x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ഷ്മീ​രി​ൽ ക​ന​ത്ത മ​ഴ: ക്വാ​ർ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക്ക് സ​മീ​പം മ​ണ്ണി​ടി​ച്ചി​ൽ

വെബ് ഡെസ്ക്
Published: July 6, 2026 03:05 PM IST | Updated: July 6, 2026 03:08 PM IST

അ​വ​ശി​ഷ്ട​ങ്ങ​ൾ അ​ടി​ഞ്ഞു​കൂ​ടി​യ​തി​നാ​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

ശ്രീ​ന​ഗ​ർ: കാ​ഷ്മീ​രി​ൽ കി​ഷ്ത്വാ​ർ ജി​ല്ല​യി​ലെ ചെ​നാ​ബ് ന​ദി​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന 40 മെ​ഗാ​വാ​ട്ട് ക്വാ​ർ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി പ്ര​ദേ​ശ​ത്തിനു സ​മീ​പം മ​ണ്ണി​ടി​ച്ചി​ൽ. വ​ലി​യ അ​ള​വി​ൽ പാ​റ​ക​ളും അ​വ​ശി​ഷ്ട​ങ്ങ​ളും വീ​ണ​തി​നെ തു​ട​ർ​ന്നു പ്രോ​ജ​ക്ട് സൈ​റ്റി​ലു​ണ്ടാ​യി​രു​ന്ന നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ഇ​തി​ന​ടി​യി​ൽ കു​ടു​ങ്ങി. വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടു​ക​ൾ.

ക​ന​ത്ത മ​ഴ​യും മ​ണ്ണി​ടി​ച്ചി​ലും വെ​ള്ള​പ്പൊ​ക്ക​വും കാ​ര​ണം ദോ​ഡ​യി​ലെ പ്രേം ​ന​ഗ​റി​ൽ ജ​മ്മു-​കി​ഷ്ത്വാ​ർ ദേ​ശീ​യ പാ​ത അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. അ​വ​ശി​ഷ്ട​ങ്ങ​ൾ അ​ടി​ഞ്ഞു​കൂ​ടി​യ​തി​നാ​ൽ വാ​ഹ​ന ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടു.

തീ​ർ​ഥാ​ട​ക​രും പ്ര​ദേ​ശ​വാ​സി​ക​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ മുന്നറിയിപ്പ് നൽകി. ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ൽ മ​ല​ഞ്ചെ​രി​വു​ക​ൾ, ന​ദി​ക​ൾ, അ​രു​വി​ക​ൾ എ​ന്നി​വ​യ്ക്കു സ​മീ​പം താ​മ​സി​ക്കു​ന്ന​വ​ർ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണമെന്നും അറിയിപ്പുണ്ട്.

Tags : Heavy rain Landslide Kashmir

Recent News

Corehub Up