x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ദി​യി​ൽ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് ഇ​ന്ത്യ​ൻ യു​വാ​വ് മ​രി​ച്ചു

വെബ് ഡെസ്‌ക്
Published: July 6, 2026 11:54 AM IST | Updated: July 6, 2026 11:54 AM IST

പ്രതീകാത്മക ചിത്രം

റി​യാ​ദ്: സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ റാ​സ് അ​ൽ ഖൈ​റി​ൽ ജോ​ലി​സ്ഥ​ല​ത്ത് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് ഇ​ന്ത്യ​ൻ യു​വാ​വ് മ​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സ​ഹാ​റ​ൻ​പു​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഹ​മ്മാ​ദ് (27) ആ​ണ് മ​രി​ച്ച​ത്. മു​ഹ​മ്മ​ദ് നു​മാ​ൻ - ജം​ഷി​ദ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

ജു​ബൈ​ൽ റോ​യ​ൽ ക​മീ​ഷ​ൻ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം, നി​യ​മ​പ​ര​മാ​യ ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം സൗ​ദി​യി​ൽ ത​ന്നെ സം​സ്ക​രി​ക്കു​മെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജു​ബൈ​ൽ ജ​ന​സേ​വ​ന വി​ഭാ​ഗം ക​ൺ​വീ​ന​ർ സ​ലിം ആ​ല​പ്പു​ഴ അ​റി​യി​ച്ചു. സം​സ്കാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Tags : Indian man die electric shock

Recent News

Corehub Up