x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ണ്‍​ഗ്ര​സി​ന്‍റെ പി​ടി​വാ​ശി ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ ത​ക​ർ​ച്ച​യ്ക്ക് വ​ഴി​യൊ​രു​ക്കും: പി​ണ​റാ​യി വി​ജ​യ​ൻ


Published: June 13, 2026 11:40 PM IST | Updated: June 13, 2026 11:40 PM IST

മ​​​ല​​​പ്പു​​​റം: കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ പി​​​ടി​​​വാ​​​ശി​​​യും ക​​​ടും​​​പി​​​ടി​​​ത്ത​​​വും ഇ​​​ന്ത്യാ സ​​​ഖ്യ​​​ത്തി​​​ന്‍റെ ത​​​ക​​​ർ​​​ച്ച​​​ക്ക് വ​​​ഴി​​​യൊ​​​രു​​​ക്കു​​​മെ​​​ന്ന് സി​​​പി​​​എം പോ​​​ളി​​​റ്റ് ബ്യൂ​​​റോ അം​​​ഗം പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

അ​​​രീ​​​ക്കോ​​​ട് /”ഇ​​​എം​​​എ​​​സി​​​ന്‍റെ ലോ​​​കം’ ദേ​​​ശീ​​​യ സെ​​​മി​​​നാ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ബി​​​ജെ​​​പി വി​​​രു​​​ദ്ധ നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ക്കു​​​ന്ന മ​​​ത​​​നി​​​ര​​​പേ​​​ക്ഷ ക​​​ക്ഷി​​​ക​​​ളെ ഒ​​​ന്നി​​​ച്ചു നി​​​ർ​​​ത്താ​​​നാ​​​ണ് ഇ​​​ന്ത്യാ വേ​​​ദി രൂ​​​പീ​​​ക​​​രി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ അ​​​ധി​​​കാ​​​ര​​​ത്തി​​​ന് വേ​​​ണ്ടി​​​യു​​​ള്ള കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ശ്ര​​​മ​​​ങ്ങ​​​ൾ ചി​​​ല ക​​​ക്ഷി​​​ക​​​ളെ സ​​​ഖ്യ​​​ത്തി​​​ൽ നി​​​ന്ന​​​ക​​​റ്റി.

ഒ​​​ന്നാം യു​​​പി​​​എ സ​​​ർ​​​ക്കാ​​​രി​​​ന് ഇ​​​ട​​​തു​​​പ​​​ക്ഷം പി​​​ന്തു​​​ണ ന​​​ൽ​​​കി​​​യ​​​ത് കൃ​​​ത്യ​​​മാ​​​യ കാ​​​ഴ്ച​​​പ്പാ​​​ടോ​​​ടെ​​​യാ​​​ണ്. കോ​​​ണ്‍​ഗ്ര​​​സി​​​നെ​​​ക്കു​​​റി​​​ച്ച് എ​​​ന്തെ​​​ങ്കി​​​ലും വ്യാ​​​മോ​​​ഹ​​​മു​​​ണ്ടാ​​​യി​​​ട്ട​​​ല്ല, ബി​​​ജെ​​​പി അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​ന്നാ​​​ലു​​​ള്ള അ​​​പ​​​ക​​​ടം ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​യി​​​രു​​​ന്നു അ​​​ത്. ഇ​​​പ്പോ​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന നി​​​ല​​​പാ​​​ടും ഇ​​​തേ കാ​​​ഴ്ച​​​പ്പാ​​​ടി​​​ൽ ത​​​ന്നെ​​​യാ​​​ണ്.

മ​​​റ്റു​​​ള്ള​​​വ​​​രെ അം​​​ഗീ​​​ക​​​രി​​​ക്കാ​​​നു​​​ള്ള കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ പ്ര​​​യാ​​​സ​​​വും സ​​​ങ്കു​​​ചി​​​ത താ​​​ൽ​​​പ്പ​​​ര്യ​​​ങ്ങ​​​ളു​​​മാ​​​ണ് ബി​​​ജെ​​​പി​​​യെ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​ച്ച​​​ത്. ബി​​​ജെ​​​പി രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​നു​​​ള്ള ഒ​​​രു കാ​​​ഴ്ച​​​പ്പാ​​​ടും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ കോ​​​ണ്‍​ഗ്ര​​​സി​​​ന് ഉ​​​ണ്ടാ​​​യി​​​ല്ല.

അ​​​തേ​​​സ​​​മ​​​യം പ്ര​​​തി​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​ക​​​ളി​​​ലെ നേ​​​താ​​​ക്ക​​​ളെ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ളെ വി​​​ട്ട് ആ​​​ക്ര​​​മി​​​ക്കു​​​ന്ന​​​തി​​​നും കോ​​​ണ്‍​ഗ്ര​​​സ് ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​രി​​​ന് കൂ​​​ട്ടു​​​നി​​​ന്നു​​​വെ​​​ന്നും പി​​​ണ​​​റാ​​​യി ആ​​​രോ​​​പി​​​ച്ചു.

Tags : Pinarayi Vijayan Congress incompetence India Alliance collapse

Recent News

Corehub Up