x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'ത​മ്പീ വി​ജ​യ് ച​രി​ത്രം മാ​റ്റാ​ൻ ക​ഴി​യി​ല്ല, പ​ഠി​ക്ക​ണം'; ​ആ​ഞ്ഞ‌​ടി​ച്ച് സ്‌​റ്റാ​ലി​ൻ

വെബ് ഡെസ്ക്
Published: September 11, 2026 07:45 AM IST | Updated: September 11, 2026 07:53 AM IST

സി.ജോ​സ​ഫ് വി​ജ​യ്, എം.​കെ.സ്റ്റാ​ലി​ൻ.

ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യ്ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച് മു​ൻ മു​ഖ്യ​മ​ന്ത്രി​യും ഡി​എം​കെ അ​ധ്യ​ക്ഷ​നു​മാ​യ എം.​കെ. സ്റ്റാ​ലി​ൻ. അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്ത് മി​സ നി​യ​മ​പ്ര​കാ​രം ഡി​എം​കെ നേ​താ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്ത് ത​ട​ങ്ക​ലി​ലാ​ക്കി​യെ​ന്ന​ത് വ്യാ​ജ​മാ​ണെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ നി​യ​മ​സ​ഭാ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ​യാ​ണ് സ്റ്റാ​ലി​ൻ രം​ഗ​ത്തെ​ത്തി​യ​ത്.

ത​മ്പീ വി​ജ​യ്, ച​രി​ത്രം മാ​റ്റാ​ൻ ക​ഴി​യി​ല്ല. സം​ശ​യ​മു​ണ്ടെ​ങ്കി​ൽ നി​യ​മ​സ​ഭ​യി​ലെ ലൈ​ബ്ര​റി​യി​ൽ പോ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും സ്റ്റാ​ലി​ൻ പ​റ​ഞ്ഞു. അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്ത് മി​സ നി​യ​മ​ത്തെ എ​തി​ർ​ത്ത​തി​നെ തു​ട​ർ​ന്ന് ഡി​എം​കെ സ​ർ​ക്കാ​ർ പി​രി​ച്ചു​വി​ട്ടെ​ന്നും പി​ന്നാ​ലെ ത​ന്നെ അ​റ​സ്റ്റ് ചെ​യ്യാ​ൻ പൊ​ലി​സ് ഗോ​പാ​ല​പു​ര​ത്തെ വീ​ട്ടി​ലെ​ത്തി​യെ​ന്നും സ്റ്റാ​ലി​ൻ പ​റ​ഞ്ഞു.

അ​ന്ന് വീ​ട്ടി​ലി​ല്ലാ​തി​രു​ന്ന​തി​നാ​ൽ പി​റ്റേ​ന്ന് താ​ൻ അ​റ​സ്റ്റി​ലാ​യി. ജ​യി​ലി​ൽ കൊ​ടി​യ പീ​ഡ​ന​ങ്ങ​ൾ​ക്ക് ഇ​ര​യാ​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ജ​യി​ലി​ൽ മ​ർ​ദ​ന​മേ​റ്റ് ഡി​എം​കെ എം​പി സി. ​ചി​ട്ടി​ബാ​ബു മ​രി​ച്ച​താ​യും സ്റ്റാ​ലി​ൻ പ​റ​ഞ്ഞു. മ​ർ​ദ​ന​ത്തി​ൽ ത​ന്‍റെ താ​ടി​യെ​ല്ല് പൊ​ട്ടി​യെ​ന്നും പീ​ഡ​ന​ത്തി​ന്‍റെ മു​റി​പ്പാ​ടു​ക​ൾ ഇ​ന്നും ശ​രീ​ര​ത്തി​ലു​ണ്ട്. എ​ന്തു പ​റ​ഞ്ഞാ​ലും ച​രി​ത്രം മാ​റ്റാ​ൻ ക​ഴി​യി​ല്ലെ​ന്നും സ്റ്റാ​ലി​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

നി​യ​മ​സ​ഭ​യു​ടെ പാ​ര​മ്പ​ര്യ​വും മ​ര്യാ​ദ​യും മു​ഖ്യ​മ​ന്ത്രി പാ​ലി​ക്ക​ണം. ജ​ന​ങ്ങ​ളു​ടെ കാ​ര്യ​ങ്ങ​ളാ​ണ് നി​യ​മ​സ​ഭ​യി​ൽ സം​സാ​രി​ക്കേ​ണ്ട​ത്. ആ​വ​ശ്യ​മി​ല്ലാ​ത്ത കാ​ര്യ​ങ്ങ​ൾ പ​റ​യേ​ണ്ട​തി​ല്ല. മു​ഖ്യ​മ​ന്ത്രി ശ്ര​ദ്ധ​യോ​ടെ സം​സാ​രി​ക്ക​ണം. നി​യ​മ​സ​ഭ​യെ റീ​ലെ​ടു​ക്കു​ന്ന സ്ഥ​ല​മാ​ക്കു​ന്ന​തും പാ​ല​ത്തി​ൽ വ​ന്ന് ഫോ​ട്ടോ​യെ​ടു​ക്കു​ന്ന​തും നി​ർ​ത്ത​ണ​മെ​ന്നും സ്റ്റാ​ലി​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : C.JosephVijay M.K.Stalin TamilNadu Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNew s InDepth NewsFlash

Recent News

Corehub Up