Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Congress

മി​നി കൂ​പ്പ​ർ അ​പ​ക​ടം; ഡി​വൈ​എ​ഫ്ഐ ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി​ക്കെ​തി​രെ പ​രാ​തി ന​ൽ​കി എം. ​ലി​ജു

ആ​ല​പ്പു​ഴ: ഡി​വൈ​എ​ഫ്ഐ ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി​ക്കെ​തി​രെ ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി എ​ക്സൈ​സ് വ​കു​പ്പ് മ​ന്ത്രി എം. ​ലി​ജു. നെ​ടു​മ്പാ​ശേ​രി മി​നി കൂ​പ്പ​ർ അ​പ​ക​ട​ത്തെ തു​ട​ർ​ന്നു​ള്ള കേ​സി​ൽ പ്ര​തി​ക്ക് വേ​ണ്ടി ഇ​ട​പെ​ട്ടെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്നാ​ണ് പ​രാ​തി.

മാ​ധ്യ​മ​ങ്ങ​ൾ വ​ഴി വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തു​ക​യും അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്ത ഡി​വൈ​എ​ഫ്ഐ ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി ജെ​യിം​സ് സാ​മു​വ​ലി​നെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​ണ് മ​ന്ത്രി​യു​ടെ പ​രാ​തി​യി​ലെ ആ​വ​ശ്യം.

സം​സ്ഥാ​ന പൊ​ലി​സ് മേ​ധാ​വി​ക്കാ​ണ് മ​ന്ത്രി പ​രാ​തി ന​ൽ​കി​യ​ത്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി മോ​ശ​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തു​ക​യും വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ക​യും ചെ​യ്ത ഷ​ബീ​ർ ഇ​ബ്നു സ​ലീം എ​ന്ന​യാ​ൾ​ക്കെ​തി​രെ​യും ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. പ്ര​തി​ക്ക് വേ​ണ്ടി മ​ന്ത്രി ഇ​ട​പെ​ട്ടു​വെ​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു ഇ​വ​ർ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​ത്.

National

അ​ടി​യ​ന്ത​രാ​വ​സ്ഥ ഇ​ന്ദി​ര​യു​ടെ സം​ഭാ​വ​ന, അ​രാ​ജ​ക​ത്വം രാ​ഹു​ലി​ന്‍റെ രാ​ഷ്ട്രീ​യം; ആ​ഞ്ഞ​ടി​ച്ച് രാ​ജ്‌​നാ​ഥ് സിം​ഗ്

ല​ക്നോ: ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ പേ​രി​ൽ രാ​ജ്യ​ത്ത് അ​രാ​ജ​ക​ത്വം സൃ​ഷ്ടി​ക്കാ​ൻ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭ​ര​ണ​ഘ​ട​ന പോ​ക്ക​റ്റി​ലി​ട്ട് രാ​ഹു​ൽ അ​രാ​ജ​ക​ത്വം പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്. 

ന​ശീ​ക​ര​ണ​ത്തി​ന്‍റെ രാ​ഷ്ട്രീ​യ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റേ​തെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് വി​മ​ർ​ശി​ച്ചു. 1975ലെ ​അ​ടി​യ​ന്ത​രാ​വ​സ്ഥ​യാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ ആ​ദ്യ​ത്തെ വ​ലി​യ തെ​റ്റാ​യി അ​ദ്ദേ​ഹം വി​ശേ​ഷി​പ്പി​ച്ച​ത്. 1984ലെ ​സി​ഖ് വി​രു​ദ്ധ ക​ലാ​പ​വും 1990ൽ ​രാ​മ​ഭ​ക്ത​രാ​യ ക​ർ​സേ​വ​ക​ർ​ക്കെ​തി​രെ വെ​ടി​വെ​പ്പു​ണ്ടാ​യ സ​ർ​ക്കാ​രി​നെ പി​ന്തു​ണ​ച്ച​തും മ​റ്റ് ര​ണ്ട് തെ​റ്റു​ക​ളാ​ണെ​ന്ന് രാ​ജ്നാ​ഥ് സിം​ഗ് ചൂ​ണ്ടി​ക്കാ​ട്ടി.

ഭ​ര​ണ​ഘ​ട​ന​യെ​യും ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ളെ​യും നി​ര​ന്ത​രം ആ​ക്ര​മി​ക്കു​ന്ന​തി​ലൂ​ടെ കോ​ൺ​ഗ്ര​സ് നാ​ലാ​മ​ത്തെ ച​രി​ത്ര​പ​ര​മാ​യ തെ​റ്റ് ആ​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. 1975ൽ ​ഇ​ന്ദി​രാ​ഗാ​ന്ധി ജ​നാ​ധി​പ​ത്യ​ത്തെ ജ​യി​ലി​ല​ട​ച്ചെ​ങ്കി​ൽ ഇ​ന്ന് രാ​ഹു​ൽ ഗാ​ന്ധി ഭ​ര​ണ​ഘ​ട​ന​യെ പോ​ക്ക​റ്റി​ലി​ട്ട് രാ​ജ്യ​ത്ത് അ​രാ​ജ​ക​ത്വം സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. കോ​ൺ​ഗ്ര​സി​ന്‍റെ ച​രി​ത്രം പ​രി​ശോ​ധി​ച്ചാ​ൽ ഇ​ത്ത​രം നി​ര​വ​ധി ഇ​രു​ണ്ട അ​ധ്യാ​യ​ങ്ങ​ൾ കാ​ണാ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ബം​ഗ്ലാ​ദേ​ശി​ൽ ന​ട​ന്ന​തു​പോ​ലെ ഇ​ന്ത്യ​യി​ലും ഭ​ര​ണ​മാ​റ്റം കൊ​ണ്ടു​വ​രാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. യു​വാ​ക്ക​ളെ ക​രു​വാ​ക്കി രാ​ജ്യ​ത്ത് കു​ഴ​പ്പ​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷം ശ്ര​മി​ക്കു​ന്ന​ത്. രാ​ഹു​ൽ ഗാ​ന്ധി ജ​ന​വി​ധി മാ​നി​ക്ക​ണം. സ്വ​ന്തം രാ​ഷ്ട്രീ​യ റോ​ളെ​ന്താ​ണെ​ന്ന് അ​ദ്ദേ​ഹം സ്വ​യം ചി​ന്തി​ക്ക​ണ​മെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് ആ​വ​ശ്യ​പ്പെ​ട്ടു.

 

Kerala

ഉ​മ്മ​ൻ‌ ചാ​ണ്ടി​ക്ക് എ​ൽ​ഡി​എ​ഫ് കൊ​ടു​ക്കാ​ത്ത നീ​തി പി​ണ​റാ​യി​ക്ക് എ​ന്തി​നു ന​ൽ​കി; തു​റ​ന്ന​ടി​ച്ച് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി കേ​സി​ൽ ഹൈ​ക്കോ​ട​തി​യി​ൽ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച നി​ല​പാ​ടി​നെ​ച്ചൊ​ല്ലി കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​ത്തി​ൽ രൂ​ക്ഷ​മാ​യ വാ​ദ​പ്ര​തി​വാ​ദം. സ​ർ​ക്കാ​ർ നി​ല​പാ​ട് ശ​രി​യാ​യി​ല്ലെ​ന്ന് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ യോ​ഗ​ത്തി​ൽ തു​റ​ന്ന​ടി​ച്ചു. ഉ​മ്മ​ൻ​ചാ​ണ്ടി​ക്ക് എ​ൽ​ഡി​എ​ഫ് ന​ൽ​കാ​തി​രു​ന്ന നീ​തി പി​ണ​റാ​യി വി​ജ​യ​ന് യു​ഡി​എ​ഫ് ന​ൽ​കി​യ​ത് എ​ന്തി​നാ​ണെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

മാ​ത്യു കു​ഴ​ൽ​നാ​ട​നും മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​നും ത​മ്മി​ൽ രൂ​ക്ഷ​മാ​യ വാ​ക്കേ​റ്റ​മു​ണ്ടാ​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്. യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത ഭൂ​രി​ഭാ​ഗം പേ​രും മാ​ത്യു കു​ഴ​ൽ​നാ​ട​നെ അ​നു​കൂ​ലി​ച്ചു​വെ​ന്നും സൂ​ച​ന​യു​ണ്ട്. മാ​ത്യു കു​ഴ​ൽ​നാ​ട​ന്‍റെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട് വി​ശ​ദീ​ക​രി​ച്ചു. 

സ​ർ​ക്കാ​രി​ന്‍റേ​ത് ശ​രി​യാ​യ രാ​ഷ്ട്രീ​യ നി​ല​പാ​ടാ​ണെ​ന്നും മാ​ത്യു കു​ഴ​ൽ​നാ​ട​ന് ചെ​റു​പ്പ​ത്തി​ന്‍റെ ആ​വേ​ശ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​താ​യാ​ണ് വി​വ​രം. ഒ​ടു​വി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണ​ത്തി​ന് യോ​ഗ​ത്തി​ന്‍റെ പി​ന്തു​ണ ല​ഭി​ച്ചു. സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലേ​റി​യ ശേ​ഷ​മു​ള്ള കോ​ൺ​ഗ്ര​സി​ന്റെ ആ​ദ്യ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​ത്തി​ലാ​ണ് മാ​സ​പ്പ​ടി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ ഉ​യ​ർ​ന്ന​ത്.

National

ദു​ഷ്യ​ന്ത് ഗൗ​ത​മി​ന്‍റെ നി​യ​മ​നം പു​ന​പ​രി​ശോ​ധി​ക്ക​ണം; രാ​ഷ്ട്ര​പ​തി​ക്ക് ക​ത്ത​യ​ച്ച് രാ​ഹു​ല്‍ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: സി​ക്കിം ഗ​വ​ർ​ണ​ർ ദു​ഷ്യ​ന്ത് ഗൗ​ത​മി​ന്‍റെ നി​യ​മ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി രാ​ഷ്ട്ര​പ​തി​ക്ക് ക​ത്ത​യ​ച്ചു. അ​ങ്കി​ത ഭ​ണ്ഡാ​രി കൊ​ല​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് രാ​ഹു​ൽ ക​ത്ത​യ​ച്ച​ത്. കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ നി​യ​മ​നം ത​ട​യ​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. 

ഭ​ര​ണ​ഘ​ട​നാ പ​ദ​വി​യി​ലെ​ത്തി​യാ​ൽ ക്രി​മി​ന​ൽ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​നോ തു​ട​രാ​നോ ക​ഴി​യി​ല്ലെ​ന്ന ആ​ശ​ങ്ക​യും രാ​ഹു​ൽ ഗാ​ന്ധി ക​ത്തി​ൽ ഉ​ന്ന​യി​ച്ചു. 2022 ൽ ​ഉ​ത്ത​രാ​ഖ​ണ്ഡി​ലെ റി​സോ​ർ​ട്ടി​ൽ റി​സ​പ്ഷ​നി​സ്റ്റാ​യി ജോ​ലി ചെ​യ്തി​രു​ന്ന അ​ങ്കി​ത ഭ​ണ്ഡാ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. റി​സോ​ർ​ട്ട് ഉ​ട​മ​യാ​യ ബി​ജെ​പി നേ​താ​വി​ന്‍റെ മ​ക​നും സം​ഘ​വു​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് ആ​രോ​പ​ണം. 

ഒ​രു വി​ഐ​പി​ക്ക് വ​ഴ​ങ്ങാ​നു​ള്ള നീ​ക്ക​ത്തെ അ​ങ്കി​ത എ​തി​ർ​ത്ത​താ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം. കേ​സി​ലെ വി​ഐ​പി ദു​ഷ്യ​ന്ത് ഗൗ​ത​മാ​ണെ​ന്ന് അ​ങ്കി​ത​യു​ടെ കു​ടും​ബ​വും കോ​ൺ​ഗ്ര​സും ആ​രോ​പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല.

അ​ങ്കി​ത​യ്ക്ക് നീ​തി ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യാ ഗേ​റ്റി​ന് സ​മീ​പം ഇ​ന്ന​ലെ രാ​ത്രി പ്ര​തി​ഷേ​ധി​ച്ച മാ​താ​പി​താ​ക്ക​ളെ​യും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ​യും പു​ല​ർ​ച്ചെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് നീ​ക്കി. അ​ങ്കി​ത ഭ​ണ്ഡാ​രി കേ​സി​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തി​ന് മു​മ്പ് ദു​ഷ്യ​ന്ത് ഗൗ​ത​മി​ന് ഗ​വ​ർ​ണ​ർ പ​ദ​വി ന​ൽ​കി​യ​തി​നെ​ച്ചൊ​ല്ലി​യു​ള്ള രാ​ഷ്ട്രീ​യ വി​വാ​ദം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

National

അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കളെ നീക്കിയതിനെതിരേ രാഹുൽ ഗാന്ധി

ന്യൂഡൽഹി: ആരുമറിയാതെ പുലർച്ചെ അങ്കിത് ഭണ്ഡാരിയുടെ മാതാപിതാക്കളെ പോലീസ് ഇന്ത്യ ഗേറ്റിനു സമീപത്തുനിന്നു കസ്റ്റഡിയിൽ എടുത്തതിനെതിരേ രാഹുൽ ഗാന്ധി. കഴിഞ്ഞ രാത്രി ഇവരെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സന്ദർശിച്ച് പിന്തുണ അറിയിച്ചിരുന്നു. ഇതു മറ്റൊരു സമരമുഖമാകുമോയെന്നു ഭയന്നാകണം സർക്കാർ ഇന്നു പുലർച്ചയോടെ ഇവരെ അറസ്റ്റ് ചെയ്തു നീക്കിയതെന്നു കരുതുന്നു. ഇതിനെതിരേ രാഹുൽ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു. പോസ്റ്റ് ഇങ്ങനെ:

പുലർച്ചെ നാലിന്, ലോകം മുഴുവൻ ഉറങ്ങിക്കിടക്കുമ്പോൾ, അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്തായിരുന്നു അവരുടെ കുറ്റം? അവർ ഇന്ത്യാ ഗേറ്റിനു സമീപം ശാന്തമായി ഇരിക്കുകയായിരുന്നു. വലിയൊരു ദുഃഖഭാരവുമായി, യാതൊരു ബഹളവുമുണ്ടാക്കാതെ; സിബിഐ അന്വേഷണം പൂർത്തിയാകുന്നതു വരെ ദുഷ്യന്ത് ഗൗതമിനെ സിക്കിം ഗവർണറായി നിയമിക്കരുതെന്ന് മാത്രമാണ് അവർ ആവശ്യപ്പെട്ടത്.

ഇന്നലെ ഞാൻ ഈ മാതാപിതാക്കളെ കണ്ടു. അന്വേഷണ ഫലം വരുന്നതിന് മുമ്പേ തിടുക്കത്തിൽ നിയമനം നടന്നു; ചോദ്യങ്ങൾ ഉന്നയിച്ച മാതാപിതാക്കളെ പാതിരാത്രിയിൽ എടുത്തു കൊണ്ടുപോവുകയും ചെയ്തു. ഇതാണ് ഈ സർക്കാരിന്റെ മുഖമുദ്ര: ഇരകളുടെ ശബ്ദത്തെ അടിച്ചമർത്തുക, ചോദ്യങ്ങൾ ചോദിക്കുന്നവരെ നീക്കം ചെയ്യുക.

എന്നാൽ, നീതിക്കായുള്ള പോരാട്ടം അടിച്ചമർത്തപ്പെടുകയില്ല, അതു നിലയ്ക്കുകയുമില്ല.
അങ്കിത ഭണ്ഡാരിയുടെ കുടുംബത്തിനൊപ്പം കോൺഗ്രസ് നിലകൊള്ളുന്നു; അവർക്കു നീതി ലഭിക്കുന്നത് വരെ ആ പിന്തുണ തുടരുകയും ചെയ്യും.- രാഹുൽ കുറിച്ചു.

ഉ​ത്ത​രാ​ഖ​ണ്ഡി​ൽ കൊ​ല്ല​പ്പെ​ട്ട അ​ങ്കി​ത ഭ​ണ്ഡാ​രി എ​ന്ന 19 വ​യ​സു​കാ​രി​യു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കു പി​ന്തു​ണ​യു​മാ​യി ഇന്നലെ രാത്രിയാണ് ഇ​ന്ത്യ ഗേ​റ്റി​ന് മു​ന്നി​ൽ രാ​ഹു​ൽ ഗാ​ന്ധി​യും പ്രി​യ​ങ്കാ​ഗാ​ന്ധി​യും എ​ത്തി​യ​ത്. മു​ൻ ബി​ജെ​പി നേ​താ​വ് വി​നോ​ദ് ആ​ര്യ​യു​ടെ മ​ക​ൻ പു​ൾ​കി​ത് ആ​ര്യ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റി​സോ​ർ​ട്ടി​ലാണഅ അ​ങ്കി​ത കൊ​ല്ല​പ്പെ​ട്ട​ത്. കേസിൽ ഉൾപ്പെട്ടെന്ന വിഐപിയെന്ന് ആരോപണ വിധേയനായ ദു​ഷ്യ​ന്ത് ഗൗ​ത​മി​നെ ഇ​പ്പോ​ൾ സി​ക്കിം ഗ​വ​ർ​ണ​റാ​യി നി​യ​മി​ച്ച​തി​ന് എ​തി​രെ​യാ​ണ് ഇ​പ്പോ​ൾ അ​വ​ർ ഇ​ന്ത്യാ ഗേ​റ്റി​നു മു​ന്നി​ൽ സ​മ​ര​വു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്.

2022 സെ​​​​പ്റ്റം​​​​ബ​​​​ർ 18നാ​​​​ണ് ഉ​​​​ത്ത​​​​രാ​​​​ഖ​​​​ണ്ഡി​​​​ലെ ഋ​​​​ഷി​​​​കേ​​​​ശി​​​​ലു​​​​ള്ള വ​​​​നാ​​​​ന്ത​​​​ര റി​​​​സോ​​​​ർ​​​​ട്ടി​​​​ൽ റി​​​​സ​​​​പ്ഷ​​​​നി​​​​സ്റ്റാ​​​​യി ജോ​​​​ലി ചെ​​​​യ്തി​​​​രു​​​​ന്ന 19കാ​​​​രി​​​​യാ​​​​യ അ​​​​ങ്കി​​​​ത കൊ​​​​ല​​​​ചെ​​​​യ്യ​​​​പ്പെ​​​​ട്ട​​​​ത്. തു​​​​ട​​​​ർ​​​​ന്ന് നാ​​​​ലു ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ശേ​​​​ഷ​​​​മാ​​​​ണ് അ​​​​ങ്കി​​​​ത​​​​യു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹം ചി​​​​ല്ല ക​​​​നാ​​​​ലി​​​​ൽ​​​​നി​​​​ന്നു ക​​​​ണ്ടെ​​​​ടു​​​​ത്ത​​​​ത്. റി​​​​സോ​​​​ർ​​​​ട്ട് ഉ​​​​ട​​​​മ​​​​യും മു​​​​ൻ ബി​​​​ജെ​​​​പി നേ​​​​താ​​​​വ് വി​​​​നോ​​​​ദ് ആ​​​​ര്യ​​​​യു​​​​ടെ മ​​​​ക​​​​നു​​​​മാ​​​​യ പു​​​​ൽ​​​​കി​​​​ത് ആ​​​​ര്യ​​​​യും മ​​​​റ്റു​​​​ര​​​​ണ്ട് കൂ​​​​ട്ടാ​​​​ളി​​​​ക​​​​ളും ചേ​​​​ർ​​​​ന്നാ​​​​ണു കൊ​​​​ല​​​​പാ​​​​ത​​​​കം ന​​​​ട​​​​ത്തി​​​​യ​​​​ത്.

കൊ​​​​ല​​​​പാ​​​​ത​​​​കം, ലൈം​​​​ഗി​​​​ക പീ​​​​ഡ​​​​നം, തെ​​​​ളി​​​​വു ന​​​​ശി​​​​പ്പി​​​​ക്ക​​​​ൽ തു​​​​ട​​​​ങ്ങി​​​​യ കു​​​​റ്റ​​​​ങ്ങ​​​​ൾ ചു​​​​മ​​​​ത്ത​​​​പ്പെ​​​​ട്ട പ്ര​​​​തി​​​​ക​​​​ൾ​​​​ക്കു കോ​​​​ട​​​​തി ജീ​​​​വ​​​​പ​​​​ര്യ​​​​ന്തം ത​​​​ട​​​​വു​​​​ശി​​​​ക്ഷ വി​​​​ധി​​​​ച്ചി​​​​രു​​​​ന്നു.
കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ത്തി​​​​ൽ ഒ​​​​രു ‘വി​​​​ഐ​​​​പി’ക്ക് പ​​​​ങ്കു​​​​ണ്ടെ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​ത്തി​​​​ൽ സി​​​​ക്കിം ഗ​​​​വ​​​​ർ​​​​ണ​​​​റാ​​​​യി നി​​​​യ​​​​മി​​​​ത​​​​നാ​​​​കു​​​​ന്ന ദു​​​​ഷ്യ​​​​ന്ത് കു​​​​മാ​​​​ർ ഗൗ​​​​ത​​​​മി​​​​ന്‍റെ പേ​​​​ര് ഉ​​​​യ​​​​ർ​​​​ന്നു​​​​വ​​​​ന്നി​​​​രു​​​​ന്നു. എ​​​​ങ്കി​​​​ലും ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ ഗൗതം പൂ​​​​ർ​​​​ണ​​​​മാ​​​​യി നി​​​​ഷേ​​​​ധി​​​​ക്കു​​​​ക​​​​യും മാ​​​​ന​​​​ന​​​​ഷ്‌​​​​ട​​​​ക്കേ​​​​സ് ഫ​​​​യ​​​​ൽ ചെ​​​​യ്യു​​​​ക​​​​യും ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്.

National

ബിജെപിക്ക് അഗ്നിപരീക്ഷ; തല പുകച്ച് നേതൃത്വം

ന്യൂഡൽഹി: എൻഡിഎ അധികാരത്തിൽ എത്തിയ ശേഷം നേരിടുന്ന ഏറ്റവും വലിയ അഗ്നിപരീക്ഷയ്ക്കു മുന്നിലാണ് ഇപ്പോൾ ബിജെപി നേതൃത്വം. ചോദ്യപേപ്പർ ചോർച്ച, വോട്ടുചോരി തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് പ്രതിപക്ഷവും സിജെപി പോലുള്ള കൂട്ടായ്മകളും തുടങ്ങിയ പ്രതിഷേധങ്ങൾ വലിയ ജനകീയ പ്രക്ഷോഭങ്ങളായി വളർന്നതാണ് ബിജെപി നേതൃത്വത്തെ അസ്വസ്ഥതപ്പെടുത്തുന്നത്. മാത്രമല്ല, മുൻ കാലത്തെങ്ങും ദൃശ്യമല്ലാത്ത രീതിയിൽ പ്രതിപക്ഷ നിരയിൽ ഐക്യം രൂപപ്പെട്ടിരിക്കുന്നുവെന്നതും സർക്കാരിനു തലവേദനയാണ്.

കുന്തമുന വിദ്യാർഥികൾ

സമരത്തിന്‍റെ കുന്തമുന വിദ്യാർഥികളും ചെറുപ്പക്കാരുമാണെന്നതാണ് ബിജെപിയെ കുഴക്കുന്ന മറ്റൊരു കാര്യം. വിദ്യാർഥിസമരത്തെ ഒരു പരിധിയിൽ കൂടുതൽ എതിർക്കുന്നതും ബലപ്രയോഗം നടത്തുന്നതും രാജ്യത്തെ യുവജനങ്ങളെ തങ്ങൾക്ക് എതിരാക്കുമെന്ന പേടിയും ബിജെപി നേതൃത്വത്തിനുണ്ട്. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെതിരേ നടന്ന സിജെപി സമരത്തിൽ കീഴടങ്ങേണ്ടി വന്നതിന്‍റെ ക്ഷീണം മാറും മുന്പേയാണ് പുതിയ പ്രക്ഷോഭത്തെ കൈകാര്യംചെയ്യേണ്ടി വന്നിരിക്കുന്നത്. സമരത്തെ ബലപ്രയോഗംകൊണ്ട് അടിച്ചമർത്തുന്നത് ഒരു പരിധി കഴിഞ്ഞാൽ പ്രയോജനം ചെയ്യില്ലെന്നു സിജെപി സമരത്തിലൂടെ വ്യക്തമായത്. അതുപോലെ കൈപൊള്ളിക്കാൻ ബിജെപി നേതൃത്വം ഇനി തയാറാകുമോയെന്ന് കണ്ടറിയണം.

ഇപ്പോൾ എരിഞ്ഞ് എരിഞ്ഞ് നിൽക്കുന്ന ജനകീയ പ്രതിഷേധം ഏതെങ്കിലുമൊരു ഘട്ടത്തിൽ വീണ്ടും അതിശക്തമായി വളരാനുള്ള എല്ലാ സാധ്യതകളും ബിജെപി മുന്നിൽ കാണുന്നുണ്ട്. വിളിച്ചാൽ വിളിപ്പുറത്ത് ആളെ എത്തിക്കാൻ മാത്രം രാഹുൽ ഗാന്ധിയും പ്രതിപക്ഷവും ശക്തിപ്പെട്ടിരിക്കുന്നു എന്നതാണ് ബിജെപിയെ അലോസരപ്പെടുത്തുന്ന മറ്റൊരു ഘടകം. ഒറ്റ ദിവസത്തെ ആഹ്വാനത്തിലൂടെയാണ് സുപ്രീം കോടതി മാർച്ചിന് അത്രയും ജനങ്ങൾ ഡൽഹിയിലെത്തിക്കാൻ പ്രതിപക്ഷത്തിനു കഴിഞ്ഞത്.

മിന്നൽ സമരങ്ങൾ

ജന്തർ മന്തറിനെ സമരവേദി അല്ലാതാക്കി മാറ്റിയതും പുതിയ സമരവിഷയമായി പ്രതിപക്ഷം ഏറ്റെടുത്തത് സർക്കാരിനു തിരിച്ചടിയായിട്ടുണ്ട്. ജന്തർ മന്തർ ലക്ഷ്യമാക്കി കൂടുതൽ സമരങ്ങൾക്ക് ഇതു വഴിതെളിക്കാനാണ് സാധ്യത. എത്രനാൾ നഗരത്തെ ഇങ്ങനെ ബാരിക്കേഡുകളാൽ പൊതിഞ്ഞുകെട്ടി സൂക്ഷിക്കാനാകുമെന്നതാണ് സർക്കാരിനു മുന്നിലെ ഒരു പ്രധാന തലവേദന. എല്ലാ ദിവസവുംതന്നെ തലസ്ഥാനത്തെ തെരുവുകളിൽ സമരം നടക്കുകയാണ്.
ഇതോടെ പോലീസ് സേനയും സമ്മർദത്തിലായിരിക്കുന്നു. മുൻകൂട്ടി അറിയിച്ചുള്ള സമരരീതികൾ പാടെ ഉപേക്ഷിച്ച് മിന്നൽ സമരങ്ങളാണ് പലപ്പോഴും ഇപ്പോൾ ആയുധം. രാഹുൽ ഗാന്ധിപോലും ഇത്തരം സമരരീതികളാണ് ഇപ്പോൾ പ്രയോഗിക്കുന്നത്. ഇതു പോലീസിനെ കൂടുതൽ വലയ്ക്കുകയാണ്. പലപ്പോഴും സമരം തുടങ്ങിക്കഴിയുമ്പോഴാണ് പോലീസ് പോലും അത് അറിയുന്നത്.

സഖ്യകക്ഷികൾക്കും മൗനം

രണ്ടു നേതാക്കളെ ജയിലിൽ അടച്ചതോടെ സിജെപി വർധിത വീര്യത്തോടെ സമരം ചെയ്യുമെന്നു ഇതിനകം സിജെപി പ്രഖ്യാപിച്ചതും അന്തരീക്ഷത്തെ കൂടുതൽ ചൂടുപിടിപ്പിച്ചിട്ടുണ്ട്.
ഗ്യാനേഷ്കുമാറിനെ പരമാവധി സംരക്ഷിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെങ്കിലും എൻഡിഎയിലെ സഖ്യകക്ഷികളൊന്നും ഗ്യാനേഷിനു കവചമൊരുക്കാൻ കാര്യമായി രംഗത്തില്ല എന്നതാണ് ബിജെപിയെ ഈ വിഷയത്തിൽ ഒറ്റപ്പെടുത്തുന്ന മറ്റൊരു ഘടകം. സർക്കാരിനെ വലിയ പ്രതിസന്ധിയുടെ മുന്നിലെത്തിച്ചിരിക്കുന്ന വിഷയത്തിൽ ഇനി എങ്ങനെ നീങ്ങണമെന്നതിൽ തിരക്കിട്ട ആലോചനയാണ് ബിജെപിയിൽ നടക്കുന്നത്. പ്രതിപക്ഷത്തെ ഏതെങ്കിലും രീതിയിൽ ഭിന്നിപ്പിക്കുക എന്നതായിരുന്നു ബിജെപിയുടെ പ്രാഥമിക തന്ത്രം.

എന്നാൽ, മാറിയ അന്തരീക്ഷത്തിൽ അത് എത്ര മാത്രം ഫലവത്താകുമെന്ന ആശങ്ക പലർക്കുമുണ്ട്. രണ്ടു ധ്രുവങ്ങളിൽനിന്നു സമരം ചെയ്തിരുന്ന കോൺഗ്രസും സിജെപിയും തമ്മിൽ ഗ്യാനേഷ്കുമാറിനെ എതിർക്കുന്ന കാര്യത്തിൽ തങ്ങൾ ഒറ്റക്കെട്ടാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതും ഈ നീക്കത്തെ ദുർബലപ്പെടുത്തുന്നതാണ്. എതിർപക്ഷത്ത് ആകെ വേറിട്ടുനിൽക്കുന്നത് ഡിഎംകെയും എഎപിയുമാണ്. എന്നാൽ, അവർ പോലും ഗ്യാനേഷ്കുമാർ രാജിവയ്ക്കണം എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ പ്രതിപക്ഷത്തെ ഒറ്റയ്ക്കു നിന്നു പ്രതിരോധിക്കേണ്ട വലിയ കടമ്പയാണ് ബിജെപിക്കും കേന്ദ്രസർക്കാരിനും മുന്നിൽ രൂപപ്പെട്ടിരിക്കുന്നത്. കേസ് സുപ്രീം കോടതിക്കു മുന്നിലെത്തിയിരിക്കുന്ന സാഹചര്യത്തിൽ ഗ്യാനേഷ് കുമാറിനെതിരേ ഏതെങ്കിലും തരത്തിൽ കോടതിയിൽനിന്നു പരാമർശമുണ്ടാൽ സമരം കത്തിപ്പിടിക്കുമെന്ന ആശങ്കയും ബിജെപി നേതൃത്വത്തിനുണ്ട്.

Kerala

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം: ആര്‍. ശ്രീലേഖയ്‌ക്കെതിരേ ഡിജിപിക്ക് പരാതി

കൊല്ലം: രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് വിഷ്ണു സുനില്‍ ആണ് പരാതി നല്‍കിയത്.

രാഹുലിനെതിരായ ശ്രീലേഖയുടെ പരാമര്‍ശം അതീവ ഗൗരവത്തോടെ പരിശോധിക്കേണ്ട വിഷയമാണെന്നും കേവലം രാഷ്ട്രീയ വിമര്‍ശത്തിന്‍റെ പരിധിയില്‍ ഉള്ളതാണെന്ന് കരുതുന്നില്ലെന്നും വിഷ്ണു പരാതിയില്‍ ആരോപിച്ചു.

ബുധനാഴ്ച പുനലൂരില്‍ നടന്ന ബിജെപിയുടെ പ്രതിഷേധ ജനസഭയില്‍ വെച്ചായിരുന്നു ശ്രീലേഖയുടെ വിവാദ പരാമര്‍ശം. ഡല്‍ഹിയില്‍ നടക്കുന്നത് രാഹുല്‍ ഗാന്ധിയുടെ താണ്ഡവമാണെന്നും അമിതമായി മയക്കുമരുന്ന് കഴിച്ച ആളെ പോലെയാണ് രാഹുലിന്‍റെ പെരുമാറ്റമെന്നുമായിരുന്നു ശ്രീലേഖയുടെ പരാമര്‍ശം.

എന്നാൽ, രാഹുല്‍ഗാന്ധിയുടെ സല്‍പ്പേരിനെയും വിശ്വാസ്യതയെയും മനഃപൂർവം ഹനിക്കുന്നതിനും അപകീര്‍ത്തിപ്പെടുത്തുന്നതിനും വേണ്ടി നടത്തുന്ന പ്രചരണത്തിന്‍റെ ഭാഗമായാണ് പരാമര്‍ശമെന്നും "മയക്കുമരുന്ന് അമിതമായി ഉള്ളില്‍ ചെല്ലുമ്പോഴുള്ള താണ്ഡവം' നടത്തിയെന്ന പരാമര്‍ശം ഹൈന്ദവ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതുമാണെന്നും പരാതിയില്‍ പരാമര്‍ശിക്കുന്നു.

Kerala

വിവാദങ്ങൾക്കു പിന്നാലെ രാജി; രമ്യ ഹരിദാസിന്‍റെ പിഎ വിമൽ പുറത്തേക്ക്

തിരുവനന്തപുരം: ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസിന്‍റെ പിഎ വിമൽ രാജിവച്ചു. എംഎൽഎ ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിലും വിഭാഗീയത നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് രാജി.

എന്നാൽ, വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് രാജിവയ്ക്കുന്നതെന്നാണ് വിമൽ രാജ് ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്.

നേരത്തെ യൂത്ത് കോൺഗ്രസ് നേതാവായ പാളയം പ്രദീപിനെ പിഎ ആയി നിയമിക്കാനുള്ള നീക്കം പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കുമിടയിൽ വലിയ വിമർശനങ്ങൾക്കു വഴിവച്ചിരുന്നു.

 

National

കോ​ണ്‍​ഗ്ര​സി​ന്‍റെ സി​ജെ​പി നി​ല​പാ​ടി​ല്‍ മാ​റ്റം; ഒ​പ്പം കൂ​ട്ടാ​ന്‍ പാ​ര്‍​ട്ടി​യി​ല്‍ ധാ​ര​ണ​യെ​ന്ന് റി​പ്പോ​ർ​ട്ട്

ന്യൂ​ഡ​ല്‍​ഹി: സി​ജെ​പി​യെ പ്ര​തി​പ​ക്ഷ നി​ര​യു​ടെ ഒ​പ്പം ചേ​ര്‍​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സി​ല്‍ ധാ​ര​ണ​യാ​യ​താ​യി റി​പ്പോ​ർ​ട്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ചൊ​വ്വാ​ഴ്ച ന​ട​ന്ന രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ചാ​യ സ​ത്കാ​ര​ത്തി​ലേ​ക്ക് സി​ജെ​പി സ്ഥാ​പ​ക​ന്‍ അ​ഭി​ജീ​ത് ദീ​പ്‌​കെ​യെ​യും ക്ഷ​ണി​ച്ചി​രു​ന്നു. അ​ഭി​ഭാ​ഷ​ക​ന്‍ പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍ വ​ഴി​യാ​ണ് അ​ഭി​ജീ​ത്തി​നെ രാ​ഹു​ലി​ന്‍റെ വ​സ​തി​യി​ലേ​ക്ക് ക്ഷ​ണി​ച്ച​ത്.

എ​ന്നാ​ല്‍ അ​ഭി​ജീ​ത്ത് മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ആ​യ​തി​നാ​ല്‍ അ​ന്നേ​ദി​വ​സം ചാ​യ സ​ത്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി​രു​ന്നി​ല്ല. സി​ജെ​പി നേ​താ​ക്ക​ളു​ടെ അ​റ​സ്റ്റി​നെ​തി​രെ രാ​ഹു​ല്‍ ഗാ​ന്ധി പ​ര​സ്യ​മാ​യി രം​ഗ​ത്തു​വ​ന്ന​തും ഈ ​പു​തി​യ രാ​ഷ്ട്രീ​യ നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

ജ​ന്ത​ര്‍ മ​ന്ത​റി​ല്‍ സ​മാ​ധാ​ന​പ​ര​മാ​യ സ​മ​ര​ത്തി​ന്റെ ഭാ​ഗ​മാ​യി ത്രി​വ​ര്‍​ണ പ​താ​ക വീ​ശി​യ​തി​ന്‍റെ പേ​രി​ല്‍ യു​വാ​ക്ക​ളെ ജ​യി​ലി​ല്‍ അ​ട​ച്ച​ത് ഭീ​രു​ത്വ​മാ​ണെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി എ​ക്സി​ല്‍ കു​റി​ച്ചി​രു​ന്നു. ഇ​ന്ത്യ  സ​ഖ്യ​വും മ​റ്റ് സം​ഘ​ട​ന​ക​ളും പ​ല ബാ​ന​റു​ക​ള്‍ ഉ​യ​ര്‍​ത്തി​യാ​ലും എ​ല്ലാ​വ​രു​ടെ​യും ല​ക്ഷ്യം ഒ​ന്നാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട അ​ഭി​ജീ​ത് ദീ​പ്‌​കെ​യും ഇ​ന്ത്യ മു​ന്ന​ണി​യു​ടെ സ​മ​ര​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​ത്. സി​ജെ​പി​യും ഇ​ന്ത്യ സ​ഖ്യ​വും ഒ​രേ ല​ക്ഷ്യ​ത്തി​ന് വേ​ണ്ടി​യാ​ണ് പോ​രാ​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ഒ​രു​മി​ച്ച് പ്ര​തി​പ​ക്ഷ നി​ര​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്നാ​ണ് ഈ ​സം​ഭ​വ​വി​കാ​സ​ങ്ങ​ള്‍ ന​ല്‍​കു​ന്ന സൂ​ച​ന. 

National

രാഹുൽ ഗാന്ധി തള്ളിമാറ്റിയെന്ന പ്രചാരണത്തിനിടെ ചിത്രം പുറത്തുവിട്ട് ഡികെ

ബംഗളൂരു: ഇന്ത്യ സഖ്യത്തിന്‍റെ സുപ്രീം കോടതി മാർച്ചിനിടെ കർണാടക മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാറിനെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തള്ളിമാറ്റിയെന്ന ആരോപണവുമായി ചിലർ രംഗത്തുവന്നതിനു പിന്നാലെ രാഹുൽ ഗാന്ധിയുമൊന്നിച്ചുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് ഡി.കെ. ശിവകുമാർ.

പ്രധാനമായും ബിജെപി അനുകൂല പ്ലാറ്റ്ഫോമുകളിലാണ് ഈ പ്രചാരണം വ്യാപകമായി നടന്നത്. ഡി.കെ. ശിവകുമാറിനെ അവഗണിച്ചെന്നും പിന്നിലേക്കു രാഹുൽ തള്ളി മാറ്റിയെന്നുമായിരുന്നു ആക്ഷേപം. എന്നാൽ, രാഹുൽ മനപ്പൂർവം അങ്ങനെ ചെയ്തിട്ടില്ലെന്ന് ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ട് കോൺഗ്രസ് വൃത്തങ്ങൾ പ്രതികരിച്ചിരുന്നു. രാഹുൽ മൂന്നു മാസം ഗർഭിണിയായ തന്നെ തള്ളിമാറ്റിയെന്ന ആരോപണവുമായി ഒരു വനിതാ മാധ്യമപ്രവർത്തകയും രംഗത്തുവന്നിരുന്നു. എന്നാൽ, ഇതും കോൺഗ്രസ് നിഷേധിച്ചു.

ഇത്രയും സംഘർഷഭരിതമായ അന്തരീക്ഷത്തിൽ ഗർഭിണിയായ മാധ്യമപ്രവർത്തക കടന്നുചെന്നതു തന്നെ ഉചിതമായില്ലെന്ന് ചില കോൺഗ്രസ് പ്രവർത്തകർ ചൂണ്ടിക്കാട്ടി. മാത്രമല്ല ഇവരെ രാഹുൽ ഗാന്ധി മനപ്പൂർവം തള്ളി നീക്കിയിട്ടില്ലെന്നും ആശുപത്രയിൽ അഡ്മിറ്റായ ഇവരെ ബിജെപി നേതാക്കൾ സന്ദർശിച്ചത് സംശയാസ്പദമാണെന്നും കോൺഗ്രസുകാർ കുറ്റപ്പെടുത്തി.

ആയിരക്കണക്കിന് ആളുകൾ തിക്കിത്തിരക്കി നീങ്ങുമ്പോൾ അവരെ നിയന്ത്രിക്കാനുള്ള സ്വാഭാവിക ശ്രമങ്ങൾ മാത്രമാണ് രാഹുൽ ഗാന്ധി നടത്തിയിട്ടുള്ളതെന്നും കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. ഇതിനു പിന്നാലെയാണ് രാഹുൽ ഗാന്ധിക്കൊപ്പം കൈ പിടിച്ചുനിൽക്കുന്ന ചിത്രങ്ങൾ ഡി.കെ.ശിവകുമാർ തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്.

ഇന്നലെ രാഹുലിന്‍റെ വസതിയിൽ നടന്ന ചായ സൽക്കാരത്തിനിടയിലുള്ളതാണ് ചിത്രങ്ങൾ. പ്രിയങ്ക ഗാന്ധിയും ചിത്രത്തിലുണ്ട്. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാൻ ഒറ്റക്കെട്ടാണെന്ന കുറിപ്പും ഇതിനൊപ്പമുണ്ട്. ഇതുകൂടാതെ രാഹുൽ ഗാന്ധി തള്ളിമാറ്റിയെന്ന രീതിയിൽ പ്രചരിപ്പിക്കുന്നതിന്‍റെ യഥാർഥ വിഡിയോയും ഷെയർ ചെയ്തിട്ടുണ്ട്. പിന്നിലൂടെ വന്ന രാഹുലിനു കയറി വരാൻ ഡി.കെ. അല്പം ഒതുങ്ങിക്കൊടുക്കുന്നതായിട്ടാണ് ദൃശ്യങ്ങളിലുള്ളത്. രാഹുൽ അദ്ദേഹത്തെ തള്ളുന്ന രംഗങ്ങൾ ഇതിലില്ല. 

District News

അ​ടൂ​രി​ലെ സം​ഘ​ർ​ഷം; കോൺഗ്രസിൽ കടുത്ത ഭിന്നത

അ​ടൂ​ർ: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ട്ട അ​ടൂ​രി​ലെ ഡി​വൈ​എ​ഫ്ഐ യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ കോ​ൺ​ഗ്ര​സി​നു​ള്ളി​ൽ ക​ടു​ത്ത ഭി​ന്ന​ത. സം​ഭ​വ​ത്തി​ൽ രാ​ഹു​ലി​നെ ത​ള്ളി കോ​ൺ​ഗ്ര​സ് അ​ടൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ആ​ബി​ദ് ഷെ​ഹിം രം​ഗ​ത്തെ​ത്തി. രാ​ഹു​ൽ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ന​ല്ലെ​ന്നും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് പു​റ​ത്താ​ക്കി​യ​താ​ണെ​ന്നും ആ​ബി​ദ് വ്യ​ക്ത​മാ​ക്കി.

കെ​എ​സ്‌ യു - ​യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് പാ​ർ​ട്ടി സം​ര​ക്ഷ​ണം കൊ​ടു​ക്കും. രാ​ഹു​ൽ നി​ല​വി​ൽ പാ​ർ​ട്ടി​യി​ൽ അം​ഗ​മ​ല്ലാ​ത്ത​തി​നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​രു സ​ഹാ​യ​വും കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക്ക് ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ ദി​വ​സം അ​ടൂ​രി​ൽ ന​ട​ന്ന ഡി​വൈ​എ​ഫ്ഐ യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​ഘ​ർ​ഷ​ത്തി​ൽ മു​ൻ എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ​ങ്കെ​ടു​ത്ത സം​ഭ​വ​ത്തി​ലാ​ണ് ഷെ​ഹിം ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. എ​ന്നാ​ൽ യു​ഡി​എ​ഫ് അ​ടൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വീ​ന​ർ പ​ഴ​കു​ളം ശി​വ​ദാ​സ​ൻ രാ​ഹു​ലി​നെ പി​ന്തു​ണ​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

ബ്ലോക്ക് പ്ര​സി​ഡന്‍റിനെതി​രേ കെ​എ​സ്്‌യു നേ​താ​വ്

അ​ടൂ​ർ: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ത​ള്ളി​പ്പ​റ​ഞ്ഞ കോ​ൺ​ഗ്ര​സ് അ​ടൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ആ​ബി​ദ് ഷെ​ഹിം​മി​നെ​തി​രേ കെ​എ​സ് യു ​അ​ടൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ബി​നി​ൽ ബി​നു ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ടു.

ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ സം​ഘ​ർ​ഷ​ത്തി​ൽ ബി​നി​ൽ ബി​നു​വി​നും മ​ർ​ദ​ന​മേ​റ്റി​രു​ന്നു. ത​ങ്ങ​ൾ​ക്കു മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തേ തു​ട​ർ​ന്ന് ഒ​പ്പം നി​ന്ന​യാ​ളാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലെ​ന്നും സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ പ​ല​രും തി​രി​ഞ്ഞു നോ​ക്കി​യി​ല്ലെ​ന്നും കു​റി​പ്പി​ൽ പ​റ​യു​ന്നു.

National

ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ റോ​ഡ് ഷോ ​ജ​ന​ശ​ബ്ദ​മാ​കി​ല്ല; രാ​ഹു​ലി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് അ​മി​ത് ഷാ

ന്യൂ​ഡ​ൽ​ഹി: ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യാ സ​ഖ്യം ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ​യും അ​ദ്ദേ​ഹം ക​ട​ന്നാ​ക്ര​മി​ച്ചു. ജ​ന​ങ്ങ​ൾ ഇ​ന്ത്യാ സ​ഖ്യ​ത്തെ പൂ​ർ​ണ​മാ​യും ത​ള്ളി​ക്ക​ള​ഞ്ഞു. 

രാ​ജ്യ​ത്ത് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ ബി​ജെ​പി​യു​ടെ വി​ജ​യം ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്ന് അ​മി​ത് ഷാ ​പ​റ​ഞ്ഞു. പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​ന്ത്യാ സ​ഖ്യ​ത്തി​ലെ വി​വി​ധ പാ​ർ​ട്ടി​ക​ൾ ഒ​ന്നി​ച്ചു​നി​ന്ന് ശ്ര​മി​ച്ചി​ട്ടും 8,000 പേ​രെ മാ​ത്ര​മാ​ണ് എ​ത്തി​ക്കാ​നാ​യ​ത്. ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ മാ​ത്രം നീ​ളു​ന്ന റോ​ഡ് ഷോ​ക​ൾ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ പൊ​തു​ശ​ബ്ദ​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​ർ​ക്ക് വോ​ട്ട​വ​കാ​ശം ഉ​റ​പ്പാ​ക്കാ​നാ​ണ് രാ​ഹു​ൽ ഗാ​ന്ധി തെ​റ്റാ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​തെ​ന്നും അ​മി​ത് ഷാ ​ആ​രോ​പി​ച്ചു. 2029ലെ ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ലും കോ​ൺ​ഗ്ര​സി​നെ ജ​ന​ങ്ങ​ൾ നി​രാ​ക​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​ക്ഷോ​ഭം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​ൻ ഇ​ന്ത്യ സ​ഖ്യം നേ​താ​ക്ക​ൾ തീ​രു​മാ​നി​ച്ചു.

ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വ​സ​തി​യി​ൽ ചേ​ർ​ന്ന സ​ഖ്യ​ക​ക്ഷി നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ളും ജ​നാ​ധി​പ​ത്യ​വും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. എ​ത്ര​യൊ​ക്കെ ബാ​രി​ക്കേ​ഡു​ക​ൾ തീ​ർ​ത്തും സ​മ​ര​ങ്ങ​ൾ അ​ടി​ച്ച​മ​ർ​ത്താ​ൻ നോ​ക്കി​യാ​ലും ല​ക്ഷ്യം കാ​ണു​ന്ന​തു​വ​രെ പോ​രാ​ട്ടം തു​ട​രു​മെ​ന്ന് യോ​ഗ​ത്തി​ന് ശേ​ഷം നേ​താ​ക്ക​ൾ സം​യു​ക്ത​മാ​യി പ്ര​ഖ്യാ​പി​ച്ചു. 

Kerala

മാ​സ​പ്പ​ടി കേ​സി​ൽ പി​ണ​റാ​യി​ക്ക് സ​ർ​ക്കാ​ർ വ​ക ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​മോ?; കോ​ൺ​ഗ്ര​സി​ൽ അ​മ​ർ​ഷം പു​ക​യു​ന്നു

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി കേ​സി​ൽ ഹൈ​ക്കോ​ട​തി​യി​ൽ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച നി​ല​പാ​ടി​നെ​ച്ചൊ​ല്ലി കോ​ൺ​ഗ്ര​സി​ൽ അ​മ​ർ​ഷം പു​ക​യു​ന്നു. പി​ണ​റാ​യി​ക്ക് അ​നു​കൂ​ല​മാ​കു​ന്ന ത​ര​ത്തി​ലു​ള്ള സ​ർ​ക്കാ​ർ വാ​ദം കേ​സി​ൽ ഇ​തു​വ​രെ കോ​ൺ​ഗ്ര​സ് സ്വീ​ക​രി​ച്ച രാ​ഷ്ട്രീ​യ നി​ല​പാ​ടി​നെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​മെ​ന്നാ​ണ് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളു​ടെ വി​ല​യി​രു​ത്ത​ൽ.

പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​പ്പീ​ലി​ന് ബ​ലം പ​ക​രു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​ൽ സ​ർ​ക്കാ​ർ ന​ട​ത്തി​യ വാ​ദ​ങ്ങ​ളെ​ന്നാ​ണ് വി​മ​ർ​ശ​നം. കേ​സി​ലെ പ​രാ​തി​ക്കാ​ര​നെ​പ്പോ​ലും സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലാ​ക്കു​ന്ന നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ച്ച​തി​ലാ​ണ് കോ​ൺ​ഗ്ര​സി​ലെ ഒ​രു വി​ഭാ​ഗ​ത്തി​ന് അ​തൃ​പ്തി​യു​ള്ള​ത്. മാ​സ​പ്പ​ടി വി​വാ​ദം ഉ​യ​ർ​ന്ന​തു​മു​ത​ൽ പി​ണ​റാ​യി വി​ജ​യ​നെ ല​ക്ഷ്യ​മി​ട്ട് ശ​ക്ത​മാ​യ രാ​ഷ്ട്രീ​യ ആ​ക്ര​മ​ണ​മാ​ണ് കോ​ൺ​ഗ്ര​സ് ന​ട​ത്തി​വ​ന്ന​ത്. 

തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല​ട​ക്കം വി​ഷ​യം സ​ജീ​വ​മാ​യി ഉ​ന്ന​യി​ച്ച് അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ പാ​ർ​ട്ടി ക​ടു​ത്ത നി​ല​പാ​ട് സ്വീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ക​ത്ത് ല​ഭി​ച്ച​തു​മു​ത​ൽ കേ​സി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ നി​ല​പാ​ടി​ൽ അ​യ​വു​വ​ന്നു​വെ​ന്ന വി​മ​ർ​ശ​നം പാ​ർ​ട്ടി​ക്കു​ള്ളി​ൽ ഉ​യ​ർ​ന്നി​രു​ന്നു. 

ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​ലെ സ​ർ​ക്കാ​ർ വാ​ദ​ത്തോ​ടെ ഈ ​മാ​റ്റം കൂ​ടു​ത​ൽ പ്ര​ക​ട​മാ​യെ​ന്നാ​ണ് ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ളു​ടെ വി​ല​യി​രു​ത്ത​ൽ. കേ​സി​ൽ സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട് പി​ണ​റാ​യി വി​ജ​യ​ന് അ​നു​കൂ​ല​മാ​കു​ന്ന ത​ര​ത്തി​ലാ​ണെ​ന്ന വി​മ​ർ​ശ​ന​വും ഇ​തോ​ടെ ശ​ക്ത​മാ​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം ഇ​തെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കാ​ൻ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ത​യാ​റാ​യി​ട്ടി​ല്ല.

National

ഗാ​ന്ധി​ന​ഗ​ർ കോ​ർ​പ​റേ​ഷ​നി​ൽ ബി​ജെ​പി​യു​ടെ തേ​രോ​ട്ടം; നി​ല മെ​ച്ച​പ്പെ​ടു​ത്തി കോ​ൺ​ഗ്ര​സ്

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ ഗാ​ന്ധി​ന​ഗ​ർ മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ ബി​ജെ​പി അ​ധി​കാ​രം നി​ല​നി​ർ​ത്തി. ആ​കെ​യു​ള്ള 44 സീ​റ്റു​ക​ളി​ൽ 38 എ​ണ്ണ​ത്തി​ലും വി​ജ​യി​ച്ചാ​ണ് ബി​ജെ​പി ആ​ധി​പ​ത്യം ഉ​റ​പ്പി​ച്ച​ത്. പ്ര​തി​പ​ക്ഷ​മാ​യ കോ​ൺ​ഗ്ര​സ് അ​ഞ്ച് സീ​റ്റു​ക​ൾ നേ​ടി​യ​പ്പോ​ൾ ഒ​രു സീ​റ്റി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യും വി​ജ​യി​ച്ചു.

മ​ത്സ​രി​ച്ച 32 സീ​റ്റു​ക​ളി​ലും ആം ​ആ​ദ്മി പാ​ർ​ട്ടി പ​രാ​ജ​യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു സീ​റ്റി​ൽ വി​ജ​യി​ക്കാ​ൻ എ​എ​പി​ക്ക് ക​ഴി​ഞ്ഞി​രു​ന്നു. ചൊ​വ്വാ​ഴ്ച​യാ​ണ് ഫ​ലം ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ട്ട​ത്. ഭ​ര​ണം നി​ല​നി​ർ​ത്തി​യെ​ങ്കി​ലും ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ മൂ​ന്ന് സീ​റ്റു​ക​ൾ ബി​ജെ​പി​ക്ക് കു​റ​ഞ്ഞു. 

അ​തേ​സ​മ​യം ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു സീ​റ്റി​ൽ ഒ​തു​ങ്ങി​യ കോ​ൺ​ഗ്ര​സ് ഇ​ത്ത​വ​ണ അ​ഞ്ച് സീ​റ്റു​ക​ൾ നേ​ടി നി​ല മെ​ച്ച​പ്പെ​ടു​ത്തി. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​തു​ട​ങ്ങി​യ പ്ര​മു​ഖ നേ​താ​ക്ക​ളു​ടെ മ​ണ്ഡ​ല​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന മേ​ഖ​ല​യാ​ണ് ഗാ​ന്ധി​ന​ഗ​ർ.

National

അന്നു കണ്ട രാഹുൽ ഗാന്ധിയല്ല ഇന്ന്; ഇന്ത്യൻ രാഷ്‌ട്രീയത്തിലെ കരുത്തൻ

ന്യൂഡൽഹി: ആറു മാസംകൊണ്ട് രാഹുൽ ഗാന്ധി ആളാകെ മാറിയിരിക്കുന്നു. ലക്ഷ്യബോധവും രാഷ്‌ട്രീയ ശൈലിയും ഇല്ലാത്ത ആളെന്നു വിമർശിച്ചവർതന്നെ അദ്ദേഹത്തിന്‍റെ നേതൃത്വം അംഗീകരിച്ച് കൈകോർക്കുന്നു. പ്രശ്നങ്ങളിൽനിന്ന് ഒളിച്ചോടുന്ന ആളെന്ന കുറ്റപ്പെടുത്തലിൽനിന്ന് അദ്ദേഹം മുക്തി നേടിയിരിക്കുന്നു.

എതിരാളികളുടെ വിമർശനങ്ങൾ അദ്ദേഹത്തെ കുടുതൽ കൂടുതൽ ശക്തനാക്കുന്ന കാഴ്ചയാണ് സമീപകാലത്തു കാണുന്നത്. കഴിഞ്ഞ ആഴ്ചകളിൽ രാജ്യത്തെ ഇളക്കിയ സമരത്തിനു നേതൃത്വം നൽകിയതിലൂടെ രാഹുൽ ഗാന്ധി ആർക്കും അവഗണിക്കാനാകാത്ത ശക്തനായ നേതാവായി പരിവർത്തനം ചെയ്തിരിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ രാഷ്‌ട്രീയ വളർച്ചയുടെ നാഴികക്കല്ലുകൾ പരിശോധിക്കാം.

യുവതയുടെ രീതികൾക്കൊപ്പം

വോട്ടുചോരി ആരോപണം ഉന്നയിച്ചുകൊണ്ട് രാഹുൽ ഗാന്ധി നടത്തിയ ഡിജിറ്റൽ പിന്തുണയോടെയുള്ള പത്രസമ്മേളനം ഇന്ത്യൻ രാഷ്‌ട്രീയ രംഗത്തുതന്നെ പുതിയൊരു പരീക്ഷണമായിരുന്നു. ഡിജിറ്റൽ തെളിവുകളും വിവരങ്ങളും തത്സമയം സ്ക്രീനിൽ കാണിച്ചുകൊണ്ട് പരമ്പരാഗത പത്രസമ്മേളനത്തിന്‍റെ മുഖംതന്നെ രാഹുൽ ഗാന്ധി മാറ്റിയെടുത്തു. തുടർന്നുള്ള അദ്ദേഹത്തിന്‍റെ എല്ലാ പത്രസമ്മേളനങ്ങളുംതന്നെ ഡിജിറ്റൽ സങ്കേതങ്ങളുടെ പിന്തുണയോടെയുള്ളതായിരുന്നു.

യുവതലമുറയുടെ രീതികൾക്കും കാലത്തിന്‍റെ മാറ്റത്തിനുമനുസരിച്ച് വേറിട്ട ഒരു ശൈലി അവതരിപ്പിക്കുകയായിരുന്നു ഇതിലൂടെ രാഹുൽ ഗാന്ധി. അതിനു വലിയ സ്വീകാര്യതയും ലഭിച്ചു. പത്രസമ്മേളനം നടത്താൻ ധൈര്യമില്ലാത്തയാൾ എന്ന വിമർശനം ഇടയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ഉയരുമ്പോഴാണ് യാതൊരു മടിയുമില്ലാതെ മാധ്യമങ്ങളുമായി സംവദിക്കാൻ രാഹുൽ തയാറാകുന്നത്. ഇതു യുവതലമുറയിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

സർവസമ്മതനാകുന്ന നേതാവ്

ഒരു സമയത്ത് ഘടകകക്ഷികളുടെ പോലും മതിപ്പ് നേടാൻ കഴിയാതിരുന്ന ഒരു നേതാവായിരുന്നു രാഹുൽ ഗാന്ധി. ചില പ്രശ്നങ്ങൾ ഉയർത്തി പെട്ടെന്നു ചില മിന്നലാട്ടങ്ങൾ നടത്തുന്ന രാഹുൽ പെട്ടെന്നു നിശബ്ദനാവുകയും പിന്തിരിയുകയുമൊക്കെ ചെയ്യുന്നതു മൂലമാണ് അദ്ദേഹം ദുർബലനായ നേതാവാണെന്ന പ്രതീതി സൃഷ്ടിച്ചത്. എന്നാൽ, പലവിധമായ പരീക്ഷണങ്ങളിലൂടെ തന്നത്തന്നെ ഒരുക്കുകയായിരുന്നോ രാഹുൽ ഗാന്ധിയെന്നാണ് ഇപ്പോൾ സംശയിക്കുന്നത്.

കാരണം ഏതാനും വർഷങ്ങൾക്കു മുമ്പ് കണ്ടതിൽനിന്നു വളരെ വ്യത്യസ്തനായ രാഷ്‌ട്രീയക്കാരനായി മാറിയിരിക്കുന്നു അദ്ദേഹം. അദ്ദേഹത്തേക്കാൾ പ്രായത്തിലും രാഷ്‌ട്രീയ പരിചയത്തിലും വളരെ മുന്നലുള്ളവർ പോലും അദ്ദേഹത്തെ നേതാവായി അംഗീകരിച്ച് ഒപ്പം നിൽക്കുന്നുവെന്നതാണ് ഇപ്പോൾ കാണുന്ന കാഴ്ച.

ഇന്ത്യ സഖ്യത്തിലെ ഘടകകക്ഷികളെയെല്ലാം തന്‍റെ ഒപ്പം നിർത്താൻ രാഹുൽ ഗാന്ധിക്കു കഴിഞ്ഞിരിക്കുന്നു. ആരെങ്കിലും അസ്വസ്ഥതപ്പെട്ടാൽ ഉടൻതന്നെ അവിടെ ഇടപെട്ട് അവരെ അനുയിപ്പിക്കാനും രാഹുൽ ശ്രമിക്കുന്നു. ഇന്ത്യ സഖ്യത്തിന്‍റെ സമരത്തിൽനിന്ന് ഒന്നു രണ്ടു ദിവസം സമാജ് വാദി പാർട്ടി വിട്ടുനിന്നപ്പോൾ രാഹുൽ ഇടപെട്ടു. അവരെ സമരത്തിന്‍റെ മുഖ്യധാരയിലേക്കു വീണ്ടും കൊണ്ടുവന്നു. സുപ്രീം കോടതി മാർച്ചിൽ അവരെല്ലാം രാഹുലിന് ഒപ്പംനിന്നു. എല്ലാവരും ഒന്നിച്ചാണ് സമരം ചെയ്യുന്നതെന്നു കൂടെക്കൂടെ പറയുക മാത്രമല്ല ഇന്ത്യ സഖ്യത്തിനു പുറത്തുള്ള യുവനേതാക്കളെയും മറ്റു ഒപ്പം നിർത്താനും അദ്ദേഹം ശ്രദ്ധിക്കുന്നു. ആൾക്കൂട്ടങ്ങളിലെ ശ്രദ്ധാകേന്ദ്രമായി രാഹുൽ മാറുന്നുവെന്നതാണ് കാണുന്നത്.

വാക്കുകൾക്കു പുതിയ മൂർച്ച

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അമിത് ഷായെയും ഗ്യാനേഷ്കുമാറിനെയുമൊക്കെ കണക്കിനു വിമർശിക്കാൻ ഇപ്പോൾ രാഹുൽ ഗാന്ധി തെല്ലും മടിക്കുന്നില്ല. പതുങ്ങിയും തുടക്കക്കാരന്‍റെ പരിഭ്രമത്തോടെയുമൊക്കെയുള്ള അദ്ദേഹത്തിന്‍റെ സംസാരശൈലി ആകെ മാറിയിരിക്കുന്നു. ഉറച്ചവാക്കുകളും നിലപാടുകളും ഇപ്പോൾ ആത്മവിശ്വാസത്തോടെ പറയാൻ രാഹുലിനു കഴിയുന്നുണ്ടെന്ന് എതിരാളികൾ പോലും സമ്മതിക്കും.

മാത്രമല്ല, തനിക്കൊപ്പം വലിയൊരു ടീമിനെ സജ്ജമാക്കാൻ അദ്ദേഹത്തിനു കഴിയുന്നുവെന്നതാണ് മറ്റൊരു കാര്യം. കോൺഗ്രസിന് ശക്തമായൊരു നേതൃത്വമുണ്ടെന്ന് അണികൾക്കും നേതാക്കൾക്കും ബോധ്യമാകുന്ന കാലം കൂടിയാണിത്. അതിൽ രാഹുൽ ഗാന്ധിയുടെ ഇടപെടലുകളും സമീപനങ്ങളും സഹായിച്ചിട്ടുണ്ട്.

ഒരു വേള പ്രിയങ്ക ഗാന്ധിയുടെ നിഴലിൽ ആയിപ്പോകുമോ രാഹുൽ എന്നു കോൺഗ്രസുകാർതന്നെ സംശയിച്ച കാലഘട്ടമുണ്ടായിരുന്നു. എന്നാൽ, അതിൽനിന്നു താൻ തന്നെയാണ് നേതാവ് എന്നു രാഹുൽ തന്‍റെ പ്രവർത്തനങ്ങളിലൂടെ തെളിയിക്കുകയാണ്. കോൺഗ്രസിൽ ആഭ്യന്തരപ്രശ്നങ്ങളും ഗ്രൂപ്പ് പ്രശ്നങ്ങളും കാര്യമായി പ്രകടമാകുന്നില്ല എന്നതും നേതൃത്വം ശക്തമായതിന്‍റെ തെളിവാണ്.

പരിഹാസങ്ങളിൽ പതറാതെ

എതിരാളികൾ പലപ്പോഴും രാഹുൽ ഗാന്ധി ഉയർത്തുന്ന വിഷയങ്ങളോടു പ്രതികരിക്കാതെ അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിക്കാനാണ് പലപ്പോഴും ശ്രമിച്ചുകാണുന്നത്. എന്നാൽ, അത്തരം അധിക്ഷേപങ്ങളെ അവഗണിച്ചു തന്‍റെ നിലപാടുകളുമായി മുന്നോട്ടുപോകാനാണ് രാഹുൽ ശ്രമിക്കുന്നത്. താൻ പറയുന്നതിനു യുവതലമുറയ്ക്കിടയിൽ വലിയ സ്വീകാര്യത കിട്ടുന്നു എന്നതാണ് അദ്ദേഹത്തിനു കൂടുതൽ ആത്മവിശ്വാസം പകരുന്നതെന്നു പറയാം.

അമ്പതു കടന്നെങ്കിലും ഇപ്പോഴും യുവത്വം തുളുമ്പുന്ന പ്രസരിപ്പും പ്രതികരണരീതികളും സ്റ്റൈലുകളും അദ്ദേഹത്തിനു യുവതലമുറയ്ക്കിടയിൽ കൂടുതൽ ആരാധകരെ സൃഷ്ടിക്കുന്നുണ്ട്. ഛത്രോം കി ഗൂഞ്ച് എന്ന പേരിൽ വിദ്യാർഥികളുമായി അദ്ദേഹം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടത്തിയ മുഖാമുഖം പരിപാടിയിലേക്കു വിദ്യാർഥികൾ ഇരച്ചെത്തുന്നത് ആ സ്വീകാര്യത തന്നെയാണ് വ്യക്തമാക്കുന്നത്.

കരുത്തനായ നേതാവിന്‍റെ ശൈലി

ഒരു നേതാവിൽനിന്ന് അണികൾ എന്താണോ പ്രതീക്ഷിക്കുന്നത് ആ ഒരു ശൈലിയായിരുന്നു കഴിഞ്ഞ ഏതാനും ആഴ്ചകളായി രാഹുൽ ഗാന്ധി സമരരംഗത്തു കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. അണികളെ സംഘർഷങ്ങളിലേക്കു തള്ളിവിട്ടിട്ട് സുരക്ഷിത സ്ഥാനങ്ങളിൽ അഭയം തേടുന്നവരാണ് പല രാഷ്ട്രീയ നേതാക്കളും. എന്നാൽ, രാഹുൽ ഗാന്ധി വേറിട്ട ശൈലി അദ്ദേഹത്തിന് അണികളുടെ ഹൃദയങ്ങളിൽ ഇടം നേടിക്കൊടുത്തു.

പ്രവർത്തകരെ നയിച്ചുകൊണ്ട് അദ്ദേഹം തെരുവിൽ ഇറങ്ങി. ലാത്തിച്ചാർജും സംഘർഷങ്ങളും ഉണ്ടായപ്പോഴും പിന്നോട്ടുപോയില്ല. കനത്ത വെയിലും ചൂടും കണക്കാക്കാതെ തെരുവിൽ കുത്തിയിരുന്നു, പോലീസിന്‍റെ ബലപ്രയോഗത്തിനു ഇരയായിട്ടും വിട്ടുകൊടുക്കാതെ പോരടിച്ചു, ഭക്ഷണവും വിശ്രമവുമെടുക്കാതെ അപ്രതീക്ഷിത സമരനീക്കങ്ങളിലൂടെ അണികളെ ആവേശംകൊള്ളിച്ചു.

പോലിസിന്‍റെ അടികൊള്ളാനും പ്രതിരോധിക്കാനും ഞാൻ നിങ്ങൾക്ക് ഒപ്പമുണ്ട് എന്നു രേഖപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തിന്‍റെ സമരമുഖത്തെ ഒാരോ നീക്കങ്ങളും. അതുതന്നെയാവണം ഏറ്റവുമൊടുവിൽ സുപ്രീം കോടതി മാർച്ചിന് എത്തണമെന്ന അദ്ദേഹത്തിന്‍റെ ഒറ്റ ആഹ്വാനത്തിൽ രാജ്യതലസ്ഥാനം അടുത്ത കാലത്ത് കണ്ടതിൽ വച്ച് ഏറ്റവും വലിയൊരു ജനസാഗരം ഇരച്ചെത്തിയതിനു കാരണവും.

ഒപ്പമുണ്ടെന്ന തോന്നലാണ് നേതാക്കളെ ജനങ്ങൾക്കു പ്രിയങ്കരനാക്കുന്നത്. അതിൽ രാഹുൽ ഗാന്ധി വിജയം കാണുന്നു എന്നതാണ് ഈ കാലഘട്ടം നമുക്കു മുന്നിൽ നിരത്തുന്ന കാഴ്ചകളിൽ പ്രധാനം.

Kerala

മ​രു​ന്ന് ക്ഷാ​മ​ത്തി​ന് കാരണം ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ പി​ടി​പ്പു​കേട്: കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: അ​ധി​കാ​ര​ന​ഷ്ട​ത്തി​ന്‍റെ സ​ങ്ക​ട​ത്തി​നു​ള്ള മ​രു​ന്ന് മാ​ത്ര​മേ സ്റ്റോ​ക്കി​ല്ലാ​തെ​യു​ള്ളൂ​വെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ പി​ടി​പ്പു​കേ​ടാ​ണ് സം​സ്ഥാ​ന​ത്തെ മ​രു​ന്ന് ക്ഷാ​മ​ത്തി​ന് കാ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കെ. ​മു​ര​ളീ​ധ​ര​ന്‍റെ പ​രി​ഹാ​സം നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തി​ന് കാ​ര​ണ​മാ​യി. ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ വി​വി​ധ പ്ര​ശ്‌​ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​പ​ക്ഷം ന​ൽ​കി​യ അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സി​ന് മ​റു​പ​ടി ന​ൽ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ​രി​ഹാ​സം.

ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ കൃ​ത്യ​സ​മ​യ​ത്ത് പ​ർ​ച്ചേ​സ് ഓ​ർ​ഡ​ർ ന​ൽ​കാ​തി​രു​ന്ന​താ​ണ് നി​ല​വി​ലെ മ​രു​ന്ന് ക്ഷാ​മ​ത്തി​ന് കാ​ര​ണ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. മ​രു​ന്നു​ക​മ്പ​നി​ക​ൾ​ക്കു​ള്ള ഭീ​മ​മാ​യ കു​ടി​ശി​ക തു​ക ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ ന​ൽ​കാ​തി​രു​ന്ന​തും ക്ഷാ​മ​ത്തി​ന് കാ​ര​ണ​മാ​യെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Kerala

പി​ണ​റാ​യി​ക്കെ​തി​രെ കേ​സെ​ടു​ത്ത സം​ഭ​വം; പ​രി​ഹാ​സ​വു​മാ​യി പി. ​രാ​ജീ​വ് രം​ഗ​ത്ത്

കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നെ​തി​രെ കേ​സെ​ടു​ത്ത​തി​നെ പ​രി​ഹ​സി​ച്ച് സി​പി​എം നേ​താ​വ് പി. ​രാ​ജീ​വ്. എ​ഫ്ഐ​ആ​ർ വേ​ണോ എ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് കോ​ട​തി​യ​ല്ലെ​ന്നും അ​ത് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ സ്വാ​ത​ന്ത്ര്യം ആ​ണെ​ന്നും പി. ​രാ​ജീ​വ് പ​റ​ഞ്ഞു.

അ​തി​ലാ​ണ് കോ​ട​തി കൈ​ക​ട​ത്തി​യ​തെ​ന്ന് പി. ​രാ​ജീ​വ് ആ​രോ​പി​ച്ചു. കേ​സി​ൽ ഉ​ൾ​പ്പെ​ടു​ന്ന ക​ക്ഷി​ക​ൾ​ക്ക് ഒ​രു നോ​ട്ടി​സ് പോ​ലും ന​ൽ​കി​യി​ല്ല. ഇ​തി​ലെ രാ​ഷ്ട്രീ​യം കോ​ൺ​ഗ്ര​സ്‌ മ​ന​സി​ലാ​ക്കു​ന്നി​ല്ലെ​ന്നും ബി​ജെ​പി​ക്ക് വി​ധേ​യ​മാ​കാ​നാ​ണ് കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ്‌ ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

രാ​ജ്യ​മാ​കെ എ​സ്ഐ​ആ​ർ ക്ര​മ​ക്കേ​ടി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​മ്പോ​ൾ ഇ​വി​ടെ എ​ഫ്ഐ​ആ​റി​ലാ​ണ് ശ്ര​ദ്ധ​യെ​ന്നും ഇ​തി​ന് പി​ന്നി​ൽ ബി​ജെ​പി ഡീ​ൽ ആ​ണെ​ന്നും രാ​ജീ​വ് വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു. നാ​ളെ രാ​ഹു​ൽ ഗാ​ന്ധി​ക്ക് എ​തി​രെ ഇ​ഡി ഒ​രു റി​പ്പോ​ർ​ട്ട്‌ എ​വി​ടെ​യെ​ങ്കി​ലും കൊ​ടു​ത്താ​ൽ എ​ഫ്ഐ​ആ​ർ ഇ​ടു​മോ​യെ​ന്നും പി.​രാ​ജീ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ ഫ്രോ​ഡ് രാ​ഷ്ട്രീ​യം; വി​മ​ർ​ശ​ന​വു​മാ​യി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖർ

തി​രു​വ​ന​ന്ത​പു​രം: എ​സ്ഐ​ആ​ർ വി​ഷ​യ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. രാ​ഹു​ൽ​ഗാ​ന്ധി​യു​ടേ​ത് ഫ്രോ​ഡ് രാ​ഷ്ട്രീ​യ​മാ​ണ്. കേ​ര​ള​ത്തി​ൽ ഇ​ത്ര​യും കാ​ലം ഭ​രി​ച്ചി​ട്ടും വി.​ഡി.​സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ എ​ന്താ​ണ് ചെ​യ്ത​തെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു.

എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ളി​ൽ കേ​ര​ള​ത്തി​ൽ ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ആ​രോ​പി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലും മു​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നു​ണ്ടെ​ന്നും അ​ങ്ങ​നെ​യെ​ങ്കി​ൽ എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ൾ അ​വ​ർ​ക്കെ​തി​രെ​യും ഉ​ണ്ടാ​കേ​ണ്ട​ത​ല്ലേ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന​വ​ർ അ​തി​ന്‍റെ ഗു​ണ​ഫ​ലം അ​നു​ഭ​വി​ച്ച​വ​രും രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു.

കേ​ര​ള സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​ടെ​യും ഉ​പ​രാ​ഷ്ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​ന്‍റെ​യും വാ​ഹ​ന​വ്യൂ​ഹ​ങ്ങ​ൾ​ക്കു​നേ​രെ ന​ട​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ കേ​ന്ദ്ര-​സം​സ്ഥാ​ന ബ​ന്ധ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചേ​ക്കാ​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​മി​ഴ്‌​നാ​ട് സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യ് അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​യി​രു​ന്നു രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ പ​രാ​മ​ർ​ശം.

കൊ​ല്ലം സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ അ​മി​ത് ഷാ​യ്ക്കെ​തി​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ പ്ര​തി​ഷേ​ധ​വും കേ​ര​ള സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് സ​മീ​പ​ത്തേ​ക്ക് ബൈ​ക്കി​ലെ​ത്തി​യ ര​ണ്ട് യു​വാ​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​വും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​സം​ഭ​വ​ങ്ങ​ൾ കേ​ന്ദ്ര-​സം​സ്ഥാ​ന ബ​ന്ധ​ത്തെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ച്ചേ​ക്കാ​മെ​ന്ന ആ​ശ​ങ്ക​യും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പ​ങ്കു​വ​ച്ചു.

National

ഇ​ന്ത്യ സ​ഖ്യം സു​പ്രീം കോ​ട​തി​യി​ലേ​ക്ക്; രാ​ഹു​ൽ ഗാ​ന്ധി​യും നേ​ഹ ബോ​റ​യു​മു​ൾ​പ്പെ​ടെ മു​ൻ​നി​ര​യി​ൽ

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​തി​ഷേ​ധ​വു​മാ​യി ഇ​ന്ത്യ സ​ഖ്യം സു​പ്രീം കോ​ട​തി​യി​ലേ​ക്ക്. കോ​ൺ​സ്റ്റി​റ്റ്യൂ​ഷ​ൻ ക്ല​ബി​ൽ നി​ന്ന് ബ​സി​ൽ ക​യ​റി​യ ഇ​ന്ത്യ സ​ഖ്യ നേ​താ​ക്ക​ൾ ബാ​ര​ക്ക​മ്പ ജം​ഗ്ഷ​ന​ടു​ത്ത് ബ​സി​ൽ നി​ന്നി​റ​ങ്ങി സു​പ്രീം കോ​ട​തി​യി​ലേ​ക്ക് മാ​ർ​ച്ച് ചെ​യ്യു​ന്നു.

പ്ര​തി​ഷേ​ധ​ത്തി​ന്‍റെ മു​ൻ​നി​ര​യി​ൽ രാ​ഹു​ൽ ഗാ​ന്ധി​യും പ്രി​യ​ങ്ക ഗാ​ന്ധി​യും നേ​ഹ ബോ​റ​യു​മ​ട​ക്ക​മു​ള്ള​വ​രു​ണ്ട്. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി, തേ​ജ​സ്വി യാ​ദ​വ്, യോ​ഗേ​ന്ദ്ര യാ​ദ​വ് തു​ട​ങ്ങി ഇ​ന്ത്യ സ​ഖ്യം നേ​താ​ക്ക​ളും മാ​ർ​ച്ചി​ലു​ണ്ട്.

പൊ​ലി​സ് എ​വി​ടെ ത​ട​യു​മോ അ​വി​ടെ മു​ത​ൽ പ്ര​ക്ഷോ​ഭ സ്ഥ​ല​മാ​ക്കാ​നാ​ണ് ഇ​ന്ത്യ സ​ഖ്യ​ത്തി​ന്‍റെ നീ​ക്കം. നേ​താ​ക്ക​ൾ​ക്കൊ​പ്പം വ​ലി​യ തോ​തി​ൽ പ്ര​വ​ർ​ത്ത​ക​രും സു​പ്രീം കോ​ട​തി പ​രി​സ​ര​ത്തേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്നു​ണ്ട്. രാ​ജ്യ​ത​ല​സ്ഥാ​നം ഇ​ന്നും സം​ഘ​ർ​ഷ​ഭ​രി​ത​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ചീ​ഫ് ജ​സ്റ്റി​സി​നെ നേ​രി​ൽ ക​ണ്ട് നി​വേ​ദ​നം ന​ൽ​കാ​നാ​ണ് ഇ​ന്ത്യ സ​ഖ്യ​ത്തി​ന്‍റെ പ​ദ്ധ​തി. രാ​ജ്യ​ത്തെ യു​വ​ജ​ന​ങ്ങ​ളും പൗ​ര​വ​കാ​ശ സം​ഘ​ട​ന​ക​ളും പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളും ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്കാ​നാ​യി ത​ങ്ങ​ളോ​ടൊ​പ്പം തെ​രു​വി​ൽ അ​ണി​നി​ര​ക്ക​ണ​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി അ​ഭ്യ​ർ​ഥി​ച്ചു.

 

Kerala

ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ ന​ട​ക്കു​ന്ന​ത് ഒ​റ്റ​ക്കെ​ട്ടാ​യ പ്ര​തി​ഷേ​ധം; സി​ജെ​പി​ക്ക് മ​റു​പ​ടി​യു​മാ​യി രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ ന​ട​ക്കു​ന്ന​ത് വേ​വ്വേ​റെ സ​മ​ര​ങ്ങ​ള​ല്ലെ​ന്നും ഒ​റ്റ​ക്കെ​ട്ടാ​യ പ്ര​തി​ഷേ​ധ​മാ​ണെ​ന്നും ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. കോ​ൺ​ഗ്ര​സ് മാ​ർ​ച്ചി​ന് മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഗ്യാ​നേ​ഷ് കു​മാ​റി​ന് പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യെ​യും ല​ക്ഷ്യ​മി​ട്ടാ​ണ് ഈ ​പ്ര​തി​ഷേ​ധ​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. മോ​ദി​യു​ടെ​യും അ​മി​ത് ഷാ​യു​ടെ​യും ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്താ​വ് അ​ജി​ത് ഡോ​വ​ലി​ന്‍റെ​യും സ​മ്മ​ർ​ദ​ത്തി​ന് വ​ഴ​ങ്ങി​യാ​ണ് ക​മ്മി​ഷ​ണ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും ആ​രോ​പി​ച്ചു.

ന​രേ​ന്ദ്ര മോ​ദി എ​ന്തി​നാ​ണ് ഡ​ൽ​ഹി ന​ഗ​രം ബാ​രി​ക്കേ​ഡു​ക​ൾ വ​ച്ച് ത​ട​യു​ന്ന​തെ​ന്നും രാ​ഹു​ൽ ചോ​ദി​ച്ചു. ഡ​ൽ​ഹി​യി​ൽ പൊ​ലി​സി​നെ വി​ന്യ​സി​ച്ച് റോ​ഡു​ക​ൾ അ​ട​ച്ചു​പൂ​ട്ടു​ന്ന​ത് മി​ഥ്യാ​ധാ​ര​ണ മാ​ത്ര​മാ​ണെ​ന്നും ജ​ന​ങ്ങ​ളു​ടെ മ​ന​സി​നെ ബാ​രി​ക്കേ​ഡു​ക​ൾ വ​ച്ച് ത​ട​യാ​നാ​കി​ല്ലെ​ന്നും രാ​ഹു​ൽ ഗാ​ന്ധി കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ഗ്യാ​നേ​ഷ് കു​മാ​റി​നെതിരെ നി​യ​മ​സ​ഭ​യി​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കും; പി​ന്തു​ണ​യ്ക്കാ​ൻ എ​ൽ​ഡി​എ​ഫ്

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​യ​മ​സ​ഭ​യി​ൽ നാ​ളെ പ്ര​ത്യേ​ക പ്ര​മേ​യം പാ​സാ​ക്കും. മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നാ​കും ച​ട്ടം 118 പ്ര​കാ​രം നി​ർ​ണാ​യ​ക പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കു​ക.

പ്ര​തി​പ​ക്ഷ​മാ​യ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന പ്ര​മേ​യ​ത്തെ പൂ​ർ‌​ണ​മാ​യും പി​ന്തു​ണ​യ്ക്കും. രാ​ജ്യ​ത്ത് ഒ​രു നി​യ​മ​സ​ഭ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​റെ മാ​റ്റാ​ൻ ഇ​ത്ത​ര​ത്തി​ൽ പ്ര​മേ​യം പാ​സാ​ക്കു​ന്ന​ത് ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ്.

ഡ​ൽ​ഹി​യി​ൽ‌ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ തു​ട​രു​ന്ന​തി​നി​ട​യി​ൽ കേ​ര​ള നി​യ​മ​സ​ഭ​യു​ടെ ഈ ​നീ​ക്കം ദേ​ശീ​യ ത​ല​ത്തി​ലെ സ​മ​ര​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ രാ​ഷ്ട്രീ​യ ആ​വേ​ശം പ​ക​രു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

Kerala

അ​ടി​ച്ചാ​ൽ തി​രി​ച്ച​ടി​ച്ചി​രി​ക്കും; പാ​ർ​ട്ടി പു​റ​ത്താ​ക്കി, പ​ക്ഷേ രാ​ഹു​ൽ പു​റ​ത്തു​പോ​യി​ട്ടി​ല്ല: പ​ഴ​കു​ളം ശി​വ​ദാ​സ​ൻ

പ​ത്ത​നം​തി​ട്ട: പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ പി​ന്തു​ണ​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് പ​ഴ​കു​ളം ശി​വ​ദാ​സ​ൻ. പാ​ർ​ട്ടി രാ​ഹു​ലി​നെ പു​റ​ത്താ​ക്കി​യെ​ങ്കി​ലും രാ​ഹു​ൽ പാ​ർ​ട്ടി വി​ട്ടു​പോ​യി​ട്ടി​ല്ലെ​ന്ന് ശി​വ​ദാ​സ​ൻ പ​റ​ഞ്ഞു. അ​ടൂ​രി​ലെ യൂ​ത്ത് കോ​ൺ​ഗ്ര​സ്-​എ​സ്എ​ഫ്ഐ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സെ​ടു​ത്ത​തി​ന് പി​ന്നാ​ലെ രാ​ഹു​ലി​നൊ​പ്പം മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​മ്പോ​ഴാ​യി​രു​ന്നു പ​രാ​മ​ർ​ശം.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ഒ​റ്റ​പ്പെ​ടു​ത്തേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ആ​രെ​യും മ​ർ​ദി​ക്കാ​ൻ രാ​ഹു​ൽ പോ​യി​ട്ടി​ല്ല. രാ​ഹു​ൽ ഇ​പ്പോ​ഴും കോ​ൺ​ഗ്ര​സു​കാ​ര​നാ​ണെ​ന്നും അ​ദ്ദേ​ഹം പാ​ർ​ട്ടി വി​ട്ടു​പോ​യി​ട്ടി​ല്ലെ​ന്നും ശി​വ​ദാ​സ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. രാ​ഹു​ലി​നെ പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​ത​ല്ലേ​യെ​ന്ന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ചോ​ദി​ച്ച​പ്പോ​ൾ ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട ആ​ൾ എ​ന്ന നി​ല​യി​ലാ​ണ് താ​ൻ സം​സാ​രി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

രാ​ഹു​ലി​നെ മ​ർ​ദി​ച്ചാ​ൽ തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്നും ശി​വ​ദാ​സ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​ടൂ​രി​ൽ എ​സ്എ​ഫ്ഐ-​യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​ഘം മ​ർ​ദി​ച്ചെ​ന്നാ​ണ് പ​രാ​തി.

Kerala

എ​ല്ലാം മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ അ​നു​മ​തി​യോ​ടെ; അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ ആ​രോ​പ​ണം ത​ള്ളി

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യ്ക്ക് പ​രാ​തി ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. എ​ല്ലാ തീ​രു​മാ​ന​ങ്ങ​ളും പാ​ർ​ട്ടി​യു​ടെ ന​യ​ങ്ങ​ൾ​ക്കും രീ​തി​ക​ൾ​ക്കും അ​നു​സ​രി​ച്ചാ​ണ് എ​ടു​ക്കു​ന്ന​ത്. മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ അ​നു​മ​തി​യോ​ടെ​യാ​ണ് ഓ​രോ തീ​രു​മാ​ന​വും കൈ​ക്കൊ​ള്ളു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പാ​ർ​ട്ടി​യെ​യും മു​ന്ന​ണി​യെ​യും അ​വ​ഗ​ണി​ച്ച് മു​ഖ്യ​മ​ന്ത്രി ഏ​ക​പ​ക്ഷീ​യ​മാ​യി തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്നു​വെ​ന്നും യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എ​ന്ന നി​ല​യി​ൽ ത​ന്നെ അ​വ​ഗ​ണി​ക്കു​ന്നു​വെ​ന്നു​മാ​ണ് അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ. പ്ര​ധാ​ന​പ്പെ​ട്ട തീ​രു​മാ​ന​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് അ​റി​യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​രാ​തി​പ്പെ​ട്ടി​രു​ന്നു. മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യെ നേ​രി​ൽ ക​ണ്ടാ​ണ് അ​ടൂ​ർ പ്ര​കാ​ശ് പ​രാ​തി​ക​ൾ അ​റി​യി​ച്ച​ത്.

അ​തേ​സ​മ​യം സം​സ്ഥാ​ന കോ​ൺ​ഗ്ര​സി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള കൂ​ട്ടാ​യ ച​ർ​ച്ച​ക​ളു​ടെ കാ​ര്യ​ത്തി​ൽ ഹൈ​ക്ക​മാ​ൻ​ഡ് ത​ല​ത്തി​ൽ അ​നി​ശ്ചി​ത​ത്വം തു​ട​രു​ക​യാ​ണ്. അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ പ​രാ​തി​യി​ൽ ഉ​ട​ന​ടി തു​ട​ർ​ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്ന സൂ​ച​ന​ക​ളി​ല്ല. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട തി​ര​ക്കി​ലാ​ണ് രാ​ഹു​ൽ ഗാ​ന്ധി ഉ​ൾ​പ്പെ​ടെ​യു​ള്ള ദേ​ശീ​യ നേ​താ​ക്ക​ൾ.

National

പരസ്പര ആരോപണങ്ങളുമായി ബിജെപിയും കോൺഗ്രസും

​ന്യൂ​​​​ഡ​​​​ൽ​​​​ഹി: മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ണ​​​​ർ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​ന്‍റെ രാ​​​​ജി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ഇ​​​​ന്ത്യാ സ​​​​ഖ്യം പ്ര​​​​ക്ഷോ​​​​ഭം ശ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​തി​​​​നി​​​​ടെ ലോ​​​​ക്‌​​​​സ​​​​ഭാ പ്ര​​​​തി​​​​പ​​​​ക്ഷ​​​നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​ക്കെ​​​​തി​​​​രേ ക​​​​ടു​​​​ത്ത വി​​​​മ​​​​ർ​​​​ശ​​​​ന​​​​വു​​​​മാ​​​​യി ബി​​​ജെ​​​പി.

രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​ക്ക് അ​​​​രാ​​​​ജ​​​​ക​​​​ത്വ ചി​​​​ന്താ​​​​ഗ​​​​തി​​​​യാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം സ​​​​മൂ​​​​ഹ​​​​ത്തി​​​​ൽ വി​​​​ഷം വി​​​​ത​​​​യ്ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും ബി​​​ജെ​​​പി ദേ​​​​ശീ​​​​യ അ​​​​ധ്യ​​​​ക്ഷ​​​​ൻ നി​​​​തി​​​​ൻ ന​​​​ബീ​​​​ൻ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി.​

അ​​​തേ​​​സ​​​മ​​​യം, ബി​​​ജെ​​​പി​​​​യും അ​​​​മി​​​​ത് ഷാ​​​​യും ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യും ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റും ചേ​​​​ർ​​​​ന്നാ​​​​ണ് രാ​​​ജ്യ​​​ത്തെ ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​​​ൽ അ​​​​രാ​​​​ജ​​​​ക​​​​ത്വം സൃ​​​​ഷ്‌​​​ടി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സ് സം​​​​ഘ​​​​ട​​​​നാ ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ ആ​​​​രോ​​​​പി​​​​ച്ചു. ഇ​​​​ക്കൂ​​​​ട്ട​​​​ർ രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​ മൂ​​​​ല്യ​​​​ങ്ങ​​​​ളെ ത​​​​ക​​​​ർ​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും അ​​​ദ്ദേ​​​ഹം തു​​​​റ​​​​ന്ന​​​​ടി​​​​ച്ചു.

District News

കോ​ണ്‍​ഗ്ര​സ് പ്രതിഷേധ പ്രകടനം നടത്തി

ക​രു​നാ​ഗ​പ്പ​ള്ളി: കേ​ന്ദ്ര ചീ​ഫ് ഇ​ല​ക്‌ഷന്‍ ക​മ്മി​ഷ​ണ​ര്‍ ഗ്യാ​നേ​ഷ് കു​മാ​ര്‍ രാ​ജി​വ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​രു​നാ​ഗ​പ്പ​ള്ളി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു. ക​രു​നാ​ഗ​പ്പ​ള്ളി ടൗ​ണി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ സ​മ്മേ​ള​നം യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ കെ.​സി. രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​എ.​ജ​വാ​ദ് യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ര്‍.രാ​ജ​ശേ​ഖ​ര​ന്‍, പി.സോ​മ​രാ​ജ​ന്‍, എ​ല്‍.​കെ. ശ്രീ​ദേ​വി, ബി​ന്ദു ജ​യ​ന്‍, ചി​റ്റു​മൂ​ല നാ​സ​ര്‍, എ​ന്‍. അ​ജ​യ​കു​മാ​ര്‍, ന​ജീ​ബ് മ​ണ്ണി​ല്‍, എം.അ​ന്‍​സാ​ര്‍, സു​രേ​ഷ് പ​ന​കു​ള​ങ്ങ​ര, എ​സ്.​ആ​ര്‍.​അ​നൂ​പ് , എ​സ്. കി​ര​ണ്‍, മ​ഞ്ജു​ക്കു​ട്ട​ന്‍, ദേ​വ​രാ​ജ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

National

ഗ്യാനേഷിന്‍റെ രാജി: ഇന്ത്യ സഖ്യം പ്രതിഷേധം രാജ്ഘട്ടിൽ

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ​ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ​ദി​ന​വും​ ഇ​ന്ത്യാ സ​ഖ്യം എം​പി​മാ​രു​ടെ അ​പ്ര​തീ​ക്ഷി​ത പ്ര​തി​ഷേ​ധം. ക​ഴി​ഞ്ഞ ദി​വ​സം ജ​ന്ത​ർ മ​ന്ത​റി​ലേ​ക്കാ​യി​രു​ന്നെ​ങ്കി​ൽ ഗാ​ന്ധി​സ​മാ​ധി​യാ​യ രാ​ജ്ഘ​ട്ടി​ലാ​യി​രു​ന്നു ഇ​ന്ന​ലെ പ്ര​തി​ഷേ​ധം.

ത​ലേ​ദി​വ​സ​ത്തെ അ​പേ​ക്ഷി​ച്ച് രാ​ജ്ഘ​ട്ടി​ലെ പ്ര​തി​ഷേ​ധം സ​മാ​ധാ​ന​പൂ​ർ​ണ​മാ​യി​രു​ന്നു. രാ​ജ്ഘ​ട്ടി​ലെ ഗാ​ന്ധി​സ്മാ​ര​ക​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും പ്രാ​ർ​ഥ​ന​യും ന​ട​ത്തി പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ മ​ട​ങ്ങി. എ​ന്നാ​ൽ, വ​രും​ദി​വ​സ​ങ്ങ​ളി​ൽ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​തി​ഷേ​ധം കൂ​ടു​ത​ൽ ശ​ക്ത​മാ​കു​മെ​ന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

ഇ​ന്ത്യ​യു​ടെ ആ​ത്മാ​വി​നെ തൊ​ട്ട​റി​ഞ്ഞ് രാ​ജ്ഘ​ട്ടി​ലേ​ക്ക്

മൂ​ന്നാം ദി​വ​സ​ത്തെ പ്ര​തി​ഷേ​ധ​ത്തി​ലെ ന​യ​ത​ന്ത്ര​വും ബു​ധ​നാ​ഴ്ച​ത്തെ​പ്പോ​ലെ​യാ​യി​രു​ന്നു. സാ​​ഗ​ർ ര​ത്ന ഹോ​ട്ട​ലി​ന് അ​ടു​ത്തുത​ന്നെ​യു​ള്ള മോ​യെ​റ്റ്സ് ഹോ​ട്ട​ലി​ൽ കോ​ൺ​​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​​ഗെ ഇ​ന്ന​ലെ എം​പി​മാ​ർ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ഒ​രു​ക്കി​യ​പ്പോ​ൾ​ത്ത​ന്നെ പൊ​ലി​സ് ക​ഴി​ഞ്ഞ ദി​വ​സ​ത്തി​ന്‍റെ ആ​വ​ർ​ത്ത​നം മ​ണ​ത്തു.

നി​ശ്ച​യി​ക്ക​പ്പെ​ട്ട സ​മ​ര​വേ​ദി​യാ​യ ജ​ന്ത​ർ മ​ന്ത​റി​ൽ പ്ര​തി​ഷേ​ധം ന​ട​ത്തു​ക​യെ​ന്ന നി​ശ്ച​യ​ദാ​ർ​ഢ്യ​മാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ട​തെ​ങ്കി​ൽ അ​ഹിം​സാ​പ​ര​മാ​യ സ​മ​ര​ത്തി​ന്‍റെ സ​ന്ദേ​ശം ന​ൽ​കി രാ​ജ്ഘ​ട്ടി​ലേ​ക്കാ​യി​രു​ന്നു ഇ​ന്ന​ലെ എം​പി​മാ​ർ മൂ​ന്ന് ബ​സു​ക​ളി​ലാ​യി പ്ര​തി​ഷേ​ധ​ത്തി​നാ​യി തി​രി​ച്ച​ത്. കൊ​ണാ​ട്ട് പ്ലേ​സി​ൽ​നി​ന്ന് നാ​ലു കി​ലോ​മീ​റ്റ​ർ അ​പ്പു​റ​മു​ള്ള രാ​ജ്ഘ​ട്ടി​ലേ​ക്ക് എം​പി​മാ​ർ ബ​സി​ൽ പോ​കു​മ്പോ​ൾ നൂ​റോ​ളം സു​ര​ക്ഷാ ഉ​ദ്യോ​​ഗ​സ്ഥ​രും മു​ന്നൂ​റോ​ളം പ്ര​വ​ർ​ത്ത​ക​രും ബ​സു​ക​ൾ​ക്ക് അ​ക​മ്പ​ടി​യേകി.

ത്രി​വ​ർ​ണം ചൂ​ടി നി​ൽ​ക്കു​ന്ന ഡ​ൽ​ഹി​യി​ലെ ഐ​തി​ഹാ​സി​ക റെ​യി​ൽ​വേ ഓ​വ​ർ ബ്രി​ഡ്ജാ​യ മി​ന്‍റോ റോ​ഡി​നു താ​ഴെ​ക്കൂ​ടി​യും കൂ​റ്റ​ൻ കെ​ട്ടി​ട​മാ​യ ഡോ.​എ​സ്.​പി മു​ഖ​ർ​ജി സി​വി​ക് സെ​ന്‍റ​റി​നു സ​മീ​പ​ത്തു​കൂ​ടി​യും രാം​ലീ​ല മൈ​താ​ന​ത്തി​നും തു​ർ​ക്ക്മാ​ൻ ​ഗേ​റ്റി​നു​മി​ട​യി​ലൂ​ടെ​യു​ള്ള ചേ​രി​ക​ളി​ലൂ​ടെ​യും ബ​സ് ക​ട​ന്നു​പോ​യ​പ്പോ​ൾ "യ​ഥാ​ർ​ഥ' ഇ​ന്ത്യ​യി​ലൂ​ടെ​യു​ള്ള ബ​സ് യാ​ത്ര കൂ​ടി​യാ​യി എം​പി​മാ​ർ​ക്ക്. ജ​ന​ങ്ങ​ളു​ടെ​യും വ​ഴി​യാ​ത്ര​ക്കാ​രു​ടെ​യും അ​ഭി​വാ​ദ്യം ഏ​റ്റു​വാ​ങ്ങി​യാ​യി​രു​ന്നു നാ​ലു കി​ലോ​മീ​റ്റ​ർ യാ​ത്ര.

ഒ​ന്ന​ര​മ​ണി​ക്കൂ​ർ നീ​ണ്ട ബ​സ് യാ​ത്ര​യ്ക്കു​ശേ​ഷം രാ​ജ്ഘ​ട്ടി​ലെ​ത്തി എം​പി​മാ​ർ ഓ​രോ​രു​ത്ത​രാ​യി ​ഗാ​ന്ധി​ജി​യു​ടെ സ്മാ​ര​ക​ത്തി​ലേ​ക്കു പ്ര​വേ​ശി​ച്ചു. കോ​ൺ​​ഗ്ര​സി​ന്‍റെ​യും യൂ​ത്ത് കോ​ൺ​​ഗ്ര​സി​ന്‍റെ​യും എ​ൻ​എ​സ്‌​യു​വി​ന്‍റെ​യും മു​ന്നൂ​റി​ലേ​റെ പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം ഇ​ട​ത് വി​ദ്യാ​ർ​ഥി-​യു​വ​ജ​ന സം​ഘ​ട​ന​ക​ളാ​യ എ​ഐ​എ​സ്എ​ഫും എ​ഐ​വൈ​എ​ഫും സ​മ​ര​ത്തി​നു പി​ന്തു​ണ ന​ൽ​കി​യ​തോ​ടെ രാ​ജ്ഘ​ട്ട് പ​രി​സ​രം പ്ര​തി​ഷേ​ധ​ധ്വ​നി​ക​ളി​ൽ മു​ങ്ങി.

എ​ന്നാ​ൽ നേ​താ​ക്ക​ൾ ഗാ​ന്ധി​സ​മാ​ധി​യി​ൽ പ്രാ​ർ​ഥ​ന​ക​ൾ മാ​ത്രം ന​ട​ത്തി മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

National

റിപ്പോ നിരക്കിലെ വർധന ജനങ്ങളുടെമേലുള്ള കടബാധ്യത വർധിപ്പിച്ചെന്നു കോൺ​ഗ്രസ്

ന്യൂ​​​ഡ​​​ൽ​​​ഹി: റി​​​പ്പോ നി​​​ര​​​ക്ക് 5.50 ശ​​​ത​​​മാ​​​ന​​​മാ​​​യി വ​​​ർ​​​ധി​​​പ്പി​​​ച്ച റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ന​​​ട​​​പ​​​ടി ജ​​​ന​​​ങ്ങ​​​ളു​​​ടെ​​​മേ​​​ലു​​​ള്ള ക​​​ട​​​ബാ​​​ധ്യ​​​ത വ​​​ർ​​​ധി​​​പ്പി​​​ച്ചു​​​വെ​​​ന്നും വാ​​​യ്പ​​​ക​​​ൾ​​​ക്കു ചെ​​​ല​​​വേ​​​റു​​​ന്ന​​​തോ​​​ടെ ചെ​​​ല​​​വി​​​ട​​​ൽ, നി​​​ക്ഷേ​​​പം, വ്യാ​​​പാ​​​രം എ​​​ന്നി​​​വ ശോ​​​ഷി​​​ക്കു​​​മെ​​​ന്നും കോ​​​ൺ​​​​ഗ്ര​​​സ്.

ജി​​​ഡി​​​പി​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള വ്യാ​​​ജ അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​ങ്ങ​​​ളു​​​ടെ കോ​​​ലാ​​​ഹ​​​ല​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ രാ​​​ജ്യ​​​ത്തെ ജ​​​ന​​​ങ്ങ​​​ൾ ഞെ​​​രി​​​ഞ്ഞ​​​മ​​​രു​​​ക​​​യാ​​​ണെ​​​ന്നും രാ​​​ജ്യ​​​ത്തെ ജ​​​ന​​​ങ്ങ​​​ളെ കൊ​​​ള്ള​​​യ​​​ടി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ൾ സ​​​ർ​​​ക്കാ​​​ർ അ​​​വി​​​ശ്ര​​​മം തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്നും എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജ​​​യ്റാം ര​​​മേ​​​ശ് എ​​​ക്സി​​​ൽ കു​​​റി​​​ച്ചു.

ഉ​​​ത്സ​​​വ​​​കാ​​​ല​​​ത്ത് കു​​​തി​​​ച്ചു​​​യ​​​രു​​​ന്ന വി​​​ല​​​ക്ക​​​യ​​​റ്റം മ​​​ധ്യ​​​വ​​​ർ​​​​ഗ​​​ത്തി​​​ന്‍റെ​​​യും പാ​​​വ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ​​​യും ന​​​ട്ടെ​​​ല്ലൊ​​​ടി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ ജ​​​യ്റാം ര​​​മേ​​​ശ്, റി​​​പ്പോ നി​​​ര​​​ക്ക് വ​​​ർ​​​ധ​​​ന​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ ഓ​​​ഹ​​​രി​​​വി​​​പ​​​ണി കൂ​​​പ്പു​​​കു​​​ത്തി​​​യ​​​തും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ക​​​ഴി​​​ഞ്ഞ ഒ​​​മ്പ​​​ത് മാ​​​സ​​​ത്തി​​​നി​​​ടെ വി​​​ദേ​​​ശ നി​​​ക്ഷേ​​​പ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ഇ​​​ന്ത്യ​​​ൻ ഓ​​​ഹ​​​രി വി​​​പ​​​ണി​​​യി​​​ൽ​​​നി​​​ന്ന് നാ​​​ലു ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യാ​​​ണു പി​​​ൻ​​​വ​​​ലി​​​ച്ച​​​ത്. രൂ​​​പ​​​യു​​​ടെ മൂ​​​ല്യം ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും താ​​​ഴ്ന്ന നി​​​ല​​​യി​​​ലാ​​​യി. സ​​​മ്പ​​​ദ്‌​​​വ്യ​​​വ​​​സ്ഥ വ​​​ലി​​​യൊ​​​രു ത​​​ക​​​ർ​​​ച്ച​​​യി​​​ലേ​​​ക്കു നീ​​​ങ്ങു​​​ക​​​യാ​​​ണെ​​​ന്ന​​​താ​​​ണ് ഇ​​​തെ​​​ല്ലാം സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​ത്- ജ​​​യ്റാം ര​​​മേ​​​ശ് വ്യ​​​ക്ത​​​മാ​​​ക്കി.

National

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​ക്കെ​തി​രാ​യ സ​മ​രം തു​ട​രും രാ​ജ്ഘ​ട്ടി​ൽ പ്രാ​ർ​ഥ​ന ന​ട​ത്തി മ​ട​ങ്ങി നേ​താ​ക്ക​ൾ

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഇ​ന്ത്യ മു​ന്ന​ണി​യു​ടെ പ്ര​തി​ഷേ​ധം ഡ​ൽ​ഹി​യി​ൽ മൂ​ന്നാം ദി​വ​സ​വും ശ​ക്ത​മാ​യി തു​ട​രു​ന്നു. രാ​ജ്ഘ​ട്ടി​ലെ ഗാ​ന്ധി സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും പ്രാ​ർ​ഥ​ന​യും ന​ട​ത്തി​യ ശേ​ഷ​മാ​ണ് ഇ​ന്ന​ത്തെ സ​മ​ര​പ​രി​പാ​ടി​ക​ൾ അ​വ​സാ​നി​പ്പി​ച്ച് നേ​താ​ക്ക​ൾ മ​ട​ങ്ങി​യ​ത്. ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി വ​രെ പ്ര​തി​ഷേ​ധ​ത്തി​ൽ നി​ന്ന് പി​ന്നോ​ട്ടി​ല്ലെ​ന്നും സ​മ​രം തു​ട​രു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗെ ഒ​രു​ക്കി​യ ഉ​ച്ച​ഭ​ക്ഷ​ണ യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് എം​പി​മാ​ർ മൂ​ന്ന് ബ​സു​ക​ളി​ലാ​യി രാ​ജ്ഘ​ട്ടി​ലെ​ത്തി​യ​ത്. ഹി​മാ​ച​ൽ പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി സു​ഖ്‌​വീ​ന്ദ​ർ സിം​ഗ് സു​ഖു​വും തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഡി​യും ഇ​ന്ന​ത്തെ പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഡ​ൽ​ഹി​യി​ൽ ത​ന്നെ തു​ട​രാ​ൻ കോ​ൺ​ഗ്ര​സ് എം​പി​മാ​ർ​ക്ക് എ​ഐ​സി​സി നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

സ​മ​രം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​മ​ത ബാ​ന​ർ​ജി, ഉ​ദ്ധ​വ് താ​ക്ക​റെ, തേ​ജ​സ്വി യാ​ദ​വ് തു​ട​ങ്ങി​യ പ്ര​മു​ഖ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ നാ​ള​ത്തെ പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ രാ​ഹു​ൽ ഗാ​ന്ധി ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ച്ച കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ടും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റോ​ടും വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ലും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​യും വ്യ​ക്ത​മാ​ക്കി.

സ​മാ​ധാ​ന​പ​ര​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും എ​ന്നാ​ൽ സ​ർ​ക്കാ​ർ അ​തി​നെ ത​ട​യാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും പ്ര​തി​പ​ക്ഷം ആ​രോ​പി​ക്കു​ന്നു.

National

'ആ​രെ​ത്ര ബ​ഹ​ളം വ​ച്ചാ​ലും എ​ന്‍റെ പ്ര​വ​ർ​ത്ത​നം തു​ട​രും'; പ്ര​തി​പ​ക്ഷ​ത്തി​ന് പ​രോ​ക്ഷ മ​റു​പ​ടി​യു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​ക്കെ​തി​രെ​യും ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും ഇ​ന്ത്യ മു​ന്ന​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡ​ൽ​ഹി​യി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ തു​ട​രു​ന്ന​തി​നി​ട​യി​ൽ, പ്ര​തി​പ​ക്ഷ​ത്തി​ന് പ​രോ​ക്ഷ മ​റു​പ​ടി​യു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ആ​രെ​ത്ര ബ​ഹ​ളം വെ​ച്ചാ​ലും താ​ൻ രാ​ജ്യ​ത്തി​നു​വേ​ണ്ടി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. 

ഖ​ജ​നാ​വ് കൊ​ള്ള​യ​ടി​ച്ച​വ​ർ​ക്ക് ഒ​രി​ക്ക​ലും ത​ന്നെ സ്നേ​ഹി​ക്കാ​നാ​കി​ല്ലെ​ന്ന് അ​റി​യാ​മെ​ന്നും, വി​മ​ർ​ശ​ന​ങ്ങ​ളും പ്ര​തി​ഷേ​ധ​ങ്ങ​ളും ത​ന്നെ ത​ള​ർ​ത്തി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​രാ​മ​ർ​ശി​ച്ചു. വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം ഡ​ൽ​ഹി​യി​ൽ ശ​ക്ത​മാ​യ സ​മ​ര​മു​ഖം തു​റ​ന്നി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഈ ​പ്ര​സ്താ​വ​ന.

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യ മു​ന്ന​ണി നേ​താ​ക്ക​ൾ രാ​ജ്ഘ​ട്ടി​ലും ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും സ​ത്യാ​ഗ്ര​ഹ സ​മ​ര​വും പ്ര​ക്ഷോ​ഭ​ങ്ങ​ളും തു​ട​രു​ക​യാ​ണ്. രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യ സ്ഥാ​പ​ന​ങ്ങ​ൾ സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​മ്പോ​ൾ, എ​തി​ർ​പ്പു​ക​ളെ വ​ക​വെ​യ്ക്കാ​തെ സ​ർ​ക്കാ​ർ സ്വ​ന്തം നി​ല​പാ​ടു​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

National

ഡ​ൽ​ഹി​യി​ൽ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ൽ മോ​ദി അ​നു​കൂ​ല മു​ദ്രാ​വാ​ക്യം വി​ളി​ച്ച​യാ​ൾ​ക്ക് മ​ർ​ദ​നം

ന്യൂ​ഡ​ൽ​ഹി: പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ അ​നു​കൂ​ലി​ച്ചു മു​ദ്രാ​വാ​ക്യം വി​ളി​ച്ച​യാ​ൾ​ക്ക് ആ​ൾ​ക്കൂ​ട്ട​ത്തി​ന്‍റെ മ​ർ​ദ​നം. ഡ​ൽ​ഹി​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ലാ​ണ് സം​ഭ​വം. വോ​ട്ട​ർ പ​ട്ടി​ക​യി​ലെ പ്ര​ത്യേ​ക സൂ​ക്ഷ്മ​പ​രി​ഷ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ പ്ര​തി​പ​ക്ഷം ന​ട​ത്തു​ന്ന മൂ​ന്നാം ദി​വ​സ​ത്തെ പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ലാ​ണ് ഈ ​അ​നി​ഷ്ട സം​ഭ​വ​മു​ണ്ടാ​യ​ത്.

 

 

 

 

Leader Page

സമരാഗ്നിയില്‍ ഉരുകി രാജ്യം

സ്വ​​​ത​​​ന്ത്ര ഇ​​​ന്ത്യ​​​യി​​​ല്‍ പു​​​തു​​​ച​​​രി​​​ത്രം കു​​​റി​​​ച്ച പ്ര​​​ക്ഷോ​​​ഭ​​​ങ്ങ​​​ള്‍ക്കാ​​​ണു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ല്‍ ഗാ​​​ന്ധി നേ​​​തൃ​​​ത്വം ന​​​ല്‍കു​​​ന്ന​​​ത്. വി​​​വാ​​​ദ തീ​​​വ്ര വോ​​​ട്ട​​​ര്‍പ​​​ട്ടി​​​ക പ​​​രി​​​ഷ്‌​​​ക​​​ര​​​ണ​​​ത്തി​​​നും മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മി​​​ഷ​​​ണ​​​ര്‍ ഗ്യാ​​​നേ​​​ഷ് കു​​​മാ​​​റി​​​നു​​​മെ​​​തി​​​രേ​​​യു​​​മുള്ള സ​​​മ​​​രം ദി​​​വ​​​സ​​​വും കൂ​​​ടു​​​ത​​​ല്‍ ക​​​ത്തി​​​പ്പ​​​ട​​​രു​​​ക​​​യാ​​​ണ്.

വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളും യു​​​വ​​​ജ​​​ന​​​ങ്ങ​​​ളും ഇ​​​തേ​​​ ആവ​​​ശ്യ​​​വു​​​മാ​​​യി പ്ര​​​തി​​​ഷേ​​​ധം തു​​​ട​​​രു​​​മ്പോ​​​ള്‍ കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രും ഗ്യാ​​​നേ​​​ഷും പ​​​തി​​​വി​​​ല്ലാ​​​ത്ത പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ലാ​​​ണ്. സ​​​മ​​​ര​​​വീ​​​ര്യ​​​ത്തി​​​ല്‍ രാ​​​ഹു​​​ലും സ​​​ഹോ​​​ദ​​​രി പ്രി​​​യ​​​ങ്ക ഗാ​​​ന്ധി വ​​​ദ്ര​​​യും ആ​​​ര്‍ക്കും പി​​​ന്നി​​​ല​​​ല്ലെ​​​ന്നു​​കൂ​​​ടി ര​​​ണ്ടുദി​​​വ​​​സ​​​ത്തെ ഡ​​​ല്‍ഹി പ്ര​​​ക്ഷോ​​​ഭം തെ​​​ളി​​​യി​​​ച്ചു. ഇ​​​തോ​​​ടെ സ​​​മ​​​രാ​​​ഗ്നി രാ​​​ജ്യ​​​മാ​​​കെ ക​​​ത്തി​​​പ്പ​​​ട​​​രു​​​ക​​​യാ​​​ണ്.

ഇ​​​ന്ത്യ​​​ന്‍ രാ​​​ഷ്‌​​ട്രീ​​​യ​​​ത്തി​​​ല്‍ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ലി​​ന്‍റെ ഗ്രാ​​​ഫ് ഉ​​​യ​​​രു​​​ക​​​യും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ ഗ്രാ​​​ഫ് ഇ​​​ടി​​​യു​​​ക​​​യും ചെ​​​യ്യു​​​ന്നു​​​വെ​​​ന്ന​​​താ​​​ണു സ​​​മ​​​ര​​​പ​​​ര​​​മ്പ​​​ര​​​ക​​​ളു​​​ടെ പ്ര​​​ത്യേ​​​ക​​​ത.

ദേ​​​ശീ​​​യ ത​​​ല​​​സ്ഥാ​​​നം ഇ​​​ന്ന​​​ലെ​​​യും ചൊ​​​വ്വാ​​​ഴ്ച​​​യും ക​​​ണ്ട​​​തെ​​​ല്ലാം മു​​​ഖ്യ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മി​​​ഷ​​​ണ​​​റാ​​​യി ഗ്യാ​​​നേ​​​ഷ് കു​​​മാ​​​ര്‍ തു​​​ട​​​രാ​​​നു​​​ള്ള സാ​​​ധ്യ​​​ത വി​​​ര​​​ള​​​മാ​​​ക്കു​​​ക​​​യാ​​​ണ്. ര​​​ണ്ടു വ​​​ര്‍ഷ​​​ത്തോ​​​ള​​​മാ​​​യി തെ​​​ളി​​​വു​​​ക​​​ളോ​​​ടെ രാ​​​ഹു​​​ല്‍ ഉ​​​യ​​​ര്‍ത്തി​​​യ വോ​​​ട്ടു​​​കൊ​​​ള്ള ആ​​​രോ​​​പ​​​ണം ശ​​​രി​​​വ​​​യ്ക്കു​​​ന്ന​​​താ​​​യി​​​രു​​​ന്നു ര​​​ണ്ടു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മി​​​ഷ​​​ണ​​​ര്‍മാ​​​രു​​​ടെ 14 വി​​​യോ​​​ജ​​​ന​​​ക്കു​​​റി​​​പ്പു​​​ക​​​ള്‍.

മി​​​ന്ന​​​ല്‍പി​​​ണ​​​റാ​​​യി മി​​​ന്ന​​​ല്‍സ​​​മ​​​രം

രാ​​​ഹു​​​ലി​​​ന്‍റെ മി​​​ന്ന​​​ല്‍ സ​​​മ​​​ര​​​ങ്ങ​​​ള്‍ മി​​​ന്ന​​​ല്‍പി​​​ണ​​​റു​​​ക​​​ള്‍പോ​​​ലെ വ​​​ന്‍ പ്ര​​​ക​​​മ്പ​​​നം കൊ​​​ള്ളി​​​ക്കു​​​ക​​​യാ​​​ണ്. ജ​​​നാ​​​ധി​​​പ​​​ത്യ​​​വും ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യും സം​​​ര​​​ക്ഷി​​​ക്കാ​​​നു​​​ള്ള പോ​​​രാ​​​ട്ടം എ​​​ന്നാ​​​ണ് രാ​​​ഹു​​​ല്‍ പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ളെ വി​​​ശേ​​​ഷി​​​പ്പി​​​ച്ച​​​ത്. മോ​​​ദി​​​യും ഷാ​​​യു​​​മ​​​ല്ല, ആ​​​രു വി​​​ചാ​​​രി​​​ച്ചാ​​​ലും ജ​​​നാ​​​ധി​​​പ​​​ത്യം സം​​​ര​​​ക്ഷി​​​ക്കാ​​​നു​​​ള്ള പോ​​​രാ​​​ട്ട​​​ത്തി​​​ല്‍നി​​​ന്നു ത​​​ങ്ങ​​​ളെ ത​​​ട​​​യാ​​​നാ​​​കി​​​ല്ലെ​​​ന്നു രാ​​​ഹു​​​ല്‍ ഇ​​​ന്ന​​​ലെ​​​യും ആ​​​വ​​​ര്‍ത്തി​​​ച്ചു. എ​​​ത്ര ത​​​ട​​​ഞ്ഞാ​​​ലും എ​​​ത്ര ഉ​​​പ​​​ദ്രി​​​വി​​​ച്ചാ​​​ലും എ​​​ത്ര ത്യാ​​​ഗം വേ​​​ണ്ടി വ​​​ന്നാ​​​ലും പോ​​​രാ​​​ട്ടം തു​​​ട​​​രു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം ത​​​റ​​​പ്പി​​​ച്ചു​​പ​​​റ​​​യു​​​ന്നു.

ഇ​​​ന്ത്യ സ​​​ഖ്യ​​​ത്തി​​​ല്‍ ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പ​​​വും വി​​​ള്ള​​​ലു​​​മു​​​ണ്ടെ​​​ന്നു വ​​​രു​​​ത്താ​​​ന്‍ ശ്ര​​​മി​​​ച്ച ബി​​​ജെ​​​പി​​​യു​​​ടെ​​​യും ബി​​​ജെ​​​പി അ​​​നു​​​കൂ​​​ല മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ​​​യും കു​​​പ്ര​​​ചാ​​​ര​​​ണം പൊ​​​ളി​​​ക്കാ​​​നും ര​​​ണ്ടു ദി​​​വ​​​സ​​​മാ​​​യി ഡ​​​ല്‍ഹി​​​യി​​​ല്‍ ന​​​ട​​​ന്ന പ്ര​​​തി​​​പ​​​ക്ഷ സ​​​മ​​​ര​​​ത്തി​​​നു ക​​​ഴി​​​ഞ്ഞു. ല​​​ക്ഷ്യ​​​ത്തി​​​ലേ​​​ക്ക് ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​ണെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷം തെ​​​ളി​​​യി​​​ച്ചു. ഗ്യാ​​​നേ​​​ഷ് കു​​​മാ​​​റി​​​ന്‍റെ രാ​​​ജി​​​യി​​​ല്‍ കു​​​റ​​​ഞ്ഞ​​​തൊ​​​ന്നും വി​​​ല​​​പ്പോ​​​കി​​​ല്ല.
പൊ​​​ലി​​​സും അ​​​ര്‍ധ​​​സൈ​​​നി​​​ക വി​​​ഭാ​​​ഗ​​​ങ്ങ​​​ളും കി​​​ണ​​​ഞ്ഞുശ്ര​​​മി​​​ച്ചി​​​ട്ടും രാ​​​ഹു​​​ലി​​​നെ​​​യും പ്രി​​​യ​​​ങ്ക​​​യെ​​​യും അ​​​റ​​​സ്റ്റ് ചെ​​​യ്തു നീ​​​ക്കാ​​​ന്‍പോ​​​ലും മ​​​ണി​​​ക്കൂ​​​റു​​​ക​​​ളെ​​​ടു​​​ത്തു. പ്ര​​​തി​​​പ​​​ക്ഷ എം​​​പി​​​മാ​​​രെ​​​യെ​​​ല്ലാം അ​​​ണി​​​നി​​​ര​​​ത്തി ന​​​ട​​​ത്തി​​​യ സ​​​മ​​​ര​​​മാ​​​ര്‍ച്ചി​​​നെ ത​​​ട​​​യാ​​​ന്‍ പൊ​​​ലി​​​സി​​ന്‍റെ​​​യും ബാ​​​രി​​​ക്കേ​​​ഡു​​​ക​​​ളു​​​ടെ​​​യും ബ​​​ലം പോ​​​രാ​​​യി​​​രു​​​ന്നു.

കേ​​​ര​​​ള​​​ത്തി​​​ല്‍നി​​​ന്നു​​​ള്ള യു​​​ഡി​​​എ​​​ഫ്, എ​​​ല്‍ഡി​​​എ​​​ഫ് എം​​​പി​​​മാ​​​രെ​​​ല്ലാം മാ​​​ര്‍ച്ചി​​​ല്‍ സ​​​ജീ​​​വ​​​മാ​​​യി​​​രു​​​ന്നു. ചൊ​​​വ്വാ​​​ഴ്ച ആ​​​കാ​​​ശ​​​വാ​​​ണി നി​​​ല​​​യ​​​ത്തി​​​ന്‍റെ വ​​​ള​​​പ്പി​​​ലെ ബോ​​​ധി​​​വൃ​​​ക്ഷച്ചു​​​വ​​​ട്ടി​​​ലി​​​രു​​​ന്നാ​​​യി​​​രു​​​ന്നു ഇ​​​രു​​​വ​​​രു​​​ടെ​​​യും മ​​​ണി​​​ക്കൂ​​​റു​​​ക​​​ള്‍ നീ​​​ണ്ട ചെ​​​റു​​​ത്തു​​​നി​​​ല്‍പ്. കി​​​ണ​​​ഞ്ഞുശ്ര​​​മി​​​ച്ചി​​​ട്ടും രാ​​​ത്രി വ​​​രെ രാ​​​ഹു​​​ലും പ്രി​​​യ​​​ങ്ക​​​യും വേ​​​ണു​​​ഗോ​​​പാ​​​ലും ആ​​​ല്‍മ​​​ര ചു​​​വ​​​ട്ടി​​​ല്‍ തു​​​ട​​​ര്‍ന്ന് രാ​​​ജ്യ​​​ത്താ​​​കെ ജ​​​ന​​​വി​​​കാ​​​രം ഉ​​​ണ​​​ര്‍ത്തി. മ​​​ന്ത്രി​​​മാ​​​രു​​​ടേ​​​തി​​​നു തു​​​ല്യ​​​മാ​​​യ കാ​​​ബി​​​ന​​​റ്റ് പ​​​ദ​​​വി​​​യു​​​ള്ള പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​നും പ്രി​​​യ​​​ങ്ക​​​യ്ക്കു​​​മെ​​​തി​​​രേ ബ​​​ല​​​പ്ര​​​യോ​​​ഗ​​​വും മ​​​ര്‍ദ​​​ന​​​വു​​​മു​​​ണ്ടാ​​​യ​​​തു ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​നു ഭൂ​​​ഷ​​​ണ​​​മ​​​ല്ല. മു​​​തി​​​ര്‍ന്ന​​​വ​​​രും വ​​​നി​​​ത​​​ക​​​ളു​​​മാ​​​യ എം​​​പി​​​മാ​​​ര്‍ക്കു​​​മെ​​​തി​​​രേ കൈ​​​യ​​​റ്റം ന​​​ട​​​ന്ന​​​താ​​​യാ​​​ണു പ​​​രാ​​​തി. പ്ര​​​തി​​​ഷേ​​​ധം ആ​​​ളി​​​ക്ക​​​ത്തി​​​ക്കാ​​​നും ഗ്യാ​​​നേ​​​ഷി​​​ന്‍റെ രാ​​​ജി ഉ​​​റ​​​പ്പി​​​ക്കാ​​​നും മാ​​​ത്ര​​​മേ സ​​​ര്‍ക്കാ​​​രി​​​ന്‍റെ സ​​​മ​​​ര​​​വി​​​രു​​​ദ്ധ ന​​​ട​​​പ​​​ടി​​​ക​​​ള്‍ വ​​​ഴി​​​തെ​​​ളി​​​ക്കൂ.

ജ​​​നാ​​​ധി​​​പ​​​ത്യ വ്യ​​​വ​​​സ്ഥി​​​തി​​​യി​​​ല്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ക്കും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​നും പ്ര​​​തി​​​ഷേ​​​ധി​​​ക്കാ​​​നും സ​​​മ​​​രം ന​​​യി​​​ക്കാ​​​നു​​​മു​​​ള്ള അ​​​വ​​​കാ​​​ശം അ​​​മ​​​ര്‍ച്ച ചെ​​​യ്യാ​​​മെ​​​ന്ന കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രി​​​ന്‍റെ മോ​​​ഹം​​പോ​​​ലും അ​​​പ​​​ക​​​ട​​​മാ​​​കും. സ​​​ര്‍ക്കാ​​​രി​​​ന്‍റെ നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ത്തി​​​നെ​​​തി​​​രേ നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ങ്ങ​​​ളും വേ​​​ണ്ടി വ​​​രു​​​മെ​​​ന്ന പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​ക്ക​​​ളു​​​ടെ നി​​​ല​​​പാ​​​ടു തെ​​​റ്റാ​​​കി​​​ല്ല.
കേ​​​ര​​​ള മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​നും തെ​​​ലു​​​ങ്കാ​​​ന മു​​​ഖ്യ​​​മ​​​ന്ത്രി രേ​​​വ​​​ന്ത് റെ​​​ഡ്ഡി​​​യും ഇ​​​ന്ന​​​ലെ ഡ​​​ല്‍ഹി​​​യി​​​ലെ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത​​​തും ശ്ര​​​ദ്ധേ​​​യ​​​മാ​​​യി.

രാ​​​ഹു​​​ലി​​നെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത കൊ​​​ണ്ടു​​​പോ​​​യ ബാ​​​ര​​​ക്കം​​​ബ റോ​​​ഡ് പൊലിസ് സ്‌​​​റ്റേ​​​ഷ​​​നി​​​ലേ​​​ക്കു ഇ​​​ന്ന​​​ലെ രാ​​​ത്രി ന​​​ട​​​ന്നു പോ​​​യ മു​​​ഖ്യ​​​മ​​​ന്ത്രി സ​​​തീ​​​ശ​​​ന​​​യെും എം​​​പി​​​മാ​​​രെ​​​യും പോ​​​ലീ​​​സ് ത​​​ട​​​ഞ്ഞ​​​തി​​​നും ന്യാ​​​യീ​​​ക​​​ര​​​ണ​​​മി​​​ല്ല. ഒ​​​ടു​​​വി​​​ല്‍ പ്ര​​​തി​​​ഷേ​​​ധം ക​​​ന​​​ത്ത​​​തോ​​​ടെ​​​യാ​​​ണു സ​​​തീ​​​ശ​​​നെ​​​യും പി​​​ന്നാ​​​ലെ​​​യെ​​​ത്തി​​​യ രേ​​​വ​​​ന്ത് റെ​​​ഡ്ഡി​​​യെ​​​യും പൊലിസ് സ്‌​​​റ്റേ​​​ഷ​​​നി​​​ലു​​​ള്ള രാ​​​ഹു​​​ലി​​​നെ കാ​​​ണാ​​​ന്‍ അ​​​നു​​​വ​​​ദി​​​ച്ച​​​ത്. കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വി​​​നെ കാ​​​ണാ​​​ന്‍ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പാ​​​ര്‍ട്ടി​​​യി​​​ലെ മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​രെ​​​യും എം​​​പി​​​മാ​​​രെ​​​യും അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടി​​​നു ന്യാ​​​യീ​​​ക​​​ര​​​ണം പോ​​​ലു​​​മി​​​ല്ല. തീ​​​ക്കൊ​​​ള്ളി​​​കൊ​​​ണ്ടു ത​​​ല ചൊ​​​റി​​​യു​​​ക​​​യാ​​​ണു കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രെ​​​ന്ന് എം​​​പി​​​മാ​​​ര്‍ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്‍കി​​​യി​​​ട്ടു​​​ണ്ട്. എ​​​ന്താ​​​യാ​​​ലും പ്ര​​​തി​​​ഷേ​​​ധി​​​ക്കാ​​​നു​​​ള്ള അ​​​വ​​​കാ​​​ശം ക​​​വ​​​രാ​​​ന്‍ ആ​​​രെ​​​യും അ​​​നു​​​വ​​​ദി​​​ച്ചു​​​കൂ​​​ടാ.

മു​​​ന്നി​​​ല്‍ കാ​​​ണാ​​​തെ വെ​​​ട്ടി​​​ലാ​​​യി കേ​​​ന്ദ്രം

മി​​​ന്ന​​​ല്‍സ​​​മ​​​ര​​​ങ്ങ​​​ളു​​​ടെ പു​​​തു​​​രൂ​​​പ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യാ​​​ണു രാ​​​ഹു​​​ല്‍ ഗാ​​​ന്ധി കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രി​​​നെ തു​​​ട​​​ര്‍ച്ച​​​യാ​​​യി വെ​​​ട്ടി​​​ലാ​​​ക്കു​​​ന്ന​​​ത്. നേ​​​ര​​​ത്തെ നീ​​​റ്റ് ചോ​​​ദ്യ​​​പേ​​​പ്പ​​​ര്‍ ചോ​​​ര്‍ച്ച​​​യ്‌​​​ക്കെ​​​തി​​​രേ അ​​​തീ​​​വ​​​സു​​​ര​​​ക്ഷ​​​യു​​​ള്ള പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​ക്കു പു​​​റ​​​ത്തു മ​​​ണി​​​ക്കൂ​​​റു​​​ക​​​ള്‍ ധ​​​ര്‍ണ ന​​​ട​​​ത്താ​​​ന്‍ രാ​​​ഹു​​​ലി​​​നും കൂ​​​ട്ട​​​ര്‍ക്കും ക​​​ഴി​​​ഞ്ഞു. സ്വ​​​ത​​​ന്ത്ര ഭാ​​​ര​​​ത​​​ത്തി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ല്‍ ആ​​​ദ്യ​​​മാ​​​യാ​​​ണ് അ​​​ത്ത​​​ര​​​ത്തി​​​ലൊ​​​രു പ്ര​​​തി​​​ഷേ​​​ധം ന​​​ട​​​ന്ന​​​ത്. ചൊ​​​വ്വാ​​​ഴ്ച തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മി​​​ഷ​​​ന്‍ ആ​​​സ്ഥാ​​​ന​​​ത്തേ​​​ക്കു ന​​​ട​​​ത്തി​​​യ എം​​​പി​​​മാ​​​രു​​​ടെ മാ​​​ര്‍ച്ച് അ​​​വ​​​സാ​​​നി​​​ച്ചു​​​വെ​​​ന്ന തോ​​​ന്നി​​​ച്ച​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു രാ​​​ഹു​​​ലി​​​ന്‍റെ അ​​​പ്ര​​​തീ​​​ക്ഷി​​​ത നീ​​​ക്കം. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മി​​​ഷ​​​നോ​​​ടു ചേ​​​ര്‍ന്നു​​​ള്ള ആ​​​കാ​​​ശ​​​വാ​​​ണി മ​​​ന്ദി​​​ര വ​​​ള​​​പ്പി​​​ലേ​​​ക്കു​​​ള്ള രാ​​​ഹു​​​ലി​​ന്‍റെ കു​​​തി​​​പ്പ് പൊ​​​ലി​​​സി​​​നെ സ്തം​​​ബ്ധ​​​രാ​​​ക്കി. എ​​​ട്ടു മ​​​ണി​​​ക്കൂ​​​റോ​​​ളം ക​​​ഴി​​​ഞ്ഞാ​​​ണ് രാ​​​ഹു​​​ലി​​​നെ​​​യും പ്രി​​​യ​​​ങ്ക​​​യെ​​​യും ബ​​​ല​​​മാ​​​യി നീ​​​ക്കാ​​​ന്‍ ക​​​ഴി​​​ഞ്ഞ​​​ത്.

ഇ​​​ന്ന​​​ലെ​​​യാ​​​ക​​​ട്ടെ ഇ​​​ന്ത്യ സ​​​ഖ്യം എം​​​പി​​​മാ​​​രെ ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണ​​​ത്തി​​​നു ക്ഷ​​​ണി​​​ച്ച​​​പ്പോ​​​ഴും ഡ​​​ല്‍ഹി പൊലിസി​​​നും കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രും അ​​​പ​​​ക​​​ടം മ​​​ണ​​​ക്കാ​​​നാ​​​യി​​​ല്ല. കൊണാ​​​ട്ട് പ്ലേ​​​സി​​​ന​​​ടു​​​ത്ത് ഭ​​​ക്ഷ​​​ണം ക​​​ഴി​​​ഞ്ഞ് മൂ​​​ന്നു മ​​​ണി​​​യോ​​​ടെ കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ന്‍ മ​​​ല്ലി​​​കാ​​​ര്‍ജു​​​ന്‍ ഖാ​​​ര്‍ഗെ അ​​​ട​​​ക്ക​​​മു​​​ള്ള എം​​​പി​​​മാ​​​ര്‍ മൂ​​​ന്നു ബ​​​സു​​​ക​​​ളി​​​ലാ​​​യ തി​​​രി​​​ച്ച​​​പ്പോ​​​ള്‍ മാ​​​ത്ര​​​മാ​​​ണു പൊലിസ് സം​​​ശ​​​യി​​​ച്ച​​​ത്. വി​​​ന്‍ഡ്‌​​​സ​​​ര്‍ പ്ലേ​​​സ് സ​​​ര്‍ക്കി​​​ളി​​​ല്‍ ബ​​​സു​​​ക​​​ള്‍ ത​​​ട​​​ഞ്ഞെ​​​ങ്കി​​​ലും രാ​​​ഹു​​​ലും പ്രി​​​യ​​​ങ്ക​​​യും നേ​​​രി​​​ട്ടി​​​റ​​​ങ്ങി​​​യ​​​തോ​​​ടെ പൊലിസ് വെ​​​ട്ടി​​​ലാ​​​യി. രാ​​​ഹു​​​ലി​​​നെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത ശേ​​​ഷം പ​​​ഞ്ച​​​റാ​​​യ വാ​​​ഹ​​​നം മ​​​ണി​​​ക്കൂ​​​റോ​​​ളം പ്ര​​​ധാ​​​ന റോ​​​ഡി​​​ല്‍ കി​​​ട​​​ന്നു​​​വെ​​​ന്ന​​​തും പൊലിസി​​​നു നാ​​​ണ​​​ക്കേ​​​ടാ​​​യി. ഇ​​​ന്ന​​​ലെ രാ​​​ത്രി ഏ​​​ഴു വ​​​രെ​​​യെ​​​ങ്കി​​​ലും രാ​​​ഹു​​​ലി​​​നെ കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തു ത​​​ട​​​യാ​​​ന്‍ യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സ്, എ​​​ന്‍എ​​​സ്‌​​​യു, മ​​​ഹി​​​ളാ കോ​​​ണ്‍ഗ്ര​​​സ് പ്ര​​​വ​​​ര്‍ത്ത​​​ക്കു ക​​​ഴി​​​ഞ്ഞു.

ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു പൊ​​​ലി​​​സു​​​കാ​​​രെ​​​യും കേ​​​ന്ദ്ര​​​സേ​​​നാം​​​ഗ​​​ങ്ങ​​​ളെ​​​യും രം​​​ഗ​​​ത്തി​​​റ​​​ക്കി​​​യി​​​ട്ടും രാ​​​ഹു​​​ലും പ്ര​​​തി​​​പ​​​ക്ഷ എം​​​പി​​​മാ​​​രും സ​​​മ​​​ര​​​ല​​​ക്ഷ്യം ക​​​ണ്ടു. ബി​​​ജെ​​​പി​​​യി​​​ലെ​​​യും പൊലിസി​​​ലെ​​​യും ത​​​ന്ത്ര​​​ജ്ഞ​​​രു​​​ടെ പ​​​ദ്ധ​​​തി​​​ക​​​ളെ​​​ല്ലാം പൊ​​​ളി​​​ഞ്ഞു.

ഭി​​​ന്നി​​​ച്ച പ്ര​​​തി​​​പ​​​ക്ഷ​​​ത്തെ ഒ​​​ന്നി​​​പ്പി​​​ച്ചു

കേ​​​ര​​​ളം ഉ​​​ള്‍പ്പടെ​​​യു​​​ള്ള നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ല്‍ ഭി​​​ന്നി​​​ച്ചു നി​​​ന്നി​​​രു​​​ന്ന പ്ര​​​തി​​​പ​​​ക്ഷ​​​ത്തെ ഒ​​​ന്നി​​​പ്പി​​​ക്കാ​​​ന്‍ പു​​​തി​​​യ സ​​​മ​​​രപ​​​ര​​​മ്പ​​​ര​​​ക​​​ള്‍ക്കു ക​​​ഴി​​​ഞ്ഞു. കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മി​​​ഷ​​​നും ചേ​​​ര്‍ന്നു വോ​​​ട്ട​​​ര്‍പ​​​ട്ടി​​​ക​​​യി​​​ലും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലും കൃ​​​ത്രി​​​മം കാ​​​ട്ടി ജ​​​ന​​​വി​​​ധി​​​ക​​​ള്‍ അ​​​ട്ടി​​​മ​​​റി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ രാ​​​ജ്യ​​​ത്താ​​​കെ ജ​​​ന​​​വി​​​കാ​​​രം ഉ​​​ണ​​​ര്‍ത്താ​​​നും രാ​​​ഹു​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ നി​​​ശ്ച​​​യ​​​ദാ​​​ര്‍ഢ്യ​​​ത്തോ​​​ടെ ന​​​ട​​​ത്തി​​​യ പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ള്‍ക്കു ക​​​ഴി​​​ഞ്ഞു.

 

National

അ​ൽ​പ്പം വെ​ള്ളം കു​ടി​ക്കൂ; അ​റ​സ്റ്റ് ചെ​യ്ത പൊ​ലി​സു​കാ​ർ​ക്ക് കു​ടി​വെ​ള്ളം ന​ൽ​കി രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി​യാ​വ​ശ്യ​പ്പെ​ട്ട് ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ടെ ത​ന്നെ അ​റ​സ്റ്റ് ചെ​യ്ത് വാ​ഹ​ന​ത്തി​ൽ ക​യ​റ്റു​ന്ന​തി​നി​ടെ പൊ​ലി​സു​കാ​ർ​ക്ക് കു​ടി​വെ​ള്ളം ന​ൽ​കി രാ​ഹു​ൽ ഗാ​ന്ധി. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ഡ​ൽ​ഹി​യി​ൽ ന​ട​ന്ന പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം.

പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത നേ​താ​ക്ക​ൾ​ക്കാ​യി പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​ച്ച വെ​ള്ള​ക്കു​പ്പി​ക​ളാ​ണ് രാ​ഹു​ൽ ഗാ​ന്ധി പൊ​ലി​സു​കാ​ർ​ക്ക് ന​ൽ​കി​യ​ത്. പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വെ​ള്ളം ന​ൽ​കു​ന്ന രാ​ഹു​ലി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കുന്നുണ്ട്. രാ​ഹു​ൽ ഗാ​ന്ധി പൊ​ലി​സു​കാ​ർ​ക്ക് വെ​ള്ളം ന​ൽ​കു​ന്ന വീ​ഡി​യോ കോ​ൺ​ഗ്ര​സി​ന്‍റെ ഔ​ദ്യോ​ഗി​ക എ​ക്സ് അ​ക്കൗ​ണ്ടി​ലും പ​ങ്കു​വെ​ച്ചു.

രോ​ഷാ​കു​ല​രാ​കാ​തെ അ​ൽ​പ്പം വെ​ള്ളം കു​ടി​ക്കൂ. നി​ങ്ങ​ൾ നി​ങ്ങ​ളു​ടെ ജോ​ലി​യാ​ണ് ചെ​യ്യു​ന്ന​ത് എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്. മു​ഖ്യതെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി​യാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യെ ഡ​ൽ​ഹി പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

National

വ​ലി​യ വി​ല കൊ​ടു​ക്കേ​ണ്ടി വ​രും, കു​റി​ച്ചു​വെ​ച്ചോ​ളൂ; വെ​ല്ലു​വി​ളി​യു​മാ​യി രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ സ്ഥാ​ന​ത്തു​നി​ന്ന് ഗ്യാ​നേ​ഷ് കു​മാ​ർ രാ​ജി​വെ​ക്കു​ന്ന​തു​വ​രെ പ്ര​തി​ഷേ​ധ​ത്തി​ൽ​നി​ന്ന് പി​ന്മാ​റി​ല്ലെ​ന്ന് ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. രാ​ജ്യ​ത്തെ ഏ​റ്റ​വും വി​ശു​ദ്ധ​മാ​യ​തി​നെ സം​ര​ക്ഷി​ക്കാ​നാ​ണ് ത​ങ്ങ​ളു​ടെ പോ​രാ​ട്ടം. ത​ന്നെ ത​ട​യാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കോ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യ്ക്കോ ക​ഴി​യി​ല്ലെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

ജ​ന്ത​ർ മ​ന്ത​റി​ൽ പ്ര​തി​ഷേ​ധി​ച്ച രാ​ഹു​ൽ ഗാ​ന്ധി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പൊ​ലി​സ് വാ​ഹ​ന​ത്തി​ൽ മാ​റ്റു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​ക​ര​ണം. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​മാ​ണ് രാ​ഹു​ൽ ഉ​ന്ന​യി​ച്ച​ത്. നീ​തി​യു​ണ്ടാ​ക​ണം. അ​വ​ർ ഈ ​രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​ന​യെ ആ​ക്ര​മി​ക്കു​ക​യും ജ​ന​ങ്ങ​ളു​ടെ ശ​ബ്ദം ഇ​ല്ലാ​താ​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു.

ഇ​തി​ന് അ​വ​ർ വ​ലി​യ വി​ല ന​ൽ​കേ​ണ്ടി​വ​രു​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. പ്ര​തി​ഷേ​ധ​ത്തി​ൽ ഭ​യ​ന്നു​ള്ള പ്ര​തി​ക​ര​ണ​മാ​ണ് ഇ​പ്പോ​ൾ കാ​ണു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ജ​നാ​ധി​പ​ത്യ​വും ഭ​ര​ണ​ഘ​ട​ന​യും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ നി​ന്ന് പി​ന്നോ​ട്ടി​ല്ലെ​ന്നും രാ​ഹു​ൽ വ്യ​ക്ത​മാ​ക്കി. എ​ന്‍റെ വാ​ക്കു​ക​ൾ കു​റി​ച്ചു​വെ​ച്ചോ​ളൂ​വെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.

ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി​യാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ എം​പി​മാ​ർ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പ്ര​തി​ഷേ​ധ​ത്തി​നി​ടെ രാ​ഹു​ലി​നെ പൊ​ലി​സ് ബ​ലം പ്ര​യോ​ഗി​ച്ച് വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​യി​രു​ന്നു. പി​ന്നീ​ട് പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു.

National

ഭ​ര​ണ​ഘ​ട​ന ഉ​യ​ർ​ത്തി​ക്കാ​ട്ടി പ്രി​യ​ങ്ക ഗാ​ന്ധി; പ്ര​തി​ഷേ​ധാ​ഗ്നി കെ​ടു​ത്താ​ൻ പ​ണി​പ്പെ​ട്ട് പൊ​ലി​സും കേ​ന്ദ്ര​സേ​ന​യും  

 

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി​യി​ലെ ജ​ന്ത​ർ മ​ന്ത​റി​ൽ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് രാ​ഹു​ൽ ഗാ​ന്ധി​ക്ക് പി​ന്നാ​ലെ പ്രി​യ​ങ്ക ഗാ​ന്ധി​യും അ​റ​സ്റ്റി​ൽ.

പൊ​ലി​സ് ബ​ലം പ്ര​യോ​ഗി​ച്ചാ​ണ് ഇ​രു​നേ​താ​ക്ക​ളെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​പ​ക്ഷ എം​പി​മാ​ർ മൂ​ന്ന് ബ​സു​ക​ളി​ലാ​യി ജ​ന്ത​ർ മ​ന്ത​റി​ലേ​ക്ക് നീ​ങ്ങി​യെ​ങ്കി​ലും വ​ഴി​മ​ധ്യേ പൊ​ലി​സ് ത​ട​യു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പൊ​ലി​സും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ പ്രി​യ​ങ്ക ഗാ​ന്ധി റോ​ഡി​ൽ കി​ട​ന്ന് പ്ര​തി​ഷേ​ധി​ച്ചു. സ്ഥ​ല​ത്ത് അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളെ​യ​ട​ക്കം വി​ന്യ​സി​ച്ച് വ​ൻ സു​ര​ക്ഷാ സ​ന്നാ​ഹ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ​മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്‌​ച ന​ട​ത്തു​ന്ന​തി​ന് എ​ട്ട് മ​ണി​ക്കൂ​ർ നീ​ണ്ട ധ​ർ​ണ​യ്ക്ക് ശേ​ഷ​മാ​ണ് രാ​ഹു​ൽ പ്ര​തി​പ​ക്ഷ എം​പി​മാ​ർ​ക്കൊ​പ്പം ജ​ന്ത​ർ മ​ന്ത​റി​ൽ കു​ത്തി​യി​രി​പ്പ് സ​മ​ര​ത്തി​ലേ​ക്ക് നീ​ങ്ങി​യ​ത്. പി​ന്നാ​ലെ​യാ​ണ് നേ​താ​ക്ക​ളെ ബ​ലം പ്ര​യോ​ഗി​ച്ച് നീ​ക്കി​യ​ത്.

അ​റ​സ്റ്റു​ചെ​യ്ത് വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​യ പ്രി​യ​ങ്ക ഗാ​ന്ധി ഭ​ര​ണ​ഘ​ട​ന ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് പ്ര​തി​ഷേ​ധം പ്ര​ക​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. രാ​ഹു​ൽ ഗാ​ന്ധി​യെ അ​റ​സ്റ്റു​ചെ​യ്ത് ക‍​യ​റ്റി​യ വാ​ഹ​ന​ത്തി​ൽ എ​ൻ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ വാ​ഹ​ന​ത്തി​ന് മു​ക​ളി​ൽ ക​യ​റി പ്ര​തി​ഷേ​ധി​ച്ചു. തു​ട​ർ​ച്ച​യാ​യി നാ​ലാം ദി​വ​സ​മാ​ണ് രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം ന​ട​ക്കു​ന്ന​ത്.

 

 

Kerala

സ​മ​ര ക​ലു​ഷി​ത​മാ​യി രാ​ജ്യ​ത​ല​സ്ഥാ​നം; രാ​ഹു​ൽ ഗാ​ന്ധിയും പ്രിയങ്ക ഗാന്ധിയും അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: സ​മ​ര ക​ലു​ഷി​ത​മാ​യി രാ​ജ്യ​ത​ല​സ്ഥാ​നം. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​ൽ രാ​ഹു​ൽ‌ ഗാ​ന്ധിയും  പ്രിയങ്ക ഗാന്ധിയും അ​റ​സ്റ്റി​ൽ. സ്ഥ​ല​ത്ത് പ്ര​വ​ർ​ത്ത​ക​രും പൊ​ലി​സും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി.

രാ​ഹു​ൽ ഗാ​ന്ധി​യെ അ​റ​സ്റ്റു​ചെ​യ്ത് പൊ​ലി​സ് വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​യെ​ങ്കി​ലും വാ​ഹ​നം മു​ന്നോ​ട്ടെ​ടു​ക്കാ​ൻ പൊ​ലി​സ് വ​ള​രെ പ​ണി​പ്പെ​ട്ടി​രു​ന്നു. പ്ര​വ​ർ​ത്ത​ക​ർ വാ​ഹ​നം ത​ട​ഞ്ഞി​രു​ന്നു. രാ​ഹു​ലി​നെ അ​റ​സ്റ്റു​ചെ​യ്ത് ക​യ​റ്റി​യ വാ​ഹ​ന​ത്തി​ന് മു​ക​ളി​ൽ‌ ക​യ​റി എ​ൻ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ക്കു​ന്നു​ണ്ട്.

സ്ഥ​ല​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ക​യാ​ണ്. നേ​ര​ത്തെ സ്ഥ​ല​ത്ത് കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ച രാ​ഹു​ൽ ഗാ​ന്ധി​ക്ക് ചു​റ്റും പ്ര​വ​ർ​ത്ത​ക​ർ വ​ല​യ​മൊ​രു​ക്കി​യി​രു​ന്നു. പ്രിയങ്ക ഗാന്ധിയെ അറസ്റ്റുചെയ്ത് വാഹനത്തിൽ കയറ്റിയതിന് പിന്നാലെ ഭരണഘടന ഉയർത്തിക്കാട്ടി പ്രതിഷേധിച്ചു. 

 

National

അ​ടൂ​ര്‍ പ്ര​കാ​ശ് ക​ള്ളം പ​റ​യി​ല്ല; പ​രാ​തി​ക്ക് പ​രി​ഹാ​രം ഉ​ണ്ടാ​ക​ണ​മെ​ന്ന് കെ. ​സു​ധാ​ക​ര​ൻ

ന്യൂ​ഡ​ല്‍​ഹി: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ​തി​രെ ഹൈ​ക്ക​മാ​ൻ​ഡി​ന് പ​രാ​തി ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശ് പി​ന്തു​ണ​യു​മാ​യി മു​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ രം​ഗ​ത്ത്.

അ​ടൂ​ര്‍ പ്ര​കാ​ശ് ക​ള്ളം പ​റ​യി​ല്ലെ​ന്നും ക​ഴ​മ്പു​ള്ള പ​രാ​തി​യാ​ണെ​ന്നാ​ണ് വി​ശ്വാ​സ​മെ​ന്നും കെ. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. സ​ര്‍​ക്കാ​ര്‍ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ കൂ​ടി​യാ​ലോ​ച​ന വേ​ണം. അ​ടൂ​ര്‍ പ്ര​കാ​ശി​ന്‍റെ പ​രാ​തി​ക്ക് പ​രി​ഹാ​രം ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

നേ​താ​ക്ക​ള്‍ എ​ല്ലാ​വ​രും പ്ര​ശ്‌​ന പ​രി​ഹാ​ര​ത്തി​നാ​യി ഇ​ട​പെ​ടു​ന്നു​ണ്ട്. പാ​ര്‍​ട്ടി​യാ​ണ് ആ​ദ്യ​മെ​ന്നും പി​ന്നെ​യാ​ണ് രാ​ഷ്ട്രീ​യ​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. സ​ര്‍​ക്കാ​ര്‍ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ തി​രു​ത്ത് വേ​ണം എ​ന്നാ​ണ് എ​ല്ലാ​വ​രും പ​റ​യു​ന്ന​തെ​ന്നും കെ.​സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

National

ഭ​ര​ണ​ഘ​ട​ന ഉ​യ​ർ​ത്തി​ക്കാ​ട്ടി രാ​ഹു​ൽ ഗാ​ന്ധി പു​റ​ത്തേ​ക്ക്; ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത നേ​താ​ക്ക​ളെ വി​ട്ട​യ​ച്ചു

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ​യും പ്രി​യ​ങ്ക ഗാ​ന്ധി​യെ​യും ര​ണ്ട് മ​ണി​ക്കൂ​റി​ന് ശേ​ഷം വി​ട്ട​യ​ച്ചു. ‌‌

ഇ​വ​ർ​ക്കൊ​പ്പം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത മു​ഴു​വ​ൻ നേ​താ​ക്ക​ളെ​യും പൊ​ലി​സ് വി​ട്ട​യ​ച്ചു. ഭ​ര​ണ​ഘ​ട​ന ഉ​യ​ർ​ത്തി​ക്കാ​ട്ടി​യാ​ണ് പൊ​ലി​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്ന് വി​ട്ട​യ​ച്ച രാ​ഹു​ൽ ഗാ​ന്ധി പു​റ​ത്തേ​ക്കി​റ​ങ്ങി​യ​ത്. ഒ​മ്പ​ത് മ​ണി​ക്കൂ​റോ​ള​മാ​ണ് രാ​ഹു​ൽ ഗാ​ന്ധി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ്ര​തി​ഷേ​ധി​ച്ച​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്ത​ണ​മ​നെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​ല്ലാ​ത്ത​പ​ക്ഷം പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്നും വേ​ണ​മെ​ങ്കി​ൽ ത​ന്നെ ബ​ലം പ്ര​യോ​ഗി​ച്ച് നീ​ക്കാ​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞി​രു​ന്നു.

എ​ന്നാ​ൽ ഇ​ന്ത്യ സ​ഖ്യം എം​പി​മാ​രു​മാ​യി ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വൈ​കി​ട്ട് 7:45 ഓ​ടെ​യാ​ണ് കെ.​സി.​വേ​ണു​ഗോ​പാ​ല​ട​ക്ക​മു​ള്ള​വ​രെ​യും പൊ​ലി​സ് അ​റ​സ്റ്റു​ചെ​യ്ത് നീ​ക്കി​യ​ത്.

 

Kerala

അ​ടൂ​ർ പ്ര​കാ​ശി​നെ പി​ന്തു​ണ​ച്ച​തി​ന് പി​ന്നാ​ലെ സൈ​ബ​ർ ആ​ക്ര​മ​ണം; പ​രാ​തി ന​ൽ​കി ജെ​ബി മേ​ത്ത​ർ എം​പി

കൊ​ച്ചി: യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശി​നെ പി​ന്തു​ണ​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ​രാ​തി ന​ൽ​കി രാ​ജ്യ​സ​ഭാ എം​പി ജെ​ബി മേ​ത്ത​ർ. സം​സ്ഥാ​ന പൊ​ലി​സ് മേ​ധാ​വി​ക്കാ​ണ് ജെ​ബി മേ​ത്ത​ർ എം​പി പ​രാ​തി ന​ൽ​കി​യ​ത്.

സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ലൈം​ഗി​ക അ​ധി​ക്ഷേ​പ​ങ്ങ​ൾ, ഭീ​ഷ​ണി​ക​ൾ, അ​പ​കീ​ർ​ത്തി​ക​ര​മാ​യ മീ​മു​ക​ൾ എ​ന്നി​വ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ജെ​ബി മേ​ത്ത​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

പ​രാ​തി​യോ​ടൊ​പ്പം 120 പേ​ജ് സ്ക്രീ​ൻ​ഷോ​ട്ടു​ക​ളും എം​പി തെ​ളി​വാ​യി ന​ൽ​കി​യി​ട്ടു​ണ്ട്. യു​ഡി​എ​ഫ് യോ​ഗം ചേ​രു​ന്നി​ല്ലെ​ന്ന അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്ക് മാ​ധ്യ​മ​ങ്ങ​ളോ​ട് മ​റു​പ​ടി ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് സൈ​ബ​ർ ആ​ക്ര​മ​ണം ആ​രം​ഭി​ച്ച​തെ​ന്ന് ജെ​ബി മേ​ത്ത​ർ പ​റ​യു​ന്നു.

 

Kerala

രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ പൊ​ലി​സ് ക​സ്റ്റ​ഡി; നാ​ളെ സം​സ്ഥാ​ന വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​ന് കെ​പി​സി​സി

തി​രു​വ​ന​ന്ത​പു​രം: ഡ​ൽ​ഹി​യി​ൽ‌ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​ൽ ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ നാ​ളെ സം​സ്ഥാ​ന വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്ത് കെ​പി​സി​സി.

മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ളെ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് കെ​പി​സി​സി അ​റി​യി​ച്ചു. അ​തേ​സ​മ​യം മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ്ര​തി​ഷേ​ധ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​രു​നേ​താ​ക്ക​ളെ​യും പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

കോ​ൺ​ഗ്ര​സ് എം​പി​മാ​രെ ഉ​ൾ​പ്പെ​ടെ പ്ര​തി​ഷേ​ധി​ച്ച​വ​രെ​യെ​ല്ലാം അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി. രാ​വി​ലെ ആ​രം​ഭി​ച്ച മാ​ർ​ച്ച് സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കും പ്ര​തി​ഷേ​ധ​ൾ​ക്കു​മൊ​ടു​വി​ൽ ആ​കാ​ശ​വാ​ണി ഭ​വ​നി​ൽ കു​ത്തി​യി​രി​പ്പ് സ​മ​ര​മാ​യി മാ​റി​യി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്ത​ണ​മ​നെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​ല്ലാ​ത്ത​പ​ക്ഷം പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്നും വേ​ണ​മെ​ങ്കി​ൽ ത​ന്നെ ബ​ലം പ്ര​യോ​ഗി​ച്ച് നീ​ക്കാ​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞി​രു​ന്നു.

എ​ന്നാ​ൽ ഇ​ന്ത്യ സ​ഖ്യം എം​പി​മാ​രു​മാ​യി ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വൈ​കി​ട്ട് 7:45 ഓ​ടെ​യാ​ണ് കെ.​സി.​വേ​ണു​ഗോ​പാ​ല​ട​ക്ക​മു​ള്ള​വ​രെ​യും പൊ​ലി​സ് അ​റ​സ്റ്റു​ചെ​യ്ത് നീ​ക്കി​യ​ത്.

 

National

ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രാ​യ പ്ര​തി​ഷേ​ധം; രാ​ഹു​ൽ ഗാ​ന്ധി​യെ​യും പ്രി​യ​ങ്ക ഗാ​ന്ധി​യെ​യും അ​റ​സ്റ്റു​ചെ​യ്ത് നീ​ക്കി

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി​യി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​ൽ ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ​യും പ്രി​യ​ങ്ക ഗാ​ന്ധി​യെ​യും പൊ​ലി​സ് അ​റ​സ്റ്റു​ചെ​യ്ത് നീ​ക്കി.

മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ്ര​തി​ഷേ​ധ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​രു​നേ​താ​ക്ക​ളെ​യും പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കോ​ൺ​ഗ്ര​സ് എം​പി​മാ​രെ ഉ​ൾ​പ്പെ​ടെ പ്ര​തി​ഷേ​ധി​ച്ച​വ​രെ​യെ​ല്ലാം അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി. രാ​വി​ലെ ആ​രം​ഭി​ച്ച മാ​ർ​ച്ച് സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കും പ്ര​തി​ഷേ​ധ​ൾ​ക്കു​മൊ​ടു​വി​ൽ ആ​കാ​ശ​വാ​ണി ഭ​വ​നി​ൽ കു​ത്തി​യി​രി​പ്പ് സ​മ​ര​മാ​യി മാ​റി​യി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്ത​ണ​മ​നെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​ല്ലാ​ത്ത​പ​ക്ഷം പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്നും വേ​ണ​മെ​ങ്കി​ൽ ത​ന്നെ ബ​ലം പ്ര​യോ​ഗി​ച്ച് നീ​ക്കാ​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞി​രു​ന്നു.

എ​ന്നാ​ൽ ഇ​ന്ത്യ സ​ഖ്യം എം​പി​മാ​രു​മാ​യി ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വൈ​കി​ട്ട് 7:45 ഓ​ടെ​യാ​ണ് കെ.​സി.​വേ​ണു​ഗോ​പാ​ല​ട​ക്ക​മു​ള്ള​വ​രെ​യും പൊ​ലി​സ് അ​റ​സ്റ്റു​ചെ​യ്ത് നീ​ക്കി​യ​ത്.

National

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​റെ കാ​ണാ​ൻ അ​വ​സ​രം ന​ൽ​ക​ണം; തീ​രു​മാ​ന​മാ​യി​ല്ലെ​ങ്കി​ൽ പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ തു​ട​രു​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​റെ കാ​ണാ​ൻ ഇ​ന്ത്യ സ​ഖ്യം എം​പി​മാ​ർ​ക്ക് അ​വ​സ​രം ന​ൽ​ക​ണ​മെ​ന്ന് ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ആ​വ​ശ്യ​പ്പെ​ട്ടു.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​വേ​ദ​നം ന​ൽ​കാ​നാ​ണ് നീ​ക്കം. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ല്ലെ​ങ്കി​ൽ പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്നും ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ വേ​ണ​മെ​ങ്കി​ൽ ത​ന്നെ നീ​ക്കാ​മെ​ന്നും ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.

ഇ​വി​ടെ ഇ​രി​ക്ക​രു​തെ​ന്ന് പൊ​ലി​സ് പ​റ​യു​ക​യാ​ണെ​ന്നും പി​ന്നെ എ​വി​ടെ പോ​കു​മെ​ന്നും രാ​ഹു​ൽ ചോ​ദി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​റെ കാ​ണാ​തെ സ​മ​രം അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി വ്യ​ക്ത​മാ​ക്കി.

Kerala

ചി​പ്സ​ൺ ക​മ്പ​നി​യു​മാ​യി ക​രാ​റി​നി​ല്ല; നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി സം​സ്ഥാ​ന സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: ‌വാ​ട​ക ഹെ​ലി​കോ​പ്റ്റ​റി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി സം​സ്ഥാ​ന സ​ർ‌​ക്കാ​ർ. ചി​പ്സ​ൺ ക​മ്പ​നി​യു​മാ​യു​ള്ള ക​രാ​ർ പു​തു​ക്കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ നി​ല​പാ​ട് അ​റി​യി​ച്ചു. ലോ​കാ​യു​ക്ത​യി​ലാ​ണ് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ന്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ മ​ല​പ്പു​റ​ത്തേ​ക്ക് പോ​യ​ത് വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ​ക്ക് അ​ല്ലെ​ന്നും കെ.​എം.​ഷാ​ജ​ഹാ​ന്‍റെ ഹ​ർ​ജി​യി​ൽ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ന്‍ അ​റി​യി​ച്ചു. കേ​സ് ന​വം​ബ​ർ മൂ​ന്നി​ലേ​ക്ക് മാ​റ്റി.

 

 

National

ഗ്യാനേഷ് കുമാറിനെതിരേ രാജ്യവ്യാപക പ്രക്ഷോഭത്തിന് കോൺഗ്രസ്

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് രാ​ജ്യ​വ്യാ​പ​ക പ്ര​ക്ഷോ​ഭ​ത്തി​ന് കോ​ൺ​ഗ്ര​സ്. തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ൻ ആ​സ്ഥാ​ന​ത്തേ​ക്ക് പ്ര​തി​പ​ക്ഷ എം​പി​മാ​രു​ടെ മാ​ർ​ച്ച് ഇ​ന്നാ​ണ്.

പി​ന്നീ​ട് 10 മു​ത​ൽ 20 വ​രെ കോ​ൺ​ഗ്ര​സി​ന്‍റെ ബ്ലോ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ പ​ങ്കാ​ളി​ക​ളാ​ക്കി ബൈ​ക്ക് റാ​ലി, സൈ​ക്കി​ൾ റാ​ലി, പ​ദ​യാ​ത്ര തു​ട​ങ്ങി​യ​വ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ അ​റി​യി​ച്ചു.

25 മു​ത​ൽ ന​വം​ബ​ർ 25 വ​രെ ഒ​രു​മാ​സ​ത്തേ​ക്ക് ‘വോ​ട്ട് ബ​ചാ​വോ, ദേ​ശ് ബചാ​വോ’ എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി വി​പു​ല​മാ​യ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ക്കും. വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ​നി​ന്ന് നീ​ക്കം ചെ​യ്യ​പ്പെ​ട്ട 13 കോ​ടി വോ​ട്ട​ർ​മാ​രെ ക​ണ്ടെ​ത്തി അ​വ​രു​ടെ വോ​ട്ടു​ക​ൾ പു​നഃ​സ്ഥാ​പി​ക്കാ​ൻ ബൂ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ൽ വോ​ട്ട് ര​ക്ഷാ വോ​ള​ണ്ടി​യ​ർ​മാ​രെ നി​യോ​ഗി​ക്കാ​നും നേ​തൃ​ത്വം തീ​രു​മാ​നി​ച്ചു.

ന​വം​ബ​ർ 25, 26 തീ​യ​തി​ക​ളി​ൽ ‘ഡ​ൽ​ഹി ച​ലോ’ ന​ട​ത്താ​നും പാ​ർ​ട്ടി തീ​രു​മാ​നി​ച്ചു. ന​വം​ബ​ർ ഒ​ന്നി​ന് ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ റാ​ലി​യും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

National

മുഖ്യമന്ത്രിക്കെതിരേ അടൂർ പ്രകാശ് ഖാർ​ഗെയ്ക്ക് പരാതി നൽകി

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​നെ​തി​രേ കോ​ൺ​​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​​ഗെ​യ്ക്ക് പ​രാ​തി ന​ൽ​കി യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശ്.

വി.​ഡി.​ സ​തീ​ശ​ൻ മു​ന്ന​ണി​യി​ൽ ച​ർ​ച്ച​ചെ​യ്യാ​തെ ഏ​ക​പ​ക്ഷീ​യ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്നു​വെ​ന്നു തു​റ​ന്ന​ടി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഡ​ൽ​ഹി​യി​ലെ എ​ഐ​സി​സി ആ‌​സ്ഥാ​ന​ത്തെ​ത്തി കോ​ൺ​​ഗ്ര​സ് അ​ധ്യ​ക്ഷ​നു പ​രാ​തി ന​ൽ​കി​യ​ത്.

പ​രാ​തി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ളെ​പ്പ​റ്റി അ​ടൂ​ർ പ്ര​കാ​ശ് മാ​ധ്യ​മ​ങ്ങ​ളോ​ടു വി​ട്ടു​പ​റ​ഞ്ഞി​ല്ലെ​ങ്കി​ലും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. ഡ​ൽ​ഹി​യി​ൽ തു​ട​രു​ന്ന അ​ടൂ​ർ പ്ര​കാ​ശ് രാ​ഹു​ൽ ​ഗാ​ന്ധി​യെ കാ​ണാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ട്.

ഡ​ൽ​ഹി​യി​ൽ തു​ട​രു​ന്ന സ​ണ്ണി ജോ​സ​ഫും ഇ​ന്ന​ലെ രാ​ത്രി ഡ​ൽ​ഹി​യി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി വി.​ഡി.​ സ​തീ​ശ​നും ഇ​ന്ന് ഹൈ​ക്ക​മാ​ൻ​ഡി​നെ ക​ണ്ടേ​ക്കും.

National

ആ​ർ.​എ​സ്.​എ​സും വി.​എ​ച്ച്.​പി​യും സ​നാ​ത​ന ധ​ർ​മ്മ​ത്തെ വി​കൃ​ത​മാ​ക്കു​ന്നു; ദി​ഗ്‌​വി​ജ​യ് സിം​ഗ്

ന്യൂ​ഡ​ൽ​ഹി: ആ​ർ​എ​സ്എ​സും വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്തും സ​നാ​ത​ന ധ​ർ​മ​ത്തെ വി​കൃ​ത​മാ​ക്കു​ക​യും 'ഹി​ന്ദു​ത്വ' എ​ന്ന ആ​ശ​യ​ത്തി​ലൂ​ടെ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കു​ക​യാ​ണെ​ന്നും ആ​രോ​പി​ച്ച് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ദി​ഗ്‌​വി​ജ​യ് സിം​ഗ്. മ​ത​ത്തി​ന്‍റെ പേ​രി​ലു​ള്ള ചൂ​ഷ​ണ​ങ്ങ​ൾ​ക്കെ​തി​രെ ഉ​ജ്ജ​യി​നി​ൽ നി​ന്ന് അ​യോ​ധ്യ​യി​ലേ​ക്ക് 'സ​നാ​ത​ന സ്വാ​ഭി​മാ​ൻ യാ​ത്ര' ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് ബി​ജെ​പി​യെ​യും സം​ഘ​പ​രി​വാ​ർ സം​ഘ​ട​ന​ക​ളെ​യും ക​ടു​ത്ത ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ച് അ​ദ്ദേ​ഹം രം​ഗ​ത്തെ​ത്തി​യ​ത്.

വേ​ദ​ങ്ങ​ളി​ലോ ഉ​പ​നി​ഷ​ത്തു​ക​ളി​ലോ പു​രാ​ണ​ങ്ങ​ളി​ലോ 'ഹി​ന്ദു' എ​ന്ന വാ​ക്ക് എ​വി​ടെ​യും പ​രാ​മ​ർ​ശി​ക്കു​ന്നി​ല്ലെ​ന്ന് ദി​ഗ്‌​വി​ജ​യ് സിം​ഗ് പ​റ​ഞ്ഞു. സ​വ​ർ​ക്ക​ർ രൂ​പം ന​ൽ​കി​യ 'ഹി​ന്ദു​ത്വ' എ​ന്ന പ​ദം ഉ​യ​ർ​ത്തി​ക്കാ​ട്ടി ആ​ർ​എ​സ്എ​സും വി​എ​ച്ച്പി​യും രാ​ജ്യ​ത്ത് ഹി​ന്ദു​ക്ക​ളും മു​സ്‌​ലിം​ക​ളും സി​ക്കു​ക​ളും ക്രി​സ്ത്യാ​നി​ക​ളും ത​മ്മി​ൽ ഭി​ന്ന​ത​യു​ണ്ടാ​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. കൂ​ടാ​തെ, അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര നി​ർ​മ്മാ​ണ​ത്തി​നാ​യി ശേ​ഖ​രി​ച്ച ഫ​ണ്ട് വ​ക​മാ​റ്റി​യെ​ന്നും വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് വ​ഴി​യു​ള്ള സം​ഭാ​വ​ന​ക​ൾ ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ടി​ലേ​ക്കും പാ​ർ​ട്ടി ഓ​ഫീ​സു​ക​ളു​ടെ നി​ർ​മ്മാ​ണ​ത്തി​നു​മാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നു​മു​ള്ള ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​വും അ​ദ്ദേ​ഹം ഉ​ന്ന​യി​ച്ചു.

ച​മ്പ​ത് റാ​യ് ഒ​രു ആ​ർ​എ​സ്എ​സ് ഏ​ജ​ന്‍റ് മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന് സ​നാ​ത​ന പാ​ര​മ്പ​ര്യ​ങ്ങ​ളു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നും സിം​ഗ് കൂ​ട്ടി​ച്ചേ​ർ​ത്തു. ദി​ഗ്‌​വി​ജ​യ് സിം​ഗി​ന്‍റെ പ്ര​സ്താ​വ​ന​യ്‌​ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ക​ര​ണ​വു​മാ​യി ബി​ജെ​പി​യും സ​ന്യാ​സി സ​മൂ​ഹ​വും രം​ഗ​ത്തെ​ത്തി. സാ​മു​ദാ​യി​ക ധ്രു​വീ​ക​ര​ണ​വും പ്രീ​ണ​ന രാ​ഷ്ട്രീ​യ​വു​മാ​ണ് ദി​ഗ്‌​വി​ജ​യ് സിം​ഗ് ന​ട​ത്തു​ന്ന​തെ​ന്നും, ഹി​ന്ദു​ക്ക​ളെ​യും സ​ന്യാ​സി​മാ​രെ​യും നി​ര​ന്ത​രം അ​പ​മാ​നി​ക്കു​ന്ന അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ക​ടു​ത്ത നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും മ​ധ്യ​പ്ര​ദേ​ശ് കാ​ബി​ന​റ്റ് മ​ന്ത്രി വി​ശ്വാ​സ് സാ​രം​ഗ് ആ​വ​ശ്യ​പ്പെ​ട്ടു.

ദി​ഗ്‌​വി​ജ​യ് സിം​ഗ് മു​ൻ​പ് 'കാ​വി ഭീ​ക​ര​ത' എ​ന്ന പ​ദം പ്ര​ച​രി​പ്പി​ച്ച​യാ​ളാ​ണെ​ന്നും രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തെ എ​ന്നും എ​തി​ർ​ത്ത കോ​ൺ​ഗ്ര​സി​ന്‍റെ നേ​താ​ക്ക​ളി​ൽ നി​ന്നാ​ണ് ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ൾ ഉ​ണ്ടാ​കു​ന്ന​തെ​ന്നും ബി​ജെ​പി എം​എ​ൽ​എ റാം ​ക​ദം വി​മ​ർ​ശി​ച്ചു.
അ​തേ​സ​മ​യം, പ്ര​സ്താ​വ​ന തി​ക​ച്ചും അ​പ​ല​പ​നീ​യ​വും അ​ടി​സ്ഥാ​ന​ര​ഹി​ത​വു​മാ​ണെ​ന്ന് സ​ന്യാ​സി​വ​ര്യ​ൻ മ​ഹ​ന്ത് സീ​താ​റാം ദാ​സ് മ​ഹാ​രാ​ജ് പ്ര​തി​ക​രി​ച്ചു. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ബ്രി​ട്ടീ​ഷ് കൊ​ളോ​ണി​യ​ൽ മ​ന​സ്ഥി​തി​യി​ൽ നി​ന്ന് മു​ക്ത​രാ​യി​ട്ടി​ല്ലെ​ന്നും കാ​വി ധ​രി​ച്ച സ​ന്യാ​സി​മാ​രെ​യും രാ​മ​ഭ​ക്ത​രെ​യും ഭീ​ക​ര​വാ​ദി​ക​ളാ​യി ചി​ത്രീ​ക​രി​ക്കാ​നാ​ണ് അ​വ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും മ​ഹാ​മ​ണ്ഡ​ലേ​ശ്വ​ർ വി​ഷ്ണു ദാ​സ് മ​ഹാ​രാ​ജും കു​റ്റ​പ്പെ​ടു​ത്തി.

National

അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ പ​രാ​തി​യെ കു​റി​ച്ച് അ​റി​യി​ല്ല; യു​ഡി​എ​ഫി​ലെ ഭി​ന്ന​ത പ​രി​ഹ​രി​ച്ച് മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് സ​ണ്ണി ജോ​സ​ഫ്

‌ന്യൂ​ഡ​ല്‍​ഹി: യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശ് പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗെ​യ്ക്ക് ന​ൽ​കി​യ പ​രാ​തി​യെ കു​റി​ച്ച് അ​റി​യി​ല്ലെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ്. പ​രാ​തി​യെ​ക്കു​റി​ച്ച് അ​ടൂ​ര്‍ പ്ര​കാ​ശി​നോ​ട് ത​ന്നെ ചോ​ദി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യു​ഡി​എ​ഫി​ലെ ഭി​ന്ന​ത പ​രി​ഹ​രി​ച്ച് മു​ന്നോ​ട്ടു​പോ​കും. താ​നും ഖ​ര്‍​ഗെ​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യു​ടെ വി​ശ​ദാം​ശ​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​ന്നി​ല്ല. ച​ര്‍​ച്ച ചെ​യ്ത​ത് സം​ഘ​ട​നാ​പ​ര​മാ​യ കാ​ര്യ​ങ്ങ​ള്‍ മാ​ത്ര​മാ​ണ്. വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യി​ല്‍ പ്ര​ശ്‌​ന പ​രി​ഹാ​ര​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി​യോ​ടൊ​പ്പം നാ​ളെ കേ​ന്ദ്ര​വൈ​ദ്യു​തി മ​ന്ത്രി​യെ കാ​ണു​മെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ്‌ കു​മാ​റി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​ല്‍ തു​ട​ര്‍ സ​മ​ര​ങ്ങ​ളെ കു​റി​ച്ച് ഗൗ​ര​വ​മാ​യ ച​ര്‍​ച്ച ന​ട​ത്തി​യ​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കേ​ര​ള​ത്തി​ല്‍ യു​ഡി​എ​ഫ് ത​ല​ത്തി​ല്‍ ഒ​റ്റ​യ്ക്ക് സ​മ​രം ന​ട​ത്തു​മെ​ന്നും സ​ണ്ണി ജോ​സ​ഫ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

കാ​യി​ക​മേ​ള​യ്ക്കി​ടെ​യു​ണ്ടാ​യ അ​പ​ക​ടം; അ​ഞ്ചാം ദി​വ​സം അ​പ​ക​ട​സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് ഒ.​ജെ. ജ​നീ​ഷ്

തൃ​ശൂ​ർ: സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യ്ക്കി​ടെ റൂ​ഫിം​ഗ് ത​ക​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് കാ​യി​ക മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ്. അ​പ​ക​ടം ന​ട​ന്ന് അ​ഞ്ചാം ദി​വ​സ​മാ​ണ് മ​ന്ത്രി അ​പ​ക​ട​സ്ഥ​ലം സ​ന്ദ​ര്‍​ശി​ക്കു​ന്ന​ത്. വീ​ഴ്ച​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​ന്ന് ഒ.​ജെ. ജ​നീ​ഷ് ആ​വ​ർ​ത്തി​ച്ചു.

അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളും കാ​യി​ക അ​ധ്യാ​പ​ക​രും ചേ​ർ​ന്നാ​ണ് സം​ഘാ​ട​നം ന​ട​ത്തി​യ​ത്. ജ​ന​പ്ര​തി​നി​ധി​ക​ളെ അ​റി​യി​ച്ചി​ല്ലെ​ന്നും ഒ.​ജെ. ജ​നീ​ഷ് ആ​രോ​പി​ച്ചു. വീ​ഴ്ച വ​രു​ത്തി​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

 

Kerala

വേ​ണാ​ട് എ​ക്സ്പ്ര​സി​ലെ യാ​ത്രാ​ദു​രി​ത​ത്തി​ന് പ​രി​ഹാ​രം; പു​തി​യ ട്രെ​യി​നി​ന് അം​ഗീ​കാ​രം ല​ഭി​ച്ച​താ​യി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി

തി​രു​വ​ന​ന്ത​പു​രം: വൈ​കു​ന്നേ​ര​ങ്ങ​ളി​ലെ വേ​ണാ​ട് എ​ക്സ്പ്ര​സി​ലെ രൂ​ക്ഷ​മാ​യ യാ​ത്രാ​തി​ര​ക്കി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി എ​റ​ണാ​കു​ളം–​കോ​ട്ട​യം–​ചെ​ങ്ങ​ന്നൂ​ർ വ​ഴി കൊ​ല്ല​ത്തേ​ക്ക് പു​തി​യ ട്രെ​യി​ൻ സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​തി​ന് റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ൽ നി​ന്ന് അം​ഗീ​കാ​രം ല​ഭി​ച്ച​താ​യി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം.​പി.

റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വി​നെ സ​ന്ദ​ർ​ശി​ച്ച് യാ​ത്ര​ക്കാ​രു​ടെ ദു​രി​ത​ങ്ങ​ൾ വീ​ഡി​യോ​യും ചി​ത്ര​ങ്ങ​ളും അ​ട​ക്കം കാ​ണി​ച്ച് ബോ​ധ്യ​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് റെ​യി​ൽ​വേ​യു​ടെ ഭാ​ഗ​ത്തു​നി​ന്നും ന​ട​പ​ടി​യു​ണ്ടാ​യ​ത്.

മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നി​ന്ന് ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം റെ​യി​ൽ​വേ ബോ​ർ​ഡി​ന് കൈ​മാ​റു​ക​യും, തു​ട​ർ​ന്ന് റെ​യി​ൽ​വേ ബോ​ർ​ഡ് സ​തേ​ൺ റെ​യി​ൽ​വേ​യി​ലെ ചീ​ഫ് പാ​സ​ഞ്ച​ർ ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ മാ​നേ​ജ​ർ​ക്ക് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ​ക്കാ​യി നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും എം.​പി. പ​റ​ഞ്ഞു.

സ്ത്രീ​ക​ളും കു​ട്ടി​ക​ളും മു​തി​ർ​ന്ന പൗ​ര​ന്മാ​രും ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ​ക്ക് ഇ​രി​ക്കാ​നോ നി​ൽ​ക്കാ​നോ പോ​ലും മ​തി​യാ​യ ഇ​ട​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം യാ​ത്ര ചെ​യ്യേ​ണ്ടി​വ​രു​ന്ന​താ​യി എം.​പി. ചൂ​ണ്ടി​ക്കാ​ട്ടി. ഓ​ഫി​സ് സ​മ​യം ക​ഴി​ഞ്ഞ് എ​റ​ണാ​കു​ള​ത്തു​നി​ന്ന് കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, ചെ​ങ്ങ​ന്നൂ​ർ, മാ​വേ​ലി​ക്ക​ര, കാ​യം​കു​ളം, കൊ​ല്ലം, മേ​ഖ​ല​ക​ളി​ലേ​ക്ക് മ​ട​ങ്ങു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് സ്ഥി​രം യാ​ത്ര​ക്കാ​രെ​യാ​ണ് ദു​രി​തം നേ​രി​ട്ട് ബാ​ധി​ക്കു​ന്ന​ത്.

ഇ​തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​ര​മാ​യി വേ​ണാ​ട് എ​ക്സ്പ്ര​സ് എ​റ​ണാ​കു​ള​ത്തു​നി​ന്ന് പു​റ​പ്പെ​ടു​ന്ന​തി​ന് മു​മ്പാ​യി ഒ​രു പു​തി​യ സ​ർ​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു എം.​പി.​യു​ടെ പ്ര​ധാ​ന ആ​വ​ശ്യം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വൈ​കി​ട്ട് ഏ​ക​ദേ​ശം നാ​ലോ​ടെ എ​റ​ണാ​കു​ളം ജം​ഗ്ഷ​നി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന ത​ര​ത്തി​ൽ, വേ​ണാ​ട് എ​ക്സ്പ്ര​സി​ന് മു​മ്പാ​യി ഒ​രു പു​തി​യ പാ​സ​ഞ്ച​ർ ട്രെ​യി​ൻ സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്.

 

Kerala

വി.​ഡി. സ​തീ​ശ​ൻ ഒ​രു സ്പോ​ൺ​സേ​ർ​ഡ് മു​ഖ്യ​മ​ന്ത്രി: ബി.​ബി. ഗോ​പ​കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വ് ബി.​ബി. ഗോ​പ​കു​മാ​ർ. സം​സ്ഥാ​ന​ത്ത് പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​ട്ടും സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് യാ​തൊ​രു​വി​ധ ഇ​ട​പെ​ട​ലു​ക​ളും ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​ല​വി​ലു​ള്ള​ത് സ്പോ​ൺ​സ​ർ​മാ​ർ​ക്ക് വേ​ണ്ടി മാ​ത്രം പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​രാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ഒ​രു സ്പോ​ൺ​സേ​ർ​ഡ് മു​ഖ്യ​മ​ന്ത്രി​യാ​ണെ​ന്നും ഗോ​പ​കു​മാ​ർ ആ​രോ​പി​ച്ചു. സ​തീ​ശ​ൻ ലീ​ഗി​ന്‍റെ പി​ന്തു​ണ​കൊ​ണ്ട് മാ​ത്ര​മാ​ണ് മു​ഖ്യ​മ​ന്ത്രി​യാ​യ​തെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

ലീ​ഗാ​ണ് അ​ദ്ദേ​ഹ​ത്തെ സ്പോ​ൺ​സ​ർ ചെ​യ്ത​തെ​ന്നും ബി​ജെ​പി നേ​താ​വ് ആ​രോ​പി​ച്ചു. ലീ​ഗി​ന് വേ​ണ്ടി എ​ല്ലാ കാ​ര്യ​ങ്ങ​ളും ചെ​യ്തു കൊ​ടു​ക്കു​ന്ന സ​ർ​ക്കാ​രാ​ണി​ത്. എ​ന്നാ​ൽ പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ റോ​ൾ ഏ​റ്റെ​ടു​ക്കാ​ൻ പി​ണ​റാ​യി വി​ജ​യ​ന് ക​ഴി​യു​ന്നി​ല്ലെ​ന്നും ബി.​ബി. ഗോ​പ​കു​മാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കു​റ്റ​ക്കാ​ര​നാ​യ പ്ര​തി​പ​ക്ഷ നേ​താ​വി​നെ മു​ഖ്യ​മ​ന്ത്രി​ക്ക് സ​മ്മ​ർ​ദ​ത്തി​ലാ​ക്കാ​ൻ സാ​ധി​ക്കു​ന്നു​ണ്ട്. അ​മി​ത് ഷാ​യെ ആ​ക്ര​മി​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​ത് മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് ആ​ണ്. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്കെ​തി​രെ മ​ന്ത്രി പോ​സ്റ്റ് ഇ​ടു​ന്ന​തി​ന്‍റെ അ​പ​ക​ടം മു​ഖ്യ​മ​ന്ത്രി മ​ന​സി​ലാ​ക്കി. മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ൽ കൊ​ണ്ടാ​ണ് ജ​നീ​ഷ് ആ ​പോ​സ്റ്റ് പി​ൻ​വ​ലി​ച്ച​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ഹൈ​ക്ക​മാ​ൻ​ഡ് ചോ​ദി​ച്ചാ​ൽ സ​ത്യ​സ​ന്ധ​മാ​യി മ​റു​പ​ടി ന​ൽ​കും; പ​ര​സ്യ പ്ര​സ്താ​വ​ന വി​ല​ക്കി സ​ണ്ണി ജോ​സ​ഫ്

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ ഏ​ക​പ​ക്ഷീ​യ​മാ​യി തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്നു​വെ​ന്ന നി​ല​പാ​ട് ത​നി​ക്കി​ല്ലെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ്. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ പ​ര​സ്യ​പ്ര​സ്താ​വ​ന​ക​ളെ പാ​ർ​ട്ടി നേ​തൃ​ത്വം ത​ന്നെ കൃ​ത്യ​മാ​യി ത​ള്ളി​യി​ട്ടു​ണ്ട്. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ പ​ര​സ്യ പ്ര​തി​ക​ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ അ​ച്ച​ട​ക്ക​വും മാ​ന്യ​ത​യും പു​ല​ർ​ത്ത​ണം. പ​ര​സ്യ പ്ര​സ്താ​വ​ന​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കേ​ര​ള​ത്തി​ലെ ഭ​ര​ണ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ൽ ഹൈ​ക്ക​മാ​ൻ​ഡ് നേ​താ​ക്ക​ൾ അ​ഭി​പ്രാ​യം ചോ​ദി​ച്ചാ​ൽ സ​ത്യ​സ​ന്ധ​മാ​യ നി​ല​പാ​ട് അ​റി​യി​ക്കു​മെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു. ആ​ർ​ക്കെ​തി​രെ​യും സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത് ശ​രി​യ​ല്ല.

ഡ​ൽ​ഹി​യി​ൽ എ​ത്തു​മ്പോ​ൾ എ​ല്ലാ നേ​താ​ക്ക​ളെ​യും കാ​ണു​മെ​ന്നും താ​ൻ ആ​ർ​ക്കെ​തി​രെ​യും പ​രാ​തി പ​റ​യാ​നി​ല്ലെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു. അ​തേ​സ​മ​യം എ​ഐ​സി​സി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള പ​രാ​തി​യാ​യ​തി​നാ​ൽ അ​ടൂ​ർ പ്ര​കാ​ശു​മാ​യി ഇ​ക്കാ​ര്യ​ത്തി​ൽ ച​ർ​ച്ച ന​ട​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നും സ​ണ്ണി ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി.

Kerala

മ​രു​ന്ന് പ്ര​തി​സ​ന്ധി വാ​ർ​ത്ത​ക​ൾ​ക്ക് പി​ന്നി​ൽ വി​ദേ​ശ ക​മ്പ​നി​ക​ൾ: കെ. ​മു​ര​ളീ​ധ​ര​ൻ

കൊ​ച്ചി: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ മ​രു​ന്ന് പ്ര​തി​സ​ന്ധി വാ​ർ​ത്ത​ക​ൾ​ക്ക് പി​ന്നി​ൽ വി​ദേ​ശ ക​മ്പ​നി​ക​ളെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളെ മോ​ശ​മാ​ക്കി കാ​ണി​ക്കു​ന്ന​ത് വി​ദേ​ശ ക​മ്പ​നി​ക​ളു​ടെ കു​ത​ന്ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​റ​യു​ന്ന​ത്ര പ്ര​തി​സ​ന്ധി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ല്ല. ചി​ല മ​രു​ന്നു​ക​ളു​ടെ കു​റ​വ് പ​രി​ഹ​രി​ക്കു​ന്നു​ണ്ട്.സ്വ​കാ​ര്യ ആ​രോ​ഗ്യ​മേ​ഖ​ല​യ​യി​ൽ നി​യ​ന്ത്ര​ണം ആ​വ​ശ്യ​മാ​ണ്. ക​ടു​ത്ത മ​രു​ന്ന് ക്ഷാ​മ​മി​ല്ല. അ​ത്ത​രം വാ​ർ​ത്ത​ക​ൾ ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ചി​ല മ​രു​ന്നു​ക​ളു​ടെ കു​റ​വാ​ണ് നി​ല​വി​ലു​ള്ള​ത്. പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധം കാ​ര​ണം ചി​ല ക​മ്പ​നി​ക​ൾ പി​ന്മാ​റി​യ​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം. കു​റ​വു​ള്ള മ​രു​ന്നു​ക​ൾ റെ​ഡി പ​ർ​ച്ചേ​സ് ആ​യി വാ​ങ്ങു​ന്നു​ണ്ട്. മ​രു​ന്ന് സ്റ്റോ​ക്ക് എ​ത്തു​മെ​ന്നും കെ. ​മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി.

Kerala

വി.​ഡി. സ​തീ​ശ​നും ഡ​ൽ​ഹി​യി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ​തി​രേ യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ തു​റ​ന്നുപ​റ​ച്ചി​ലി​നെ തു​ട​ർ​ന്നു​ണ്ടാ​യ പോ​ര് ഒ​ടു​ങ്ങാ​തെ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ഘ​ട​കം.

ഇ​നി സം​സ്ഥാ​ന ത​ല​ത്തി​ൽ സ​മ​വാ​യ​ത്തി​നി​ല്ലെ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ലാ​ണ് ഇ​രു വി​ഭാ​ഗ​ങ്ങ​ളും. ഹൈ​ക്ക​മാ​ൻ​ഡി​നു പ​രാ​തി ന​ൽ​കു​മെ​ന്ന അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തി​നു​പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നും അ​ടു​ത്ത ദി​വ​സം ഡ​ൽ​ഹി​ക്കു പോ​കു​ന്നു​ണ്ട്. ഹൈ​ക്ക​മാ​ൻ​ഡ് ന​ട​ത്തു​ന്ന ച​ർ​ച്ച​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള നി​ർ​ദേ​ശ​ങ്ങ​ളി​ൽ മാ​ത്രം സ​മ​വാ​യം മ​തി​യെ​ന്നാ​ണ് ഇ​രു വി​ഭാ​ഗ​ങ്ങ​ളു​ടെ​യും നി​ല​പാ​ട്.

ച​ർ​ച്ച​യി​ല്ലാ​തെ​യു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രേ നേ​ര​ത്തേത​ന്നെ ഇ​ട​പെ​ടീ​ൽ വേ​ണ്ടി​യി​രു​ന്നെ​ന്ന നി​ല​പാ​ടാ​ണ് വി.​ഡി. സ​തീ​ശ​ൻ വി​രു​ദ്ധ പ​ക്ഷ​ത്തി​നു​ള്ള​ത്. നേ​ര​ത്തേ​ത​ന്നെ പ​ര​സ്യ വി​മ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നെ​ങ്കി​ൽ കാ​ര്യ​ങ്ങ​ൾ ഇ​ത്ര​ത്തോ​ളം കൈ​വി​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കു​മാ​യി​രു​ന്നി​ല്ലെ​ന്നും അ​വ​ർ വി​ല​യി​രു​ത്തു​ന്നു.

കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പാ​ദാ​സ് മു​ൻ​ഷി​യെ അ​റി​യി​ക്കാ​തെ കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം വി​ളി​ച്ച​പ്പോ​ൾ​ത​ന്നെ ഇ​തി​നെ​തി​രേ പ്ര​തി​ക​ര​ണം വേ​ണ്ടി​യി​രു​ന്നു. പ്ര​ശ്ന​ങ്ങ​ൾ വ​ഷ​ളാ​ക്കേ​ണ്ടെ​ന്നു ക​രു​തി അ​ന്നു മി​ണ്ടാ​തി​രു​ന്ന​പ്പോ​ൾ, പ്ര​ശ്ന​ങ്ങ​ൾ അ​തീ​വ സ​ങ്കീ​ർ​ണാ​വ​സ്ഥ​യി​ലേ​ക്കു വ​ള​ർ​ന്നു.

എ​ന്നാ​ൽ, മു​ഖ്യ​മ​ന്ത്രി​യെ ല​ക്ഷ്യ​മി​ട്ട് ഉ​ന്ന​ത​ത​ല അ​ട്ടി​മ​റി നീ​ക്ക​ങ്ങ​ളാ​ണ് എ​തി​ർ വി​ഭാ​ഗം ന​ട​ത്തി​യ​തെ​ന്നാ​ണ് വി.​ഡി. ക്യാ​ന്പി​ന്‍റെ ആ​രോ​പ​ണം. ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മി​ഷ​ൻ അ​ധ്യ​ക്ഷ​ന​ട​ക്കം എ​ല്ലാ കാ​ര്യ​ങ്ങ​ളും യു​ഡി​എ​ഫ് ഉ​ഭ​യ​ക​ക​ക്ഷി ച​ർ​ച്ച​ക​ൾ ന​ട​ത്തി​യാ​ണ് തീ​രു​മാ​നി​ച്ച​ത്.

വി.​ഡി. സ​തീ​ശ​നെ പി​ന്തു​ണ​ച്ചു പ്ര​മു​ഖ ഘ​ട​ക​ക​ക്ഷി​യാ​യ മു​സ്‌​ലിം ലീ​ഗും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ച​ർ​ച്ച​ക​ളി​ലൂ​ടെ​യാ​ണ് ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മി​ഷ​ൻ അ​ട​ക്ക​മു​ള്ള പ​ദ​വി​ക​ളി​ൽ തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നാ​ണ് ലീ​ഗി​ന്‍റെ​യും നി​ല​പാ​ട്. വ​രു​ന്ന ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ഡ​ൽ​ഹി​ക്കു പോ​കു​ന്നു​ണ്ട്. ഏ​ഴി​നു ന​ട​ക്കു​ന്ന ജി​എ​സ്ടി കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ, ഇ​പ്പോ​ഴ​ത്തെ രാ​ഷ്‌​ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഡ​ൽ​ഹി യാ​ത്ര ഏ​റെ നി​ർ​ണാ​യ​ക​മാ​ണ്. കെ​പി​സി​സി​ക്ക് പു​തി​യ അ​ധ്യ​ക്ഷ​ൻ വേ​ണ​മെ​ന്ന ആ​വ​ശ്യ​വും മു​ഖ്യ​മ​ന്ത്രി​യും കേ​ര​ള​ത്തി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ളും നേ​ര​ത്തേ​ത​ന്നെ ഹൈ​ക്ക​മാ​ൻ​ഡി​നു മു​ന്നി​ൽ വ​ച്ചി​രു​ന്നു.

സ​ർ​ക്കാ​ർ-​പാ​ർ​ട്ടി ഏ​കോ​പ​ന​ത്തി​ന് നാ​ലോ അ​ഞ്ചോ മു​തി​ർ​ന്ന നേ​താ​ക്ക​ൾ അ​ട​ങ്ങി​യ സ​മി​തി വേ​ണ​മെ​ന്ന ആ​വ​ശ്യം നേ​ര​ത്തേ കെ​പി​സി​സി രാ​ഷ്‌​ട്രീ​യ​കാ​ര്യ സ​മി​തി​യും ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​തെ​ല്ലാം ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ കോ​ർ​ട്ടി​ൽ പൊ​ടി​പി​ടി​ച്ചു കി​ട​ക്കു​ക​യാ​ണ്. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ തീ​രു​മാ​ന​മു​ണ്ടാ​കു​ന്ന​തി​ന് അ​നു​സ​രി​ച്ചു മാ​ത്ര​മേ ഇ​നി കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സി​ൽ സ​മ​വാ​യ നീ​ക്കം ന​ട​ക്കു​ക​യു​ള്ളു​വെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

Kerala

ശ്രീ​ലേ​ഖ രാ​ജി​വെ​ച്ചോ എ​ന്ന് ബി​ജെ​പി വ്യ​ക്ത​മാ​ക്ക​ണം: കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ൻ

തി​രു​വ​ന​ന്ത​പു​രം: കൗ​ൺ​സി​ല​ർ ആ​ർ. ശ്രീ​ലേ​ഖ​യു​ടെ രാ​ജി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണം ആ​റു​മാ​സ​മാ​യി ത​ക​ർ​ന്ന നി​ല​യി​ലാ​ണെ​ന്നും മേ​യ​ർ വി.​വി. രാ​ജേ​ഷ് പ​രാ​ജ​യ​മാ​ണെ​ന്നും കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ൻ ആ​രോ​പി​ച്ചു.

കോ​ർ​പ​റേ​ഷ​ൻ ഭ​രി​ക്കാ​ൻ ബി​ജെ​പി​ക്ക് ക​ഴി​യു​ന്നി​ല്ലെ​ന്നും ആ​ഭ്യ​ന്ത​ര ത​ർ​ക്ക​ങ്ങ​ളാ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്നും ശ​ബ​രീ​നാ​ഥ​ൻ പ​റ​ഞ്ഞു. മേ​യ​ർ കെ​യ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് പി​ന്നി​ൽ അ​ഴി​മ​തി​യു​ണ്ടെ​ന്ന ആ​രോ​പ​ണ​വും അ​ദ്ദേ​ഹം ഉ​ന്ന​യി​ച്ചു. ശ്രീ​ലേ​ഖ​യു​ടെ നി​ല​പാ​ടാ​ണ് ഇ​നി വ്യ​ക്ത​മാ​കേ​ണ്ട​തെ​ന്നും കൗ​ൺ​സി​ല​ർ സ്ഥാ​ന​ത്ത് അ​വ​ർ​ക്ക് അ​സൗ​ക​ര്യ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് വ്യ​ക്ത​മാ​കു​ന്ന​തെ​ന്നും ശ​ബ​രീ​നാ​ഥ​ൻ പ​റ​ഞ്ഞു.

ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നെ​തി​രെ​യും ശ​ബ​രീ​നാ​ഥ​ൻ പ​രി​ഹാ​സ​മു​ന്ന​യി​ച്ചു. ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ സ്ഥാ​നം രാ​ജി​വ​ച്ച​താ​യി ആ​ർ. ശ്രീ​ലേ​ഖ വാ​ർ​ഡ് ഗ്രൂ​പ്പി​ൽ പോ​സ്റ്റ് പ​ങ്കു​വെ​ച്ചി​രു​ന്നു. എ​ന്നാ​ൽ ഔ​ദ്യോ​ഗി​ക​മാ​യി രാ​ജി​ക്ക​ത്ത് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് കൈ​മാ​റി​യി​ട്ടി​ല്ല. സ്ഥാ​ന​ത്ത് തു​ട​രു​ന്ന​തി​ൽ അ​സൗ​ക​ര്യ​മു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഒ​ക്ടോ​ബ​ർ 30ന് ​മേ​യ​ർ വി.​വി. രാ​ജേ​ഷി​ന് ക​ത്ത് ന​ൽ​കി​യി​രു​ന്നു.

ച​ട്ട​പ്ര​കാ​രം കൗ​ൺ​സി​ല​ർ രാ​ജി​ക്ക​ത്ത് ന​ൽ​കേ​ണ്ട​ത് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്കാ​ണ്. ശ്രീ​ലേ​ഖ​യു​ടെ രാ​ജി​ക്ക​ത്ത് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​തി​നാ​ൽ നി​ല​വി​ൽ ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക്ര​മം പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല.2024​ൽ ബി​ജെ​പി​യി​ൽ ചേ​ർ​ന്ന ആ​ർ. ശ്രീ​ലേ​ഖ പാ​ർ​ട്ടി​യു​മാ​യി വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ അ​ഭി​പ്രാ​യ​വ്യ​ത്യാ​സം പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.

ശാ​സ്ത​മം​ഗ​ലം വാ​ർ​ഡ് കൗ​ൺ​സി​ല​ർ സ്ഥാ​നം ശ്രീ​ലേ​ഖ ഒ​ഴി​യു​ക​യാ​ണെ​ങ്കി​ൽ തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണ​ത്തി​ലെ ബി​ജെ​പി​യു​ടെ അം​ഗ​ബ​ല​ത്തെ അ​ത് ബാ​ധി​ക്കും. ഇ​തി​നി​ടെ ശ്രീ​ലേ​ഖ​യെ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് ബി​ജെ​പി നേ​തൃ​ത്വം. രാ​ജി​ക്ക​ത്ത് സെ​ക്ര​ട്ട​റി​ക്ക് കൈ​മാ​റു​ന്ന​തി​ന് മു​മ്പ് പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​ണ് ശ്ര​മം.

Kerala

ചി​റ​യി​ന്‍​കീ​ഴി​ലെ കൈ​യാ​ങ്ക​ളി; പ​രാ​തി പി​ന്‍​വ​ലി​ക്കാ​തെ ര​മ്യ ഹ​രി​ദാ​സ്

തി​രു​വ​ന​ന്ത​പു​രം: ചി​റ​യി​ൻ​കീ​ഴി​ലെ കൈ​യാ​ങ്ക​ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ൺ​ഗ്ര​സി​ലെ ത​ർ​ക്കം തു​ട​രു​ന്നു. ര​മ്യ ഹ​രി​ദാ​സ് എം​എ​ൽ​എ ന​ൽ​കി​യ പ​രാ​തി പി​ൻ​വ​ലി​ക്കാ​ത്ത​തി​ൽ എ​തി​ർ​വി​ഭാ​ഗം ക​ടു​ത്ത അ​തൃ​പ്തി​യി​ലാ​ണ്. ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ന​ൽ​കി​യ പ​രാ​തി​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന പാ​ർ​ട്ടി നി​ർ​ദേ​ശം ര​മ്യ ഹ​രി​ദാ​സ് പാ​ലി​ച്ചി​ല്ലെ​ന്നാ​ണ് എ​തി​ർ​വി​ഭാ​ഗ​ത്തി​ന്‍റെ ആ​രോ​പ​ണം.

വി​ഷ​യം കെ​പി​സി​സി നി​യോ​ഗി​ച്ച അ​ന്വേ​ഷ​ണ സ​മി​തി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താ​നാ​ണ് എ​തി​ർ​വി​ഭാ​ഗ​ത്തി​ന്‍റെ നീ​ക്കം. കൈ​യാ​ങ്ക​ളി​ക്കു പി​ന്നാ​ലെ ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ന​ൽ​കി​യ പ​രാ​തി​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു പാ​ർ​ട്ടി നേ​തൃ​ത്വം നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ത​ന്നെ ആ​ക്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ ര​മ്യ ഹ​രി​ദാ​സ് നി​ല​പാ​ട് മാ​റ്റി​യി​ല്ലെ​ന്നാ​ണ് എ​തി​ർ​വി​ഭാ​ഗം ആ​രോ​പി​ക്കു​ന്ന​ത്.

എം​എ​ൽ​എ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രു​മ​ട​ക്കം 14 പേ​ർ​ക്കെ​തി​രെ​യാ​ണ് പൊ​ലി​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് കേ​സെ​ടു​ത്ത​ത്. കൈ​യാ​ങ്ക​ളി​ക്കു പി​ന്നാ​ലെ കോ​ൺ​ഗ്ര​സി​നു​ള്ളി​ലെ ത​ർ​ക്കം കൂ​ടു​ത​ൽ രൂ​ക്ഷ​മാ​യി​രു​ന്നു. പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ ത​ന്നെ ര​മ്യ ഹ​രി​ദാ​സി​നെ​തി​രെ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Kerala

കോ​​​ണ്‍​ഗ്ര​​​സി​​​നു​​​ള്ളി​​​ലെ ചേ​​​രി​​​പ്പോ​​​ര് കൂ​​​ടു​​​ത​​​ൽ ശ​​​ക്ത​​​മാ​​​യി; ത​ർ​ക്കം ഹൈ​ക്ക​മാ​ൻ​ഡി​ലേ​ക്ക്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ അ​​​ടൂ​​​ർ പ്ര​​​കാ​​​ശ് മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​നെ​​​തി​​​രേ തു​​​റ​​​ന്നുവി​​​ട്ട പ​​​ര​​​സ്യ വി​​​വാ​​​ദ​​​ത്തി​​​ൽ ഇ​​​രു വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി നേ​​​താ​​​ക്ക​​​ൾ അ​​​ണി​​​നി​​​ര​​​ന്ന​​​തോ​​​ടെ കോ​​​ണ്‍​ഗ്ര​​​സി​​​നു​​​ള്ളി​​​ലെ ചേ​​​രി​​​പ്പോ​​​ര് കൂ​​​ടു​​​ത​​​ൽ ശ​​​ക്ത​​​മാ​​​യി. മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ അ​​​നു​​​കൂ​​​ലി​​​ച്ചും അ​​​ടൂ​​​ർ പ്ര​​​കാ​​​ശി​​​ന്‍റെ നി​​​ല​​​പാ​​​ടു​​​ക​​​ളെ ത​​​ള്ളാ​​​തെ​​​യും കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ൻ അ​​​ട​​​ക്ക​​​മു​​​ള്ള നേ​​​താ​​​ക്ക​​​ൾ ഇ​​​രു​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി അ​​​ണിനി​​​ര​​​ന്ന​​​തോ​​​ടെ ഇ​​​രുവി​​​ഭാ​​​ഗ​​​വും വി​​​ട്ടു വീ​​​ഴ്ച​​​യ്ക്കി​​​ല്ലെ​​​ന്നു വ്യ​​​ക്ത​​​മാ​​​യി.

കൂ​​​ടി​​​യാ​​​ലോ​​​ച​​​ക​​​ളി​​​ല്ലാ​​​തെ സ​​​ർ​​​ക്കാ​​​ർ ന​​​യ​​​ങ്ങ​​​ളി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ന്നു​​​വെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ പ​​​രാ​​​തി​​​യു​​​മാ​​​യി അ​​​ടൂ​​​ർ പ്ര​​​കാ​​​ശ് കോ​​​ണ്‍​ഗ്ര​​​സ് ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​നെ സ​​​മീ​​​പി​​​ക്കും. തി​​​ങ്ക​​​ളാ​​​ഴ്ച ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് പ്ര​​​തി​​​നി​​​ധി​​​ക​​​ളെ കാ​​​ണാ​​​നാ​​​ണ് അ​​​ടൂ​​​ർ പ്ര​​​കാ​​​ശി​​​ന്‍റെ ശ്ര​​​മം.

യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​റാ​​​യി ത​​​ന്നെ നി​​​യോ​​​ഗി​​​ച്ച​​​ത് ഹൈ​​​ക്ക​​​മാ​​​ൻ​​​ഡാ​​​ണെ​​​ന്നും പ​​​രാ​​​തി അ​​​വി​​​ടെ പ​​​റ​​​യു​​​മെന്നുമാ​​​ണ് അ​​​ടൂ​​​ർ പ്ര​​​കാ​​​ശി​​​ന്‍റെ നി​​​ല​​​പാ​​​ട്. ഇ​​​ന്ന​​​ലെ വീ​​​ണ്ടും മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ ക​​​ണ്ട അ​​​ടൂ​​​ർ പ്ര​​​കാ​​​ശ് മു​​​ൻ നി​​​ല​​​പാ​​​ടു​​​ക​​​ളി​​​ൽ ഉ​​​റ​​​ച്ചുനി​​​ന്നു. ഒ​​​രു ത​​​ര​​​ത്തി​​​ലു​​​ള്ള സ​​​മ​​​വാ​​​യ​​​ത്തി​​​നും താ​​​നി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് അ​​​ദ്ദേ​​​ഹം സ്വീ​​​ക​​​രി​​​ച്ച​​​ത്.

എ​​​ന്നാ​​​ൽ, യു​​​ഡി​​​എ​​​ഫി​​​ൽ ഉ​​​ഭ​​​യ​​​ക​​​ക​​​ക്ഷി ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യാ​​​ണ് ഭ​​​ര​​​ണ​​​പ​​​രി​​​ഷ്കാ​​​ര ക​​​മ്മി​​​ഷ​​​ൻ അ​​​ധ്യ​​​ക്ഷ​​​ൻ അ​​​ട​​​ക്ക​​​മു​​​ള്ള കാ​​​ബി​​​ന​​​റ്റ് പ​​​ദ​​​വി​​​ക​​​ളി​​​ൽ നി​​​യ​​​മ​​​നം ന​​​ട​​​ത്തി​​​യ​​​തെ​​​ന്നും മു​​​സ്‌​​​ലിം​​​ലീ​​​ഗ് നേ​​​തൃ​​​ത്വ​​​വും പ​​​റ​​​ഞ്ഞു. ഭ​​​ര​​​ണ​​​ത്തെ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കും വി​​​ധം സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ആ​​​ദ്യ​​​നാ​​​ളു​​​ക​​​ളി​​​ൽ ത​​​ന്നെ ക​​​ടു​​​ത്ത വി​​​മ​​​ർ​​​ശ​​​ന​​​മു​​​യ​​​ർ​​​ത്തി സ​​​ർ​​​ക്കാ​​​രി​​​നെ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കി​​​യ യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​റു​​​ടെ നി​​​ല​​​പാ​​​ടി​​​ൽ ലീ​​​ഗ് നേ​​​തൃ​​​ത്വ​​​ത്തി​​​നും അ​​​തൃ​​​പ്തി​​​യു​​​ണ്ട്.

ലീ​​​ഗി​​​ന്‍റെ ആ​​​റാം കാ​​​ബി​​​ന​​​റ്റ് പ​​​ദ​​​വി​​​യെ​​​ന്ന ബി​​​ജെ​​​പി​​​യു​​​ടെ ആ​​​രോ​​​പ​​​ണം കോ​​​ണ്‍​ഗ്ര​​​സി​​​ലെ ഒ​​​രു വി​​​ഭാ​​​ഗം ത​​​ന്നെ സ​​​മൂ​​​ഹ​​​ത്തി​​​ൽ ച​​​ർ​​​ച്ച​​​യാ​​​ക്കു​​​ന്ന​​​തി​​​ലും എ​​​തി​​​ർ​​​പ്പു​​​ണ്ട്. കോ​​​ണ്‍​ഗ്ര​​​സ് ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ൽ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ലീ​​​ഗ് നി​​​ല​​​പാ​​​ട് അ​​​റി​​​യി​​​ക്കും. എ​​​ന്നാ​​​ൽ, അ​​​ടൂ​​​ർ പ്ര​​​കാ​​​ശി​​​ന്‍റെ വി​​​മ​​​ർ​​​ശ​​​ന​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ഭി​​​പ്രാ​​​യം പ​​​റ​​​ഞ്ഞി​​​ട്ടി​​​ല്ല.

യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​റു​​​ടെ പ​​​ര​​​സ്യ വി​​​മ​​​ർ​​​ശ​​​ന​​​ത്തി​​​ലെ പ​​​രാ​​​തി​​​യെ ത​​​ള്ളാ​​​തെ​​​യാ​​​യി​​​രു​​​ന്നു കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റും മ​​​ന്ത്രി​​​യു​​​മാ​​​യ സ​​​ണ്ണി ജോ​​​സ​​​ഫി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം. പ​​​രാ​​​തി ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​നെ അ​​​റി​​​യി​​​ക്കു​​​മെ​​​ന്നാ​​​ണ് അ​​​ടൂ​​​ർ പ്ര​​​കാ​​​ശ് പ​​​റ​​​ഞ്ഞ​​​തെ​​​ന്നും പ​​​രാ​​​തി​​​യു​​​ണ്ടെ​​​ങ്കി​​​ൽ ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​നെ സ​​​മീ​​​പി​​​ക്കാ​​​മെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു സ​​​ണ്ണി ജോ​​​സ​​​ഫി​​​ന്‍റെ അ​​​ഭി​​​പ്രാ​​​യം. പ​​​ര​​​സ്പ​​​ര​​​മു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ളി​​​ലൂ​​​ടെ ഏ​​​ക​​​ശി​​​ല പോ​​​ലു​​​ള്ള തീ​​​രു​​​മാ​​​നം വേ​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു സ്പീ​​​ക്ക​​​ർ തി​​​രു​​​വ​​​ഞ്ചൂ​​​ർ രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍റെ അ​​​ഭി​​​പ്രാ​​​യം. ച​​​ർ​​​ച്ച​​​ക​​​ളി​​​ലൂ​​​ടെ മാ​​​ത്രം തീ​​​രു​​​മാ​​​നം വ​​​ര​​​ണ​​​മെ​​​ന്ന അ​​​ഭി​​​പ്രാ​​​യ​​​മാ​​​ണ് സ്പീ​​​ക്ക​​​ർ പ​​​റ​​​ഞ്ഞ​​​ത്.

മൂ​​​ന്നു മാ​​​സം പ്രാ​​​യ​​​മു​​​ള്ള കു​​​ഞ്ഞി​​​നെ വ​​​ള​​​രാ​​​ൻ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ ന്യാ​​​യീ​​​ക​​​രി​​​ച്ചു ഡെ​​​പ്യൂ​​​ട്ടി സ്പീ​​​ക്ക​​​ർ ഷാ​​​നി​​​മോ​​​ൾ ഉ​​​സ്മാ​​​നും അ​​​ഭി​​​പ്രാ​​​യം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​റു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തെ വി​​​മ​​​ർ​​​ശി​​​ച്ച് രാ​​​ജ്മോ​​​ഹ​​​ൻ ഉ​​​ണ്ണി​​​ത്താ​​​ൻ എം​​​പി​​​യും രം​​​ഗ​​​ത്ത് എ​​​ത്തി. സ​​​ർ​​​ക്കാ​​​രി​​​നു പ്ര​​​തി​​​രോ​​​ധം സൃ​​​ഷ്ടി​​​ക്കേ​​​ണ്ട സ​​​മ​​​യ​​​ത്ത് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​റു​​​ടെ നി​​​ല​​​പാ​​​ട് പ​​​ദ​​​വി​​​ക്കു നി​​​ര​​​ക്കാ​​​ത്ത​​​ത് ആ​​​ണെ​​​ന്നാ​​​യി​​​രു​​​ന്നു രാ​​​ജ്മോ​​​ഹ​​​ൻ ഉ​​​ണ്ണി​​​ത്താ​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം.

പ​​​ര​​​സ്യ വി​​​മ​​​ർ​​​ശ​​​ന​​​ത്തെ എ​​​തി​​​ർ​​​ത്തെ​​​ങ്കി​​​ലും ച​​​ർ​​​ച്ച​​​ക​​​ൾ വേ​​​ണ​​​മെ​​​ന്ന അ​​​ഭി​​​പ്രാ​​​യ​​​ത്തെ അ​​​നു​​​കൂ​​​ലി​​​ച്ച് കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ലെ പ്ര​​​ധാ​​​നി​​​യാ​​​യ മ​​​ന്ത്രി എ.​​​പി. അ​​​നി​​​ൽ​​​കു​​​മാ​​​റും ക​​​ക്ഷിചേ​​​ർ​​​ന്നു. എ​​​ല്ലാ വി​​​മ​​​ർ​​​ശ​​​ന​​​ത്തി​​​ലും കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ലി​​​ന്‍റെ പേ​​​ര് ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ലെ അ​​​സ​​​ഹി​​​ഷ്ണു​​​ത​​​യും അ​​​ദ്ദേ​​​ഹം തു​​​റ​​​ന്ന​​​ടി​​​ച്ചു.

അ​​​ടൂ​​​ർ പ്ര​​​കാ​​​ശി​​​ന്‍റേ​​​ത് വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ അ​​​ഭി​​​പ്രാ​​​യ​​​മാ​​​ണെ​​​ന്നും ഇ​​​തി​​​നെ താ​​​നു​​​മാ​​​യി കൂ​​​ട്ടി​​​ക്കെ​​​ട്ടേ​​​ണ്ട​​​തി​​​ല്ലെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ലി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം. എ​​​ല്ലാ കാ​​​ര്യ​​​ങ്ങ​​​ളി​​​ലും ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യാ​​​ണ് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​യി​​​രു​​​ന്നു മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ന്‍റെ അ​​​ഭി​​​പ്രാ​​​യം.

Kerala

യു​ഡി​എ​ഫി​ല്‍ പ്ര​തി​സ​ന്ധി​യി​ല്ല; അ​ടൂ​ര്‍ പ്ര​കാ​ശ്

പ​ത്ത​നം​തി​ട്ട: യു​ഡി​എ​ഫി​ല്‍ പ്ര​തി​സ​ന്ധി​യി​ല്ലെ​ന്നും എ​ന്നാ​ല്‍ താ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളി​ല്‍ ഉ​റ​ച്ചു നി​ല്‍ക്കു​ന്നു​വെ​ന്ന് ക​ണ്‍വീ​ന​ര്‍ അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി. അ​ടൂ​രി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​മ​ര്‍ശ​നം സ്വ​ന്തം അ​നു​ഭ​വ​ത്തി​ന്‍റെ വെ​ളി​ച്ച​ത്തി​ല്‍ പ​റ​ഞ്ഞ​താ​ണ്. ആ​രു​ടെ ഭാ​ഗ​ത്തു നി​ന്നും ഒ​രു സ​മ​വാ​യ​ശ്ര​മ​വും ഉ​ണ്ടാ​യി​ട്ടി​ല്ല. കോ​ണ്‍ഗ്ര​സി​ല്‍ താ​ന്‍ ഒ​റ്റ​യ്ക്കാ​ണ്. ആ​രു​ടെ​യും പി​ന്തു​ണ​യി​ല്ല​ന്നും അ​ടൂ​ർ പ്ര​കാ​ശ് പ​റ​ഞ്ഞു.

National

ലാ​ത്തി​ക്ക് ആ​ൾ​ക്കൂ​ട്ട​ത്തെ ത​ട​യാ​നാ​കും, ചോ​ദ്യ​ത്തെ ത​ട​യാ​നാ​കി​ല്ല; കേ​ന്ദ്ര​ത്തി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധി​ച്ച യു​വാ​ക്ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി രാ​ഹു​ൽ ഗാ​ന്ധി. രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന​ത് വോ​ട്ട് മോ​ഷ​ണ​മാ​ണ്. ഇ​തി​നെ​തി​രെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് തെ​രു​വി​ലി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ളെ പൊ​ലി​സ് ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ചെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ൽ എ​ക്സി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പി​ലൂ​ടെ​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി സ​ർ​ക്കാ​രി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച​ത്. സ​ത്യം പ​റ​യു​ക, സ​മാ​ധാ​ന​പ​ര​മാ​യി പോ​രാ​ടു​ക എ​ന്ന​താ​ണ് ബാ​പ്പു ന​മ്മെ പ​ഠി​പ്പി​ച്ച​ത്. ഈ ​സ​ർ​ക്കാ​രി​നെ ഏ​റ്റ​വും കൂ​ടു​ത​ൽ ഭ​യ​പ്പെ​ടു​ത്തു​ന്ന​തും അ​താ​ണ്. കാ​ര​ണം ഒ​രു ലാ​ത്തി​ക്ക് ആ​ൾ​ക്കൂ​ട്ട​ത്തെ ത​ട​യാ​ൻ ക​ഴി​ഞ്ഞേ​ക്കാം, പ​ക്ഷേ ഒ​രു ചോ​ദ്യ​ത്തെ ത​ട​യാ​നാ​കി​ല്ല.

ഗ്യാ​നേ​ഷ് കു​മാ​റി​ന് പു​റ​ത്തു​പോ​കേ​ണ്ടി വ​രും. അ​ദ്ദേ​ഹ​ത്തെ അ​വി​ടെ പ്ര​തി​ഷ്ഠി​ച്ച സി​സ്റ്റ​ത്തി​നും പോ​കേ​ണ്ടി വ​രു​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​ക്കെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധം രാ​ജ്യ​ത്തു​ട​നീ​ളം വ്യാ​പി​ക്കു​ക​യാ​ണ്. വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​ത്തി​ലെ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​ൻ ഇ​ന്ത്യാ​മു​ന്ന​ണി​യും ത​യാ​റെ​ടു​ക്കു​ക​യാ​ണ്.

Kerala

പാ​ർ​ട്ടി​ക്കാ​ര്യ​ങ്ങ​ൾ പാ​ർ​ട്ടി വേ​ദി​ക​ളി​ൽ ച​ർ​ച്ച​ചെ​യ്യ​ണം; അ​ടൂ​ർ പ്ര​കാ​ശി​ന്‍റേ​ത് വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​മെ​ന്ന് കെ.​സി.​വേ​ണു​ഗോ​പാ​ൽ

തി​രു​വ​ന​ന്ത​പു​രം: അ​ടൂ​ർ പ്ര​കാ​ശ് ന​ട​ത്തി​യ പ​രാ​മ​ർ​ശം അ​ദ്ദേ​ഹ​ത്തി​ന്‍റെ വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​മാ​ണെ​ന്നും അ​ത് താ​നു​മാ​യി കൂ​ട്ടി​ച്ചേ​ർ​ക്കേ​ണ്ട​തി​ല്ലെ​ന്നും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ. എ​ന്ത് വി​ഷ​യ​മു​ണ്ടാ​യാ​ലും ത​ന്നെ പ്ര​തി​യാ​ക്കാ​നാ​ണ് ശ്ര​മ​മെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. പാ​ർ​ട്ടി​യി​ൽ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ സ്വാ​ഭാ​വി​ക​മാ​ണ്

എ​ന്നാ​ൽ പാ​ർ​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ പാ​ർ​ട്ടി വേ​ദി​ക​ളി​ൽ മാ​ത്ര​മാ​ണ് പ​റ​യേ​ണ്ട​ത്. അ​തി​ന് അ​വ​സ​രം ല​ഭി​ക്കു​ന്നി​ല്ലെ​ങ്കി​ൽ നേ​താ​ക്ക​ളോ​ട് കാ​ര്യ​ങ്ങ​ൾ അ​റി​യി​ക്കാം. ത​ന്‍റെ ശൈ​ലി അ​താ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ നാ​ലു​മാ​സ​വും സ​ർ​ക്കാ​രി​നൊ​പ്പ​മാ​ണ് താ​ൻ നി​ന്ന​തെ​ന്നും കെ.​സി പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സി​ൽ ശ​ക്ത​രും ക​ഴി​വു​ള്ള​വ​രും അ​ല്ലാ​ത്ത​വ​രു​മാ​യ നി​ര​വ​ധി നേ​താ​ക്ക​ന്മാ​രു​ണ്ട്. അ​വ​രു​ടെ വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ങ്ങ​ളെ പെ​ട്ടെ​ന്ന് കെ.​സി.​വേ​ണു​ഗോ​പാ​ലു​മാ​യി കൂ​ട്ടി​ച്ചേ​ർ​ക്കാ​ൻ ചി​ല​ർ ശ്ര​മി​ക്കു​ന്നു. എ​ന്തി​നാ​ണ് വീ​ണ്ടും വീ​ണ്ടും ഇ​ങ്ങ​നെ ചെ​യ്യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. 2029-ൽ ​രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യം ത​ക​ർ​ക്കു​ന്ന സി​സ്റ്റ​ത്തെ മാ​റ്റി അ​വി​ടെ ഒ​രു പു​തി​യ ജ​നാ​ധി​പ​ത്യ സ​ർ​ക്കാ​രി​നെ കൊ​ണ്ടു​വ​രാ​ൻ ക​ഴി​യ​ണം.

അ​തി​നു​ള്ള ജോ​ലി ചെ​യ്യു​ക എ​ന്ന​താ​ണ് ത​ന്‍റെ മ​ന​സി​ലു​ള്ള ഒ​രേ​യൊ​രു ചി​ന്ത. ഇ​തി​നാ​യി എ​ന്ത് ത്യാ​ഗം സ​ഹി​ക്കാ​നും ത​യാ​റാ​യി ജോ​ലി ചെ​യ്യു​ന്ന ആ​ളാ​ണ് താ​നെ​ന്നും മ​റ്റു​ള്ള​വ​രും അ​ങ്ങ​നെ​യാ​യി​രി​ക്കും എ​ന്ന് വി​ശ്വ​സി​ക്കു​ന്ന​താ​യും അ​ദേ​ഹം പ​റ​ഞ്ഞു.

Kerala

ക​ണ്ണൂ​രിൽ കോ​ൺ​ഗ്ര​സ് സ്തൂ​പ​ത്തി​ൽ ക​രി ഓ​യി​ൽ ഒ​ഴി​ച്ച് അജ്ഞാതർ

ക​ണ്ണൂ​ർ: കോ​ൺ​ഗ്ര​സ് സ്തൂ​പ​ത്തി​ന് നേ​രേ ക​രി ഓ​യി​ൽ പ്ര​യോ​ഗം. അ​ഴീ​ക്കോ​ട് വ​ൻ​കു​ള​ത്തു​വ​യ​ലി​ലെ രാ​ജീ​വ് ഗാ​ന്ധി സ്തൂ​പ​മാ​ണ് ക​രി ഓ​യി​ൽ ഒ​ഴി​ച്ച് വി​കൃ​ത​മാ​ക്കി​യ​ത്. ഇ​ന്നു രാ​വി​ലെ​യാ​ണ് സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

1998ൽ ​സ​ഞ്ജ​യ് യൂ​ത്ത് ക്ല​ബ് സ്ഥാ​പി​ച്ച​താ​ണ് സ്തൂ​പം. സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു ഉ​മ്മ​ർ, ട്ര​ഷ​റ​ർ കെ.​പ്ര​മോ​ദ്, മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ക​രീം ചേ​ലേ​രി, ടി.​കെ. അ​ജി​ത്ത്, ടി.​എം.​മോ​ഹ​ന​ൻ തു​ട​ങ്ങി​യ​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Kerala

'അറിയേണ്ട കാര്യങ്ങൾ കൃത്യമായി അറിയിക്കാറുണ്ട്, ഒരു പരാതിയുമില്ല': മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: യുഡിഎഫ് കൺവീനർ അടൂര്‍ പ്രകാശിന്‍റെ വിമർശനങ്ങൾ കോൺഗ്രസിൽ പുതിയ പോർമുഖം തുറന്ന സാഹചര്യത്തിൽ പ്രതികരണവുമായി മന്ത്രി കെ. മുരളീധരന്‍. അറിയേണ്ട കാര്യങ്ങള്‍ എല്ലാം കൃത്യമായി മുഖ്യമന്ത്രി അറിയിക്കാറുണ്ടെന്നും ഇതിൽ തനിക്കിപ്പോൾ പരാതി ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പല കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്ന് താന്‍ നേരത്തെ വ്യക്തമാക്കിയതാണെന്നും മന്ത്രി പറഞ്ഞു. "ഒന്നുമറിയുന്നില്ലെന്ന് പണ്ട് പറഞ്ഞപ്പോള്‍ എന്നെ കൊത്തിപ്പറിച്ചവരാണ് പലരും. പാര്‍ട്ടിക്കകത്ത് കാര്യം പറയണമെന്ന് വലിയ ഉപദേശം ആയിരുന്നു അന്ന്. ഇപ്പോള്‍ അറിയേണ്ട കാര്യങ്ങള്‍ എല്ലാം കൃത്യമായി മുഖ്യമന്ത്രി അറിയിക്കാറുണ്ട്. കെപിസിസി അധ്യക്ഷനുമായി നിരന്തരം സംസാരിക്കാറുണ്ട്'- കെ. മുരളീധരന്‍ പറഞ്ഞു.

വ്യാഴാഴ്ചയായിരുന്നു അടൂര്‍ പ്രകാശ് മുഖ്യമന്ത്രി വി.ഡി. സതീശനെതിരേ വാര്‍ത്താസമ്മേളനത്തില്‍ തന്‍റെ അതൃപ്തി വ്യക്തമാക്കിയത്. യുഡിഎഫില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്നും ചര്‍ച്ചയില്ലാതെയാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. യുഡിഎഫ് യോഗം പോലും വിളിക്കുന്നില്ല. തീരുമാനങ്ങള്‍ അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.

 

National

മമത കോൺഗ്രസിലേക്കു മടങ്ങിവരണമെന്ന് അധിർ രഞ്ജൻ

കോ​​​ൽ​​​ക്ക​​​ത്ത: തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ മ​​​മ​​​ത ബാ​​​ന​​​ർ​​​ജി അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന എം​​​എ​​​ൽ​​​എ​​​മാ​​​ർ​​​ക്കും എം​​​പി​​​മാ​​​ർ​​​ക്കും ഒ​​​പ്പം കോ​​​ൺ​​​ഗ്ര​​​സി​​​ലേ​​​ക്കു മ​​​ട​​​ങ്ങി​​​വ​​​ര​​​ണ​​​മെ​​​ന്ന് മു​​​തി​​​ർ​​​ന്ന കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് അ​​​ധി​​​ർ ര​​​ഞ്ജ​​​ൻ ചൗ​​​ധ​​​രി.

മ​​​മ​​​ത​​​യു​​​ടെ നേ​​​തൃ​​​ത്വം ബം​​​ഗാ​​​ളി​​​ലെ കോ​​​ൺ​​​ഗ്ര​​​സ് അം​​​ഗീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് ചൗ​​​ധ​​​രി പ​​​റ​​​ഞ്ഞു. മൂ​​​ന്നു ദ​​​ശ​​​കം മു​​​ന്പ് കോ​​​ൺ​​​ഗ്ര​​​സ് വി​​​ട്ടാ​​​ണ് മ​​​മ​​​ത ബാ​​​ന​​​ർ​​​ജി തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് രൂ​​​പ​​​വ​​​ത്ക​​​രി​​​ച്ച​​​ത്.

അ​​​തേ​​​സ​​​മ​​​യം, കോ​​​ൺ​​​ഗ്ര​​​സ് നേ​​​തൃ​​​ത്വ​​​ത്തി​​​ൽ​​​നി​​​ന്ന് ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യ നി​​​ർ​​​ദേ​​​ശം വ​​​ന്നാ​​​ൽ ല​​​യ​​​ന​​​കാ​​​ര്യം പാ​​​ർ​​​ട്ടി ച​​​ർ​​​ച്ച ചെ​​​യ്യു​​​മെ​​​ന്നു മു​​​തി​​​ർ​​​ന്ന തൃ​​​ണ​​​മൂ​​​ൽ നേ​​​താ​​​വ് സൗ​​​ഗ​​​ത റോ​​​യി പ​​​റ​​​ഞ്ഞു.

അ​​​ധി​​​ർ ര​​​ഞ്ജ​​​ൻ ചൗ​​​ധ​​​രി പ​​​റ​​​ഞ്ഞ​​​ത് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​ഭി​​​പ്രാ​​​യ​​​മാ​​​ണെ​​​ന്ന് സൗ​​​ഗ​​​ത റോ​​​യി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Latest News

Corehub Up