കൊച്ചി: കോറോ ഹെല്‍ത്തിലെ ജീവനക്കാര്‍ക്ക് താത്കാലിക ആശ്വാസം. ജീവനക്കാര്‍ക്ക് നാളെ മുതല്‍ ജോലിക്കെത്താം. ജൂലൈ 10ന് മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ച വരെ തത്‌സ്ഥിതി തുടരാന്‍ തീരുമാനമായി. ലേബര്‍ കമ്മിഷണര്‍ വിളിച്ച യോഗത്തിലാണ് ഇക്കാര്യം ധാരണയായത്. യോഗത്തില്‍ കമ്പനി അധികൃതര്‍ എത്തിയിരുന്നില്ല.
ലീഗല്‍ അഡ്വൈസര്‍ മാത്രമാണ് പങ്കെടുത്തത്. പത്താം തീയതിയിലെ മന്ത്രിയുടെ യോഗത്തില്‍ കമ്പനി അധികൃതര്‍ പങ്കെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച മുതല്‍ എല്ലാ ജീവനക്കാര്‍ക്കും ഓഫീസില്‍ എത്താം. ഡൈനിംഗ്, വാഷ്‌റൂം സൗകര്യങ്ങള്‍ കമ്പനി നല്‍കും. ജോലി ചെയ്യാമെന്നും ഉമ തോമസ് എംഎല്‍എ വ്യക്തമാക്കി.
കമ്പനി ലീഗല്‍ അഡ്വൈസര്‍ ആമിറും ഉമ തോമസ് എംഎല്‍എ, ലേബര്‍ കമ്മിഷണര്‍, അഡീഷണല്‍ ലേബര്‍ കമ്മിഷണര്‍, ജീവനക്കാര്‍, തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ എന്നിവരും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനം. ഒരു പ്രോജക്ട് ലഭിക്കാത്തതിനാല്‍ അടച്ചു പൂട്ടുന്നുവെന്നാണ് കമ്പനിയുടെ വാദം.
അതേസമയം, ഇന്ന് രാവിലെ എട്ടരയോടെ ഓഫീസിലെത്തിയ ജീവനക്കാരെ ഓഫീസിനുള്ളില്‍ പ്രവേശിപ്പിച്ചിരുന്നില്ല. ജീവനക്കാരെ ഒരുകാരണവശാലും പ്രവേശിപ്പിക്കരുതെന്ന് കമ്പനി എച്ച്ആര്‍ മെയില്‍ ചെയ്തതായി കമ്പനി പ്രവര്‍ത്തിക്കുന്ന ഇന്‍ഡിക്യൂബ് സ്ഥാപനം അറിയിക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് രാവിലെ മുതല്‍ ഉച്ച വരെ ജീവനക്കാര്‍ പുറത്തു നില്‍ക്കുകയായിരുന്നു. പിന്നാലെ ഡിവൈഎഫ്‌ഐ നേതാവ് വി.കെ. സനോജ് അടക്കമുള്ള സ്ഥലത്തെത്തി വാതില്‍ തുറന്ന് ജീവനക്കാരെ അകത്ത് കയറ്റിയിരുന്നു.
Tags : employees work Corro Health Labour Commission