x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോൺഗ്രസ്-എൻസിപി ലയനം തള്ളി സുപ്രിയ സുലെ


Published: June 13, 2026 11:05 PM IST | Updated: June 13, 2026 11:05 PM IST

മും​​​​ബൈ: കോ​​​​ൺ​​​​ഗ്ര​​​​സും ​​​​എ​​​​ൻ​​​​സി​​​​പി (ശ​​​​ര​​​​ത് പ​​​​വാ​​​​ർ) വി​​​​ഭാ​​​​ഗ​​​​വും ത​​​​മ്മി​​​​ലു​​​​ള്ള ല​​​​യ​​​​ന അ​​​​ഭ്യൂ​​​​ഹ​​​​ങ്ങ​​​​ൾ ത​​​​ള്ളി പാ​​​​ർ​​​​ട്ടി വ​​​​ർ​​​​ക്കിം​​​​ഗ് പ്ര​​​​സി​​​​ഡ​​​ന്‍റ് സു​​​​പ്രി​​​​യ സു​​​​ലെ. ല​​​​യ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് യാ​​​​തൊ​​​​രു​​​​വി​​​​ധ ച​​​​ർ​​​​ച്ച​​​​ക​​​​ളും ഉ​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നും ഇ​​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള്ള ഒ​​​​രു നി​​​​ർ​​​​ദേശ​​​​വും എ​​​​ൻ​​​​സി​​​​പി മു​​​​ന്നോ​​​​ട്ടു​​​​വച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നും സു​​​​പ്രി​​​​യ വ്യ​​​​ക്ത​​​​മാ​​​​ക്കി.

മ​​​​ഹാ​​​​രാ​​​ഷ്‌​​​ട്ര കോ​​​​ൺ​​​​ഗ്ര​​​​സ് മു​​​​ൻ അ​​​​ധ്യ​​​​ക്ഷ​​​​ൻ നാ​​​​നാ പ​​​​ടോ​​​​ലെ​​​​യു​​​​ടെ പ്ര​​​​സ്താ​​​​വ​​​​ന​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്നു​​​​ണ്ടാ​​​​യ അ​​​​ഭ്യൂ​​​​ഹ​​​​ങ്ങ​​​​ളോ​​​​ട് പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​വ​​​ർ.
എ​​​​ൻ​​​​സി​​​​പി (ശ​​​​ര​​​​ത്പ​​​​വാ​​​​ർ വി​​​​ഭാ​​​​ഗം) കോ​​​​ൺ​​​​ഗ്ര​​​​സു​​​​മാ​​​​യി ല​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള നി​​​​ർ​​​​ദേ​​​​ശം മു​​​​ന്നോ​​​​ട്ടു​​​​വച്ചെ​​​​ന്നാ​​​​യി​​​​രു​​​​ന്നു നാ​​​​നാ പ​​​​ടോ​​​​ലെ​​​​യു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദം.

അ​​​​തേ​​​​സ​​​​മ​​​​യം, കോ​​​​ൺ​​​​ഗ്ര​​​​സി​​​​ൽ നി​​​​ന്ന് മു​​​​മ്പ് പി​​​​രി​​​​ഞ്ഞു​​​​പോ​​​​യി സ്വ​​​​ന്തം പാ​​​​ർ​​​​ട്ടി രൂ​​​​പവത്ക​​​​രി​​​​ച്ച ശ​​​​ര​​​​ത്പ​​​​വാ​​​​ർ, മ​​​​മ​​​​താ ബാ​​​​ന​​​​ർ​​​​ജി തു​​​​ട​​​​ങ്ങി​​​​വ​​​​ർ ബി​​​​ജെ​​​​പി​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള പോ​​​​രാ​​​​ട്ട​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി കോ​​​​ൺ​​​​ഗ്ര​​​​സി​​​​നെ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​​​ന്ന് ശി​​​​വ​​​​സേ​​​​ന ഉ​​​​ദ്ധ​​​​വ് വി​​​​ഭാ​​​​ഗം നേ​​​​താ​​​​വ് സ​​​​ഞ്ജ​​​​യ് റൗ​​​​ത്തി​​​​ന്‍റെ പ്ര​​​​സ്താ​​​​വ​​​​ന​​​​യെ സു​​​​പ്രി​​​​യ സു​​​​ലെ സ്വാ​​​​ഗ​​​​തം ചെ​​​​യ്തു. സ​​​​ഞ്ജ​​​​യ്‌യു​​​​ടെ നി​​​​ർ​​​​ദേ​​​​ശ​​​​ത്തെ പാ​​​​ർ​​​​ട്ടി ഗൗ​​​​ര​​​​വ​​​​ത്തോ​​​​ടെ കാ​​​​ണു​​​​ന്നു​​​​വെ​​​​ന്ന് അ​​​​വ​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി.

Tags : Supriya Sule Congress-NCP merger rejects

Recent News

Corehub Up