x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​പി​എം ഇ​ന്ത്യാ മു​ന്ന​ണി​ക്കൊ​പ്പം: എം.​എ. ബേ​ബി


Published: June 13, 2026 11:23 PM IST | Updated: June 13, 2026 11:41 PM IST

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ബി​​​​ജെ​​​​പി​​​​ക്കും ആ​​​​ർ​​​​എ​​​​സ്എ​​​​സി​​​​നും എ​​​​തി​​​​രേ​​​​യു​​​​ള്ള രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ ഇ​​​​ന്ത്യാ മു​​​​ന്ന​​​​ണി​​​​ക്കൊ​​​​പ്പം സി​​​​പി​​​​എം ഉ​​​​റ​​​​ച്ചു​​​​നി​​​​ൽ​​​​ക്കു​​​​മെ​​​​ന്ന് പാ​​​​ർ​​​​ട്ടി ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി എം.​​​​എ. ബേ​​​​ബി.

ആ​​​​ർ​​​​എ​​​​സ്എ​​​​സിന്‍റെ ഫാ​​​​സി​​​​സ്റ്റ് ശ​​​​ക്തി​​​​യാ​​​​യ ബി​​​​ജെ​​​​പി​​​​യെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തു​​​​ക പ്ര​​​​ഥ​​​​മ ക​​​​ർ​​​​ത്ത​​​​വ്യ​​​​മാണെ​​​​ന്ന് പാർട്ടി കോ​​​​ണ്‍​ഗ്ര​​​​സ് അം​​​​ഗീ​​​​ക​​​​രി​​​​ച്ച പ്ര​​​​മേ​​​​യം വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നെ കെ​​​​ട്ടി​​​​പ്പി​​​​ടി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​രും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്നി​​​​ല്ലെ​​​​ന്നും എ​​​​ന്നാ​​​​ൽ പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നെ​​​​യും മ​​​​റ്റു പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​ക്ക​​​​ളെ​​​​യും അ​​​​റ​​​​സ്റ്റ് ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു​​​​കൊ​​​​ണ്ട് ഇ​​​​ഡി​​​​ക്കും മോ​​​​ദി​​​സ​​​​ർ​​​​ക്കാ​​​​രി​​​​നും വ​​​​ഴി​​​​യൊ​​​​രു​​​​ക്കു​​​​ന്ന ആ​​​​ളാ​​​​കു​​​​ന്ന​​​​ത് അ​​​​ദ്ദേ​​​​ഹം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്ക​​​​ണ​​​മെ​​​​ന്നാ​​​​ണ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന​​​​തെ​​​​ന്നും ബേ​​​​ബി പ​​​​റ​​​​ഞ്ഞു.

കേ​​​​ര​​​​ള​​​​ത്തി​​​​ൽ ബി​​​​ജെ​​​​പി-​​​​സി​​​​പി​​​​എം ഡീ​​​​ൽ എ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​ത്തി​​​​ൽ അ​​​​തൃ​​​​പ്തി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി തി​​​​ങ്ക​​​​ളാ​​​​ഴ്ച ന​​​​ട​​​​ന്ന ഇ​​​​ന്ത്യാ മു​​​​ന്ന​​​​ണി യോ​​​​ഗ​​​​ത്തി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യി കോ​​​​ണ്‍​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ മ​​​​ല്ലി​​​​കാ​​​​ർ​​​​ജു​​​​ൻ ഖാ​​​​ർ​​​​ഗെ​​​​യ്ക്ക് ബേ​​​​ബി ക​​​​ത്തെ​​​​ഴു​​​​തി​​​​യി​​​​രു​​​​ന്നു.

യോ​​​​ഗ​​​​ത്തി​​​​ൽ അ​​​​ദ്ദേ​​​​ഹം പ​​​​ങ്കെ​​​​ടു​​​​ത്തി​​​​രു​​​​ന്നു​​​​മി​​​​ല്ല. പ​​​​ക​​​​രം സി​​​​പി​​​​എ​​​​മ്മി​​​​ന്‍റെ രാ​​​​ജ്യ​​​​സ​​​​ഭാ എം​​​​പി ജോ​​​​ണ്‍ ബ്രി​​​​ട്ടാ​​​​സാ​​​​ണു പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ത്.

Tags : CPM India front M.A. Baby India alliance

Recent News

Corehub Up