ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ അ​ഞ്ചു വ​ർ​ഷ ഏ​കീ​കൃ​ത ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കും അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ നാ​ല് വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​പേ​ക്ഷ​ക​ർ​ക്ക് ത​ങ്ങ​ളു​ടെ പ്രൊ​ഫൈ​ൽ ലോ​ഗി​ൻ ചെ​യ്തു ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് വി​വ​ര​ങ്ങ​ൾ അ​റി​യാ​വു​ന്ന​താ​ണ്. ജൂ​ൺ 22 ആ​ണ് ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീയതി. 22 വ​രെ അ​പേ​ക്ഷ​യി​ലെ തെ​റ്റു​ക​ൾ തി​രു​ത്താ​വു​ന്ന​തും അ​തു​പോ​ലെ ന​ൽ​കി​യ ഓ​പ്ഷ​നു​ക​ൾ പു​നഃ ക്ര​മീ​ക​രി​ക്കാ​വു​ന്ന​തു​മാ​ണ്. ഒ​ന്നാം അ​ലോ​ട്ട്മെന്‍റ് 24ന് പ്രസിദ്ധീകരിക്കും.

കണ്ണൂർ സർവകലാശാല യുജി/ പിജി പ്രവേശന പരീക്ഷ 20, 21 ന്

കണ്ണൂർ സർവകലാശാലയിലെ ബിരുദ ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷകൾ ജൂൺ 20, 21 തീയതികളിൽ നടക്കും. രാജ്യത്തെ12 കേന്ദ്രങ്ങളിലായാണ് ഓൺലൈൻ ആയി പ്രവേശന പരീക്ഷ നടക്കുക.

പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾ https://admissions.kannuruniversity.ac.in/ പോർട്ടലിൽ നിന്നും ഹാൾടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യേണ്ടതാണ്. തിരിച്ചറിയൽ രേഖ, ഹാൾടിക്കറ്റ് എന്നിവ പരീക്ഷയ്ക്കെത്തുന്ന വിദ്യാർഥികൾ പരീക്ഷാ കേന്ദ്രത്തിൽ ഹാജരാക്കേണ്ടതാണ്.

കേരളത്തിൽ കാസർഗോഡ്, കണ്ണൂർ, തലശേരി, മാനന്തവാടി, കോഴിക്കോട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങളുള്ളത്. കേരളത്തിന് പുറത്ത് കോയമ്പത്തൂർ, ചെന്നൈ, ബാംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് പ്രവേശന പരീക്ഷ നടക്കുക.


3000 ത്തിലേറെ വിദ്യാർഥികളാണ് ഈ വർഷം പ്രവേശന പരീക്ഷ എഴുതുന്നത്. പ്രവേശന പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 0497-2766388 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

പരീക്ഷാഫലം

മഞ്ചേശ്വരം സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ ആറാം സെമസ്റ്റർ ത്രിവത്സര എൽഎൽബി ഡിഗ്രി (റെഗുലർ/സപ്ലിമെന്‍ററി), മേയ് 2026 പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസിന്‍റെ പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഫോട്ടോ ക്കോപ്പിക്കുമുള്ള അപേക്ഷകൾ ജൂലായ് ഒന്നിന് വൈകുന്നേരം അഞ്ചുവരെ സർവകലാശാലയിൽ സ്വീകരിക്കും.

ചരിത്രപഠനത്തിൽ ഇന്‍റഗ്രേറ്റഡ് ബിരുദാനന്തര ബിരുദം; 22 വരെ അപേക്ഷിക്കാം

കണ്ണൂര്‍ സര്‍വകലാശാല പാലയാട് കാമ്പസിലെ ചരിത്ര വിഭാഗത്തിൽ പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ കോഴ്സിന് (FYIMP in Historical Studies) അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ 45 ശതമാനം മാർക്കോടെ പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാവുന്നതാണ്.

പ്രവേശനം ലഭിച്ചവർക്ക് മൂന്നുവർഷം പഠിച്ചാൽ ബിഎ ഹിസ്റ്ററിയിൽ ബിരുദവും നാലുവർഷം പൂർത്തീകരിച്ചാൽ ബിഎ ഹോണേർസ് ബിരുദവും അല്ലെങ്കിൽ ബിഎ ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദവും അഞ്ചുവർഷം പൂർത്തീകരിക്കുന്നവർക്ക് പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് ബിരുദാനന്തര ബിരുദവും ലഭിക്കും. ഇതേ കോഴ്സിനോടൊപ്പം ആന്ത്രോപോളജി, ഇംഗ്ലീഷ് സ്റ്റഡീസ് കോഴ്സുകളിൽ മൈനർ ഡിഗ്രീകൾ നേടാൻ ഉള്ള അവസരവും ഉണ്ട്.

ഈ കോഴ്സിന് ജൂൺ 22 വരെ അപേക്ഷിക്കാം. സംശയ നിവാരണത്തിനായി ഫോൺ മുഖാന്തരം 9495890176, 9544505976 ബന്ധപ്പെടാവുന്നതാണ്, admission.kannuruniversity.ac.in എന്ന സർവകലാശാല വെബ് സൈറ്റിൽ വിശദവിവരങ്ങൾ ലഭ്യമാണ്.

സർവകലാശാല പഠന വകുപ്പ് / സെന്‍ററുകളിലെ എംബിഎ പ്രോഗ്രാമിന്‍റെ അപേക്ഷ തിയതി നീട്ടി

കണ്ണൂർ സർവകലാശാല പഠന വകുപ്പ്/സെന്‍ററുകളിലെ എംബിഎ പ്രവേശനത്തിന് ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാനുള്ള തിയതി ഇന്ന് വൈകുന്നേരം അഞ്ചു വരെ നീട്ടി. പ്രോസ്പെക്ടസ് ഉൾപ്പെടെയുള്ള കൂടുതല്‍ വിവരങ്ങൾ www.admissions.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. സംശയങ്ങൾക്ക് ഫോൺ 0497-2766388, 7356948230 / ഇ-മെയില്‍ [email protected] മുഖാന്തിരം ബന്ധപ്പെടാം.

പരീക്ഷാ ടൈം ടേബിൾ

കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ, 2023 അഡ്മിഷൻ, ഇന്‍റഗ്രേറ്റഡ്‌ എംപിഇഎസ്‌ വിദ്യാർഥികളുടെ നാലാം സെമസ്റ്റർ ഫൈവ് ഇയർ ഇന്‍റഗ്രേറ്റഡ് മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് (സിബിസിഎസ്എസ്- സപ്ലിമെന്‍ററി-2023 അഡ്മിഷൻ), മേയ് 2026 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

ലാസ്യ അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള പിലാത്തറയിലെ ലാസ്യ കോളജ് ഓഫ് ഫൈൻ ആർട്സിൽ നാല് വർഷ ബിരുദ പ്രോഗ്രാമുകളായ ബിഎ ഭരതനാട്യം, ബിഎ കർണാടിക് മ്യൂസിക്, ബിരുദാനന്തര ബിരുദ പ്രോഗ്രാമായ എംഎ. ഭരതനാട്യം എന്നീ പ്രോഗ്രാമുകളുടെ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. താത്പര്യമുള്ള വിദ്യാർഥികൾ സർവകലാശാല അഡ്മിഷൻ വെബ്‌സൈറ്റിൽ ഓൺലൈൻ ആയി അപേക്ഷ സമർപ്പിച്ചതിനു ശേഷം അപേക്ഷയുടെ പകർപ്പ് കോളജിൽ സമർപ്പിക്കേണ്ടതാണ്. ഓൺലൈൻ ആയി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 22 ആണ്.