x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബംഗളൂരു നഗരവികസന വകുപ്പ് ലഭിച്ചിട്ടും ചുമതലയേൽക്കാതെ മന്ത്രി


Published: June 13, 2026 11:03 PM IST | Updated: June 13, 2026 11:03 PM IST

ബം​​​​ഗ​​​​ളൂ​​​​രു: ക​​​ർ​​​ണാ​​​ട​​​ക​​​ത്തി​​​ൽ ഡി.​​​കെ. ശി​​​വ​​​കു​​​മാ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലെ വ​​​കു​​​പ്പ് വി​​​ഭ​​​ജ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പം തു​​​ട​​​രു​​​ന്നു.

ഗ്രേ​​​​റ്റ​​​​ർ ബം​​​​ഗ​​​​ളൂ​​​​രു ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് വ​​​കു​​​പ്പ് ല​​​ഭി​​​ച്ച മ​​​ന്ത്രി കൃ​​​​ഷ്ണ ബൈ​​​​രെ ഗൗ​​​​ഡ ചു​​​മ​​​ത​​​ല ഏ​​​റ്റെ​​​ടു​​​ക്കാ​​​ൻ വൈ​​​കു​​​ക​​​യാ​​​ണ്. ന​​​ഗ​​​ര​​​വി​​​ക​​​സ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സു​​​പ്ര​​​ധാ​​​ന ചു​​​മ​​​ത​​​ല​​​ക​​​ൾ ല​​​ഭി​​​ക്കാ​​​ത്ത​​​താ​​​ണ് പ്ര​​​തി​​​സ​​​ന്ധി​​​ക്കു കാ​​​ര​​​ണം.

ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച് വ്യ​​​ക്ത​​​ത വ​​​രു​​​ത്താ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​മെ​​​ന്നു​​​പ​​​റ​​​ഞ്ഞ മ​​​ന്ത്രി മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ തീ​​​രു​​​മാ​​​ന​​​ത്തി​​​നാ​​​യി കാ​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി.

ബം​​​​ഗ​​​​ളൂ​​​​രു ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് അ​​​​ഥോ​​​​റി​​​​റ്റി​​​​യു​​​​ടെ​​​​യും ബം​​​​ഗ​​​​ളൂ​​​​രു മെ​​​​ട്രോ​​​​പൊ​​​​ളി​​​​റ്റ​​​​ൻ റീ​​​​ജൺ ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് അ​​​​ഥോ​​​​റി​​​​റ്റി​​​​യു​​​​ടെ​​​​യും നേ​​​​രി​​​​ട്ടു​​​​ള്ള നി​​​​യ​​​​ന്ത്ര​​​​ണാ​​​​ധി​​​​കാ​​​​രം മു​​​​ഖ്യ​​​​മ​​​​ന്ത്രി കൈ​​​​വ​​​​ശ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തി​​​​ലു​​​​ള്ള അ​​​​മ​​​​ർ​​​​ഷ​​​​മാ​​​​ണ് മ​​​​ന്ത്രി​​​​സ്ഥാ​​​​നം ഏ​​​​റ്റെ​​​​ടു​​​​ക്കാ​​​​ൻ ഗൗ​​​​ഡ വി​​​​സ​​​​മ്മ​​​​തി​​​​ക്കു​​​​ന്ന​​​​തി​​​നു കാ​​​ര​​​ണ​​​മെ​​​ന്നു അ​​​ഭ്യൂ​​​ഹ​​​ങ്ങ​​​ളു​​​ണ്ട്.

Tags : not taking charge Bengaluru Urban Development Department Minister Krishna Byre Gowda

Recent News

Corehub Up