x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ഫി​ര്‍ സ്‌​ക്രീ​ന്‍​ഷോ​ട്ട് കേ​സ്; അ​ഡ്മി​ന്മാ​ർ കു​ടു​ങ്ങും


Published: June 13, 2026 11:23 PM IST | Updated: June 13, 2026 11:23 PM IST

കോ​ഴി​ക്കോ​ട്: വ​ട​ക​ര കാ​ഫി​ർ സ്ക്രീ​ൻ​ഷോ​ട്ട് കേ​സി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് നി​ർ​ണാ​യ​ക വി​വ​രം ല​ഭി​ച്ച​താ​യി സൂ​ച​ന. വ്യാ​ജ സ്ക്രീ​ൻ​ഷോ​ട്ടി​ന്‍റെ ഉ​റ​വി​ടം സം​ബ​ന്ധി​ച്ച സൂ​ച​ന​ക​ളാ​ണ് ഇ​പ്പോ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ക​ട​ത്ത​നാ​ട് സ​ഖാ​ക്ക​ൾ, ബാ​വു​പ്പാ​റ സ​ഖാ​ക്ക​ൾ എ​ന്നീ ഗ്രൂ​പ്പു​ക​ളി​ൽ നി​ന്നാ​ണ് ഈ ​വ്യാ​ജ സ്ക്രീ​ൻ​ഷോ​ട്ട് നി​ർ​മ്മി​ക്ക​പ്പെ​ട്ട​തും ല​ഭി​ച്ച​തു​മെ​ന്നാ​ണ് എ​സ്‌​ഐ​ടി വ്യ​ക്ത​മാ​ക്കു​ന്ന​ത്.

കൂ​ടാ​തെ ബാ​വു​പ്പാ​റ സ​ഖാ​ക്ക​ൾ എ​ന്ന ഫെ​യ്‌​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യും ഈ ​സ്ക്രീ​ൻ​ഷോ​ട്ട് വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്നു. കേ​സി​ലെ നി​ർ​ണാ​യ​ക ഗ്രൂ​പ്പാ​യ വ​ട​ക​ര സ്ക്വാ​ഡ് വാ​ട്സ്‌​ആ​പ്പ് ഗ്രൂ​പ്പി​ന്‍റെ അ​ഡ്മി​ന്മാ​രെ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് ഈ ​പു​തി​യ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്.

വി​വാ​ദ സ്ക്രീ​ൻ​ഷോ​ട്ട് ത​നി​ക്ക് ല​ഭി​ച്ച​ത് വ​ട​ക​ര സ്ക്വാ​ഡ് എ​ന്ന വാ​ട്സ്‌​ആ​പ്പ് ഗ്രൂ​പ്പി​ൽ നി​ന്നാ​ണെ​ന്ന് ഡി​വൈ​എ​ഫ്ഐ നേ​താ​വ് റി​ബേ​ഷ് രാ​മ​കൃ​ഷ്ണ​ൻ നേ​ര​ത്തെ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മൊ​ഴി ന​ൽ​കി​യി​രു​ന്നു. കേ​സി​ലെ മ​റ്റ് സാ​ക്ഷി​ക​ളാ​യ മ​നീ​ഷും അ​മ​ലും സ​മാ​ന​മാ​യ മൊ​ഴി​ക​ളാ​ണ് പോ​ലീ​സി​ന് കൈ​മാ​റി​യ​ത്.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഈ ​ഗ്രൂ​പ്പി​ന്‍റെ അ​ഡ്മി​നും ഡി​വൈ​എ​ഫ്ഐ വ​ട​ക​ര ബ്ലോ​ക്ക് ക​മ്മി​റ്റി​യം​ഗ​വു​മാ​യ ജി​തി​ൻ ഭാ​സ്ക​റി​നെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം നേ​ര​ത്തെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തി​രു​ന്നു. ഈ ​ചോ​ദ്യം ചെ​യ്യ​ലു​ക​ളി​ൽ നി​ന്നാ​ണ് സ്ക്രീ​ൻ​ഷോ​ട്ട് വ​ട​ക​ര സ്ക്വാ​ഡി​ലേ​ക്ക് എ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പേ​രെ ചോ​ദ്യം ചെ​യ്യാ​നാ​ണ് എ​സ്‌​ഐ​ടി​യു​ടെ തീ​രു​മാ​നം. വ്യാ​ജ സ്ക്രീ​ൻ​ഷോ​ട്ടി​ന്‍റെ ഉ​റ​വി​ടം വ്യ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ട​ത്ത​നാ​ട് സ​ഖാ​ക്ക​ൾ,ബാ​വു​പ്പാ​റ സ​ഖാ​ക്ക​ൾ എ​ന്നീ ഗ്രൂ​പ്പു​ക​ളു​ടെ അ​ഡ്മി​ന്മാ​രെ ഉ​ട​ൻ ത​ന്നെ ചോ​ദ്യം ചെ​യ്യാ​നാ​യി വി​ളി​ച്ചു​വ​രു​ത്തും.

Tags : screenshot case kafir information

Recent News

Corehub Up