x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അമിത വേഗത്തിൽ എത്തിയ സ്വകാര്യ ബസ് മറ്റൊരു ബസിൽ ഇടിച്ചു കയറി; യാത്രക്കാർക്ക് പരിക്ക്

കോട്ടയം ബ്യൂറോ
Published: July 6, 2026 10:05 AM IST | Updated: July 6, 2026 10:05 AM IST

ഏറ്റുമാനൂരിൽ അപകടത്തിൽപെട്ട സ്വകാര്യ ബസുകൾ

ഏറ്റുമാനൂർ: അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് മറ്റൊരു ബസിൽ ഇടിച്ചുകയറി. ഏറ്റുമാനൂർ കുരിശുപള്ളി ജംഗ്ഷനിൽ ഇന്ന് രാവിലെ എട്ടിനാണ് അപകടം. പാലാ ഭാഗത്തു നിന്നു വന്ന് കുരിശുപള്ളി ജംഗ്ഷനിൽ നിന്ന് അതിരമ്പുഴ റോഡിലേക്ക് കടക്കുകയായിരുന്ന ജാക്വലിൻ ബസിൽ കോട്ടയം - വൈറ്റില റൂട്ടിൽ സർവീസ് നടത്തുന്ന ജയൻ ബസ് ഇടിച്ചുകയറുകയായിരുന്നു.

ജാക്വലിൻ ബസിന്‍റെ മധ്യഭാഗത്തേക്കാണ് ബസ് ഇടിച്ചു കയറിയത്. ഇരു ബസുകളിലെയും ഏതാനും യാത്രക്കാർക്ക് പരിക്കുണ്ട്. ആരുടെയും പരിക്ക് ഗൗരവമുള്ളതല്ല. പരിക്കേറ്റവർ ഏറ്റുമാനൂർ ഗവൺമെന്‍റ് ആശുപത്രിയിൽ ചികിത്സ തേടി. ഇരു ബസുകൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

ബസ് അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കുരിശുപള്ളി ജംഗ്ഷനിൽ എംസി റോഡ് കുറുകെ കടന്നാണ് അതിരമ്പുഴ, നീണ്ടൂർ റോഡുകളിലേക്ക് വാഹനങ്ങൾ പോകുന്നത്. ഇവിടെ അമിത വേഗത്തിൽ വാഹനങ്ങൾ സഞ്ചരിക്കുന്നത് അപകട ഭീഷണിയുയർത്തുന്നു. ഈ ഭാഗത്ത് ട്രാഫിക് പോലീസിന്‍റെ സ്ഥിരം സേവനം വേണമെന്ന ആവശ്യവും ശക്തമാണ്.

അപകടത്തെ തുടർന്ന് ടൗണിൽ ഗതാഗത തടസം നേരിട്ടു. ഏറ്റുമാനൂർ പോലീസ് എത്തി അപകടത്തിൽ പെട്ട വാഹനങ്ങൾ നീക്കിയതിനെ തുടർന്നാണ് ഗതാഗത തടസം ഒഴിവായത്.

Tags : Private bus Accident passengers injury

Recent News

Corehub Up