x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോൺഗ്രസുമായുള്ള സഖ്യം അവസാനിപ്പിച്ചെന്ന് ഡിഎംകെ; ബിജെപിയുമായി സഖ്യമില്ല


Published: June 8, 2026 02:30 AM IST | Updated: June 8, 2026 02:30 AM IST

പു​​​തു​​​ക്കോ​​​ട്ട: വ​​​രാ​​​നി​​​രി​​​ക്കു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ കോ​​​ൺ​​​ഗ്ര​​​സു​​​മാ​​​യി യാ​​​തൊ​​​രു​​​വി​​​ധ സ​​​ഖ്യ​​​വു​​​മു​​​ണ്ടാ​​​കി​​​ല്ലെ​​​ന്ന് ഡി​​​എം​​​കെ വ്യ​​​ക്ത​​​മാ​​​ക്കി. മു​​​ന്ന​​​ണി വി​​​ട്ടു​​​പോ​​​യ കോ​​​ൺ​​​ഗ്ര​​​സ് നി​​​ല​​​പാ​​​ടി​​​നെ രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ച ഡി​​​എം​​​കെ ഓ​​​ർ​​​ഗ​​​നൈ​​​സിം​​ഗ് സെ​​​ക്ര​​​ട്ട​​​റി ആ​​​ർ.​​​എ​​​സ്.​​​ ഭാ​​​ര​​​തി, വ​​​ഞ്ച​​​ന​​​കാ​​​ട്ടി​​​യ​​​വ​​​രെ ഒ​​​രി​​​ക്ക​​​ലും തി​​​രി​​​കെ സ്വീ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി.

ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ൽ വ​​​രാ​​​നി​​​രി​​​ക്കു​​​ന്ന ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഒ​​​രൊ​​​റ്റ കോ​​​ർ​​​പ​​റേ​​​ഷ​​​നി​​​ലും ഭ​​​ര​​​ണ​​​ക​​​ക്ഷി വി​​​ജ​​​യി​​​ക്കി​​​ല്ല. ത​​​ദ്ദേ​​​ശ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ജ​​​നു​​​വ​​​രി​​​യി​​​ൽ ന​​​ട​​​ത്താ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നു ധൈ​​​ര്യ​​​മു​​​ണ്ടോ​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം വെ​​​ല്ലു​​​വി​​​ളി​​​ച്ചു.

ഡി​​​എം​​​കെ​​​യെ വി​​​മ​​​ർ​​​ശി​​​ച്ച കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് മാ​​​ണി​​​ക്കം ടാ​​​ഗോ​​​റി​​​നും ഭാ​​​ര​​​തി മ​​​റു​​​പ​​​ടി ന​​​ൽ​​​കി. ഒ​​​രു സ​​​ഖ്യം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​ത് പ​​​ര​​​സ്പ​​​ര ധാ​​​ര​​​ണ​​​യോ​​​ടെ​​​യാ​​​ക​​​ണം. കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് ഉ​​​ണ്ടാ​​​യ​​​ത് രാ​​​ഷ്‌​​ട്രീ​​യവ​​​ഞ്ച​​​ന​​​യാ​​​ണ്. പാ​​​ർ​​​ട്ടി നേ​​​തൃ​​​ത്വം കോ​​​ൺ​​​ഗ്ര​​​സി​​​നെ മു​​​ന്ന​​​ണി​​​യി​​​ലെ​​​ടു​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചാ​​​ൽ പോ​​​ലും അ​​​ണി​​​ക​​​ൾ സ​​​മ്മ​​​തി​​​ക്കി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

“വി​​​ജ​​​യ്‌​​​യു​​​ടേ​​​ത് കൃ​​​ത്യ​​​മാ​​​യ പ്ര​​​ത്യയ​​​ശാ​​​സ്ത്ര​​​ത്തി​​​ന്‍റെ വി​​​ജ​​​യ​​​മ​​​ല്ല. വെ​​​റും 35 ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​ണ് ടി​​​വി​​​കെ​​​യ്ക്ക് വോ​​​ട്ടു​​​ചെ​​​യ്ത​​​ത്. 65 ശ​​​ത​​​മാ​​​നം ജ​​​ന​​​ങ്ങ​​​ളും അ​​​വ​​​ർ​​​ക്ക് എ​​​തി​​​രാ​​​ണ്. സാ​​​മൂ​​​ഹി​​​ക മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലെ വ​​​ർ​​​ണ​​​ശ​​​ബ​​​ള​​​മാ​​​യ പ്ര​​​ചാ​​​ര​​​ണ​​​വും മു​​​ഖ​​​ഭം​​​ഗി​​​യും ക​​​ണ്ടാ​​​ണ് പ​​​ല​​​രും വോ​​​ട്ടു​​​ചെ​​​യ്ത​​​ത്. പ​​​ല​​​ർ​​​ക്കും ത​​​ങ്ങ​​​ളു​​​ടെ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ എം​​​എ​​​ൽ​​​എ ആ​​​രാ​​​ണെ​​​ന്ന് പോ​​​ലും അ​​​റി​​​യി​​​ല്ല”- ഭാ​​​ര​​​തി പ​​​റ​​​ഞ്ഞു.

എ​​​ന്തു പ്ര​​​തി​​​സ​​​ന്ധി വ​​​ന്നാ​​​ലും ഡി​​​എം​​​കെ ത​​​ങ്ങ​​​ളു​​​ടെ പ്ര​​​ത്യ​​​യ​​​ശാ​​​സ്ത്ര​​​ത്തി​​​ൽ ഉ​​​റ​​​ച്ചു​​​നി​​​ൽ​​​ക്കു​​​മെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്കി​​​യ ആ​​​ർ.​​​എ​​​സ്. ഭാ​​​ര​​​തി, ബി​​​ജെ​​​പി​​​യു​​​മാ​​​യി ഒ​​​രു​​​ത​​​ര​​​ത്തി​​​ലു​​​ള്ള സ​​​ഖ്യ​​​ത്തി​​​നും സാ​​​ധ്യ​​​ത​​​യി​​​ല്ലെ​​​ന്നും കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Tags : DMK ends alliance Congress no alliance BJP

Recent News

Corehub Up