x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലഫ്. ജനറൽ ധീരജ് സേത്ത് പുതിയ കരസേനാ മേധാവി


Published: June 13, 2026 11:09 PM IST | Updated: June 13, 2026 11:09 PM IST

ന്യൂ​​​ഡ​​​ൽ​​​ഹി: ക​​​ര​​​സേ​​​ന മേ​​​ധാ​​​വി​​​യാ​​​യി ല​​​ഫ്. ജ​​​ന​​​റ​​​ൽ ധീ​​​ര​​​ജ് സേ​​​ത്ത് ഈ ​​​മാ​​​സം 30ന് ​​​ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കും. നി​​​ല​​​വി​​​ലെ ക​​​ര​​​സേ​​​ന മേ​​​ധാ​​​വി ജ​​​ന​​​റ​​​ൽ ഉ​​​പേ​​​ന്ദ്ര ദ്വി​​​വേ​​​ദി വി​​​ര​​​മി​​​ക്കു​​​ന്ന ഒ​​​ഴി​​​വി​​​ലാ​​​ണു നി​​​യ​​​മ​​​നം.

നി​​​ല​​​വി​​​ൽ ക​​​ര​​​സേ​​​ന ഉ​​​പ​​​മേ​​​ധാ​​​വി​​​യാ​​​ണ് ല​​​ഫ്. ജ​​​ന​​​റ​​​ൽ ധീ​​​ര​​​ജ് സേ​​​ത്ത്. നാ​​​ഷ​​​ണ​​​ൽ ഡി​​​ഫ​​​ൻ​​​സ് അ​​​ക്കാ​​​ദ​​​മി​​​യി​​​ലെ പൂ​​​ർ​​​വ​​​വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യ ഇ​​​ദ്ദേ​​​ഹം 1986 ഡി​​​സം​​​ബ​​​റി​​​ലാ​​​ണ് സൈ​​​നി​​​ക​​​സേ​​​വ​​​നം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്.

നാ​​​ലു പ​​​തി​​​റ്റാ​​​ണ്ടോ​​​ളം നീ​​​ണ്ട ഔ​​​ദ്യോ​​​ഗി​​​ക ജീ​​​വി​​​ത​​​ത്തി​​​ൽ ത​​​ന്ത്ര​​​പ​​​ര​​​മാ​​​യ സൈ​​​നി​​​ക​​​നീ​​​ക്ക​​​ങ്ങ​​​ൾ, സൈ​​​നി​​​ക​​​ശേ​​​ഷി വി​​​ക​​​സ​​​നം തു​​​ട​​​ങ്ങി വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ വ്യ​​​ക്തി​​​മു​​​ദ്ര പ​​​തി​​​പ്പി​​​ച്ചു. ക​​​ര​​​സേ​​​ന​​​യു​​​ടെ മു​​​ൻ​​​നി​​​ര സ്ട്രൈ​​​ക്ക് ഫോ​​​ർ​​​മേ​​​ഷ​​​നു​​​ക​​​ളി​​​ൽ ഒ​​​ന്നാ​​​യ സു​​​ദ​​​ർ​​​ശ​​​ൻ ച​​​ക്ര കോ​​​റിന്‍റെ ക​​​മാ​​​ൻ​​​ഡ​​​റാ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്.

ആ​​​ർ​​​മി ക​​​മാ​​​ൻ​​​ഡ​​​ർ പ​​​ദ​​​വി​​​യി​​​ലെ​​​ത്തി​​​യ​​​ശേ​​​ഷം സൗ​​​ത്ത് വെ​​​സ്റ്റേ​​​ണ്‍ ക​​​മാ​​​ൻ​​​ഡ്, സ​​​തേ​​​ണ്‍ ക​​​മാ​​​ൻ​​​ഡ് എ​​​ന്നീ ര​​​ണ്ട് പ്ര​​​മു​​​ഖ ഓ​​​പ്പ​​​റേ​​​ഷ​​​ണ​​​ൽ ആ​​​ർ​​​മി ക​​​മാ​​​ൻ​​​ഡു​​​ക​​​ളു​​​ടെ ക​​​മാ​​​ൻ​​​ഡ​​​റാ​​​യി ര​​​ണ്ട​​​ര വ​​​ർ​​​ഷ​​​ത്തി​​​ലേ​​​റെ ല​​​ഫ്. ജ​​​ന​​​റ​​​ൽ സേ​​​ത്ത് സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചി​​​ട്ടു​​​ണ്ട്.

Tags : New Army Chief Lt. Gen. Dhiraj Seth Dhiraj Seth

Recent News

Corehub Up