x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഭി​മ​ന്യു വ​ധ​ക്കേ​സ് വി​ചാ​ര​ണ​യി​ലേ​ക്ക്; കോ​ട​തി​യി​ൽ കു​റ്റം നി​ഷേ​ധി​ച്ച് പ്ര​തി​ക​ൾ

വെബ് ഡെസ്ക്
Published: July 6, 2026 06:42 PM IST | Updated: July 6, 2026 06:45 PM IST

അ​ഭി​മ​ന്യു

കൊ​ച്ചി: അ​ഭി​മ​ന്യു വ​ധ​ക്കേ​സി​ന്‍റെ വി​ചാ​ര​ണ​യ്ക്ക് മു​ന്നോ​ടി​യാ​യി പ്ര​തി​ക​ളെ കു​റ്റ​പ​ത്രം വാ​യി​ച്ചു​കേ​ൾ​പ്പി​ച്ചു. കേ​സി​ലെ ആ​ദ്യ 16 പ്ര​തി​ക​ളാ​യ എ​സ്ഡി​പി​ഐ-​പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​രെ എ​റ​ണാ​കു​ളം സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ നേ​രി​ട്ടെ​ത്തി​ച്ചാ​ണ് കു​റ്റ​പ​ത്രം വാ​യി​ച്ചു​കേ​ൾ​പ്പി​ച്ച​ത്.

കു​റ്റം ചെ​യ്തി​ട്ടു​ണ്ടോ എ​ന്ന കോ​ട​തി​യു​ടെ ചോ​ദ്യ​ത്തി​ന് ഇ​ല്ല എ​ന്നാ​യി​രു​ന്നു മ​റു​പ​ടി. കേ​സ് 24ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും. ആ​കെ 26 പ്ര​തി​ക​ളു​ടെ കു​റ്റ​പ​ത്ര​മാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​രി​ക്കു​ന്ന​ത്. 2018 ജൂ​ലൈ ര​ണ്ടി​നാ​ണ് എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ് വി​ദ്യാ​ർ​ഥി​യാ​യ അ​ഭി​മ​ന്യു കൊ​ല്ല​പ്പെ​ട്ട​ത്.

ചു​വ​രെ​ഴു​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് കൊ​ല​യി​ൽ ക​ലാ​ശി​ച്ച​ത്. കേ​സി​ന്‍റെ വി​ചാ​ര​ണ നീ​ളു​ന്ന​തി​നെ​തി​രെ അ​ഭി​മ​ന്യു​വി​ന്‍റെ മാ​താ​പി​താ​ക്ക​ൾ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ഈ ​ഹ​ർ​ജി പ​രി​ഗ​ണി​ച്ച ഹൈ​ക്കോ​ട​തി ഒ​മ്പ​ത് മാ​സ​ത്തി​നു​ള്ളി​ൽ കേ​സി​ലെ വി​ചാ​ര​ണാ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

Tags : Abhimanyu murder case trial court

Recent News

Corehub Up