Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Station

ന​ഗ​രൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ബൈ​ക്ക് മോ​ഷ​ണം​പോ​യി; അ​ന്വേ​ഷ​ണം തു​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം: ന​ഗ​രൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന തൊ​ണ്ടി​മു​ത​ലാ​യ ബൈ​ക്ക് മോ​ഷ​ണം പോ​യി. സം​ഭ​വ​ത്തി​ൽ ന​ഗ​രൂ​ർ പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വാ​ഹ​ന​മാ​ണ് സ്റ്റേ​ഷ​ന് സ​മീ​പം വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന സ്ഥ​ല​ത്തു​നി​ന്ന് മോ​ഷ​ണം പോ​യ​ത്. കോ​ട​തി ഉ​ത്ത​ര​വു​മാ​യി ക​സ്റ്റ​ഡി​യി​ലു​ള്ള ബൈ​ക്ക് തി​രി​കെ വാ​ങ്ങു​ന്ന​തി​നാ​യി ഉ​ട​മ സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ഴാ​ണ് വാ​ഹ​നം കാ​ണാ​നി​ല്ലെ​ന്ന വി​വ​രം പൊ​ലി​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്.

തു​ട​ർ​ന്ന് സ്റ്റേ​ഷ​ൻ വ​ള​പ്പി​ലും പ​രി​സ​ര​ത്തും പൊ​ലി​സ് ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ലാ​ണ് തൊ​ണ്ടി​മു​ത​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന വാ​ഹ​നം മോ​ഷ​ണം പോ​യ​താ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്. സി​സി​ടി​വി ക്യാ​മ​റ​യു​ടെ പ​രി​ധി​യി​ലാ​ണ് തൊ​ണ്ടി​മു​ത​ലു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​തെ​ന്നാ​ണ് വി​വ​രം.

 

District News

ക​ണ്ണൂ​ർ മി​ലി​ട്ട​റി സ്റ്റേ​ഷ​നി​ൽ 72 അ​ടി ഉ​യ​ര​ത്തി​ൽ ദേ​ശീ​യ​പ​താ​ക സ്ഥാ​പി​ച്ചു

ക​ണ്ണൂ​ർ: ഡി​എ​സ്‌​സി സെ​ന്‍റ​ർ, ഡി​എ​സ്‌​സി റി​ക്കോ​ർ​ഡ്സ്, ക​ണ്ണൂ​ർ സ്റ്റേ​ഷ​ൻ സെ​ൽ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ക​ണ്ണൂ​ർ മി​ലി​ട്ട​റി സ്റ്റേ​ഷ​നി​ൽ 72 അ​ടി ഉ​യ​ര​ത്തി​ൽ ദേ​ശീ​യ​പ​താ​ക സ്ഥാ​പി​ച്ചു. ബ​ർ​ണ​ശേ​രി​യി​ലെ മേ​ജ​ർ സ​ന്ദീ​പ് ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ സ്മാ​ര​ക ഗ്രൗ​ണ്ടി​ൽ സ്ഥാ​പി​ച്ച ഫ്ലാ​ഗ് മാ​സ്റ്റി​ൽ ല​ഫ്. ജ​ന​റ​ൽ അ​ജ​യ് രാം​ദേ​വ് ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി.

ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ സ്ഥാ​പി​ച്ച ദേ​ശീ​യ പ​താ​ക ന​മ്മു​ടെ ദേ​ശീ​യ സ്വ​ത്വ​ത്തി​ന്‍റെ​യും അ​ച്ച​ട​ക്ക​ത്തി​ന്‍റെ​യും ഐ​ക്യ​ത്തി​ന്‍റെ​യും അ​ട​യാ​ള​മാ​യി നി​ല​കൊ​ള്ളു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പോ​ർ​ച്ചു​ഗീ​സു​കാ​ർ, ഡ​ച്ചു​കാ​ർ, ബ്രി​ട്ടീ​ഷു​കാ​ർ എ​ന്നി​വ​രു​ടെ കാ​ലം മു​ത​ൽ ക​ണ്ണൂ​ർ ക​ന്‍റോ​ൺ​മെ​ന്‍റി​ന് സ​വി​ശേ​ഷ​മാ​യ പാ​ര​മ്പ​ര്യ​മു​ണ്ട്.

നി​ല​വി​ൽ ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ന്‍റെ സാ​ന്നി​ധ്യം ഈ ​മേ​ഖ​ല​യു​ടെ സു​ര​ക്ഷ​യും ക​രു​ത്തും ഉ​റ​പ്പാ​ക്കു​ന്നു. കേ​ര​ള​ത്തി​ൽ പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ ഉ​ണ്ടാ​യ​പ്പോ​ഴെ​ല്ലാം ഡി​എ​സ്‌​സി, ടെ​റി​റ്റോ​റി​യ​ൽ ആ​ർ​മി എ​ന്നി​വ​ർ ന​ട​ത്തി​യ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണ്. ക​ണ്ണൂ​രി​ലെ ജ​ന​ങ്ങ​ളും പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​വും സൈ​ന്യ​ത്തി​ന് ന​ൽ​കു​ന്ന​ത് വ​ലി​യ പി​ന്തു​ണ​യാ​ണ്. രാ​ജ്യ​സ്നേ​ഹ​വും പൗ​ര​ബോ​ധ​വും വ​ള​ർ​ത്താ​ൻ യു​വ​ത​ല​മു​റ​യ്ക്ക് ഈ ​പ​താ​ക വ​ലി​യ പ്ര​ചോ​ദ​ന​മാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റി​ട്ട. ല​ഫ്. ജ​ന​റ​ൽ വി​നോ​ദ് നാ​യ​നാ​ർ, റി​ട്ട. മേ​ജ​ർ ജ​ന​റ​ൽ അ​ഷിം, പോ​ലീ​സ്, നാ​വി​ക​സേ​ന, ജു​ഡീ​ഷ്യ​റി, സി​വി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ, മു​ൻ സൈ​നി​ക​ർ, എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ, വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് ഡി​എ​സ്എ​സി സെ​ന്‍റ​ർ ബാ​ൻ​ഡ് സം​ഘ​ത്തി​ന്‍റെ ദേ​ശീ​യ ഗാ​നാ​ലാ​പ​ന​വും ന​ട​ന്നു.

District News

ഇ​രി​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​രെ അ​ഭി​ന​ന്ദി​ച്ചു

ഇ​രി​ട്ടി: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​യി​ല്‍ കേ​ര​ള​ത്തി​ലെ മി​ക​ച്ച പോ​ലീ​സ് സ്റ്റേ​ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത ഇ​രി​ട്ടി സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​രെ ഓ​യി​സ്‌​ക ഇ​രി​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഭി​ന​ന്ദി​ച്ചു.

പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ മു​ന്നി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ഡി​വൈ​എ​സ്പി ധ​ന​ഞ്‌ജ​യ ബാ​ബു, എ​സ്എ​ച്ച്ഒ മെ​ല്‍​ബി​ന്‍ ജോ​സ്, സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ കെ. ​ഷ​റ​ഫു​ദീ​ന്‍, റെ​ജി സ്‌​ക​റി​യ, കെ. ​ര​ജി​ത്ത്, ഓ​ഫീ​സ​ര്‍​മാ​രാ​യ അ​ശോ​ക​ന്‍, മു​ഹ​മ്മ​ദ് ന​ജ്മി, മ​ജീ​ദ്, ഇ​രി​ട്ടി ഓ​യി​സ്‌​ക പ്ര​സി​ഡ​ന്‍റ് ഡോ.​ ജി. ശി​വ​രാ​മ​കൃ​ഷ്ണ​ന്‍, സെ​ക്ര​ട്ട​റി പി.​കെ. ആ​ന്‍റ​ണി, ട്ര​ഷ​റ​ര്‍ ഷാ​ജി ജോ​സ് കു​റ്റി​യി​ല്‍, അം​ഗ​ങ്ങ​ളാ​യ കെ. ​സു​രേ​ഷ് ബാ​ബു, സി. ​ബാ​ബു ഇ​രി​ട്ടി, പ്ര​ശാ​ന്ത​ന്‍, സ​ന്തോ​ഷ് കു​ഴി​പ്പ​ള്ളി​ല്‍, പി.​കെ. ദി​നേ​ശ​ന്‍, ജോ​ണി യോ​യാ​ക് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Kerala

മെ​ട്രോ സ്റ്റേ​ഷ​നി​ൽ വ​ച്ച് ഭാ​ര്യ​യെ ഭ​ർ​ത്താ​വ് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു

ആ​ലു​വ: മെ​ട്രോ സ്റ്റേ​ഷ​നി​ൽ വ​ച്ച് ഭാ​ര്യ​യെ ഭ​ർ​ത്താ​വ് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. ച​ങ്ങ​മ്പു​ഴ ന​ഗ​ർ സ്വ​ദേ​ശി മ​ഹേ​ഷാ​ണ് ഭാ​ര്യ നീ​തു​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. കൊ​ച്ചി മെ​ട്രോ​യു​ടെ ആ​ലു​വ മു​ട്ടം മെ​ട്രോ സ്റ്റേ​ഷ​നി​ൽ ഇ​ന്ന് രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​തി​ക്ര​മം. നീ​തു​വി​നെ ഉ​ട​ൻ ത​ന്നെ ക​ള​മ​ശേ​രി ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. പ്ര​തി മ​ഹേ​ഷി​നെ മെ​ട്രോ പോലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ക്ക് ന​യി​ച്ച കാ​ര​ണം എ​ന്തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

National

രാ​മേ​ശ്വ​രം റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ നി​ന്ന് ക​ഞ്ചാ​വ് പി​ടി​കൂ​ടി

ചെ​ന്നൈ: രാ​മേ​ശ്വ​രം റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ നി​ന്ന് ക​ഞ്ചാ​വ് പി​ടി​കൂ​ടി. റെ​യി​ൽ​വെ പോ​ലീ​സാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. 10 കി​ലോ ക​ഞ്ചാ​വാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. ഭു​വ​നേ​ശ്വ​ർ എ​ക്പ്ര​സി​ലെ കോ​ച്ചി​ൽ നി​ന്നാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. ഉ​പേ​ക്ഷി​ച്ച നി​ല​യി​ലു​ണ്ടാ​യി​രു​ന്ന ബാ​ഗി​ൽ നി​ന്ന് ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു​ക​യാ​യി​രു​ന്നു.

അ​ഞ്ച് പാ​ക്ക​റ്റു​ക​ളി​ലാ​യാ​ണ് ക​ഞ്ചാ​വ് ഉ​ണ്ടാ​യി​രു​ന്ന​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ന്ന​താ​യി റെ​യി​ൽ​വെ പോ​ലീ​സ് അ​റി​യി​ച്ചു.

Latest News

Corehub Up