x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ഗ​രൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ബൈ​ക്ക് മോ​ഷ​ണം​പോ​യി; അ​ന്വേ​ഷ​ണം തു​ട​ങ്ങി

വെബ് ഡെസ്‌ക്
Published: September 4, 2026 12:19 PM IST | Updated: September 4, 2026 12:19 PM IST

നഗരൂർ പൊലിസ് സ്റ്റേഷൻ

തി​രു​വ​ന​ന്ത​പു​രം: ന​ഗ​രൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന തൊ​ണ്ടി​മു​ത​ലാ​യ ബൈ​ക്ക് മോ​ഷ​ണം പോ​യി. സം​ഭ​വ​ത്തി​ൽ ന​ഗ​രൂ​ർ പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വാ​ഹ​ന​മാ​ണ് സ്റ്റേ​ഷ​ന് സ​മീ​പം വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന സ്ഥ​ല​ത്തു​നി​ന്ന് മോ​ഷ​ണം പോ​യ​ത്. കോ​ട​തി ഉ​ത്ത​ര​വു​മാ​യി ക​സ്റ്റ​ഡി​യി​ലു​ള്ള ബൈ​ക്ക് തി​രി​കെ വാ​ങ്ങു​ന്ന​തി​നാ​യി ഉ​ട​മ സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ഴാ​ണ് വാ​ഹ​നം കാ​ണാ​നി​ല്ലെ​ന്ന വി​വ​രം പൊ​ലി​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്.

തു​ട​ർ​ന്ന് സ്റ്റേ​ഷ​ൻ വ​ള​പ്പി​ലും പ​രി​സ​ര​ത്തും പൊ​ലി​സ് ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ലാ​ണ് തൊ​ണ്ടി​മു​ത​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന വാ​ഹ​നം മോ​ഷ​ണം പോ​യ​താ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്. സി​സി​ടി​വി ക്യാ​മ​റ​യു​ടെ പ​രി​ധി​യി​ലാ​ണ് തൊ​ണ്ടി​മു​ത​ലു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​തെ​ന്നാ​ണ് വി​വ​രം.

 

Tags : Nagarur Police Station Bike Stolen

Recent News

Corehub Up