പ്രതീകാത്മക ചിത്രം
ചണ്ഡീഗഡ്: ഹരിയാനയിലെ ഗുരുഗ്രാമിൽ ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് നേപ്പാളിലേക്ക് കടന്നു. സംഭവത്തിൽ മനീസർ സ്വദേശി അങ്കിത് (25), കാമുകി രജ്ഞിനി ദേവി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
മെയ് 21- നാണ് മകളെ കാണാനില്ലെന്ന് കൊല്ലപ്പെട്ട യുവതിടെ അമ്മ പോലീസിൽ പരാതി നൽകുന്നത്. സംഭവത്തിൽ ഭർതൃവീട്ടുകാരെ സംശയിക്കുന്നുണ്ടെന്ന് പരാതിയിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മെയ് 22- ന് യുവതിയുടെ മൃതദേഹം ഒരു വാടക വീട്ടിൽ നിന്നും കണ്ടെത്തുകയായിരുന്നു.
അങ്കിതും രജ്ഞിനിയും ചേർന്ന് യുവതിയെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. കൊലപാതകത്തിന് തൊട്ടടുത്ത ദിവസം ഇരുവരും ഹരിദ്വാറിലേക്ക് പോവുകയും അവിടെ നിന്ന് നേപ്പാളിലേക്ക് പോവുകയായിരുന്നു.
പിടികൂടിയ ശേഷം നടന്ന ചോദ്യം ചെയ്യലിലാണ് കൊലപാതത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.