District News
കണ്ണൂർ: ഡിഎസ്സി സെന്റർ, ഡിഎസ്സി റിക്കോർഡ്സ്, കണ്ണൂർ സ്റ്റേഷൻ സെൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കണ്ണൂർ മിലിട്ടറി സ്റ്റേഷനിൽ 72 അടി ഉയരത്തിൽ ദേശീയപതാക സ്ഥാപിച്ചു. ബർണശേരിയിലെ മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ സ്മാരക ഗ്രൗണ്ടിൽ സ്ഥാപിച്ച ഫ്ലാഗ് മാസ്റ്റിൽ ലഫ്. ജനറൽ അജയ് രാംദേവ് ദേശീയപതാക ഉയർത്തി.
കണ്ണൂർ നഗരത്തിൽ സ്ഥാപിച്ച ദേശീയ പതാക നമ്മുടെ ദേശീയ സ്വത്വത്തിന്റെയും അച്ചടക്കത്തിന്റെയും ഐക്യത്തിന്റെയും അടയാളമായി നിലകൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു. പോർച്ചുഗീസുകാർ, ഡച്ചുകാർ, ബ്രിട്ടീഷുകാർ എന്നിവരുടെ കാലം മുതൽ കണ്ണൂർ കന്റോൺമെന്റിന് സവിശേഷമായ പാരമ്പര്യമുണ്ട്.
നിലവിൽ ഇന്ത്യൻ സൈന്യത്തിന്റെ സാന്നിധ്യം ഈ മേഖലയുടെ സുരക്ഷയും കരുത്തും ഉറപ്പാക്കുന്നു. കേരളത്തിൽ പ്രകൃതി ദുരന്തങ്ങൾ ഉണ്ടായപ്പോഴെല്ലാം ഡിഎസ്സി, ടെറിറ്റോറിയൽ ആർമി എന്നിവർ നടത്തിയ സന്നദ്ധ പ്രവർത്തനങ്ങൾ എടുത്തുപറയേണ്ടതാണ്. കണ്ണൂരിലെ ജനങ്ങളും പ്രാദേശിക ഭരണകൂടവും സൈന്യത്തിന് നൽകുന്നത് വലിയ പിന്തുണയാണ്. രാജ്യസ്നേഹവും പൗരബോധവും വളർത്താൻ യുവതലമുറയ്ക്ക് ഈ പതാക വലിയ പ്രചോദനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റിട്ട. ലഫ്. ജനറൽ വിനോദ് നായനാർ, റിട്ട. മേജർ ജനറൽ അഷിം, പോലീസ്, നാവികസേന, ജുഡീഷ്യറി, സിവിൽ ഉദ്യോഗസ്ഥർ, മുൻ സൈനികർ, എൻസിസി കേഡറ്റുകൾ, വിവിധ മേഖലകളിലെ പ്രമുഖർ എന്നിവർ പങ്കെടുത്തു. തുടർന്ന് ഡിഎസ്എസി സെന്റർ ബാൻഡ് സംഘത്തിന്റെ ദേശീയ ഗാനാലാപനവും നടന്നു.
District News
ഇരിട്ടി: കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ പരിശോധനയില്‍ കേരളത്തിലെ മികച്ച പോലീസ് സ്റ്റേഷനായി തെരഞ്ഞെടുത്ത ഇരിട്ടി സ്റ്റേഷന് ഓഫീസര്‍മാരെ ഓയിസ്ക ഇരിട്ടിയുടെ നേതൃത്വത്തില്‍ അഭിനന്ദിച്ചു.
പോലീസ് സ്റ്റേഷന്റെ മുന്നില്‍ നടന്ന പരിപാടിയില്‍ ഡിവൈഎസ്പി ധനഞ്ജയ ബാബു, എസ്എച്ച്ഒ മെല്ബിന് ജോസ്, സബ് ഇന്‍സ്പെക്ടര്‍മാരായ കെ. ഷറഫുദീന്‍, റെജി സ്കറിയ, കെ. രജിത്ത്, ഓഫീസര്‍മാരായ അശോകന്, മുഹമ്മദ് നജ്മി, മജീദ്, ഇരിട്ടി ഓയിസ്ക പ്രസിഡന്റ് ഡോ. ജി. ശിവരാമകൃഷ്ണന്, സെക്രട്ടറി പി.കെ. ആന്റണി, ട്രഷറര്‍ ഷാജി ജോസ് കുറ്റിയില്‍, അംഗങ്ങളായ കെ. സുരേഷ് ബാബു, സി. ബാബു ഇരിട്ടി, പ്രശാന്തന്, സന്തോഷ് കുഴിപ്പള്ളില്‍, പി.കെ. ദിനേശന്, ജോണി യോയാക് എന്നിവര്‍ പങ്കെടുത്തു.
Kerala
ആലുവ: മെട്രോ സ്റ്റേഷനിൽ വച്ച് ഭാര്യയെ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു. ചങ്ങമ്പുഴ നഗർ സ്വദേശി മഹേഷാണ് ഭാര്യ നീതുവിനെ കുത്തിപ്പരിക്കേൽപ്പിച്ചത്. കൊച്ചി മെട്രോയുടെ ആലുവ മുട്ടം മെട്രോ സ്റ്റേഷനിൽ ഇന്ന് രാത്രിയാണ് സംഭവം നടന്നത്.
ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്നായിരുന്നു അതിക്രമം. നീതുവിനെ ഉടൻ തന്നെ കളമശേരി ഗവൺമെന്റ് മെഡിക്കൽ കോളജിലേക്ക് മാറ്റി. പ്രതി മഹേഷിനെ മെട്രോ പോലീസ് കസ്റ്റഡിയിലെടുത്തു. വാക്കുതർക്കത്തിലേക്ക് നയിച്ച കാരണം എന്തെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല.
National
ചെന്നൈ: രാമേശ്വരം റെയിൽവെ സ്റ്റേഷനിൽ നിന്ന് കഞ്ചാവ് പിടികൂടി. റെയിൽവെ പോലീസാണ് കഞ്ചാവ് പിടികൂടിയത്. 10 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്.
ഇന്ന് പുലർച്ചെയാണ് സംഭവം. ഭുവനേശ്വർ എക്പ്രസിലെ കോച്ചിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ഉപേക്ഷിച്ച നിലയിലുണ്ടായിരുന്ന ബാഗിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തുകയായിരുന്നു.
അഞ്ച് പാക്കറ്റുകളിലായാണ് കഞ്ചാവ് ഉണ്ടായിരുന്നത്. സംഭവത്തിൽ അന്വേഷണം തുടരുന്നതായി റെയിൽവെ പോലീസ് അറിയിച്ചു.