x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ ക​ണ്ണി​ൽ മു​ള​കു​പൊ​ടി എ​റി​ഞ്ഞ് നാ​ല് ല​ക്ഷം ക​വ​ർ​ന്നു; പ്ര​തി പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: September 11, 2026 03:40 PM IST | Updated: September 11, 2026 03:40 PM IST

ജീ​വ​ന​ക്കാ​രു​ടെ ക​ണ്ണി​ൽ മു​ള​കു​പൊ​ടി എ​റി​ഞ്ഞ് കവർച്ച നടത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പൂ​രി​ൽ എ​സ്ബി​ഐ ബാ​ങ്കി​ൽ ജീ​വ​ന​ക്കാ​രു​ടെ ക​ണ്ണി​ൽ മു​ള​കു​പൊ​ടി എ​റി​ഞ്ഞ് നാ​ല് ല​ക്ഷം രൂ​പ ക​വ​ർ​ന്നു. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

സാ​ധാ​ര​ണ ഇ​ട​പാ​ടു​കാ​ര​നെ​പ്പോ​ലെ ബാ​ങ്കി​ൽ എ​ത്തി​യ പ്ര​തി കൗ​ണ്ട​റി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​രു​ടെ ക​ണ്ണി​ലേ​ക്ക് ഒ​ളി​പ്പി​ച്ചു കൊ​ണ്ടു​വ​ന്ന മു​ള​കു​പൊ​ടി വാ​രി​യെ​റി​യു​ക​യാ​യി​രു​ന്നു. ജീ​വ​ന​ക്കാ​ർ ഓ​ടി​യ അ​വ​സ​രം മു​ത​ലെ​ടു​ത്ത് കൗ​ണ്ട​റി​ലു​ണ്ടാ​യി​രു​ന്ന നാ​ല് ല​ക്ഷം രൂ​പ​യു​മാ​യി പ്ര​തി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

ബാ​ങ്കി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് പൊ​ലി​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ൽ പ്ര​തി​യെ പി​ടി​കൂ​ടി. ക​വ​ർ​ച്ച ചെ​യ്ത മു​ഴു​വ​ൻ തു​ക​യും പൊ​ലി​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

Tags : Deepika BreakingNews ChilliPowder BankEmployee Arrest

Recent News

Corehub Up