കൊല്ലം: കൊല്ലം കരുനാഗപ്പള്ളി പൊലിസ് സ്റ്റേഷനിലെ പൊലിസ് ഉദ്യോസ്ഥർക്ക് മെമ്മോ. എഡിജിപി പി. വിജയന്റെ മിന്നൽ സന്ദർശനത്തിന് പിന്നാലെയാണ് നടപടി. മൈ പൊലിസ് സ്റ്റേഷനെക്കുറിച്ച് എഡിജിപി ചോദിച്ച ചോദ്യങ്ങൾക്ക് പൊലിസുകാർക്ക് ഉത്തരം അറിയില്ലായിരുന്നു. മിന്നൽ സന്ദർശനം കഴിഞ്ഞ് എഡിജിപി മടങ്ങിയതിന് പിന്നാലെ കൊല്ലം അഡീഷണൽ എസ്പിയാണ് മെമ്മോ നൽകിയത്.
കഴിഞ്ഞ ദിവസമാണ് എഡിജിപി പി. വിജയൻ കൊല്ലത്തെത്തിയത്. തുടർന്ന് കരുനാഗപ്പള്ളി പൊലിസ് സ്റ്റേഷനിൽ അപ്രതീക്ഷിത സന്ദർശനം നടത്തുകയായിരുന്നു. എഡിജിപി എത്തിയ സമയത്ത് സ്റ്റേഷൻ പരിസരമാകെ മലിനമാക്കപ്പെട്ട നിലയിലായിരുന്നു.
ഇക്കാര്യവും അദ്ദേഹം ചോദ്യം ചെയ്തു. പൊലിസ് സ്റ്റേഷനുകൾ കൂടുതൽ ജനസൗഹൃദമാക്കുന്നതിനായി ആഭ്യന്തര വകുപ്പ് നടപ്പാക്കിയ പദ്ധതിയാണ് മൈ പൊലിസ് സ്റ്റേഷൻ. പദ്ധതിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് സ്റ്റേഷനിലെ ആരും മറുപടി ലഭിക്കാത്തതിൽ എഡിജിപി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് അഡീഷണൽ എസ്പി കരുനാഗപ്പള്ളി പൊലിസ് സ്റ്റേഷനിലെ പൊലിസുകാർക്ക് മെമ്മോ നൽകിയത്.
Tags : Memo police Karunagappally station Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash