ഖാദര് കരിപ്പൊടി
കാസർഗോഡ്: പോക്സോ കേസില് യൂട്യൂബര് ഖാദര് കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി. ഹോസ്ദുര്ഗ് ഫാസ്റ്റ്ട്രാക്ക് കോടതിയാണ് ജാമ്യം റദ്ദാക്കിയത്. വിചാരണയില് ഹാജരാകാത്തതിലാണ് കോടതി നടപടി.
പോക്സോ കേസിലെ ഇരയുടെ ശബ്ദവും മൊഴിയും ഓണ്ലൈന് ചാനലിലൂടെ പ്രചരിപ്പിച്ചു എന്നാണ് ഇയാള്ക്കെതിരായ കേസ്. വധശ്രമക്കേസില് ഖാദര് കരിപ്പൊടി നിലവില് ഒളിവിലാണ്.
2025ലായിരുന്നു ഖാദര് കരിപ്പൊടിക്കെതിരെ കാസര്കോട് വിദ്യാനഗര് പൊലീസ് കേസ് രജിസ്റ്റര് ചെയ്തത്. ഭാരതീയ ന്യായ സംഹിതയിലെ 72 (1), പോക്സോ എന്നീ വകുപ്പുകള് ചുമത്തിയായിരുന്നു കേസെടുത്തത്.
കേസില് ഖാദറിന് ജാമ്യം ലഭിച്ചിരുന്നു. വധശ്രമക്കേസില് ഒളിവിലായതിനാല് പോക്സോ കേസിന്റെ വിചാരണയില് ഖാദര് കരിപ്പൊടി ഹാജരായിരുന്നില്ല. ഇതോടെയാണ് കോടതി ജാമ്യം റദ്ദാക്കിയത്.
Tags : Failure appear trial Bail cancelled YouTuber Khader Karippody