x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേന്ദ്രസർക്കാർ നയങ്ങൾക്കെതിരേ കോൺഗ്രസിന്‍റെ രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധം; 17ന് ​​​രാ​​​ജ​​​സ്ഥാ​​​നി​​​ൽ തു​​​ട​​​ക്കം


Published: June 13, 2026 11:27 PM IST | Updated: June 13, 2026 11:27 PM IST

ന്യൂ​​​​ഡ​​​​ൽ​​​​ഹി: സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ തെ​​​​റ്റാ​​​​യ ന​​​​യ​​​​ങ്ങ​​​​ൾ ബാ​​​​ധി​​​​ച്ച​​​​വ​​​​രി​​​​ലേ​​​​ക്ക് ഇ​​​​റ​​​​ങ്ങി​​​​ച്ചെ​​​​ന്ന് അ​​​​വ​​​​ർ​​​​ക്കൊ​​​​പ്പം നി​​​​ന്നു​​​​കൊ​​​​ണ്ട് പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ന്‍റെ പു​​​​തി​​​​യ മാ​​​​നം തീ​​​​ർ​​​​ക്കാ​​​​ൻ കോ​​​​ണ്‍​ഗ്ര​​​​സ്.

പ​​​​രീ​​​​ക്ഷാ ത​​​​ട്ടി​​​​പ്പു​​​​ക​​​​ൾ, വി​​​​ല​​​​ക്ക​​​​യ​​​​റ്റം തു​​​​ട​​​​ങ്ങി​​​​യ പ്ര​​​​ശ്ന​​​​ങ്ങ​​​​ളിൽ ലോ​​​​ക്സ​​​​ഭാ പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ രാ​​​​ജ്യ​​​​വ്യാ​​​​പ​​​​ക പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​നാ​​​​ണ് കോ​​​​ണ്‍​ഗ്ര​​​​സ് ത​​​​യാ​​​​റെ​​​​ടു​​​​ക്കു​​​​ന്ന​​​​ത്.

ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ ചോ​​​​ർ​​​​ച്ച​​​​യും പ​​​​രീ​​​​ക്ഷാ അ​​​​ഴി​​​​മ​​​​തി​​​​ക​​​​ളും നേ​​​​രി​​​​ട്ടു ബാ​​​​ധി​​​​ച്ച വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ, ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ൾ, യു​​​​വ​​​​ജ​​​​ന സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ, അ​​​​ധ്യാ​​​​പ​​​​ക​​​​ർ എ​​​​ന്നി​​​​വ​​​​രെ​​​​യെ​​​​ല്ലാം ഒ​​​​ന്നി​​​​പ്പി​​​​ച്ചു​​​​കൊ​​​​ണ്ട് വ​​​​ൻ​​​​തോ​​​​തി​​​​ലു​​​​ള്ള ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​നു​​​​ക​​​​ൾ​​​​ക്ക് വ​​​​രും​​​​നാ​​​​ളു​​​​ക​​​​ളി​​​​ൽ രാ​​​​ഹു​​​​ൽ നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കും.

ഈ​​​​മാ​​​​സം 17ന് ​​​​രാ​​​​ജ​​​​സ്ഥാ​​​​നി​​​​ലെ കോ​​​​ട്ട​​​​യി​​​​ൽനിന്ന് ആ​​​​രം​​​​ഭി​​​​ച്ച് ജൂ​​​​ലൈ പ​​​​ത്തി​​​​ന് അ​​​​ല​​​​ഹ​​​​ബാ​​​​ദ്, 11ന് ​​​​പാ​​​​റ്റ്ന, 14ന് ​​​​ഡ​​​​ൽ​​​​ഹി എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​ണു പ്ര​​​​തി​​​​ഷേ​​​​ധം സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ ചോ​​​​ർ​​​​ച്ച, വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന പ​​​​രീ​​​​ക്ഷാ​​​ചെ​​​​ല​​​​വു​​​​ക​​​​ൾ, സു​​​​താ​​​​ര്യ​​​​വും നീ​​​​തി​​​​യു​​​​ക്ത​​​​വു​​​​മാ​​​​യ റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ്, വി​​​​ദ്യാ​​​​ഭ്യാ​​​​സ സ​​​​ന്പ്ര​​​​ദാ​​​​യം ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​ൽ സ​​​​ർ​​​​ക്കാ​​​​രി​​​​നു​​​​ണ്ടാ​​​​കു​​​​ന്ന പ​​​​രാ​​​​ജ​​​​യം തു​​​​ട​​​​ങ്ങി​​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ൽ ഉ​​​​യ​​​​ർ​​​​ത്തി​​​​ക്കാ​​​​ട്ടും.

ഇ​​​​തോ​​​​ടൊ​​​​പ്പം രാ​​​​ജ്യ​​​​ത്തെ ക​​​​ർ​​​​ഷ​​​​ക​​​​രെ ബാ​​​​ധി​​​​ക്കു​​​​ന്ന പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ ഏ​​​​റ്റെ​​​​ടു​​​​ത്തും പ്ര​​​​തി​​​​ഷേ​​​​ധ​​​​പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ ശ​​​​ക്ത​​​​മാ​​​​ക്കും. സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രെ ബാ​​​​ധി​​​​ക്കു​​​​ന്ന പ്ര​​​​ശ്ന​​​​ങ്ങ​​​​ളി​​​​ൽ അ​​​​വ​​​​രോ​​​​ടൊ​​​​പ്പം നി​​​​ന്നു​​​​കൊ​​​​ണ്ട് പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ന്‍റെ സ്വ​​​​രം ഉ​​​​യ​​​​ർ​​​​ത്താ​​​​നു​​​​ള്ള ശ്ര​​​​മ​​​​മാ​​​​ണ് കോ​​​​ണ്‍​ഗ്ര​​​​സ് ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. ഇ​​​​ന്ത്യാ മു​​​​ന്ന​​​​ണി യോ​​​​ഗ​​​​ത്തി​​​​ലും അ​​​​തി​​​​നു​​​​ശേ​​​​ഷം ന​​​​ട​​​​ന്ന കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​തൃ​​​​യോ​​​​ഗ​​​​ത്തി​​​​ലും വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ ച​​​​ർ​​​​ച്ച ചെ​​​​യ്തി​​​​രു​​​​ന്നു.

പ്ര​​​​തി​​​​പ​​​​ക്ഷ​​​​പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ സ​​​​മ​​​​ര​​​​രീ​​​​തി​​​​ക​​​​ൾ മാ​​​​റ​​​​ണ​​​​മെ​​​​ന്ന നി​​​​ല​​​​പാ​​​​ടാ​​​​ണ് രാ​​​​ഹു​​​​ലി​​​​നു​​​​ള്ള​​​​ത്. ആ​​​​ൻ​​​​ഡ​​​​മാ​​​​ൻ നി​​​​ക്കോ​​​​ബാ​​​​റി​​​​ൽ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന ഗ്രേ​​​​റ്റ് നി​​​​ക്കോ​​​​ബാ​​​​ർ പ​​​​ദ്ധ​​​​തി ആ ​​​​നാ​​​​ടി​​​​ന്‍റെ ആ​​​​വാ​​​​സ​​​​വ്യ​​​​വ​​​​സ്ഥ ത​​​​ക​​​​ർ​​​​ക്കു​​​​മെ​​​​ന്ന് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി അ​​​​വി​​​​ടെ നി​​​​ര​​​​ന്ത​​​​രം സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച രാ​​​​ഹു​​​​ൽ വി​​​​ഷ​​​​യം ഏ​​​​റ്റെ​​​​ടു​​​​ത്തി​​​​രു​​​​ന്നു.

ഒ​​​​ഡീ​​​​ഷ​​​​യി​​​​ലെ​​​​യും ജാ​​​​ർ​​​​ഖ​​​​ണ്ഡി​​​​ലെ​​​​യും ആ​​​​ദി​​​​വാ​​​​സി ഭൂ​​​​മി വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ൽ ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​ന്ന​​​​ത​​​​ട​​​​ക്ക​​​​മു​​​​ള്ള വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ വ​​​​രും​​​​നാ​​​​ളു​​​​ക​​​​ളി​​​​ൽ കോ​​​​ണ്‍​ഗ്ര​​​​സ് ഏ​​​​റ്റെ​​​​ടു​​​​ത്ത് പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ന്‍റെ മാ​​​​നം തീ​​​​ർ​​​​ക്കും.

Tags : Rajasthan Congress nationwide protest central government policies

Recent News

Corehub Up