x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാംബ താളം നിലച്ചു: കണ്ണീരിൽ നനഞ്ഞ് മഞ്ഞക്കുപ്പായങ്ങൾ; കാനറികൾ മടങ്ങുന്നു

സ്പോർട്സ് ഡെസ്ക്
Published: July 6, 2026 10:52 AM IST | Updated: July 6, 2026 11:19 AM IST

മത്സരത്തിനു ശേഷം നിരാശനായി നെയ്മർ

ന്യൂയോർക്ക്: ഫുട്ബോൾ എന്നാൽ ബ്രസീൽ ആണെന്ന് വിശ്വസിക്കുന്ന കോടിക്കണക്കിന് ആരാധകരുടെ ഹൃദയം തകർത്തുകൊണ്ടാണ് ആ ഫൈനൽ വിസിൽ മുഴങ്ങിയത്. കളിമിടുക്കുകൊണ്ടും സുന്ദരമായ പാസുകൾ കൊണ്ടും ലോകത്തെമ്പാടുമുള്ള കാൽപ്പന്ത് പ്രേമികളെ ആവേശത്തിന്‍റെ കൊടുമുടിയിലെത്തിച്ച കാനറികൾക്ക് ഒരിക്കൽക്കൂടി കണ്ണീരോടെ കളംവിടേണ്ടി വന്നിരിക്കുന്നു.

പ്രീ​ക്വാ​ർ​ട്ട​റി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാണ് ബ്രസീൽ നോർവേയോട് അടിയറവു പറഞ്ഞത്. മ​ത്സ​ര​ത്തി​ന്‍റെ 79, 90 മി​നി​ട്ടു​ക​ളി​ൽ സൂ​പ്പ​ർ​താ​രം എ​ർ​ലി​ൻ‌ ഹാ​ള​ണ്ട് ആ​ണ് നോ​ർ​വേ​യ്ക്കാ​യി ഗോ​ളു​ക​ൾ നേ​ടി​യ​ത്. സൂ​പ്പ​ർ​താ​രം നെ​യ്മ​ർ ആ​ണ് ബ്ര​സീ​ലി​നാ​യി ആ​ശ്വാ​സ ഗോ​ൾ നേ​ടി​യ​ത്.

ബ്രസീലിന്‍റെ പരാജയം വെറുമൊരു ടീമിന്‍റെ തോൽവിയല്ല; അത് ലോകമെമ്പാടുമുള്ള, മഞ്ഞക്കുപ്പായത്തെ നെഞ്ചിലേറ്റുന്ന ഏതൊരു ഫുട്ബോൾ പ്രേമിയുടെയും ഉള്ളുലയ്ക്കുന്ന ഒന്നാണ്. പെലെയും റൊണാൾഡോയും റൊണാൾഡീഞ്ഞോയും നെയ്മറുമെല്ലാം പകർന്നുനൽകിയ ആവേശം നെഞ്ചിലേറ്റുന്നവർക്ക് ഈ പരാജയം താങ്ങാനാവുന്നതിലും അപ്പുറമാണ്.

കളിക്കളത്തിൽ അവർ ഒഴുക്കിയ വിയർപ്പിനും കണ്ണീരിനും മുന്നിൽ തോൽവി ഒരു കറുത്ത നിഴലായി വീഴുമ്പോൾ, ഓരോ ആരാധകന്‍റെയും ഉള്ളിൽ ഒരു ശൂന്യത അനുഭവപ്പെടുന്നു. എങ്കിലും, അവർ പറയുന്നു, ഈ തോൽവിയിലും ഞങ്ങൾ നിങ്ങളെ കൈവിടില്ല. കാരണം, ബ്രസീൽ എന്നാൽ വെറുമൊരു ടീമല്ല, അതൊരു വികാരമാണ്. ഇനിയും ഞങ്ങൾക്ക് വേണം, സാംബ നൃത്തത്തിന്‍റെ താളത്തിൽ കളിക്കളത്തിൽ വിരിയുന്ന ആ മാന്ത്രികച്ചുവടുകൾ.

ഈ കണ്ണീർ താത്കാലികം മാത്രമാണ്. തോൽവികളിൽ തളരാത്ത, വീഴ്ചകളിൽ നിന്ന് കൂടുതൽ കരുത്തോടെ ഉയിർത്തെഴുന്നേൽക്കുന്ന ഒരു ചരിത്രമുണ്ട് ബ്രസീലിന്. രാജാക്കന്മാർക്ക് കിരീടം താത്കാലികമായി നഷ്ടപ്പെടാം, പക്ഷേ അവരുടെ സിംഹാസനം എന്നും സുരക്ഷിതമായിരിക്കും. വീണ്ടും ആ മഞ്ഞക്കടൽ ഇരമ്പിയാർക്കുക തന്നെ ചെയ്യും!

2002നു ശേഷം ബ്രസീലിനെ വീഴ്ത്തി യൂറോപ്യൻ ടീമുകൾ

2002-ൽ തങ്ങളുടെ അഞ്ചാം ലോകകപ്പ് കിരീടം നേടിയതിന് ശേഷം, ബ്രസീലിന് പിന്നീട് നടന്ന ഒരു ലോകകപ്പിലും ഫൈനലിൽ പോലും എത്താൻ സാധിച്ചിട്ടില്ല. അതിനുശേഷം നടന്ന എല്ലാ ലോകകപ്പുകളിലും യൂറോപ്യൻ ടീമുകളോട് തോറ്റാണ് ബ്രസീൽ പുറത്തായത്.

2006ൽ ജർമനിയിൽ നടന്ന ലോകകപ്പിലെ ക്വാർട്ടർ ഫൈനൽ വരെയെത്തിയ ബ്രസീലിനെ സിനദീൻ സിദാന്‍റെ ഫ്രാൻസ് മറുപടിയില്ലാത്ത ഒരു ഗോളിനാണ് വീഴ്ത്തിയത്.

പിന്നാലെ, 2010ൽ ദക്ഷിണാഫ്രിക്കൻ ലോകകപ്പിന്‍റെ ക്വാർട്ടർ ഫൈനൽ ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് നെതർലൻഡ്സിനോട് പരാജയപ്പെട്ട് ബ്രസീൽ പുറത്തായി.

2014 ലോകകപ്പിലെ തോൽവി ആർക്കും മറക്കാനാവില്ല. സ്വന്തം നാട്ടുകാർക്ക് മുന്നിൽ നടന്ന സെമി ഫൈനലിൽ ഒന്നിനെതിരേ ഏഴു ഗോളുകൾക്ക് ജർമനിയോട് പരാജയപ്പെട്ട് ബ്രസീൽ പുറത്തേക്ക്. ലൂസേഴ്സ് ഫൈനലിൽ നെതർലൻഡ്സിനോടും തോറ്റ് ബ്രസീൽ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

2018ലെ റഷ്യൻ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ മികച്ച ഫോമിലായിരുന്ന ബ്രസീലിനെ ബെൽജിയത്തിന്‍റെ "സുവർണ തലമുറ' കടുത്ത പോരാട്ടത്തിനൊടുവിൽ 2-1ന് വീഴ്ത്തി.

2022 ഖത്തർ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ ബ്രസീൽ അടിയറവ് പറയേണ്ടി വന്നു. ഒടുവിൽ ഇന്ന് എർലിംഗ് ഹാളണ്ടിന്‍റെ ഇരട്ട ഗോൾ ബ്രസീലിനു പുറത്തേക്കുള്ള വഴി തുറന്നു.

Tags : Football FIFA Worldcup Brazil Norway Sports Fans

Recent News

Corehub Up