x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ലിം​കു​മാ​റി​ന് വി​ട ന​ല്‍​കി കേ​ര​ളം


Published: June 8, 2026 03:03 AM IST | Updated: June 8, 2026 03:03 AM IST

പ​​​​റ​​​​വൂ​​​​ര്‍: മ​​​​ല​​​​യാ​​​​ളി​​​​ക​​​​ളെ മ​​​​ന​​​​സു​​​​നി​​​​റ​​​​യെ ചി​​​​രി​​​​പ്പി​​​​ക്കു​​​​ക​​​​യും വൈ​​​​കാ​​​​രി​​​​ക ഭാ​​​​വ​​​​ങ്ങ​​​​ളോ​​​​ടെ ക​​​​ര​​​​യി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു ക​​​​ട​​​​ന്നു​​​​പോ​​​​യ ന​​​​ട​​​​ന്‍ സ​​​​ലിം​​​​കു​​​​മാ​​​​റി​​​​ന് യാ​​​ത്രാ​​​മൊ​​​ഴി. രാ​​​​ഷ്‌​​​ട്രീ​​​​യ, സാ​​​​മൂ​​​​ഹി​​​​ക, സി​​​​നി​​​​മ, സാം​​​​സ്‌​​​​കാ​​​​രി​​​​ക മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍നി​​​​ന്നു​​​ള്ള ഒ​​​​ട്ടേ​​​​റെ​​​​പ്പേ​​​​ര്‍ അ​​​​ന്ത്യാ​​​​ഞ്ജ​​​​ലി​​​യ​​​​ര്‍​പ്പി​​​​ക്കാ​​​​ന്‍ പ​​​​റ​​​​വൂ​​​​രി​​​​ലേ​​​​ക്ക് ഒ​​​​ഴു​​​​കി​​​​യെ​​​​ത്തി.

ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ഒ​​​​മ്പ​​​​ത​​​​ര​​​​യോ​​​​ടെ മൃ​​​​ത​​​​ദേ​​​​ഹം പ​​​​റ​​​​വൂ​​​​ര്‍ ടൗ​​​​ണ്‍ഹാ​​​​ളി​​​​ല്‍ എ​​​​ത്തി​​​​ച്ച​​​​പ്പോ​​​​ള്‍ പ്രി​​​​യ​​​​പ്പെ​​​​ട്ട താ​​​​ര​​​​ത്തെ ഒ​​​​രു നോ​​​​ക്കു​​​​കാ​​​​ണാ​​​​ന്‍ വ​​​​ന്‍ ജ​​​​നാ​​​​വ​​​​ലി കാ​​​​ത്തു​​​​നി​​​​ൽ​​​​ക്കു​​​​ന്നു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. പ​​​​ല​​​​രും വി​​​​തു​​​​മ്പി​​​​ക്ക​​​​ര​​​​ഞ്ഞു. ജ​​​​ന​​​​ക്കൂ​​​​ട്ട​​​​ത്തെ നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ന്‍ പോ​​​​ലീ​​​​സ് ഏ​​​​റെ പാ​​​ടു​​​പെ​​​ട്ടു. മൃ​​​ത​​​ദേ​​​ഹ​​​ത്തി​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍ റീ​​​​ത്ത് സ​​​​മ​​​​ര്‍​പ്പി​​​​ച്ചു.

സ​​​​ലിം​​​​കു​​​​മാ​​​​റി​​​​ന്‍റെ മ​​​​ക്ക​​​​ളാ​​​​യ ച​​​​ന്തു​​​​വി​​​​നെ​​​​യും ആ​​​​രോ​​​​മ​​​​ലി​​​​നെ​​​​യും ചേ​​​​ര്‍​ത്തു​​​​പി​​​​ടി​​​​ച്ച അ​​​ദ്ദേ​​​ഹം സ​​​ലിം​​​കു​​​മാ​​​റി​​​ന്‍റെ ഭാ​​​​ര്യ സു​​​​നി​​​​ത​​​​യെ​​​യും ആ​​​​ശ്വ​​​​സി​​​​പ്പി​​​​ച്ചു. ഉ​​​​ച്ച​​​​യ്ക്ക് ഒ​​​​ന്നോ​​​​ടെ മൃ​​​​ത​​​​ദേ​​​​ഹം വീ​​​​ട്ടി​​​​ലേ​​​​ക്കു കൊ​​​​ണ്ടു​​​​പോ​​​​കാ​​​​നാ​​​​ണ് തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​രു​​​​ന്ന​​​തെ​​​​ങ്കി​​​​ലും തി​​​​ര​​​​ക്കി​​​​നെ​​​ത്തു​​​​ട​​​​ർ​​​​ന്ന് ര​​​​ണ്ടോ​​​​ടെ​​​യാ​​​ണു കൊ​​​​ണ്ടു​​​​പോ​​​​യ​​​​ത്.

ചി​​​​റ്റാ​​​​റ്റു​​​​ക​​​​ര​​​​യി​​​​ലു​​​​ള്ള ലാ​​​​ഫിം​​​​ഗ് വി​​​​ല്ല​​​​യി​​​​ല്‍ മൃ​​​​ത​​​​ദേ​​​​ഹം എ​​​​ത്തി​​​​ച്ച​​​​പ്പോ​​​​ള്‍ കോ​​​​രി​​​​ച്ചൊ​​​​രി​​​​യു​​​​ന്ന മ​​​​ഴ​​​​യി​​​​ലും അ​​​​വി​​​​ടെ​​​​യും ആ​​​​യി​​​​ര​​​​ങ്ങ​​​​ളാ​​​​ണ് കാ​​​​ത്തു​​​​നി​​​​ന്ന​​​​ത്. മൂ​​​​ന്നോ​​​​ടെ മൃ​​​​ത​​​​ദേ​​​​ഹം ചി​​​​ത​​​​യി​​​​ലേ​​​​ക്കെ​​​​ടു​​​​ത്തു. സ​​​​ലിം​​​​കു​​​​മാ​​​​റി​​​​ന്‍റെ ആ​​​​ഗ്ര​​​​ഹ​​​​പ്ര​​​​കാ​​​​രം മ​​​​താ​​​​ചാ​​​​ര​​​​പ്ര​​​​കാ​​​​ര​​​​മു​​​​ള്ള ച​​​​ട​​​​ങ്ങു​​​​ക​​​​ൾ ഒ​​​​ഴി​​​​വാ​​​​ക്കി. മ​​​​ക്ക​​​​ളാ​​​​യ ച​​​​ന്തു​​​​വും ആ​​​​രോ​​​​മ​​​​ലും ചേ​​​​ര്‍​ന്ന് ചി​​​​ത​​​​യ്ക്കു തീ​​​​കൊ​​​​ളു​​​​ത്തി.

Tags : Salim Kumar Artist

Recent News

Corehub Up