x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മും​ബൈ-​പൂ​ന റൂ​ട്ടി​ൽ മ​ണ്ണി​ടി​ച്ചി​ൽ; ട്രെ​യി​ൻ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

വെബ് ഡെസ്‌ക്
Published: July 6, 2026 10:12 AM IST | Updated: July 6, 2026 10:12 AM IST

കനത്ത മഴയെത്തുടർന്നുണ്ടായ മ​ണ്ണി​ടി​ച്ചി​ൽ

മും​ബൈ: ക​ന​ത്ത മ​ഴ​യി​ൽ മും​ബൈ-​പൂ​ന റെ​യി​ൽ​വേ റൂ​ട്ടി​ൽ മ​ണ്ണി​ടി​ച്ചി​ൽ. ക​ർ​ജ​ത്തി​ന്നും ലോ​ണാ​വ​ല​യ്ക്കും ഇ​ട​യി​ലു​ള്ള ഘ​ട്ട് മേ​ഖ​ല​യി​ലാ​ണ് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​ന് മ​ണ്ണി​ടി​ഞ്ഞ് വീ​ണ​ത്.

സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ​യു​ടെ മും​ബൈ ഡി​വി​ഷ​നി​ലെ താ​ക്കൂ​ർ​വാ​ടി​ക്കും മ​ങ്കി ഹി​ല്ലി​നും ഇ​ട​യി​ലാ​ണ് റെ​യി​ൽ​വേ ട്രാ​ക്കു​ക​ളി​ലേ​ക്ക് മ​ണ്ണും പാ​റ​ക്ക​ല്ലു​ക​ളും ഇ​ടി​ഞ്ഞു​വീ​ണ​ത്. ഇ​തോ​ടെ മും​ബൈ-​പൂ​ന റൂ​ട്ടി​ലെ ട്രെ​യി​ൻ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടു. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ഈ ​റൂ​ട്ടി​ലോ​ടു​ന്ന നി​ര​വ​ധി ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കു​ക​യും ചി​ല​ത് വ​ഴി​തി​രി​ച്ചു​വി​ടു​ക​യും ചെ​യ്തു.

ഖ​ണ്ഡാ​ല​ക്കും മ​ങ്കി ഹി​ല്ലി​നും ഇ​ട​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തേ​തു​ട​ർ​ന്ന് മും​ബൈ​യി​ലേ​ക്കു​ള്ള അ​പ് ലൈ​ൻ, പൂന​യി​ലേ​ക്കു​ള്ള ഡൗ​ൺ ലൈ​ൻ, മി​ഡി​ൽ ലൈ​ൻ എ​ന്നി​ങ്ങ​നെ മൂ​ന്ന് പാ​ത​ക​ളി​ലെ​യും ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

Tags : Landslide Mumbai train

Recent News

Corehub Up