x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ൺ​ഗ്ര​സി​ലെ മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച; വി.​ഡി.​സ​തീ​ശ​നാ​യി ആ​ലു​വ​യി​ൽ ഫ്ല​ക്സ്


Published: April 25, 2026 10:39 AM IST | Updated: April 25, 2026 12:03 PM IST

കൊ​ച്ചി: കോ​ൺ​ഗ്ര​സി​ലെ മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്ന് തെ​രു​വി​ലേ​ക്ക്. യു​ഡി​എ​ഫ് ജ​യി​ക്കും വി.​ഡി.​സ​തീ​ശ​ൻ ന​യി​ക്കു​മെ​ന്ന ഫ്ല​ക്സ് ആ​ലു​വ​യി‌‌​ൽ വ​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​രു​ന്ന​തി​ന് മു​ന്നേ കോ​ൺ​ഗ്ര​സി​ൽ മു​ഖ്യ​മ​ന്ത്രി ത​ർ​ക്കം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ആ​ലു​വ തോ​ട്ടു​മു​ഖ​ത്ത് ഫ്ല​ക്സ് ഉ​യ​ർ​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം മ​ല​പ്പു​റ​ത്തെ കാ​ല​ടി പ​ഞ്ചാ​യ​ത്തി​ലും ഇ​ത്ത​രം ഫ്ല​ക്സ് പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നി​ടെ കെ.​സി.​വേ​ണു​ഗോ​പാ​ലി​ന്‍റെ വി​ക്കി​പീ​ഡി​യ പേ​ജി​ൽ 13-ാമ​ത് കേ​ര​ള മു​ഖ്യ​മ​ന്ത്രി​യെ​ന്ന വി​വ​ര​ണം പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. വ്യാ​പ​ക​മാ​യി ഇ​ത് പ്ര​ച​രി​പ്പി​ക്ക​പ്പെ​ട്ട​തോ​ടെ പി​ന്നീ​ട് എ​ഡി​റ്റ് ചെ​യ്തു നീ​ക്കി.

ക​ഴി​ഞ്ഞ​ദി​വ​സം ജ​ന​നാ​യ​ക​ൻ എ​ന്ന​പേ​രി​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ വീ​ഡി​യോ പു​റ​ത്തു വ​ന്ന​തി​നു പി​ന്നാ​ലെ കേ​ര​ള യാ​ത്ര എ​ന്ന പേ​രി​ൽ പോ​ഡ്‌​കാ​സ്റ്റും തു​ട​ങ്ങി​യി​രു​ന്നു. കെ​എ​സ്‌​യു കാ​ലം മു​ത​ലു​ള്ള ജീ​വി​ത​മാ​ണ് പ്ര​മേ​യം.

Tags : v.d.satheesan congress chief minister discussion socialmedia

Recent News

Corehub Up