെ​ക്ര​ട്ട​റി) , 469 274 6501 ഷാ​ജു ജോ​ൺ (പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ) എ​ന്നി​വ​രി​ൽ നി​ന്നും ല​ഭി​ക്കും

സൂം മീറ്റിംഗ് ഐഡി: 831 2865 6132.

International

യു​എ​സ്- ​ഇ​റാ​ൻ ച​ർ​ച്ച വീണ്ടും; ജ​നീ​വ​യി​ൽ കാണാം

ന്യൂ​ഡ​ൽ​ഹി: ഇസ്‌ല​മാ​ബാ​ദി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ളിൽ ധാരണയായില്ലെങ്കിലും യു​എ​സ്-ഇറാൻ അ​ടു​ത്ത ഘ​ട്ടം ച​ർ​ച്ച​ക​ൾ ​വ്യാ​ഴാ​ഴ്ച ജ​നീ​വ​യിൽ ന​ട​ന്നേ​ക്കു​മെ​ന്നു റി​പ്പോ​ർ​ട്ട്. ഫെ​ബ്രു​വ​രി​യി​ൽ ജ​നീ​വ​യി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട​തിനു പി​ന്നാ​ലെ ഇ​റാ​നു​നേ​രെ യു​എ​സ്-​ഇ​സ്രാ​യേ​ൽ സം​യു​ക്ത ആ​ക്ര​മ​ണം ഉ​ണ്ടാ​യി​രു​ന്നു. ഇ​തു മേ​ഖ​ല​യെ യു​ദ്ധ​സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലേ​ക്കു ത​ള്ളി​വി​ട്ടു. എ​ന്നാ​ൽ, പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ സ​മാ​ധാ​ന​ത്തി​നു​ള്ള സാ​ധ്യ​ത​ക​ൾ തേ​ടി ഇ​രു​പ​ക്ഷ​വും വീ​ണ്ടും ച​ർ​ച്ച​യ്ക്കു ത​യാ​റെ​ടു​ക്കു​ക​യാണ്.

അ​തി​നി​ടെ, ഇ​റാ​ന്‍റെ തു​റ​മു​ഖ​ങ്ങ​ളി​ൽ അ​മേ​രി​ക്ക ഏ​ർ​പ്പെ​ടു​ത്തി​യ ഉ​പ​രോ​ധം ആ​ഗോ​ള വി​പ​ണി​യെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി. ലോ​ക​ത്തെ പ്ര​ധാ​ന ഊർജഗതാഗത പാതയായ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം പൂ​ർണ​മാ​യും നി​ല​ച്ച​താ​യി അന്താരാഷ്‌ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ട്രം​പി​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തിനു പി​ന്നാ​ലെ, മേഖലയിലൂടെ സഞ്ചരിക്കുകയാ‍യിരുന്ന ക​പ്പ​ലു​ക​ൾ പാ​തി​വ​ഴി​യി​ൽനി​ന്നു തി​രി​ച്ചി​ട്ടു. നി​ല​വി​ൽ ഹോ​ർ​മു​സ് മേ​ഖ​ല​യി​ൽ ക​പ്പ​ൽ ഗ​താ​ഗ​തം നി​ശ്ച​ല​മാ​യ അ​വ​സ്ഥ​യി​ലാ​ണ്.

ഇ​റാ​ൻ തു​റ​മു​ഖ​ങ്ങ​ൾ ഉ​പ​രോ​ധി​ക്കാ​ൻ അ​മേ​രി​ക്ക പ​ശ്ചി​മേ​ഷ്യ​യി​ൽ വ​ൻ സൈ​നി​ക സ​ന്നാ​ഹ​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ലാ​യ യു​എ​സ്എ​സ് ഏ​ബ്ര​ഹാം ലി​ങ്ക​ൺ ഉ​ൾ​പ്പെ​ടെ പതിനാറ് യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ മേ​ഖ​ല​യി​ലു​ണ്ട്. എ​ന്നാ​ൽ പേ​ർ​ഷ്യ​ൻ ഗ​ൾ​ഫി​നു​ള്ളി​ൽ നി​ല​വി​ൽ യു​എ​സ് യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ ഇ​ല്ലെ​ന്നാ​ണു പ്ര​തി​രോ​ധ വ​ക്താ​ക്ക​ൾ ന​ൽ​കു​ന്ന വി​വ​രം.

അ​തേ​സ​മ​യം, നി​യ​മ​വി​രു​ദ്ധ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ അ​മേ​രി​ക്ക മു​ന്നോ​ട്ടുവയ്ക്കുന്നില്ലെങ്കിൽ മാ​ത്ര​മേ ച​ർ​ച്ച​ക​ൾ​ക്കു പ്ര​സ​ക്തി​യു​ള്ളൂ എ​ന്ന് ഇ​ന്ത്യ​യി​ലെ ഇ​റാ​ൻ അം​ബാ​സ​ഡ​ർ മു​ഹ​മ്മ​ദ് ഫ​താ​ലി വ്യ​ക്ത​മാ​ക്കി. സ​മാ​ധാ​ന​ത്തി​നു ത​യാ​റാ​ണെ​ങ്കി​ലും അ​മേ​രി​ക്ക ഉ​പ​രോ​ധ​വു​മാ​യി മു​ന്നോ​ട്ടുപോ​വു​ക​യാ​ണെ​ങ്കി​ൽ എ​ല്ലാ പ്ര​ത്യാ​ഘാ​ത​ങ്ങ​ളും നേ​രി​ടാ​ൻ ഇ​റാ​ൻ സ​ജ്ജ​മാ​ണെ​ന്നും ഫതാലി വ്യക്തമാക്കി.

International

ഇ​റാ​ന്‍റെ പണി തീർന്നു; ച​ർ​ച്ച​യ്ക്കു വന്നി​ല്ലെ​ങ്കി​ലും ഒ​ന്നു​മി​ല്ല: ട്രംപ്

വാ​ഷിം​ഗ്ട​ൺ: പ​ശ്ചി​മേ​ഷ്യ​യി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​നാ​യി പാ​ക്കി​സ്ഥാ​നി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ ഇ​റാ​നെ​തി​രേ രൂ​ക്ഷ​ഭാ​ഷ​യി​ൽ പ്ര​തി​ക​രി​ച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ച​ർ​ച്ച​ക​ൾ​ക്കാ​യി ഇ​റാ​ൻ ഇ​നി​യും വ​രു​മോ എ​ന്ന കാ​ര്യ​ത്തി​ൽ ത​നി​ക്ക് ആ​ശ​ങ്ക​യി​ല്ലെ​ന്നും ഇ​റാ​ൻ നി​ല​വി​ൽ അ​ത്യ​ന്തം മോ​ശ​മാ​യ അ​വ​സ്ഥ​യി​ലാ​ണെ​ന്നും ട്രം​പ് പ​റ​ഞ്ഞു. മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ട്രം​പ്.

ഇ​റാ​ന്‍റെ സൈ​നി​കശേ​ഷി ഏ​ക​ദേ​ശം പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​യെ​ന്ന് ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ടു. ഇ​റാ​ന്‍റെ മി​സൈ​ൽ ശേ​ഖ​രം തീ​രാ​റാ​യി. ഡ്രോ​ണു​ക​ളും മി​സൈ​ലു​ക​ളും നി​ർ​മി​ക്കാ​നു​ള്ള അ​വ​രു​ടെ ശേ​ഷി ത​ക​ർ​ത്തു. ഇ​റാ​ന്‍റെ പാ​ല​ങ്ങ​ൾ അ​ധി​ക​മൊ​ന്നും ത​ക​ർ​ക്കാ​തെ അ​മേ​രി​ക്ക മ​ര്യാ​ദ കാ​ണി​ച്ചെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​റാ​ൻ ഒ​രി​ക്ക​ലും ആ​ണ​വാ​യു​ധം കൈ​വ​ശം വ​യ്ക്കി​ല്ലെ​ന്ന് ട്രം​പ് ഉ​റ​പ്പി​ച്ചു പ​റ​ഞ്ഞു. "ഇ​റാ​ൻ ഇ​പ്പോ​ഴും ആ​ണ​വാ​യു​ധം നി​ർ​മി​ക്കാ​നാ​ണു ശ്ര​മം ന​ട​ത്തു​ന്ന​ത്. ച​ർ​ച്ച​ക​ളി​ൽ അ​ക്കാ​ര്യം വ്യ​ക്ത​മാ​ണ്. എ​ന്നാ​ൽ അ​തു ന​ട​ക്കി​ല്ല.' ട്രം​പ് വ്യ​ക്ത​മാ​ക്കി. ച​ർ​ച്ച​ക​ൾ പു​ന​രാ​രം​ഭി​ക്കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന്, ഇ​റാ​ൻ ച​ർ​ച്ച​ക​ൾ​ക്കു ത​യാ​റാ​യി​ല്ലെ​ങ്കി​ലും ത​നി​ക്കൊ​ന്നു​മി​ല്ലെ​ന്നാ​യി​രു​ന്നു ട്രം​പി​ന്‍റെ മ​റു​പ​ടി.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള ഇ​റാ​ന്‍റെ ശ്ര​മം ലോ​ക​ത്തെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തി​നു തു​ല്യ​മാ​ണെ​ന്ന് ട്രം​പ് പ​റ​ഞ്ഞു. ഇ​തി​നെ​തി​രേ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ൽ യു​എ​സ് നാ​വി​ക​സേ​ന ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തും. ഇ​റാ​നി​ൽ​നി​ന്ന് ആ​രും എ​ണ്ണ വാ​ങ്ങു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ മ​റ്റു രാ​ജ്യ​ങ്ങ​ളു​മാ​യി ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഇ​റാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന അ​ന​ധി​കൃ​ത ടോ​ൾ ന​ൽ​കു​ന്ന ക​പ്പ​ലു​ക​ൾ​ക്കു സ​മു​ദ്ര​ത്തി​ൽ സു​ര​ക്ഷി​ത​മാ​യ യാ​ത്ര ഉ​റ​പ്പു​ന​ൽ​കാ​നാ​വി​ല്ലെ​ന്നും ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

അ​തേ​സ​മ​യം, ഇ​സ്‌​ല​മാ​ബാ​ദി​ൽ യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സു​മാ​യി ന​ട​ന്ന ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ടാ​ൻ കാ​ര​ണം അ​മേ​രി​ക്ക​യു​ടെ അ​ന്യാ​യ​മാ​യ നി​ബ​ന്ധ​ന​ക​ളാ​ണെ​ന്ന് ഇ​റാ​ൻ ആ​രോ​പി​ച്ചു. വെ​ടി​നി​ർ​ത്ത​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ല കാ​ര്യ​ങ്ങ​ളി​ലും ഏ​ക​ദേ​ശ ധാ​ര​ണ​യി​ൽ എ​ത്തി​യെ​ങ്കി​ലും ആ​ണ​വാ​യു​ധം സം​ബ​ന്ധി​ച്ച വി​ഷ​യ​ത്തി​ൽ ഇ​രു​പ​ക്ഷ​വും വി​ട്ടു​വീ​ഴ്ച​യ്ക്കു ത​യാ​റാ​കാ​ത്ത​താ​ണു ച​ർ​ച്ച​ക​ൾ അ​ല​സാ​ൻ കാ​ര​ണം.

International

21 മണിക്കൂറിനിടെ ഡസൻക്കണക്കിനു കോളുകൾ; ചർച്ചയിലുടനീളം ട്രംപിന്‍റെ ഇടപെടലുണ്ടായിരുന്നെന്ന് വാൻസ്

ഇ​​സ്‌ലാമാ​​ബാ​​ദ്: പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ ന​​​​ട​​​​ന്ന യു​​​​എ​​​​സ്-​​​​ഇ​​​​റാ​​​​ൻ ച​​​​ർ​​​​ച്ച​​​​യി​​​​ലു​​​​ട​​​​നീ​​​​ളം അ​​​​മേ​​​​രി​​​​ക്ക​​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണൾ​​​​ഡ് ട്രം​​​​പി​​​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ലു​​​ണ്ടാ​​​​യി​​​​രു​​​​ന്നെ​​​​ന്ന് വൈ​​​​സ് പ്ര​​​​സി​​​​ഡന്‍റ് ജെ.​​​​ഡി. വാ​​​​ൻ​​​​സ്. ഇ​​​റേ​​​​നി​​​​യ​​​​ൻ നേ​​​​താ​​​​ക്ക​​​​ളു​​​​മാ​​​​യി ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നി​​​ടെ ട്രം​​​​പ് നി​​​​ര​​​​ന്ത​​​​രം ത​​​​ങ്ങ​​​​ളു​​​​മാ​​​​യി സ​​​​മ്പ​​​​ർ​​​​ക്കം പു​​​​ല​​​​ർ​​​​ത്തി​​​​യി​​​​രു​​​​ന്നു. 21 മ​​​​ണി​​​​ക്കൂ​​​​റി​​​​ൽ എ​​​​ത്ര​​​​ത​​​​വ​​​​ണ പ്ര​​​​സി​​​​ഡ​​​ന്‍റു​​​മാ​​​​യി സം​​​​സാ​​​​രി​​​​ച്ചെ​​​​ന്ന് അ​​​​റി​​​​യി​​​​ല്ല - വാ​​​​ൻ​​​​സ് മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ട് പ​​​​റ​​​​ഞ്ഞു.

ട്രം​​​പി​​​നൊ​​​​പ്പം യു​​​​എ​​​​സ് പ്ര​​​​തി​​​​രോ​​​​ധ സെ​​​​ക്ര​​​​ട്ട​​​​റി പീ​​​​റ്റ് ഹെ​​​​ഗ്‌​​​​സെ​​​​ത്ത്, സ്‌​​​​റ്റേ​​​​റ്റ് സെ​​​​ക്ര​​​​ട്ട​​​​റി മാ​​​​ർ​​​​ക്കോ റൂ​​​​ബി​​​​യോ, ട്ര​​​​ഷ​​​​റി സെ​​​​ക്ര​​​​ട്ട​​​​റി സ്‌​​​​കോ​​​​ട്ട് ബെ​​​​സെ​​​ന്‍റ്, യു​​​​എ​​​​സ് മി​​​​ലി​​​​ട്ട​​​​റി സെ​​​​ൻ​​​​ട്ര​​​​ൽ ക​​​​മാ​​​​ൻ​​​​ഡ് ത​​​​ല​​​​വ​​​​ൻ അ​​​​ഡ്മി​​​​റ​​​​ൽ ബ്രാ​​​​ഡ് കൂ​​​​പ്പ​​​​ർ എ​​​​ന്നി​​​​വ​​​​രു​​​​മാ​​​​യും നി​​​​ര​​​​ന്ത​​​​രം കൂ​​​​ടി​​​​യാ​​​​ലോ​​​​ച​​​​ന​​​​ക​​​​ൾ ന​​​​ട​​​​ത്തി​​​​യെ​​​​ന്ന് വാ​​​​ൻ​​​​സ് പ​​​​റ​​​​ഞ്ഞു.

ല​​​​ളി​​​​ത​​​​വും അ​​​​ന്തി​​​​മ​​​​വു​​​​മാ​​​​യ ഒ​​​​രു ഉ​​​​പാ​​​​ധി ഇ​​​​റാ​​​​നു​​​​മു​​​ന്നി​​​ൽ വ​​​ച്ചു​​​​കൊ​​​​ണ്ടാ​​​​ണ് പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ​​​നി​​​​ന്നു ത​​​​ങ്ങ​​​​ൾ പോ​​​​കു​​​​ന്ന​​​​തെ​​​​ന്നും ജെ.​​​​ഡി.​ വാ​​​​ൻ​​​​സ് പ​​​​റ​​​​ഞ്ഞു.

Kerala

കോ​ൺ​ഗ്ര​സി​ലെ മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച; വീ​ട് പ​ണി​ത​ശേ​ഷം പോ​രെ ഫ​ർ​ണി​ച്ച​റെ​ന്ന് ശ​ശി ത​രൂ​ർ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ​ച്ചൊ​ല്ലി​യു​ള്ള കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ പ​ര​സ്യ പ്ര​തി​ക​ര​ണ​ങ്ങ​ളെ വി​മ​ർ​ശി​ച്ച് ശ​ശി ത​രൂ​ർ എം​പി. കെ​ട്ടി​ടം കെ​ട്ടി​യ ശേ​ഷ​മ​ല്ലേ ഫ​ർ​ണി​ച്ച​ർ വാ​ങ്ങേ​ണ്ട​ത്? ഇ​പ്പോ​ൾ വീ​ട് പ​ണി ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

വീ​ട് പൂ​ർ​ത്തി​യാ​കു​ന്ന​തി​ന് മു​ൻ​പ് ഫ​ർ​ണി​ച്ച​റി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്ന​ത് അ​ർ​ത്ഥ​മി​ല്ലാ​ത്ത കാ​ര്യ​മാ​ണ്. മേ​യ് നാ​ലി​ന് ചി​ത്രം വ്യ​ക്ത​മാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മു​ഖ്യ​മ​ന്ത്രി പ​ദ​ത്തെ​ച്ചൊ​ല്ലി​യു​ള്ള നേ​താ​ക്ക​ളു​ടെ അ​നാ​വ​ശ്യ പ്ര​സ്താ​വ​ന​ക​ൾ വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ൽ തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കും.

അ​ത്ത​രം അ​ർ​ത്ഥ​മി​ല്ലാ​ത്ത സം​സാ​ര​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി. എം​എ​ൽ​എ​മാ​രു​ടെ അ​ഭി​പ്രാ​യം തേ​ടി​യ ശേ​ഷം ഹൈ​ക്ക​മാ​ൻ​ഡാ​ണ് മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​ക. അ​തി​ൽ മ​റ്റാ​ർ​ക്കും അ​ഭി​പ്രാ​യം പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

National

നക്സൽ തീവ്രവാദം: ലോ​​​ക്സ​​​ഭ​​​യി​​​ൽ ഇ​​​ന്നു ച​​​ർ​​​ച്ച

ന്യൂ​​​ഡ​​​ൽ​​​ഹി: ന​​​ക്സ​​​ൽ തീ​​​വ്ര​​​വാ​​​ദം രാ​​​ജ്യ​​​ത്തു​​​നി​​​ന്ന് പൂ​​​ർ​​​ണ​​​മാ​​​യും നീ​​​ക്കം ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച വി​​​ഷ​​​യം ലോ​​​ക്സ​​​ഭ ഇ​​​ന്നു ച​​​ർ​​​ച്ച ചെ​​​യ്യും. ‘രാ​​​ജ്യ​​​ത്തെ ഇ​​​ട​​​തു​​​പ​​​ക്ഷ തീ​​​വ്ര​​​വാ​​​ദ​​​ത്തി​​​ൽ​​​നി​​​ന്ന് മോ​​​ചി​​​പ്പി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ’എ​​​ന്ന ത​​​ല​​​ക്കെ​​​ട്ടി​​​ൽ ച​​​ട്ടം 193 പ്ര​​​കാ​​​രം ലി​​​സ്റ്റ് ചെ​​​യ്തി​​​രി​​​ക്കു​​​ന്ന ഹ്ര​​​സ്വ​​​ച​​​ർ​​​ച്ച​​​യ്ക്ക് ടി​​​ഡി​​​പി എം​​​പി ബൈ​​​റെ​​​ഡ്ഢി ശ​​​ബാ​​​രി​​​യും ശി​​​വ​​​സേ​​​ന അം​​​ഗം ശ്രീ​​​കാ​​​ന്ത് ഷി​​​ൻ​​​ഡെ​​​യും ചേ​​​ർ​​​ന്ന് തു​​​ട​​​ക്കം കു​​​റി​​​ക്കും.

2026 മാ​​​ർ​​​ച്ച് 31ന് ​​​മു​​​ന്പാ​​​യി രാ​​​ജ്യ​​​ത്തു​​​നി​​​ന്ന് ന​​​ക്സ​​​ൽ ഭീ​​​ഷ​​​ണി പൂ​​​ർ​​​ണ​​​മാ​​​യും തു​​​ട​​​ച്ചു​​​നീ​​​ക്കു​​​മെ​​​ന്ന് കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ ​​​നേ​​​ര​​​ത്തേ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. മ​​​ന്ത്രി പ്ര​​​ഖ്യാ​​​പി​​​ച്ച സ​​​മ​​​യ​​​പ​​​രി​​​ധി അ​​​വ​​​സാ​​​നി​​​ക്കാ​​​ൻ ഒ​​​രു ദി​​​വ​​​സം ബാ​​​ക്കി​​​നി​​​ൽ​​​ക്കെ​​​യാ​​​ണു വി​​​ഷ​​​യം സം​​​ബ​​​ന്ധി​​​ച്ച ച​​​ർ​​​ച്ച പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ന​​​ട​​​ത്താ​​​ൻ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ച​​​ർ​​​ച്ച​​​യ്ക്ക് സ​​​ർ​​​ക്കാ​​​ർ മ​​​റു​​​പ​​​ടി ന​​​ൽ​​​കും.

നി​​​ല​​​വി​​​ൽ കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച് രാ​​​ജ്യ​​​ത്ത് ഇ​​​ട​​​തു​​​പ​​​ക്ഷ തീ​​​വ്ര​​​വാ​​​ദം ബാ​​​ധി​​​ച്ചി​​​രി​​​ക്കു​​​ന്ന ജി​​​ല്ല​​​ക​​​ളു​​​ടെ എ​​​ണ്ണം ഏ​​​ഴാ​​​യി കു​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. ഇ​​​ട​​​തു​​​പ​​​ക്ഷ തീ​​​വ്ര​​​വാ​​​ദ​​​ത്തെ നേ​​​രി​​​ടു​​​ന്ന​​​തി​​​ന് രൂ​​​പീ​​​ക​​​രി​​​ച്ച ദേ​​​ശീ​​​യ​​​ന​​​യ​​​വും പ്ര​​​വ​​​ർ​​​ത്ത​​​ന​​​പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ​​​യും സ​​​മ​​​ഗ്ര​​​മാ​​​യ അ​​​വ​​​ലോ​​​ക​​​നം കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ അ​​​ടു​​​ത്തി​​​ടെ ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ഒ​​​ന്പ​​​ത് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ 38 ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ് ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യം ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച അ​​​വ​​​ലോ​​​ക​​​നം ന​​​ട​​​ത്തി​​​യ​​​ത്.

ഇ​​​തോ​​​ടൊ​​​പ്പം ശേ​​​ഷി​​​ക്കു​​​ന്ന സാ​​​യു​​​ധ ന​​​ക്സ​​​ൽ കേ​​​ഡ​​​റു​​​ക​​​ളെ നി​​​ർ​​​വീ​​​ര്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി സു​​​ര​​​ക്ഷാ​​​സേ​​​ന മെ​​​ഗാ ഓ​​​പ്പ​​​റേ​​​ഷ​​​നും ആ​​​രം​​​ഭി​​​ച്ചി​​​രു​​​ന്നു.

International

ട്രംപിന്‍റെ ചർച്ച തന്നോടുതന്നെ; പരിഹാസവുമായി ഇറാന്‌

ടെ​​​ഹ്റാ​​​ൻ: യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ ച​​​ർ​​​ച്ച ന​​​ട​​​ക്കു​​​ന്നു എ​​​ന്ന​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ ട്രം​​​പി​​​നെ പ​​​രി​​​ഹ​​​സി​​​ച്ച് ഇ​​​റാ​​​ൻ. ആ​​​ന്ത​​​രി​​​ക​​​സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ൾ വ​​​ർ​​​ധി​​​ച്ച പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ട്രം​​​പ് ത​​​ന്നോ​​​ടു​​​ത​​​ന്നെ ച​​​ർ​​​ച്ച ന​​​ട​​​ത്താ​​​ൻ തു​​​ട​​​ങ്ങി​​​യോ എ​​​ന്ന് ഇ​​​റേ​​​നി​​​യ​​​ൻ സൈ​​​നി​​​ക വ​​​ക്താ​​​വ് ഇ​​​ബ്രാ​​​ഹിം സൊ​​​ൾ​​​ഫ​​​ഖാ​​​രി ചോ​​​ദി​​​ച്ചു.

നി​​​ങ്ങ​​​ളെ​​​പ്പോ​​​ലു​​​ള്ള​​​വ​​​രു​​​മാ​​​യി ഒ​​​ത്തു​​​പോ​​​കാ​​​ൻ ഞ​​​ങ്ങ​​​ൾ​​​ക്കു ക​​​ഴി​​​യി​​​ല്ലെ​​​ന്നും ഞ​​​ങ്ങ​​​ൾ നി​​​ങ്ങ​​​ളു​​​മാ​​​യി ഒ​​​രി​​​ക്ക​​​ലും ക​​​രാ​​​ർ ഉ​​​ണ്ടാ​​​ക്കി​​​ല്ലെ​​​ന്നും സൊ​​​ൾ​​​ഫ​​​ഖാ​​​രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കാ​​​യി അ​​​മേ​​​രി​​​ക്ക ഇ​​​റാ​​​ന് 15 ഇ​​​ന നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ കൈ​​​മാ​​​റി എ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് അ​​​ദ്ദേ​​​ഹം ഇ​​​തു പ​​​റ​​​ഞ്ഞ​​​ത്.

ഇ​​​റാ​​​ന്‍റെ ആ​​​ണ​​​വ​​​പ​​​ദ്ധ​​​തി​​​ക​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ൽ, ഹി​​​സ്ബു​​​ള്ള പോ​​​ലു​​​ള്ള സാ​​​യു​​​ധ സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്കു സ​​​ഹാ​​​യം നി​​​ർ​​​ത്ത​​​ൽ, ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്ക് തു​​​റ​​​ക്ക​​​ൽ തു​​​ട​​​ങ്ങി​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളാ​​​ണ് അ​​​മേ​​​രി​​​ക്ക കൈ​​​മാ​​​റി​​​യ​​​തെ​​​ന്ന് പാ​​​ക്കി​​​സ്ഥാ​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ സൂ​​​ചി​​​പ്പി​​​ച്ചു.

15 ഇ​​​ന നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ വേ​​​ണ്ടി മാ​​​ത്രം ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം ഒ​​​രു മാ​​​സ​​​ത്തെ വെ​​​ടിനി​​​ർ​​​ത്ത​​​ൽ ന​​​ട​​​പ്പാ​​​ക്കാ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ടു​​​ന്ന​​​താ​​​യി ചി​​​ല ഇ​​​സ്രേ​​​ലി വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞ​​​താ​​​യും റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.

ഇ​​​തി​​​നി​​​ടെ, ഇ​​​റാ​​​നും ഇ​​​സ്ര​​​യേ​​​ലും പ​​​ര​​​സ്പ​​​രം ആ​​​ക്ര​​​മ​​​ണം തു​​​ട​​​ർ​​​ന്നു. ഇ​​​സ്ര​​​യേ​​​ലി​​​ലെ ടെ​​​ൽ അ​​​വീ​​​വ്, കു​​​വൈ​​​റ്റ്, ജോ​​​ർ​​​ദാ​​​ൻ, ബ​​​ഹ്റി​​​ൻ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ അ​​​മേ​​​രി​​​ക്ക​​​ൻ താ​​​വ​​​ള​​​ങ്ങ​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​താ​​​യി ഇ​​​റാ​​​നി​​​ലെ വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡ് അ​​​റി​​​യി​​​ച്ചു.

ഇ​​​റേ​​​നി​​​യ​​​ൻ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളെ ചെ​​​റു​​​ത്ത​​​താ​​​യി സൗ​​​ദി​​​യും കു​​​വൈ​​​റ്റും അ​​​റി​​​യി​​​ച്ചു. കു​​​വൈ​​​റ്റ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ ഇ​​​ന്ധ​​​ന സം​​​ഭ​​​ര​​​ണ കേ​​​ന്ദ്ര​​​ത്തി​​​ലു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ വ​​​ലി​​​യ തീ​​​പി​​​ടി​​​ത്ത​​​മു​​​ണ്ടാ​​​യി.

ഇ​​​റേ​​​നി​​​യ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ടെ​​​ഹ്റാ​​​നി​​​ലു​​​ട​​​നീ​​​ളം വ്യോ​​​മാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​താ​​​യി ഇ​​​സ്ര​​​യേ​​​ൽ അ​​​റി​​​യി​​​ച്ചു. നാ​​​വി​​​ക ക്രൂ​​​സ് മി​​​സൈ​​​ലു​​​ക​​​ൾ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന ര​​​ണ്ടു കേ​​​ന്ദ്ര​​​ങ്ങ​​​ൾ ന​​​ശി​​​പ്പി​​​ച്ച​​​താ​​​യും കൂ​​​ടി​​​ച്ചേ​​​ർ​​​ത്തു. എ​​​ന്നാ​​​ൽ പാ​​​ർ​​​പ്പി​​​ടകേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​ണ് ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​തെ​​​ന്ന് ഇ​​​റേ​​​നി​​​യ​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

Kerala

മു​ഖ്യ​മ​ന്ത്രി തു​ട​ങ്ങേ​ണ്ട ധ​നാ​ഭ്യ​ർ​ഥ​ന ച​ർ​ച്ച തു​ട​ങ്ങു​ന്ന​ത് മു​ഹ​മ്മ​ദ് റി​യാ​സ് ; മു​തി​ർ​ന്ന മ​ന്ത്രി​മാ​ർ​ക്ക് അ​തൃ​പ്തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബ​​​ജ​​​റ്റി​​​ന്‍റെ ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​ന ച​​​ർ​​​ച്ച നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ തു​​​ട​​​ങ്ങു​​​ന്ന​​​ത് മ​​​ന്ത്രി പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സി​​​ന്‍റെ പൊ​​​തു​​​മ​​​രാ​​​മ​​​ത്ത്, വി​​​നോ​​​ദ സ​​​ഞ്ചാ​​​ര വ​​​കു​​​പ്പു​​​ക​​​ളി​​​ൽ.

സാ​​​ധാ​​​ര​​​ണ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ വ​​​കു​​​പ്പു​​​ക​​​ളി​​​ൽ ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​ന ച​​​ർ​​​ച്ച തു​​​ട​​​ങ്ങു​​​ന്ന​​​താ​​​ണെ​​​ന്നു നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ കീ​​​ഴ്‌വ​​​ഴ​​​ക്കം. മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് അ​​​സൗ​​​ക​​​ര്യ​​​മു​​​ണ്ടെ​​​ങ്കി​​​ൽ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലെ മ​​​റ്റു സീ​​​നി​​​യ​​​റാ​​​യ മ​​​ന്ത്രി​​​മാ​​​രു​​​ടെ വ​​​കു​​​പ്പു​​​ക​​​ളി​​​ലാ​​​കും ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​ന ച​​​ർ​​​ച്ച ആ​​​രം​​​ഭി​​​ക്കു​​​ക.

നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ൽ ആ​​​ദ്യ​​​മാ​​​യാ​​​ണ് 15-ാമ​​​തു​​​ള്ള പൊ​​​തു​​​മ​​​രാ​​​മ​​​ത്തി​​​ലും ഇ​​​തി​​​ലും പി​​​ന്നി​​​ലു​​​ള്ള വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര വ​​​കു​​​പ്പി​​​ലു​​​മാ​​​യി ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​ന ച​​​ർ​​​ച്ച തു​​​ട​​​ങ്ങു​​​ന്ന​​​ത്. 23നു ​​​നി​​​യ​​​മ​​​സ​​​ഭ വീ​​​ണ്ടും സ​​​മ്മേ​​​ളി​​​ച്ച ശേ​​​ഷം 24നാ​​​ണ് ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​ന ച​​​ർ​​​ച്ച തു​​​ട​​​ങ്ങു​​​ക.

സം​​​സ്ഥാ​​​ന​​​ത്തെ 46 വ​​​കു​​​പ്പു​​​ക​​​ളി​​​ലാ​​​യാ​​​ണ് 13 ദി​​​വ​​​സം നീ​​​ളു​​​ന്ന ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​ന ച​​​ർ​​​ച്ച ന​​​ട​​​ക്കേ​​​ണ്ട​​​ത്. ബ​​​ജ​​​റ്റി​​​ലെ വ​​​കു​​​പ്പു തി​​​രി​​​ച്ചു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സ​​​ബ്ജ​​​ക്ട് ക​​​മ്മി​​​റ്റി​​​ക​​​ൾ​​​ക്കു പോ​​​കു​​​ന്ന​​​തി​​​നാ​​​ലാ​​​ണ് ഇ​​​പ്പോ​​​ൾ ര​​​ണ്ടാ​​​ഴ്ച​​​യോ​​​ളം നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന് അ​​​വ​​​ധി ന​​​ൽ​​​കു​​​ന്ന​​​ത്. ധ​​​ന​​​മ​​​ന്ത്രി അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ബ​​​ജ​​​റ്റ് വി​​​വി​​​ധ സ​​​ബ്ജ​​​ക്ട് ക​​​മ്മി​​​റ്റി​​​ക​​​ൾ ഇ​​​ഴ​​​കീ​​​റി പ​​​രി​​​ശോ​​​ധി​​​ച്ച് മാ​​​റ്റ​​​ങ്ങ​​​ൾ വ​​​രു​​​ത്തി​​​യാ​​​ണ് വീ​​​ണ്ടും നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ വ​​​കു​​​പ്പു തി​​​രി​​​ച്ചു​​​ള്ള ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​ന ച​​​ർ​​​ച്ച​​​യ്ക്ക് എ​​​ത്തു​​​ന്ന​​​ത്. ഇ​​​ത് 24 നാ​​​ണ് തു​​​ട​​​ങ്ങു​​​ന്ന​​​ത്.

ആ​​​ദ്യ ദി​​​വ​​​സം മ​​​ന്ത്രി പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സി​​​ന്‍റെ വ​​​കു​​​പ്പു​​​ക​​​ളും തു​​​ട​​​ർ​​​ന്നു ഭ​​​ക്ഷ്യ വ​​​കു​​​പ്പി​​​നെയു​​​മാ​​​ണ് ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. 26നാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​ന ച​​​ർ​​​ച്ച ന​​​ട​​​ക്കു​​​ക. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നി​​​ർ​​​ദേ​​​ശാ​​​നു​​​സ​​​ര​​​ണം സ്പീ​​​ക്ക​​​റാ​​​ണ് ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​ന ച​​​ർ​​​ച്ച​​​യു​​​ടെ വ​​​കു​​​പ്പു തി​​​രി​​​ച്ചു​​​ള്ള പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കു​​​ന്ന​​​ത്. ആ​​​ദ്യ ദി​​​വ​​​സം മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് അ​​​സൗ​​​ക​​​ര്യ​​​മു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് വ​​​കു​​​പ്പു മാ​​​റ്റിന​​​ൽ​​​കി​​​യ​​​തെ​​​ന്നാ​​​ണ് നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ വി​​​ശ​​​ദീ​​​ക​​​ര​​​ണം.

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ടു​​​ത്തി​​​രി​​​ക്കേ മു​​​തി​​​ർ​​​ന്ന സി​​​പി​​​എം മ​​​ന്ത്രി​​​മാ​​​രാ​​​യ പി.​​​ രാ​​​ജീ​​​വ്, കെ.​​​എ​​​ൻ.​​​ ബാ​​​ല​​​ഗോ​​​പാ​​​ൽ എ​​​ന്നി​​​വ​​​രു​​​ടെ​​​യും മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലെ ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​ന​​​ത്തു​​​ള്ള ഘ​​​ട​​​ക​​​ക​​​ക്ഷി മ​​​ന്ത്രി​​​മാ​​​രു​​​ടെ​​​യും വ​​​കു​​​പ്പു​​​ക​​​ളെ ഒ​​​ഴി​​​വാ​​​ക്കി ച​​​ർ​​​ച്ച തു​​​ട​​​ങ്ങു​​​ന്ന​​​തി​​​ൽ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലെ പ​​​ല പ്ര​​​മു​​​ഖ​​​ർ​​​ക്കും എ​​​തി​​​ർ​​​പ്പു​​​ണ്ട്.

National

എപ്സ്റ്റീൻ ഫയലിലെ മോദി പരാമർശം: സഭയിൽ ചർച്ച ആവശ്യപ്പെട്ടു കോണ്‍ഗ്രസ്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കു​​​​പ്ര​​​​സി​​​​ദ്ധ ലൈം​​​​ഗി​​​​ക കു​​​​റ്റ​​​​വാ​​​​ളി ജെ​​​​ഫ്രി എ​​​​പ്സ്റ്റീ​​​​നു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് യു​​​​എ​​​​സ് നീ​​​​തി​​​​ന്യാ​​​​യ വ​​​​കു​​​​പ്പ് പു​​​​റ​​​​ത്തു​​​​വി​​​​ട്ട ഫ​​​​യ​​​​ലി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​മോ​​​​ദി​​​​യെ​​​​ക്കു​​​​റി​​​​ച്ച് പ​​​​രാ​​​​മ​​​​ർ​​​​ശ​​​​മു​​​​ള്ള​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട് പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​തി​​​​നു പി​​​​ന്നാ​​​​ലെ വി​​​​ഷ​​​​യം ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ ച​​​​ർ​​​​ച്ച ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു കോ​​​​ണ്‍ഗ്ര​​​​സ്.

വി​​​​ഷ​​​​യം ഇ​​​​ന്ത്യ​​​​യു​​​​ടെ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര പ്ര​​​​തി​​​​ച്ഛാ​​​​യ​​​​യെ ബാ​​​​ധി​​​​ക്കു​​​​ന്ന​​​​താ​​​​ണെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി കോ​​​​ണ്‍ഗ്ര​​​​സ് എം​​​​പി മാ​​​​ണി​​​​ക്കം ടാ​​​​ഗോ​​​​ർ ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​പ്ര​​​​മേ​​​​യ നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​കി. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി മോ​​​​ദി​​​​യു​​​​ടെ ന​​​​യ​​​​ത​​​​ന്ത്ര ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ളെ​​​​പ്പ​​​​റ്റി എ​​​​പ്സ്റ്റീ​​​​ന്‍റെ മെ​​​​യി​​​​ലി​​​​ൽ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​മു​​​​ള്ള​​​​ത് ആ​​​​ശ​​​​ങ്ക​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​താ​​​​ണെ​​​​ന്നും മാ​​​​ണി​​​​ക്കം അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​പ്ര​​​​മേ​​​​യ​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു.

2017 ജൂ​​​​ലൈ ഒ​​​​ന്പ​​​​തി​​​​ന് എ​​​​പ്സ്റ്റീ​​​​ൻ എ​​​​ഴു​​​​തി​​​​യ​​​​തെ​​​​ന്ന് ആ​​​​രോ​​​​പി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന മെ​​​​യി​​​​ലി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​മോ​​​​ദി​​​​യും അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പും ഉ​​​​ൾ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ള്ള കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ചും ഇ​​​​തി​​​​നു​​​​പി​​​​ന്നാ​​​​ലെ ഇ​​​​സ്ര​​​​യേ​​​​ലി​​​​ലേ​​​​ക്കു ന​​​​ട​​​​ത്തി​​​​യ ഔ​​​​ദ്യോ​​​​ഗി​​​​ക യാ​​​​ത്ര​​​​യെ​​​​ക്കു​​​​റി​​​​ച്ചും പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന് മാ​​​​ണി​​​​ക്കം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. ഇ​​​​ത്ത​​​​രം വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര​​​​ത​​​​ല​​​​ത്തി​​​​ൽ ച​​​​ർ​​​​ച്ച ചെ​​​​യ്യു​​​​ന്പോ​​​​ൾ സ​​​​ഭ​​​​യ്ക്കു നി​​​​ശ​​​​ബ്‌​​​​ദ​​​​മാ​​​​യി​​​​രി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്നും സ​​​​ർ​​​​ക്കാ​​​​ർ ഇ​​​​തി​​​​നു വ്യ​​​​ക്ത​​​​മാ​​​​യ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നും മാ​​​​ണി​​​​ക്കം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ഇ​​​​ന്ത്യ​​​​യി​​​​ലും അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലും പ്ര​​​​ച​​​​രി​​​​ക്കു​​​​ന്ന എ​​​​പ്സ്റ്റീ​​​​ന്‍റെ ഇ-​​​​മെ​​​​യി​​​​ലി​​​​ന്‍റെ ഒ​​​​രു ഭാ​​​​ഗ​​​​മാ​​​​ണ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ പേ​​​​ര് ഉ​​​​ൾ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ള്ള വി​​​​വാ​​​​ദ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​ധാ​​​​രം. മോ​​​​ദി​​​​യു​​​​ടെ 2017ലെ ​​​​ഇ​​​​സ്ര​​​​യേ​​​​ൽ സ​​​​ന്ദ​​​​ർ​​​​ശ​​​​നം പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ന്ന മെ​​​​യി​​​​ലി​​​​ൽ ഇ​​​​ന്ത്യ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഉ​​​​പ​​​​ദേ​​​​ശം സ്വീ​​​​ക​​​​രി​​​​ച്ചു​​​​വെ​​​​ന്നും യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​നു​​​​വേ​​​​ണ്ടി​​​​യെ​​​​ന്നും പ​​​​രാ​​​​മ​​​​ർ​​​​ശ​​​​മു​​​​ണ്ട്.

"അ​​​​ത് ന​​​​ട​​​​ന്നു'​​​​വെ​​​​ന്നാ​​​​ണ് എ​​​​പ്സ്റ്റീ​​​​ന്‍റെ മെ​​​​യി​​​​ലി​​​​ലെ അ​​​​വ​​​​സാ​​​​ന​​​​ഭാ​​​​ഗ​​​​ത്തു​​​​ള്ള ഒ​​​​രു വ​​​​രി. ഈ ​​​​പ്ര​​​​യോ​​​​ഗം എ​​​​ന്തി​​​​നെ സം​​​​ബ​​​​ന്ധി​​​​ക്കു​​​​ന്ന​​​​താ​​​​ണെ​​​​ന്നും വ്യാ​​​​പ​​​​ക​​​​മാ​​​​യ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ന്നി​​​​ട്ടും എ​​​​ന്തു​​​​കൊ​​​​ണ്ടാ​​​​ണ് ഈ ​​​​വി​​​​ഷ​​​​യ​​​​ത്തി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ വ്യ​​​​ക്ത​​​​ത വ​​​​രു​​​​ത്താ​​​​ത്ത​​​​തെ​​​​ന്നും മാ​​​​ണി​​​​ക്കം അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​പ്ര​​​​മേ​​​​യ​​​​ത്തി​​​​ൽ ചോ​​​​ദി​​​​ച്ചു. എ​​​​ന്നാ​​​​ൽ വി​​​​ഷ​​​​യം അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി ച​​​​ർ​​​​ച്ച ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന മാ​​​​ണി​​​​ക്ക​​​​ത്തി​​​​ന്‍റെ ആ​​​​വ​​​​ശ്യം സ​​​​ഭ ത​​​​ള്ളി.

എ​​​​പ്സ്റ്റീ​​​​ൻ ഫ​​​​യ​​​​ലി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​മോ​​​​ദി​​​​യു​​​​ടെ പേ​​​​ര് ഉ​​​​ൾ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ടെ​​​​ന്ന റി​​​​പ്പോ​​​​ർ​​​​ട്ട് ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​തി​​​​നു പി​​​​ന്നാ​​​​ലെ മോ​​​​ദി​​​​യെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള പ​​​​രാ​​​​മ​​​​ർ​​​​ശം ശി​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ട ഒ​​​​രു കു​​​​റ്റ​​​​വാ​​​​ളി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ര​​​​ഹി​​​​ത​​​​മാ​​​​യ ജ​​​​ല്പ​​​​ന​​​​ങ്ങ​​​​ൾ മാ​​​​ത്ര​​​​മാ​​​​ണെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം ത​​​​ള്ളി​​​​യി​​​​രു​​​​ന്നു.

അ​​​​തേ​​​​സ​​​​മ​​​​യം, എ​​​​പ്സ്റ്റീ​​​​ൻ ഫ​​​​യ​​​​ലി​​​​ന്‍റെ പു​​​​തു​​​​താ​​​​യി പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ ജെ​​​​ഫ്രി എ​​​​പ്സ്റ്റീ​​​​ൻ റി​​​​ല​​​​യ​​​​ൻ​​​​സ് ഗ്രൂ​​​​പ്പ് ത​​​​ല​​​​വ​​​​ൻ അ​​​​നി​​​​ൽ അം​​​​ബാ​​​​നി​​​​യു​​​​മാ​​​​യി 2017-19 കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ നി​​​​ര​​​​ന്ത​​​​ര​​​​സ​​​​ന്പ​​​​ർ​​​​ക്കം പു​​​​ല​​​​ർ​​​​ത്തി​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും മോ​​​​ദി സ​​​​ർ​​​​ക്കാ​​​​രി​​​​നു​​​​വേ​​​​ണ്ടി​​​​യു​​​​ള്ള പി​​​​ൻ​​​​വാ​​​​തി​​​​ൽ ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്കാ​​​​യി അ​​​​നി​​​​ൽ അം​​​​ബാ​​​​നി സ്വയം​​​​ത​​​​ന്നെ ഇ​​​​ട​​​​നി​​​​ല​​​​ക്കാ​​​​ര​​​​നാ​​​​യി ഉ​​​​യ​​​​ർ​​​​ത്തി​​​​ക്കാ​​​​ട്ടി​​​​യെ​​​​ന്നും വി​​​​വ​​​​ര​​​​മു​​​​ണ്ടെ​​​​ന്ന് മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യു​​​​ന്നു.

Kerala

അ​ടു​ത്ത വി​സ്മ​യ​മോ?; ത​രൂ​രി​നെ ഒ​പ്പം നി​ർ​ത്താ​ൻ സി​പി​എം

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സു​മാ​യി ഇ​ട​ഞ്ഞു നി​ൽ​ക്കു​ന്ന ശ​ശി ത​രൂ​ർ എം​പി​യെ ഒ​പ്പം കൂ​ട്ടാ​ൻ സി​പി​എം. ദു​ബാ​യി​യി​ലു​ള്ള ഒ​രു വ്യ​വ​സാ​യി വ​ഴി​യാ​ണ് ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. നി​ല​വി​ൽ ദു​ബാ​യി​ലു​ള്ള ത​രൂ​ർ രാ​ത്രി​യി​ൽ വ്യ​വ​സാ​യി​യു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്നും സൂ​ച​ന​ക​ളു​ണ്ട്.

കോ​ൺ​ഗ്ര​സ് കൊ​ച്ചി​യി​ൽ ന​ട​ത്തി​യ മ​ഹാ​പ​ഞ്ചാ​യ​ത്തി​ൽ ത​രൂ​രി​ന് അ​വ​ഗ​ണ​ന നേ​രി​ട്ടി​രു​ന്നു. ത​രൂ​രി​നെ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള ശ്ര​മം പാ​ർ​ട്ടി ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി സി​പി​എം രം​ഗ​ത്തെ​ത്തി​യ​ത്. 27ന് ​കോ​ണ്‍​ഗ്ര​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി യോ​ഗം തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​രു​ന്നു​ണ്ട്.

ആ ​യോ​ഗ​ത്തി​ൽ ത​രൂ​ര്‍ പ​ങ്കെ​ടു​ക്കി​ല്ല. അ​തേ​സ​മ​യം രാ​ഹു​ൽ​ഗാ​ന്ധി ത​രൂ​രു​മാ​യി ച​ർ​ച്ച ന​ട​ത്തും. ത​രൂ​രി​നെ പി​ണ​ക്കി നി​ർ​ത്തു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന സ​ന്ദേ​ശം നേ​താ​ക്ക​ൾ രാ​ഹു​ലി​ന് ന​ൽ​കി​യെ​ന്നാ​ണ് സൂ​ച​ന. പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ന് മു​ൻ​പ് ത​ന്നെ പി​ണ​ക്കം തീ​ർ​ക്കാ​നാ​ണ് ശ്ര​മം.

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പു​ക​ഴ്ത്തി​യ​പ്പോ​ൾ ​ത​രൂ​ർ ബി​ജെ​പി​യി​ൽ ചേ​രു​മെ​ന്ന് പ്ര​ചാ​ര​ണം ഉ​ണ്ടാ​യി​രു​ന്നു. ​ആ സ​മ​യം രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ അ​ദ്ദേ​ഹ​ത്തി​നെ​തി​രെ തി​രി​ഞ്ഞി​രു​ന്നു. 

 

 

 

 

 

 

 

 

Kerala

ച​ര്‍​ച്ച​യി​ല്‍ എ​ത്താ​തി​രു​ന്ന​ത്‌ ലി​റ്റ​റേ​ച്ച​ര്‍ ഫെ​സ്റ്റി​ല്‍ പ​ങ്കെ​ടു​ക്കേ​ണ്ട​തി​നാ​ല്‍: ശശി ത​രൂ​ര്‍

കോ​​​ഴി​​​ക്കോ​​​ട്: കേ​​​ര​​​ള​​​ത്തി​​​ലെ സ്ഥാ​​​നാ​​​ര്‍​ഥി​​നി​​​ര്‍​ണ​​​യ ച​​​ര്‍​ച്ച​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വെ​​​ള്ളി​​​യാ​​​ഴ്ച ഡ​​​ല്‍​ഹി​​​യി​​​ല്‍ ചേ​​​ര്‍​ന്ന അ​​​ടി​​​യ​​​ന്ത​​​ര യോ​​​ഗ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കാ​​​ത്ത​​​തു കേ​​​ര​​​ള ലി​​​റ്റ​​​റേ​​​ച്ച​​​ര്‍ ഫെ​​​സ്റ്റി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​മെ​​​ന്നു വാ​​​ക്കു ന​​​ല്‍​കി​​​യ​​​തി​​​നാ​​​ലാ​​​ണെ​​​ന്നു ശ​​​ശി ത​​​രൂ​​​ര്‍ എം​​​പി പ​​റ​​ഞ്ഞു.

"ഇ​​​ത്ത​​​ര​​​മൊ​​​രു സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ഒ​​​രു​​​ത​​​വ​​​ണ ജ​​​യ്പു​​​ര്‍ ലി​​​റ്റ​​​റേ​​​ച്ച​​​ര്‍ ഫെ​​​സ്റ്റി​​​ല്‍ എ​​​നി​​​ക്ക് പ​​​ങ്കെ​​​ടു​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കാ​​​തെ വ​​​ന്നി​​​ട്ടു​​​ണ്ട്. എ​​ന്‍റെ പു​​​സ്ത​​​ക പ്ര​​​കാ​​​ശ​​​നം കെ​​​എ​​​ല്‍​എ​​​ഫി​​​ല്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.

നേ​​​തൃ​​​ത്വ​​​വു​​​മാ​​​യി സം​​​സാ​​​രി​​​ച്ച ശേ​​​ഷ​​​മാ​​​ണ് തീ​​​രു​​​മാ​​​നം എ​​​ടു​​​ത്ത​​ത്. മ​​​റി​​​ച്ചു​​​ള്ള വാ​​​ര്‍​ത്ത​​​ക​​​ള്‍ ശ​​​രി​​​യ​​ല്ല. പാ​​​ര്‍​ട്ടി​​​ക്കു​​​ള്ളി​​​ല്‍ പ​​​റ​​​യേ​​​ണ്ട കാ​​​ര്യ​​​ങ്ങ​​​ള്‍ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് പ​​​റ​​​യി​​ല്ല'' -അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.

Kerala

ര​​​ക്ത​​​സാ​​​ക്ഷി മ​​​ണ്ഡ​​​പ​​​ത്തി​​​നു മു​​​ന്നി​​​ൽ ന​​​ട​​​ത്തി​​​യ സ​​​മ​​​ര​​​ത്തി​​​ൽ ജോ​സ് കെ. ​മാ​ണി​യും ശ്രേ​യാം​സ് കു​മാ​റുമില്ല; ച​ർ​ച്ച​യാ​യി അസാന്നിധ്യം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇ​​​ട​​​തു മ​​​ന്ത്രി​​​മാ​​​രും ഇ​​​ട​​​തു​​​മു​​​ന്ന​​​ണി നേ​​​താ​​​ക്ക​​​ളും ര​​​ക്ത​​​സാ​​​ക്ഷി മ​​​ണ്ഡ​​​പ​​​ത്തി​​​നു മു​​​ന്നി​​​ൽ കേ​​​ന്ദ്ര​​​ത്തി​​​നെ​​​തി​​​രേ ന​​​ട​​​ത്തി​​​യ സ​​​മ​​​ര​​​ത്തി​​​ൽ കേ​​​ര​​​ളാ കോ​​​ണ്‍​ഗ്ര​​​സ് -എം ​​​നേ​​​താ​​​വ് ജോ​​​സ് കെ. ​​​മാ​​​ണി​​​യു​​​ടെ​​​യും ആ​​​ർ​​​ജെ​​​ഡി നേ​​​താ​​​വ് എം.​​​വി ശ്രേ​​​യാം​​​സ്കു​​​മാ​​​റി​​​ന്‍റെ​​​യും അ​​​സാ​​​ന്നിധ്യം ച​​​ർ​​​ച്ച​​​യാ​​​യി.

കേ​​​ര​​​ളാ കോ​​​ണ്‍​ഗ്ര​​​സ് മു​​​ന്ന​​​ണി​​​മാ​​​റ്റം സം​​​ബ​​​ന്ധി​​​ച്ച് പ​​​ല​​​ത​​​ര​​​ത്തി​​​ലു​​​ള്ള വാ​​​ർ​​​ത്ത​​​ക​​​ൾ പു​​​റ​​​ത്തു​​​വ​​​രു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ഇ​​​ന്ന​​​ലെ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യു​​​ടെ സ​​​ത്യ​​​ഗ്ര​​​ഹം ന​​​ട​​​ന്ന​​​ത്. ഇ​​​തി​​​ൽ ജോ​​​സ് കെ. ​​​മാ​​​ണി പ​​​ങ്കെ​​​ടു​​​ക്കാ​​​ത്ത​​​ത് സം​​​ബ​​​ന്ധി​​​ച്ചാ​​​ണ് വ്യാ​​​പ​​​ക ച​​​ർ​​​ച്ച ഉ​​​ണ്ടാ​​​യ​​​ത്. കേ​​​ര​​​ളാ കോ​​​ണ്‍​ഗ്ര​​​സി​​​നെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് മ​​​ന്ത്രി റോ​​​ഷി അ​​​ഗ​​​സ്റ്റി​​​നും ചീ​​​ഫ് വി​​​പ്പ് ഡോ.​​​എ​​​ൻ. ജ​​​യ​​​രാ​​​ജും പാ​​​ർ​​​ട്ടി എം​​​എ​​​ൽ​​​എ​​​മാ​​​രും യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്നു.

ജോ​​​സ് കെ. ​​​മാ​​​ണി സ​​​ത്യ​​​ഗ്ര​​​ഹ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന വാ​​​ർ​​​ത്ത മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വ​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് -എം ​​​വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ക്കു​​​റി​​​പ്പി​​​റ​​​ക്കി. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ന്ന സ​​​മ​​​ര​​​ത്തി​​​ൽ കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് -എം ​​​ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​സ് കെ. ​​​മാ​​​ണി പ​​​ങ്കെ​​​ടു​​​ക്കാ​​​തെ മ​​​ന​​​പ്പൂർ​​​വം വി​​​ട്ടു​​​നി​​​ന്നു എ​​​ന്ന വി​​​ധ​​​ത്തി​​​ൽ ചി​​​ല മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വ​​​ന്ന വാ​​​ർ​​​ത്ത വ​​​സ്തു​​​താ വി​​​രു​​​ദ്ധ​​​മാ​​​ണ്.

കേ​​​ര​​​ള​​​ത്തി​​​ന് പു​​​റ​​​ത്ത് യാ​​​ത്ര​​​യി​​​ൽ ആ​​​യ​​​തി​​​നാ​​​ലാ​​​ണ് പാ​​​ർ​​​ട്ടി ചെ​​​യ​​​ർ​​​മാ​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ സ​​​മ​​​ര​​​പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​തി​​​രു​​​ന്ന​​​തെ​​​ന്നും പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​വാ​​​ത്ത കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ ഏ​​​തെ​​​ങ്കി​​​ലും ഒ​​​രു പ​​​രി​​​പാ​​​ടി​​​യി​​​ൽ ഉ​​​ണ്ടാ​​​കു​​​ന്ന അ​​​സാ​​​ന്നി​​​ധ്യ​​​ത്തെ മ​​​റ്റു രീ​​​തി​​​യി​​​ൽ വ്യാ​​​ഖ്യാ​​​നി​​​ച്ച് വാ​​​ർ​​​ത്ത​​​ക​​​ൾ സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​തി​​​നു പി​​​ന്നി​​​ൽ കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് -എ​​​മ്മി​​​നെ സ​​​മൂ​​​ഹ​​​മ​​​ധ്യ​​​ത്തി​​​ൽ ക​​​രി​​​വാ​​​രി​​​ത്തേ​​​ക്കു​​​ക​​​യെ​​​ന്ന അ​​​ജ​​​ണ്ട​​​യാ​​​ണു​​​ള്ള​​​തെ​​​ന്നും പാ​​​ർ​​​ട്ടി ചെ​​​യ​​​ർ​​​മാ​​​ന്‍റെ ഓ​​​ഫീ​​​സ് മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്കു ന​​​ൽ​​​കി​​​യ പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ആ​​​ർ​​​ജെ​​​ഡി​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് ഡോ. ​​​വ​​​ർ​​​ഗീ​​​സ് ജോ​​​ർ​​​ജ് സ​​​ത്യ​​​ഗ്ര​​​ഹ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്നു.

സ​മ​രം വെ​റും കോ​മ​ഡി: ചെ​ന്നി​ത്ത​ല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര​​​അ​​​വ​​​ഗ​​​ണ​​​ന​​​ക്കെ​​​തി​​​രേ എ​​​ന്ന പേ​​​രി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പാ​​​ള​​​യം ര​​​ക്ത​​​സാ​​​ക്ഷി മ​​​ണ്ഡ​​​പ​​​ത്തി​​​നു മു​​​ന്നി​​​ൽ ന​​​ട​​​ത്തി​​​യ സ​​​ത്യ​​​ഗ്ര​​​ഹം വെ​​​റും കാ​​​പ​​​ട്യ​​​വും കോ​​​മ​​​ഡി​​​യു​​​മാ​​​ണെ​​​ന്ന് കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു. ക​​​ഴി​​​ഞ്ഞ പ​​​ത്തു​​​വ​​​ർ​​​ഷ​​​മാ​​​യി കേ​​​ന്ദ്ര അ​​​വ​​​ഗ​​​ണ​​​ന​​​യ്ക്കെ​​​തി​​​രേ ചെ​​​റു​​​വി​​​ര​​​ൽ അ​​​ന​​​ക്കാ​​​ത്ത​​​യാ​​​ളാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി. ത​​​രം കി​​​ട്ടു​​​ന്പോ​​​ഴൊ​​​ക്കെ ഡ​​​ൽ​​​ഹി​​​യി​​​ലെ​​​ത്തി മോ​​​ദി​​​യെ​​​യും അ​​​മി​​​ത് ഷാ​​​യെ​​​യും പ്ര​​​സാ​​​ദി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്യും. -ചെ​​ന്നി​​ത്ത​​ല പ​​റ​​ഞ്ഞു.

International

യുക്രെയ്ൻ: ഫ്ലോറിഡയിൽ ചർച്ച

മ​യാ​മി: യു​ക്രെ​യ്ൻ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ അ​മേ​രി​ക്ക​യി​ലെ ഫ്ലോ​റി​ഡ​യി​ൽ ച​ർ​ച്ച.

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ പ്ര​തി​നി​ധി സ്റ്റീ​വ് വി​റ്റ്കോ​ഫ് വെ​ള്ളി​യാ​ഴ്ച യു​ക്രെ​യ്ൻ പ്ര​തി​നി​ധി റ​സ്തം ഉ​മ​റോ​വു​മാ​യി ച​ർ​ച്ച ന​ട​ത്തി. തു​ട​ർ​ന്ന് വി​റ്റ്കോ​ഫ് ഇ​ന്ന​ലെ റ​ഷ്യ​ൻ പ്ര​തി​നി​ധി കി​റി​ൾ ദി​മി​ത്രി​യേ​വി​നെ ക​ണ്ടു. ട്രം​പി​ന്‍റെ മ​രു​മ​ക​ൻ ജാ​ര​ദ് കു​ഷ്ന​റും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

വെ​ടി​നി​ർ​ത്ത​ലി​നാ​യി അ​മേ​രി​ക്ക മു​ന്നോ​ട്ടു​വ​ച്ച പ​ദ്ധ​തി​യി​ലെ ചി​ല നി​ർ​ദേ​ശ​ങ്ങ​ൾ യു​ക്രെ​യ്നും റ​ഷ്യ​ക്കും സ്വീ​കാ​ര്യ​മ​ല്ലെ​ന്നാ​ണ് സൂ​ച​ന. യു​ക്രെ​യ്നു സു​ര​ക്ഷാ ഉ​റ​പ്പു​ക​ൾ ന​ല്കു​ന്ന വി​ഷ​യ​ത്തി​ലെ ച​ർ​ച്ച​യി​ൽ പു​രോ​ഗ​തി ഉ​ണ്ടാ​യെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

അ​മേ​രി​ക്ക​യി​ൽ റ​ഷ്യ​ൻ, യു​ക്രെ​യ​ൻ പ്ര​തി​നി​ധി​ക​ൾ ത​മ്മി​ൽ നേ​രി​ട്ടു ച​ർ​ച്ച ഉ​ണ്ടാ​വി​ല്ലെ​ന്നാ​ണ് റ​ഷ്യ​ൻ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ച​ത്.

Business

ഇന്ത്യ-യുഎസ് വ്യാപാരക്കരാർ; പത്തു മുതൽ ചർച്ച

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ​​​യും അ​​​മേ​​​രി​​​ക്ക​​​യും ത​​​മ്മി​​​ലു​​​ള്ള ഉ​​​ഭ​​​യ​​​ക​​​ക്ഷി വ്യാ​​​പാ​​​ര​​​ക്ക​​​രാ​​​റി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തെ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ ഈ​​​ മാ​​​സം പ​​​ത്തി​​​ന് ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് സൂ​​​ച​​​ന.

വ്യാ​​​പാ​​​ര​​​ക്ക​​​രാ​​​റി​​​ൽ ധാ​​​ര​​​ണ​​​യി​​​ലെ​​​ത്താ​​​നു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള ത്രി​​​ദി​​​ന ച​​​ർ​​​ച്ച 12ന് ​​​അ​​​വ​​​സാ​​​നി​​​ക്കു​​​മെ​​​ന്നും ഈ ​​​ച​​​ർ​​​ച്ച ഔ​​​ദ്യോ​​​ഗി​​​ക​​​മ​​​ല്ലെ​​​ന്നും ദേ​​​ശീ​​​യ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

റ​​​ഷ്യ​​​യി​​​ൽ​​​നി​​​ന്ന് ക്രൂ​​​ഡ് ഓ​​​യി​​​ൽ വാ​​​ങ്ങു​​​ന്ന​​​തി​​​ന് ഇ​​​ന്ത്യ​​​ക്കു​​​മേ​​​ൽ അ​​​മേ​​​രി​​​ക്ക 25 ശ​​​ത​​​മാ​​​നം അ​​​ധി​​​ക പി​​​ഴ​​​ത്തീ​​​രു​​​വ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നു​​​ശേ​​​ഷം യു​​​എ​​​സ് അ​​​ധി​​​കൃ​​​ത​​​ർ വ്യാ​​​പാ​​​ര ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കാ​​​യി ര​​​ണ്ടാം​​​ ത​​​വ​​​ണ​​​യാ​​​ണ് ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തു​​​ന്ന​​​ത്. ഇ​​​തി​​​നു​​​മു​​​ന്പ് സെ​​​പ്റ്റം​​​ബ​​​ർ 16നാ​​​യി​​​രു​​​ന്നു യു​​​എ​​​സ് പ്ര​​​തി​​​നി​​​ധിസം​​​ഘം രാ​​​ജ്യ​​​ത്തെ​​​ത്തി​​​യ​​​ത്. ഇ​​​തി​​​നു​​​പി​​​ന്നാ​​​ലെ വ്യ​​​വ​​​സാ​​​യ​​​മ​​​ന്ത്രി പി​​​യൂ​​​ഷ് ഗോ​​​യ​​​ൽ സെ​​​പ്റ്റം​​​ബ​​​ർ 22ന് ​​​വ്യാ​​​പാ​​​ര ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കാ​​​യി അ​​​മേ​​​രി​​​ക്ക സ​​​ന്ദ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു.

റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ഡി​​​മി​​​ർ പു​​​ടി​​​ന്‍റെ ദ്വി​​​ദി​​​ന ഇ​​​ന്ത്യ​​​ൻ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഉ​​​ഭ​​​യ​​​ക​​​ക്ഷി വ്യാ​​​പാ​​​രക്കരാ​​​റി​​​ന്‍റെ അ​​​നൗ​​​ദ്യോ​​​ഗി​​​ക ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കാ​​​യി യു​​​എ​​​സ് പ്ര​​​തി​​​നി​​​ധി​​​സം​​​ഘം രാ​​​ജ്യ​​​ത്ത് എ​​​ത്തു​​​ന്ന​​​തെ​​​ന്ന പ്ര​​​ത്യേ​​​ക​​​ത​​​യു​​​മു​​​ണ്ട്.

Kerala

കോടതിവിധി മാറ്റിവച്ച് ചർച്ചയില്ല: ഓർത്തഡോക്സ് സ​ഭ

കോട്ടയം: സ​ഭ​ക​ള്‍ ത​മ്മി​ലു​ള്ള പു​തി​യ കേ​സു​ക​ള്‍ വ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെന്നും എ​ന്നാ​ല്‍, കേ​സു​ക​ള്‍ ഉ​ണ്ടാ​കാ​തി​രി​ക്കാ​നാ​ണ് ഓർത്തഡോക്സ് സ​ഭ ആ​ഗ്ര​ഹി​ക്കു​ന്ന​തെന്നും മലങ്കര ഓര്‍ത്തഡോക്‌സ് സഭ മാധ്യമവിഭാഗം പ്രസിഡന്‍റ് ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്ത. 2017ല്‍ ​വ​ന്ന വി​ധി​ന്യാ​യ​ങ്ങ​ള്‍ അം​ഗീ​ക​രി​ച്ചു മു​ന്നോ​ട്ടു പോ​ക​ണം. കോ​ട​തി​വി​ധി മാ​റ്റി​വ​ച്ചു ച​ര്‍​ച്ച ചെ​യ്യാ​നാ​കി​ല്ല. കോ​ട​തി​യി​ല്‍ ഏ​താ​നും പ​ള്ളി​ക​ളു​ടെ കേ​സ് നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. ഈ ​കേ​സി​ന്‍റെ വാ​ദം പൂ​ര്‍​ത്തി​യാ​യ​താ​ണ്. ഇ​തി​ന്‍റെ വി​ധി വ​ന്ന​ ശേ​ഷം വീ​ണ്ടും കേ​സ് സ​ജീ​വ​മാ​കു​മെ​ന്നാ​ണ് വി​ചാ​രി​ക്കു​ന്ന​ത്.
കോ​ട​തി​യി​ല്‍​നി​ന്നു പ​ള്ളി​ക​ള്‍ സം​ബ​ന്ധി​ച്ച് അ​തി​ന്‍റെ അ​ന്തി​മ​വി​ധി വ​രു​ന്ന മു​റ​യ്ക്കു​ള്ള കാ​ര്യ​ങ്ങ​ള്‍ ചെ​യ്യും. ച​ര്‍​ച്ച​ക​ള്‍ അ​ന​ന്ത​മാ​യി നീ​ണ്ടു​പോ​കു​ക​യാ​ണെന്നു പ​റ​യാ​നാ​കി​ല്ല. ച​ര്‍​ച്ച​യ്ക്കു സ​ഭ​യ​ല്ല മു​ന്‍​കൈ എ​ടു​ക്കു​ന്ന​ത്. സ​ഭ​ക​ള്‍ ത​മ്മി​ലു​ള്ള ച​ര്‍​ച്ച​ക​ള്‍​ക്ക് എ​തി​ര​ല്ല. അ​തി​നു ചി​ല വ​ഴി​ക​ളു​ണ്ട്. സ​ര്‍​ക്കാ​രാ​ണ് ച​ര്‍​ച്ച​ക​ള്‍​ക്കു മേ​ല്‍​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്. ആ ​വ​ഴി​ക്കു മാ​ത്ര​മേ ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി മു​ന്നോ​ട്ട് പോ​കാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളൂ. ആ​റു പ​ള്ളി​ക​ളു​ടെ കേ​സാ​ണ് ഇ​പ്പോ​ള്‍ സു​പ്ര​ധാ​ന വി​ഷ​യം. മ​റ്റു​ ചി​ല പ​ള്ളി​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ കേ​സു​ക​ള്‍ കോ​ട​തി​യി​ല്‍ നി​ല്‍​ക്കു​ന്നു​ണ്ടെ​ങ്കി​ലും വാ​ദ​ങ്ങ​ള്‍ ആ​രം​ഭി​ച്ചി​ട്ടി​ല്ല.
തു​ര്‍​ക്കി ബ​ര്‍​സ​യി​ലെ ഇ​സ്‌​നി​കി​ല്‍ ന​ട​ന്ന നി​ഖ്യാ സൂ​ന​ഹ​ദോ​സ് വാ​ര്‍​ഷി​ക​ത്തി​ന് ഇ​ന്ത്യ​യി​ല്‍​നി​ന്ന് ക്ഷ​ണം ല​ഭി​ച്ച ഏ​ക​സ​ഭാ​മേ​ല​ധ്യ​ക്ഷ​ന്‍ ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭാ​ധ്യ​ക്ഷ​നാ​ണ്. ഓ​റി​യ​ന്‍റ​ല്‍ ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ ത​ല​വ​ന്മാ​രു​ടെ സം​ഗ​മ​മാ​ണ് നി​ഖ്യാ​യി​ല്‍ ന​ട​ന്ന​ത്. എ​ല്ലാ ത​ല​വ​ന്മാ​ര്‍​ക്കും ഒ​രേ​പ്രാ​ധാ​ന്യ​മാ​ണ് ന​ല്‍​കി​യ​തെ​ന്നും മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ത്തി​ല്‍ സ​ഭ സെ​ക്ര​ട്ട​റി ബി​ജു ഉ​മ്മ​ന്‍, ഫാ. ​യാ​ക്കോ​ബ് റ​മ്പാ​ന്‍, റി​ബി​ന്‍ രാ​ജു എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Latest News

Corehub Up