x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​ത​ന്ത്ര​മു​ന്ന​ണി​യെ ഓ​ർ​ത്ത് വേ​വ​ലാ​തി വേ​ണ്ട; നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി ബി​ജു പു​ളി​ക്ക​ക​ണ്ടം

വെബ് ഡെസ്ക്
Published: July 6, 2026 05:46 PM IST | Updated: July 6, 2026 05:49 PM IST

പാ​ലാ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ ദി​യ പു​ളി​ക്ക​ക​ണ്ടം, കൗ​ൺ​സി​ല​ർ​മാ​രാ​യ ബി​ജു പു​ളി​ക്ക​ക​ണ്ട​വും ബി​നു പു​ളി​ക്ക​ക​ണ്ട​വും.

കോ​ട്ട​യം: പാ​ലാ ന​ഗ​ര​സ​ഭ​യി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം കൂ​ടു​ത​ൽ ക​ലു​ഷി​ത​മാ​കു​ന്ന​തി​നി​ടെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി ബി​ജു പു​ളി​ക്ക​ക​ണ്ടം. അ​ധി​കാ​രം പി​ടി​ക്കു​ന്ന​തി​നാ​യി മ​റ്റൊ​രു മു​ന്ന​ണി​യു​മാ​യും യാ​തൊ​രു​വി​ധ ച​ർ​ച്ച​ക​ൾ​ക്കും ശ്ര​മ​ങ്ങ​ൾ​ക്കും സ്വ​ത​ന്ത്ര മു​ന്ന​ണി ത​യാ​റ​ല്ലെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ത​ങ്ങ​ൾ​ക്ക് വോ​ട്ടു​ചെ​യ്ത ജ​ന​ങ്ങ​ൾ ആ​രും ത​ന്നെ ത​ങ്ങ​ൾ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ പ​ദ​വി​യി​ൽ വ​രാ​ൻ ആ​ഗ്ര​ഹി​ച്ച​ല്ല വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മ​റി​ച്ച് സ്വ​ത​ന്ത്ര കൗ​ൺ​സി​ല​ർ​മാ​രാ​യി നി​ല​കൊ​ള്ളാ​നാ​ണ് ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ന​ഗ​ര​സ​ഭ​യി​ൽ ഒ​രൊ​റ്റ സ്വ​ത​ന്ത്ര ബ്ലോ​ക്കാ​യി ഇ​രു​ന്ന് പ്ര​ശ്നാ​ധി​ഷ്ഠി​ത​മാ​യി ചി​ന്തി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​നാ​ണ് ത​ങ്ങ​ളു​ടെ തീ​രു​മാ​നം.

അ​തി​നാ​ൽ ഇ​രു​മു​ന്ന​ണി​ക​ളും ത​ങ്ങ​ളെ​ച്ചൊ​ല്ലി വേ​വ​ലാ​തി​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും ബി​ജു പു​ളി​ക്ക​ക​ണ്ടം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം പാ​ലാ ന​ഗ​ര​സ​ഭ​യി​ലെ ആ​ഭ്യ​ന്ത​ര ക​ലാ​പ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ജി​ല്ലാ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം വി​ഷ​യം കെ​പി​സി​സി​ക്ക് വി​ട്ടി​രി​ക്കു​ക​യാ​ണ്.

Tags : pala municipality Biju Pulikkakandam congress

Recent News

Corehub Up