x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​റോ ഹെ​ൽ​ത്തി​ലെ കൂ​ട്ട​പി​രി​ച്ചു​വി​ട​ൽ; ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ ഇ​ന്ന് കൊ​ച്ചി​യി​ൽ ‌‌

വെബ് ഡെസ്ക്
Published: July 6, 2026 10:08 AM IST | Updated: July 6, 2026 10:09 AM IST

കോറോ ഹെൽത്ത് ഓഫീസ്

കൊ​ച്ചി: അ​മേ​രി​ക്ക ആ​സ്ഥാ​ന​മാ​യ കോ​റോ ഹെ​ൽ​ത്ത് ക​മ്പ​നി​യി​ലെ കൂ​ട്ട​പി​രി​ച്ചു​വി​ട​ലി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ, ലേ​ബ​ർ ക​മ്മി​ഷ​ണ​ർ ഇ​ന്ന് കൊ​ച്ചി​യി​ലെത്തും. കൊ​ച്ചി​യി​ലെ സ്ഥാ​പ​ന​ത്തി​ൽ ഇ​ന്നും ജോ​ലി​ക്ക് എ​ത്തു​മെ​ന്നാ​ണ് ജീ​വ​ന​ക്കാ​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

സ്ഥാ​പ​നം തു​റ​ന്ന് പ്ര​വ​ർ​ത്തി​ച്ചി​ല്ലെ​ങ്കി​ൽ സ്ഥാ​പ​ന​ത്തി​ന് മു​ൻ​പി​ൽ പ്ര​തി​ഷേ​ധ​മാ​യി​രി​ക്കാ​നാ​ണ് ജീ​വ​ന​ക്കാ​രു​ടെ തീ​രു​മാ​നം. അ​തി​നി​ടെ ഇ​ന്ന് കൊ​ച്ചി​യി​ൽ യോ​ഗം ചേ​രു​മെ​ന്നാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. അ​ത്‌ അ​നു​സ​രി​ച്ച് കോ​ഴി​ക്കോ​ട് നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ കൊ​ച്ചി​യി​ൽ എ​ത്തും. ഈ ​മാ​സം 10 ന് ​വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ ത​ല ച​ർ​ച്ച​യും ന​ട​ക്കും.

കോ​റോ ഹെ​ൽ​ത്ത്, അ​മേ​രി​ക്ക​യി​ലെ ആ​ശു​പ​ത്രി​ക​ളി​ലെ രോ​ഗി​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ, ക്ലി​നി​ക്ക​ൽ ഡോ​ക്യു​മെ​ന്‍റ്, ഇ​ൻ​ഷു​റ​ൻ​സ്, ബി​ൽ മാ​നേ​ജ്മെ​ന്റ് തു​ട​ങ്ങി മൊ​ട്ടു​സൂ​ചി മു​ത​ൽ മൊ​ത്ത​വ്യാ​പാ​രം വ​രെ നീ​ളു​ന്ന സ​മ്പൂ​ർ​ണ ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന കോ​ഡി​ഗ് സ്ഥാ​പ​ന​മാ​ണ്. 2021ൽ ​കൊ​ച്ചി​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന കോ​റോ ഹെ​ൽ​ത്തി​ന് ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, ഉ​ത്ത​ർ​പ്ര​ദേ​ശ്, തെ​ല​ങ്കാ​ന തു​ട​ങ്ങി നി​ര​വ​ധി സം​സ്ഥാ​ന​ങ്ങ​ളി​ൽ ബ്രാ​ഞ്ചു​ക​ളു​ണ്ട്.

രാ​ജ്യ​ത്താ​ക​മാ​നം ല​ക്ഷ​ക്ക​ണ​ക്കി​ന് ജീ​വ​ന​ക്കാ​രും. കേ​ര​ള​ത്തി​ലെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ​യും, തൊ​ഴി​ൽ വി​ദ്യാ​ഭ്യാ​സ നൈ​പു​ണ്യ​വും ക​ണ​ക്കി​ലെ​ടു​ത്ത് 2024ൽ ​കോ​ഴി​ക്കോ​ട് കേ​ന്ദ്രീ​ക​രി​ച്ച് ര​ണ്ടാ​മ​ത്തെ ബ്രാ​ഞ്ചും മ​ല​യാ​ള​ക്ക​ര​യി​ൽ തു​ട​ങ്ങി. എ​ന്നാ​ൽ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ മാ​നേ​ജ്മെ​ന്‍റ് സ്വീ​ക​രി​ച്ച സ​മീ​പ​ന​ത്തോ​ട് തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​ക​രി​ച്ച രീ​തി​യാ​യി​രു​ന്നി​ല്ല കേ​ര​ള​ത്തി​ൽ നി​ന്ന് ക​മ്പ​നി​ക്ക് ല​ഭി​ച്ച​ത്.

തൊ​ഴി​ലി​നെ​ക്കു​റി​ച്ച് ഉ​ത്ത​മ​ബോ​ധ്യ​മു​ള്ള​പ്പോ​ൾ​ത​ന്നെ തൊ​ഴി​ൽ ചൂ​ഷ​ണ​ത്തോ​ടു​ള്ള പ്ര​തി​ക​ര​ണ​വും കേ​ര​ള​ത്തി​ൽ നി​ന്നു​ണ്ടാ​യി. തൊ​ഴി​ല​നു​സ​രി​ച്ചു​ള്ള ശ​മ്പ​ള​വ​ർ​ദ്ധ​ന​വോ, സ​മ​യ​ക്ര​മീ​ക​ര​ണ​മോ ചോ​ദ്യ​ങ്ങ​ളാ​യാ​ൽ സ്ഥാ​പ​നം കോ​ർ​പ്പ​റേ​റ്റ് രീ​തി​യി​ൽ പെ​രു​മാ​റും.

പ​രി​മി​ത​മാ​യ സ്ഥാ​ന​ക്ക​യ​റ്റം, മോ​ശം പെ​രു​മാ​റ്റം, പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത ചൂ​ണ്ടി​ക്കാ​ണി​ച്ച് വാ​ക്കേ​റ്റം, അ​ങ്ങ​റ്റ​ത്തേ​യ്ക്ക് നീ​ണ്ട് പി​രി​ച്ചു​വി​ട​ൽ ന​ട​പ​ടി. ക​ഴി​ഞ്ഞ വ​ർ​ഷം പു​വ​ർ പെ​ർ​ഫോ​മെ​ൻ​സ് എ​ന്ന പേ​രി​ൽ ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് 200 പേ​ർ​ക്ക് ജോ​ലി തെ​റി​ച്ചെ​ങ്കി​ൽ കേ​ര​ള​ത്തി​ൽ 300 പേ​രാ​ണ് ഇ​ര​ക​ൾ.

 

 

 

Tags : corro health issue labour commissioner kochi employees

Recent News

Corehub Up