Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trial

വി​ചാ​ര​ണ​യി​ല്‍ ഹാ​ജ​രാ​യി​ല്ല; യൂ​ട്യൂ​ബ​ര്‍ ഖാ​ദ​ര്‍ ക​രി​പ്പൊ​ടി​യു​ടെ ജാ​മ്യം റ​ദ്ദാ​ക്കി

കാ​സ​ർ​ഗോ​ഡ്: പോ​ക്‌​സോ കേ​സി​ല്‍ യൂ​ട്യൂ​ബ​ര്‍ ഖാ​ദ​ര്‍ ക​രി​പ്പൊ​ടി​യു​ടെ ജാ​മ്യം റ​ദ്ദാ​ക്കി. ഹോ​സ്ദു​ര്‍​ഗ് ഫാ​സ്റ്റ്ട്രാ​ക്ക് കോ​ട​തി​യാ​ണ് ജാ​മ്യം റ​ദ്ദാ​ക്കി​യ​ത്. വി​ചാ​ര​ണ​യി​ല്‍ ഹാ​ജ​രാ​കാ​ത്ത​തി​ലാ​ണ് കോ​ട​തി ന​ട​പ​ടി.

പോ​ക്‌​സോ കേ​സി​ലെ ഇ​ര​യു​ടെ ശ​ബ്ദ​വും മൊ​ഴി​യും ഓ​ണ്‍​ലൈ​ന്‍ ചാ​ന​ലി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ചു എ​ന്നാ​ണ് ഇ​യാ​ള്‍​ക്കെ​തി​രാ​യ കേ​സ്. വ​ധ​ശ്ര​മ​ക്കേ​സി​ല്‍ ഖാ​ദ​ര്‍ ക​രി​പ്പൊ​ടി നി​ല​വി​ല്‍ ഒ​ളി​വി​ലാ​ണ്.

2025ലാ​യി​രു​ന്നു ഖാ​ദ​ര്‍ ക​രി​പ്പൊ​ടി​ക്കെ​തി​രെ കാ​സ​ര്‍​കോ​ട് വി​ദ്യാ​ന​ഗ​ര്‍ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ 72 (1), പോ​ക്‌​സോ എ​ന്നീ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​യി​രു​ന്നു കേ​സെ​ടു​ത്ത​ത്.

കേ​സി​ല്‍ ഖാ​ദ​റി​ന് ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. വ​ധ​ശ്ര​മ​ക്കേ​സി​ല്‍ ഒ​ളി​വി​ലാ​യ​തി​നാ​ല്‍ പോ​ക്‌​സോ കേ​സി​ന്‍റെ വി​ചാ​ര​ണ​യി​ല്‍ ഖാ​ദ​ര്‍ ക​രി​പ്പൊ​ടി ഹാ​ജ​രാ​യി​രു​ന്നി​ല്ല. ഇ​തോ​ടെ​യാ​ണ് കോ​ട​തി ജാ​മ്യം റ​ദ്ദാ​ക്കി​യ​ത്.

University News

ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ്

 

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ അ​ഞ്ചു വ​ർ​ഷ ഏ​കീ​കൃ​ത ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കും അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ നാ​ല് വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​പേ​ക്ഷ​ക​ർ​ക്ക് ത​ങ്ങ​ളു​ടെ പ്രൊ​ഫൈ​ൽ ലോ​ഗി​ൻ ചെ​യ്തു ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് വി​വ​ര​ങ്ങ​ൾ അ​റി​യാ​വു​ന്ന​താ​ണ്. ജൂ​ൺ 22 ആ​ണ് ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീയതി. 22 വ​രെ അ​പേ​ക്ഷ​യി​ലെ തെ​റ്റു​ക​ൾ തി​രു​ത്താ​വു​ന്ന​തും അ​തു​പോ​ലെ ന​ൽ​കി​യ ഓ​പ്ഷ​നു​ക​ൾ പു​നഃ ക്ര​മീ​ക​രി​ക്കാ​വു​ന്ന​തു​മാ​ണ്. ഒ​ന്നാം അ​ലോ​ട്ട്മെന്‍റ് 24ന് പ്രസിദ്ധീകരിക്കും.

കണ്ണൂർ സർവകലാശാല യുജി/ പിജി പ്രവേശന പരീക്ഷ 20, 21 ന്

കണ്ണൂർ സർവകലാശാലയിലെ ബിരുദ ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷകൾ ജൂൺ 20, 21 തീയതികളിൽ നടക്കും. രാജ്യത്തെ12 കേന്ദ്രങ്ങളിലായാണ് ഓൺലൈൻ ആയി പ്രവേശന പരീക്ഷ നടക്കുക.

പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾ https://admissions.kannuruniversity.ac.in/ പോർട്ടലിൽ നിന്നും ഹാൾടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യേണ്ടതാണ്. തിരിച്ചറിയൽ രേഖ, ഹാൾടിക്കറ്റ് എന്നിവ പരീക്ഷയ്ക്കെത്തുന്ന വിദ്യാർഥികൾ പരീക്ഷാ കേന്ദ്രത്തിൽ ഹാജരാക്കേണ്ടതാണ്.

കേരളത്തിൽ കാസർഗോഡ്, കണ്ണൂർ, തലശേരി, മാനന്തവാടി, കോഴിക്കോട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങളുള്ളത്. കേരളത്തിന് പുറത്ത് കോയമ്പത്തൂർ, ചെന്നൈ, ബാംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് പ്രവേശന പരീക്ഷ നടക്കുക.


3000 ത്തിലേറെ വിദ്യാർഥികളാണ് ഈ വർഷം പ്രവേശന പരീക്ഷ എഴുതുന്നത്. പ്രവേശന പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 0497-2766388 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

പരീക്ഷാഫലം

മഞ്ചേശ്വരം സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ ആറാം സെമസ്റ്റർ ത്രിവത്സര എൽഎൽബി ഡിഗ്രി (റെഗുലർ/സപ്ലിമെന്‍ററി), മേയ് 2026 പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസിന്‍റെ പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഫോട്ടോ ക്കോപ്പിക്കുമുള്ള അപേക്ഷകൾ ജൂലായ് ഒന്നിന് വൈകുന്നേരം അഞ്ചുവരെ സർവകലാശാലയിൽ സ്വീകരിക്കും.

ചരിത്രപഠനത്തിൽ ഇന്‍റഗ്രേറ്റഡ് ബിരുദാനന്തര ബിരുദം; 22 വരെ അപേക്ഷിക്കാം

കണ്ണൂര്‍ സര്‍വകലാശാല പാലയാട് കാമ്പസിലെ ചരിത്ര വിഭാഗത്തിൽ പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ കോഴ്സിന് (FYIMP in Historical Studies) അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ 45 ശതമാനം മാർക്കോടെ പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാവുന്നതാണ്.

പ്രവേശനം ലഭിച്ചവർക്ക് മൂന്നുവർഷം പഠിച്ചാൽ ബിഎ ഹിസ്റ്ററിയിൽ ബിരുദവും നാലുവർഷം പൂർത്തീകരിച്ചാൽ ബിഎ ഹോണേർസ് ബിരുദവും അല്ലെങ്കിൽ ബിഎ ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദവും അഞ്ചുവർഷം പൂർത്തീകരിക്കുന്നവർക്ക് പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് ബിരുദാനന്തര ബിരുദവും ലഭിക്കും. ഇതേ കോഴ്സിനോടൊപ്പം ആന്ത്രോപോളജി, ഇംഗ്ലീഷ് സ്റ്റഡീസ് കോഴ്സുകളിൽ മൈനർ ഡിഗ്രീകൾ നേടാൻ ഉള്ള അവസരവും ഉണ്ട്.

ഈ കോഴ്സിന് ജൂൺ 22 വരെ അപേക്ഷിക്കാം. സംശയ നിവാരണത്തിനായി ഫോൺ മുഖാന്തരം 9495890176, 9544505976 ബന്ധപ്പെടാവുന്നതാണ്, admission.kannuruniversity.ac.in എന്ന സർവകലാശാല വെബ് സൈറ്റിൽ വിശദവിവരങ്ങൾ ലഭ്യമാണ്.

സർവകലാശാല പഠന വകുപ്പ് / സെന്‍ററുകളിലെ എംബിഎ പ്രോഗ്രാമിന്‍റെ അപേക്ഷ തിയതി നീട്ടി

കണ്ണൂർ സർവകലാശാല പഠന വകുപ്പ്/സെന്‍ററുകളിലെ എംബിഎ പ്രവേശനത്തിന് ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാനുള്ള തിയതി ഇന്ന് വൈകുന്നേരം അഞ്ചു വരെ നീട്ടി. പ്രോസ്പെക്ടസ് ഉൾപ്പെടെയുള്ള കൂടുതല്‍ വിവരങ്ങൾ www.admissions.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. സംശയങ്ങൾക്ക് ഫോൺ 0497-2766388, 7356948230 / ഇ-മെയില്‍ [email protected] മുഖാന്തിരം ബന്ധപ്പെടാം.

പരീക്ഷാ ടൈം ടേബിൾ

കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ, 2023 അഡ്മിഷൻ, ഇന്‍റഗ്രേറ്റഡ്‌ എംപിഇഎസ്‌ വിദ്യാർഥികളുടെ നാലാം സെമസ്റ്റർ ഫൈവ് ഇയർ ഇന്‍റഗ്രേറ്റഡ് മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് (സിബിസിഎസ്എസ്- സപ്ലിമെന്‍ററി-2023 അഡ്മിഷൻ), മേയ് 2026 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

ലാസ്യ അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള പിലാത്തറയിലെ ലാസ്യ കോളജ് ഓഫ് ഫൈൻ ആർട്സിൽ നാല് വർഷ ബിരുദ പ്രോഗ്രാമുകളായ ബിഎ ഭരതനാട്യം, ബിഎ കർണാടിക് മ്യൂസിക്, ബിരുദാനന്തര ബിരുദ പ്രോഗ്രാമായ എംഎ. ഭരതനാട്യം എന്നീ പ്രോഗ്രാമുകളുടെ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. താത്പര്യമുള്ള വിദ്യാർഥികൾ സർവകലാശാല അഡ്മിഷൻ വെബ്‌സൈറ്റിൽ ഓൺലൈൻ ആയി അപേക്ഷ സമർപ്പിച്ചതിനു ശേഷം അപേക്ഷയുടെ പകർപ്പ് കോളജിൽ സമർപ്പിക്കേണ്ടതാണ്. ഓൺലൈൻ ആയി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 22 ആണ്.

 

Kerala

ഷു​ഹൈ​ബ് വ​ധ​ക്കേ​സ്: വി​ചാ​ര​ണ ജൂ​ൺ ഒ​ന്നുവ​രെ സ്റ്റേ ​ചെ​യ്തു

ത​​​ല​​​ശേ​​​രി: യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് മ​​​ട്ട​​​ന്നൂ​​​ർ ബ്ലോ​​​ക്ക് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന എ​​​ട​​​യ​​​ന്നൂ​​​രി​​​ലെ എ​​​സ്.​​​പി. ഷു​​​ഹൈ​​​ബി​​​നെ (29) വെ​​​ട്ടി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ വി​​​ചാ​​​ര​​​ണ ജൂ​​​ൺ ഒ​​​ന്നു വ​​​രെ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി സ്റ്റേ ​​​ചെ​​​യ്തു.

പ്ര​​​തി​​​ഭാ​​​ഗം ന​​​ൽ​​​കി​​​യ കോ​​​ട​​​തി​​​മാ​​​റ്റ ഹ​​​ർ​​​ജി​​​യി​​​ൽ ഇ​​​ന്ന​​​ലെ വാ​​​ദം ന​​​ട​​​ന്നു. തു​​​ട​​​ർ​​​ന്നാ​​​ണ് വി​​​ചാ​​​ര​​​ണ ജൂ​​​ൺ ഒ​​​ന്ന് വ​​​രെ സ്റ്റേ ​​​ചെ​​​യ്ത​​​ത്.

കോ​​​ട​​​തി മാ​​​റ​​​ണ​​​മെ​​​ന്ന പ്ര​​​തി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ ഹ​​​ർ​​​ജി​​​ക്ക് നി​​​യ​​​മ​​​പ​​​ര​​​മാ​​​യ അ​​​ടി​​​ത്ത​​​റ​​​യി​​​ല്ലെ​​​ന്നും കേ​​​സ് നീ​​​ട്ടി​​​ക്കൊ​​​ണ്ടു പോ​​​കാ​​​നു​​​ള്ള ശ്ര​​​മ​​​മാ​​​ണു ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്നും ഓ​​​രോ ക​​​ക്ഷി​​​ക​​​ളും ഇ​​​ത്ത​​​രം കോ​​​ട​​​തി​​​മാ​​​റ്റ ഹ​​​ർ​​​ജി​​​ക​​​ൾ ന​​​ൽ​​​കി​​​യാ​​​ൽ നി​​​യ​​​മ സം​​​വി​​​ധാ​​​നം ത​​​ന്നെ ത​​​ക​​​രാ​​​റാ​​​കു​​​മെ​​​ന്നും സു​​​പ്രീം കോ​​​ട​​​തി വി​​​ധി​​​ക​​​ൾ ഉ​​​ദ്ധ​​​രി​​​ച്ചു​​​കൊ​​​ണ്ട് കേ​​​സി​​​ലെ സ്പെ​​​ഷ​​ൽ പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ കോ​​​ട​​​തി​​​യി​​​ൽ പ​​​റ​​​ഞ്ഞു.

Kerala

ഇ​ല​ന്തൂ​ര്‍ ഇ​ര​ട്ട​ന​ര​ബ​ലി​ക്കേ​സ്: വി​ചാ​ര​ണ ഇ​ന്ന് ആ​രം​ഭി​ക്കും

കൊ​ച്ചി: കേ​ര​ള​ത്തെ ന​ടു​ക്കി​യ പ​ത്ത​നം​തി​ട്ട ഇ​ല​ന്തൂ​ര്‍ ഇ​ര​ട്ട​ന​രി​ബ​ലി​ക്കേ​സി​ല്‍ ഇ​ന്ന് വി​ചാ​ര​ണ ആ​രം​ഭി​ക്കും. ത​മി​ഴ്‌​നാ​ട് ധ​ര്‍​മ​പു​രം സ്വ​ദേ​ശി​നി പ​ത്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ എ​റ​ണാ​കു​ളം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി അ​ഞ്ചി​ലാ​ണ് വി​ചാ​ര​ണ. ഇ​തി​നൊ​പ്പ​മു​ള്ള, കാ​ല​ടി​യി​ല്‍ താ​മ​സി​ച്ചി​രു​ന്ന വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി റോ​സി​ലി​യു​ടെ കൊ​ല​പാ​ത​ക​ക്കേ​സി​ല്‍ അ​ടു​ത്ത​യാ​ഴ്ച വി​ചാ​ര​ണ തു​ട​ങ്ങും.

പെ​രു​മ്പാ​വൂ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​ഫി, ആ​യു​ര്‍​വേ​ദ​ചി​കി​ത്സ​ക​ന്‍ ഇ​ല​ന്തൂ​ര്‍ പു​ളി​ന്തി​ട്ട ക​ട​കം​പി​ള്ളി​ല്‍ ഭ​ഗ​വ​ല്‍​സിം​ഗ്, ഭാ​ര്യ ലൈ​ല എ​ന്നി​വ​രാ​ണ് ഒ​ന്നു​മു​ത​ല്‍ മൂ​ന്നു​വ​രെ പ്ര​തി​ക​ള്‍. കേ​സി​ലെ ഒ​ന്നാം​സാ​ക്ഷി​യും പ​രാ​തി​ക്കാ​രി​യു​മാ​യ പ​ത്മ​യു​ടെ ഇ​ള​യ​സ​ഹോ​ദ​രി പ​ഴ​നി​യ​മ്മ​യെ ഇ​ന്ന് വി​സ്ത​രി​ക്കും.

സാ​മ്പ​ത്തി​ക ഉ​ന്ന​മ​ന​ത്തി​നും ഐ​ശ്വ​ര്യ​പൂ​ജ​യ്ക്കു​മാ​യി പ​ത്മ​യെ​യും റോ​സി​ലി​യെ​യും ഭ​ഗ​വ​ല്‍ സിം​ഗി​ന്‍റെയും ലൈ​ല​യു​ടെ​യും ഇ​ല​ന്തൂ​രി​ലെ വീ​ട്ടി​ലെ​ത്തി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. 2022 സെ​പ്റ്റം​ബ​ര്‍ 16നാ​യി​രു​ന്നു ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം. ഒ​ക്‌​ടോ​ബ​ര്‍ 11ന് ​മൂ​ന്ന് പ്ര​തി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്തു.

ക്രൂ​ര​ത​യി​ലൂ​ടെ​യു​ള്ള ആ​ന​ന്ദ​വും പ​ണ​വു​മാ​യി​രു​ന്നു ഷാ​ഫി​യു​ടെ ല​ക്ഷ്യം. സാ​മ്പ​ത്തി​ക ഉ​ന്ന​തി​യും ഐ​ശ്വ​ര്യ​വു​മാ​യി​രു​ന്നു മ​റ്റു ര​ണ്ട് പ്ര​തി​ക​ളും ല​ക്ഷ്യ​മി​ട്ട​ത്. ന​ര​ബ​ലി ന​ട​ത്ത​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ച്ച​ത് ഷാ​ഫി​യാ​ണ്. പ​ത്മ​യു​ടെ​യും റോ​സി​ലി​യു​ടെ​യും മാം​സം ഉ​രു​ളി​യി​ല്‍ പാ​ച​കം​ചെ​യ്ത് പ്ര​തി​ക​ള്‍ ക​ഴി​ച്ച​താ​യും കു​റ്റ​പ​ത്ര​ത്തി​ലു​ണ്ട്. പ​ത്മ​യെ അ​തി​ക്രൂ​ര​മാ​യി കൊ​ന്ന​ശേ​ഷം 56 ക​ഷ​ണ​ങ്ങ​ളാ​ക്കി ഭ​ഗ​വ​ല്‍​സിം​ഗി​ന്‍റെ ഇ​ല​ന്തൂ​രി​ലെ പു​ര​യി​ട​ത്തി​ല്‍ കു​ഴി​ച്ചി​ട്ടു. റോ​സി​ലി​യു​ടെ അ​സ്ഥി​കൂ​ട​മാ​ണ് ല​ഭി​ച്ച​ത്.

ഡി​എ​ന്‍​എ ഫ​ല​ത്തി​ലൂ​ടെ​യാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞ​ത്. ഉ​രു​ളി​യും മാം​സം മു​റി​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച ക​ത്തി​യു​മ​ട​ക്കം ക​ണ്ടെ​ടു​ത്തി​രു​ന്നു. പാ​ച​കം​ചെ​യ്ത മാം​സം പ്ര​തി​ക​ള്‍ മൂ​വ​രും ഭ​ക്ഷി​ച്ചു. ബാ​ക്കി ഫ്രി​ഡ്ജി​ല്‍ സൂ​ക്ഷി​ച്ചു. മ​റ്റ് ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ പ​റ​മ്പി​ല്‍ കു​ഴി​ച്ചി​ട്ടു.

കൊ​ല​പാ​ത​കം, ബ​ലാ​ത്സം​ഗം, ഗൂ​ഢാ​ലോ​ച​ന, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍, തെ​ളി​വ് ന​ശി​പ്പി​ക്ക​ല്‍, മോ​ഷ​ണം, മൃ​ത​ദേ​ഹ​ത്തോ​ട് അ​നാ​ദ​ര​വ് തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ജ​ഡ്ജി ടി. ​മ​ധു​സൂ​ദ​ന​നാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. പി. ​അ​ജ​കു​മാ​റാ​ണ് സ്‌​പെ​ഷ്യ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍.

International

ലെ ​പെ​ന്നി​ന് ജൂ​ലൈ ഏ​ഴ് വി​ധി​ദി​നം

പാ​​​​​രീ​​​​​സ്: ഫ്രാ​​​​​ൻ​​​​​സി​​​​​ലെ തീ​​​​​വ്ര വ​​​​​ല​​​​​തു​​​​​പ​​​​​ക്ഷ നേ​​​​​താ​​​​​വ് മാ​​​​​രീ​​​​​ൻ ലെ ​​​​​പെ​​​​​ന്നി​​​​​ന് ജൂ​​​​​ലൈ ഏ​​​​​ഴ് വി​​​​​ധി​​​​​ദി​​​​​നം. മാ​​​​​രീ​​​​​ൻ ലെ ​​​​​പെ​​​​​ന്നി​​​​​നെ​​​​​തി​​​​​രാ​​​​​യ അ​​​​​ഴി​​​​​മ​​​​​തി​​​​​ക്കേ​​​​​സി​​​​​ൽ പാ​​​​​രീ​​​​​സ് അ​​​​​പ്പീ​​​​​ൽ കോ​​​​​ട​​​​​തി ജൂ​​​​​ലൈ ഏ​​​​​ഴി​​​​​ന് വി​​​​​ധി​​​​​പ​​​​​റ​​​​​യും.

വി​​​​​ധി പ്ര​​​​​തി​​​​​കൂ​​​​​ല​​​​​മാ​​​​​യാ​​​​​ൽ പ്ര​​​​​തി​​​​​പ​​​​​ക്ഷ നേ​​​​​താ​​​​​വാ​​​​​യ അ​​​വ​​​ർ​​​ക്ക് അ​​​​​ടു​​​​​ത്ത പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ മ​​​​​ത്സ​​​​​രി​​​​​ക്കാ​​​​​നാ​​​വി​​​​ല്ല.

യൂ​​​​​റോ​​​​​പ്യ​​​​​ന്‍ യൂ​​​​​ണി​​​​​യ​​​​​ൻ പാ​​​​​ര്‍​ല​​​​​മെ​​​​​ന്‍റി​​​​​ന്‍റെ പ​​​​​ണം ദു​​​​​രു​​​​​പ​​​​​യോ​​​​​ഗം ചെ​​​​​യ്തെ​​​​​ന്ന കേ​​​​​സി​​​​​ൽ വി​​​​​ചാ​​​​​ര​​​​​ണക്കോ​​​​​ട​​​​​തി നേ​​​​​ര​​​​​ത്തേ പെ​​​​​ന്നി​​​​​നെ ശി​​​​​ക്ഷി​​​​​ച്ചി​​​​​രു​​​​​ന്നു. ഈ ​​​​​വി​​​​​ധി​​​​​യെ ചോ​​​​​ദ്യം ചെ​​​​​യ്താ​​​​​ണ് പെ​​​​​ൻ അ​​​​​പ്പീ​​​​​ൽ കോ​​​​​ട​​​​​തി​​​​​യെ സ​​​​​മീ​​​​​പി​​​​​ച്ച​​​​​ത്. കു​​​​​റ്റ​​​​​ക്കാ​​​​​രി​​​​​യെ​​​​​ന്ന് ക​​​​​ണ്ടെ​​​​​ത്തി​​​​​യാ​​​​​ൽ, തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്ക​​​​​പ്പെ​​​​​ട്ട പ​​​​​ദ​​​​​വി വ​​​​​ഹി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ൽ​​​​​നി​​​​​ന്ന് വി​​​​​ല​​​​​ക്ക് ല​​​​​ഭി​​​​​ച്ചേ​​​​​ക്കാം.

National

മും​ബൈ ഭീ​ക​രാ​ക്ര​മ​ണം: അ​ബു ജി​ൻ​ഡാ​ലി​ന് എ​തി​രേ വി​ചാ​ര​ണ തു​ട​ങ്ങു​ന്നു

മും​ബൈ: മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ക്കേ​സി​ന്‍റെ മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ അ​ബു ജി​ൻ​ഡാ​ലി​നെ​തി​രേ വി​ചാ​ര​ണ ഏ​ഴു​വ​ർ​ഷ​ത്തി​നു​ശേ​ഷം പു​ന​രാ​രം​ഭി​ക്കു​ന്നു.

ര​ഹ​സ്യ​രേ​ഖ​ക​ൾ പ്ര​തി​ക്കു കൈ​മാ​റ​ണ​മെ​ന്ന വി​ചാ​ര​ണ​ക്കോ​ട​തി ഉ​ത്ത​ര​വ് ബോം​ബെ ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യ​തോ​ടെ​യാ​ണി​ത്. 2018 ലെ ​വി​ചാ​ര​ണ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ പോ​ലീ​സും വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​വും വി​ദേ​ശ​കാ​ര്യ​വ​കു​പ്പും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

2008 ന​വം​ബ​റി​ൽ മും​ബൈ​യി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ പ​ത്ത് പാ​ക് ഭീ​ക​ര​രെ ഇ​ന്ത്യ​യി​ലെ​ത്തി​ച്ച​ത് സ​ബി​യു​ദ്ദി​ൻ അ​ൻ​സാ​രി എ​ന്ന അ​ബു ജി​ൻ​ഡാ​ലാ​ണെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു.

Kerala

മു​ൻ ഡി​ജി​പി ടോ​മി​ന്‍ ജെ.​ത​ച്ച​ങ്ക​രി​ക്കെ​തി​രാ​യ കേ​സി​ൽ വി​ചാ​ര​ണ തു​ട​ങ്ങി

കോ​ട്ട​യം: വ​ര​വി​ല്‍ ക​വി​ഞ്ഞ് സ്വ​ത്ത് സ​മ്പാ​ദി​ച്ചെ​ന്ന കേ​സി​ൽ മു​ൻ ഡി​ജി​പി ടോ​മി​ന്‍ ജെ. ​ത​ച്ച​ങ്ക​രി​ക്കെ​തി​രെ വി​ചാ​ര​ണ തു​ട​ങ്ങി. കോ​ട്ട​യം വി​ജി​ല​ൻ​സ് കോ​ട​തി​യി​ലാ​ണ് വി​ചാ​ര​ണ തു​ട​ങ്ങി​യ​ത്.

28 ദി​വ​സം കൊ​ണ്ട് വി​ചാ​ര​ണ പൂ​ർ​ത്തി​യാ​കും. കേ​സി​ൽ 130 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കും. 2003 ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സ​ർ​വീ​സ് കാ​ലാ​വ​ധി​യി​ൽ 138 ശ​ത​മാ​ന​മാ​ണ് വ​ര​വി​ൽ കൂ​ടു​ത​ൽ സ്വ​ത്ത് സ​മ്പാ​ദി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്. അ​തി​ൽ ത​ന്നെ ആ​ദ്യം 64 ല​ക്ഷം രൂ​പ ക​ണ്ടെ​ത്തി​യി​രു​ന്നു.

അ​തി​വേ​ഗം കേ​സ് പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. ഹൈ​ക്കോ​ട​തി​യി​ലും സു​പ്രീം​കോ​ട​തി​യി​ലും വ​ർ​ഷ​ങ്ങ​ളോ​ളം നി​യ​മ വ്യ​വ​ഹാ​രം ന​ട​ന്ന കേ​സാ​ണി​ത്.

Latest News

Corehub Up