Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : S InDepth

ബ്രി​ക്സ് ഉ​ച്ച​കോ​ടി; ഡ​ൽ​ഹി​യി​ൽ ക​ർ​ശ​ന വ്യോ​മ നി​യ​ന്ത്ര​ണം

ന്യൂ​ഡ​ൽ​ഹി: ബ്രി​ക്സ് ഉ​ച്ച​കോ​ടി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഡ​ൽ​ഹി​യി​ലും സ​മീ​പപ്ര​ദേ​ശ​ങ്ങ​ളി​ലും ക​ർ​ശ​ന വ്യോ​മ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. ഇ​ന്നു മു​ത​ൽ 13 വ​രെ രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​ത്രി 11 വ​രെ ഷെ​ഡ്യൂ​ൾ ചെ​യ്യാ​ത്ത വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്കാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഡ​ൽ​ഹി​യു​ടെ 300 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും നി​യ​ന്ത്ര​ണം ബാ​ധ​ക​മാ​യി​രി​ക്കും. കൃ​ത്യ​മാ​യ സ​മ​യ​ക്ര​മം പാ​ലി​ച്ച് സ​ർ​വീ​സ് ന​ട​ത്തു​ന്ന സാ​ധാ​ര​ണ വി​മാ​ന​ങ്ങ​ളെ നി​യ​ന്ത്ര​ണ​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. വി​ദേ​ശ പ്ര​തി​നി​ധി​ക​ളു​മാ​യി എ​ത്തു​ന്ന പ്ര​ത്യേ​ക വി​മാ​ന​ങ്ങ​ൾ​ക്ക് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മു​ൻ​കൂ​ർ അ​നു​മ​തി​യോ​ടെ സ​ർ​വീ​സ് ന​ട​ത്താം.

ഗ​വ​ർ​ണ​ർ​മാ​ർ, മു​ഖ്യ​മ​ന്ത്രി​മാ​ർ തു​ട​ങ്ങി​യ​വ​രു​മാ​യി യാ​ത്ര ചെ​യ്യു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​മാ​ന​ങ്ങ​ൾ​ക്കും ഹെ​ലി​കോ​പ്റ്റ​റു​ക​ൾ​ക്കും ഇ​ള​വു​ണ്ട്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ലെ വി​ഐ​പി ഡ്യൂ​ട്ടി​ക​ൾ ഒ​ഴി​കെ സ​ഫ്ദ​ർ​ജം​ഗ് വി​മാ​ന​ത്താ​വ​ളം പൂ​ർ​ണ​മാ​യും അ​ട​ച്ചി​ടും. ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ​ന്ത്ര​ണ്ടോ​ളം രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​രും വി​ദേ​ശ പ്ര​തി​നി​ധി​ക​ളും ശ​നി​യാ​ഴ്ച എ​ത്തും.

Kerala

പു​തി​യ ഊ​ര്‍​ജം തേ​ടി സി​പി​എം

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​റ്റ ക​ന​ത്ത തി​രി​ച്ച​ടി മ​റി​ക​ട​ക്കാ​നും പാ​ര്‍​ട്ടി​ക്കു പു​തി​യ ഊ​ര്‍​ജം പ​ക​രാ​നും ല​ക്ഷ്യ​മി​ട്ട് കോ​ഴി​ക്കോ​ട്ട് ഈ ​മാ​സം 13 മു​ത​ൽ ചേ​രു​ന്ന മൂ​ന്നു ദി​വ​സ​ത്തെ സി​പി​എം വി​പു​ലീ​കൃ​ത സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി. 307 പ്ര​തി​നി​ധി​ക​ളാ​ണു പ​ങ്കെ​ടു​ക്കു​ക. കോ​ഴി​ക്കോ​ട് ക​ണ്ണൂ​ര്‍ റോ​ഡി​ലെ എ​കെ​ജി ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണു സം​സ്ഥാ​ന ക​മ്മി​റ്റി ന​ട​ക്കു​ക.

സ​മാ​പ​നം കോ​ഴി​ക്കോ​ട് ബീ​ച്ചി​ല്‍ ഫ്രീ​ഡം സ്‌​ക്വ​യ​റി​ല്‍ ന​ട​ക്കു​ന്ന ഒ​രു ല​ക്ഷം പേ​ര്‍ അ​ണി​നി​ര​ക്കു​ന്ന റാ​ലി​യോ​ടെ​യാ​ണ്. വി​പു​ലീ​കൃ​ത സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ഭാ​ഗ​മാ​യി 271 ലോ​ക്ക​ല്‍ ക​മ്മി​റ്റി​ക​ളി​ലും കു​ടും​ബ​യോ​ഗ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ചു. അ​വ​ശേ​ഷി​ക്കു​ന്ന കു​ടും​ബ​സം​ഗ​മ​ങ്ങ​ള്‍ ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കു​മെ​ന്നു നേ​താ​ക്ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള പി​ബി അം​ഗ​ങ്ങ​ളാ​യ എം.​എ. ബേ​ബി, പി​ണ​റാ​യി വി​ജ​യ​ൻ, എം.​വി. ഗോ​വി​ന്ദ​ൻ, എ. ​വി​ജ​യ​രാ​ഘ​വ​ൻ എ​ന്നി​വ​ർ​ക്കു പു​റ​മേ കെ. ​ബാ​ല​കൃ​ഷ്ണ​ൻ, ബി.​വി. രാ​ഘ​വു​ലു, അ​ശോ​ക് ധാ​വ്ളെ, വി​ജു കൃ​ഷ്ണ​ൻ, യു. ​വാ​സു​കി എ​ന്നീ അ​ഞ്ച് പി​ബി അം​ഗ​ങ്ങ​ൾ വി​ശാ​ല സം​സ്ഥാ​ന സ​മി​തി​യി​ൽ നി​രീ​ക്ഷ​ക​രാ​യി പ​ങ്കെ​ടു​ക്കും. കേ​ര​ള​ത്തി​ലെ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ൾ, സം​സ്ഥാ​ന സ​മി​തി അം​ഗ​ങ്ങ​ൾ, ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ൾ, വ​ർ​ഗ ബ​ഹു​ജ​ന സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രാ​കും വി​ശാ​ല സം​സ്ഥാ​ന സ​മി​തി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക. ബീ​ച്ചി​ല്‍ ന​ട​ക്കു​ന്ന സ​മാ​പ​ന​റാ​ലി​യോ​ട​നു​ബ​ന്ധി​ച്ച് ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തും.

പ​ണ​പ്പി​രി​വ് കേ​ഡ​ര്‍​മാ​രി​ല്‍ നി​ന്നു​മാ​ത്രം

കോ​ഴി​ക്കോ​ട്: തെ​ര​ഞ്ഞെ​ടു​പ്പി​ലെ വ​ലി​യ തി​രി​ച്ച​ടി​ക്ക് പി​ന്നാ​ലെ ചേ​രു​ന്ന സി​പി​എം വി​പു​ലീ​കൃ​ത സം​സ്ഥാ​ന ക​മ്മ​റ്റി യോ​ഗ ചെ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​രി​വ് ഭാ​രം മ​റ്റു​ള്ള​വ​രി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കാ​ന്‍ സി​പി​എം. ഇ​ത്ത​വ​ണ ജി​ല്ല​യി​ലെ പാ​ര്‍​ട്ടി കേ​ഡ​ര്‍​മാ​രി​ല്‍​നി​ന്നു മാ​ത്രം നൂ​റി​ല്‍ കു​റ​യാ​ത്ത തു​ക സം​ഭാ​വ​ന​യാ​യി സ്വീ​ക​രി​ച്ചാ​ല്‍ മ​തി​യെ​ന്നാ​ണു തീ​രു​മാ​നം.

പാ​ര്‍​ട്ടി​ക്കു പു​റ​ത്തു​നി​ന്നു​ള്ള വ്യ​ക്തി​ക​ള്‍, സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു പ​ണം സ്വീ​ക​രി​ക്കി​ല്ല. ജി​ല്ല​യി​ല്‍ സി​പി​എ​മ്മി​ന് ഒ​രു ല​ക്ഷം പാ​ര്‍​ട്ടി അം​ഗ​ങ്ങ​ളു​ണ്ട്. ആ​ഡം​ബ​ര​ങ്ങ​ളും ന​ക്ഷ​ത്ര ഹോ​ട്ട​ല്‍ താ​മ​സ​വും ഒ​ഴി​വാ​ക്കി സ​മ്മേ​ള​ന​ച്ചെ​ല​വു​ക​ള്‍​ക്കാ​യി അം​ഗ​ങ്ങ​ളി​ല്‍ നി​ന്ന് മാ​ത്രം തു​ക ഈ​ടാ​ക്കാ​നാ​ണ് തീ​രു​മാ​നം.

Kerala

ഉ​പ​ഭോ​ക്തൃ ക​മ്മി​ഷ​ന്‍ ത​സ്തി​ക​ക​ളി​ല്‍ നാ​ലാ​ഴ്ച​യ്ക്ക​കം തീ​രു​മാ​നം; സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍

 കൊ​ച്ചി: സം​സ്ഥാ​ന​ത്തെ ഉ​പ​ഭോ​ക്തൃ ത​ര്‍​ക്ക​പ​രി​ഹാ​ര ക​മ്മി​ഷ​നു​ക​ളി​ല്‍ 229 പു​തി​യ ത​സ്തി​ക​ക​ള്‍ സൃ​ഷ്‌​ടി​ക്കു​ന്ന കാ​ര്യ​ത്തി​ലെ തീ​രു​മാ​നം നാ​ലാ​ഴ്ച​യ്ക്ക​ക​മു​ണ്ടാ​കു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍. ഉ​പ​ഭോ​ക്തൃ ക​മ്മി​ഷ​നു​ക​ളു​ടെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​തി​യാ​യ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ന്ന​ത​ട​ക്കം ന​ട​പ​ടി​ക്കു നി​ര്‍​ദേ​ശി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ഡ്വ. ജെ. ​സൂ​ര്യ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം.

വി​ഷ​യം ധ​ന​വ​കു​പ്പി​ന്‍റെ അ​നു​മ​തി​ക്കാ​യി വി​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി. ഇ​ക്കാ​ര്യ​ത്തി​ലെ പു​രോ​ഗ​തി വി​ശ​ദീ​ക​രി​ച്ച് സ​ത്യ​വാം​ഗ്മൂ​ലം സ​മ​ര്‍​പ്പി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ച ചീ​ഫ് ജ​സ്റ്റീ​സ് സൗ​മ​ന്‍ സെ​ന്‍, ജ​സ്റ്റീ​സ് വി.​എം. ശ്യാം ​കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍ ബെ​ഞ്ച് ഹ​ര്‍​ജി വീ​ണ്ടും ഒ​ക്ടോ​ബ​ര്‍ എ​ട്ടി​ന് പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി.

Kerala

വൈ​ദ്യു​തി പ്ര​തി​സ​ന്ധി; പ​വ​ര്‍​ക​ട്ട് അ​ല​ര്‍​ട്ട് ന​ല്‍​കു​മെ​ന്ന് മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യു​തി മു​ട​ങ്ങു​ന്ന സ​മ​യം ഉ​പ​ഭോ​ക്താ​ക്ക​ളെ മു​ന്‍​കൂ​ട്ടി അ​റി​യി​ക്കു​ന്ന​തി​നാ​യി പ​വ​ര്‍​ക​ട്ട് അ​ല​ര്‍​ട്ട് സം​വി​ധാ​നം നി​ല​വി​ല്‍​വ​രു​മെ​ന്നു വൈ​ദ്യു​തി​മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്. സം​സ്ഥാ​ന​ത്ത് രൂ​ക്ഷ​മാ​യ വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യെ​ത്തു​ട​ര്‍​ന്നു​ള​ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​രു​മെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് അ​റി​യി​ച്ചു.

വൈ​കു​ന്നേ​രം 6.30 മു​ത​ല്‍ പു​ല​ര്‍​ച്ചെ ഒ​ന്നു വ​രെ​യു​ള്ള സ​മ​യ​ത്താ​ണ് നി​ല​വി​ല്‍ നി​യ​ന്ത്ര​ണം ബാ​ധ​ക​മാ​ക്കി​യി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ആ​യി​രം മെ​ഗാ​വാ​ട്ടി​നോ​ട് അ​ടു​ത്ത വൈ​ദ്യു​തി​യു​ടെ കു​റ​വാ​ണ് സം​സ്ഥാ​ന​ത്ത് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ചൂ​ട് കൂ​ടുമ്പോൾ ഉ​പ​യോ​ഗം കൂ​ടു​ന്നു. മ​ഴ കു​റ‍​യു​ന്പോ​ൾ ഉ​ത്പാ​ദ​നം കു​റ​യു​ന്നു.

ഉ​ത്ത​രേ​ന്ത്യ​യി​ൽ​നി​ന്നും വൈ​ദ്യു​തി ല​ഭി​ക്കു​ന്നി​ല്ല. ക​ൽ​ക്ക​രി ക്ഷാ​മ​വും കാ​ലാ​വ​സ്ഥ​യും പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു. പ​ക​ൽ വൈ​ദ്യു​തി ന​ല്കാ​ൻ ക​മ്പ​നി​ക​ളു​ണ്ട്. രാ​ത്രി​യി​ലാ​ണ് ന​മു​ക്ക് ആ​വ​ശ്യം. പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ സ​ർ​ക്കാ​ർ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​വ​ര്‍ എ​ക്സ്ചേ​ഞ്ച് വ​ഴി​യു​ള്ള വൈ​ദ്യു​തി ല​ഭ്യ​ത​യി​ല്‍ ചെ​റി​യ തോ​തി​ലു​ണ്ടാ​യ വ​ര്‍​ധ​ന ആ​ശ്വാ​സ​ക​ര​മാ​ണ്. മ​ഴ ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​മ​ള്ള​തി​നാ​ല്‍ അ​തെ​ല്ലാം ആ​ശ്വാ​സ​ക​ര​മാ​ണ്. എ​ത്ര​യും വേ​ഗം പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ് കെ​എ​സ്ഇ​ബി​യെ​ന്നും അ​ദ്ദേ​ഹം​പ​റ​ഞ്ഞു.

Kerala

മധ്യകേരള കത്തോലിക്കാ ബിഷപ്പുമാരുടെ സമ്മേളനം ആരംഭിച്ചു

മൂ​ന്നാ​ർ: മ​ധ്യ​കേ​ര​ളത്തിലെ ക​ത്തോ​ലി​ക്കാ ബി​ഷ​പ്പു​മാ​രു​ടെ സ​മ്മേ​ള​ന​ത്തി​ന് മൂ​ന്നാ​റി​ൽ തു​ട​ക്കം. വി​ജ​യ​പു​രം രൂ​പ​ത ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ രൂ​പ​ത​ക​ളി​ൽ നി​ന്നു​ള്ള 13 ബി​ഷ​പ്പു​മാ​രാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. മൂ​ന്നാ​ർ കാ​ർ​മ​ൽ ടോ​പ്പ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം ഇ​ന്നു സ​മാ​പി​ക്കും.

ഇ​ന്ന​ലെ രാ​വി​ലെ മൂ​ന്നാ​ർ ബ​സി​ലി​ക്ക​യി​ൽ പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന​യോ​ടെ​യാ​യി​രു​ന്നു തു​ട​ക്കം. പു​ന​ലൂ​ർ ബി​ഷ​പ് ഡോ. ​സെ​ൽ​വി​സ്റ്റ​ർ പൊ​ന്നുമു​ത്ത​ൻ ദി​വ്യ​ബ​ലി​യി​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ , മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്, മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ, മാ​ർ ജോ​സ് പു​ളി​ക്ക​ൽ, മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ൽ, ബി​ഷ​പ് ഗീ​വ​ർ​ഗീ​സ് മാ​ർ അ​പ്രേം, ബി​ഷ​പ് യൂ​ഹാ​നോ​ൻ മാ​ർ തി​യ​ഡോ​ഷ്യ​സ്, ബി​ഷ​പ് ഡോ. ​സെ​ബാ​സ്റ്റ്യ​ൻ തെ​ക്ക​ത്തെ​ച്ചേ​രി​ൽ, ബി​ഷ​പ് ജോ​ഷ്വ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ്, മാ​ർ ജോ​ർ​ജ് പു​ന്ന​ക്കോ​ട്ടി​ൽ ഉ​ൾ​പ്പടെ പ​തി​മൂ​ന്ന് ബി​ഷ​പ്പു​മാ​രാ​ണ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

മൂ​ന്നാം സ​ഹ​സ്രാ​ബ്ദ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന സ​ഭ​യെ ആ​ത്മീ​യ​ത​യു​ടെ ആ​ഴ​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കു​ക​യും ഊ​ർ​ജ​സ്വ​ല​മാ​ക്കു​ക​യും ചെ​യ്യു​ന്ന ക​ർ​മ​പ​ദ്ധ​തി​ക​ൾ സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​ണ് സ​മ്മേ​ള​നം ന​ട​ത്തു​ന്ന​ത്.

International

ഹി​സ്ബു​ള്ള​യു​ടെ ത​ന്ത്ര​പ്ര​ധാ​ന താ​വ​ളം ത​ക​ർ​ത്ത് ഇ​സ്ര​യേ​ൽ; മി​സൈ​ലു​ക​ളും റോ​ക്ക​റ്റു​ക​ളും ചാ​മ്പ​ലാ​യി

ബെ​യ്റൂ​ട്ട്: തെ​ക്ക​ൻ ല​ബ​ന​നി​ലെ അ​ലി അ​ൽ-​താ​ഹി​ർ മ​ല​നി​ര​ക​ളി​ൽ ഇ​സ്ര​യേ​ൽ സൈ​ന്യം ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഹി​സ്ബു​ള്ള​യ്ക്ക് ക​ന​ത്ത നാ​ശം. ഹി​സ്ബു​ള്ള നി​ർ​മി​ച്ച വ​ൻ തു​ര​ങ്ക ശൃം​ഖ​ല​ക​ളും മി​സൈ​ലു​ക​ളും റോ​ക്ക​റ്റു​ക​ളും ത​ക​ർ​ത്ത​താ​യി ഇ​സ്ര​യേ​ൽ വ്യോ​മ​സേ​ന വ്യ​ക്ത​മാ​ക്കി.

വ്യാ​ഴാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ ശ​ക്ത​മാ​യ സ്ഫോ​ട​ന പ​ര​മ്പ​ര​ക​ളി​ലൂ​ടെ​യാ​ണ് ഇ​വ ത​ക​ർ​ത്ത​തെ​ന്നും സൈ​ന്യം അറിയിച്ചു. ഇ​റാ​ന്‍റെ സാ​മ്പ​ത്തി​ക പി​ന്തു​ണ​യോ​ടെ​യും ആ​സൂ​ത്ര​ണ​ത്തോ​ടെ​യും ക​ഴി​ഞ്ഞ ര​ണ്ട് പ​തി​റ്റാ​ണ്ടി​നി​ടെ ഹി​സ്ബു​ള്ള വി​ക​സി​പ്പി​ച്ചെ​ടു​ത്ത പ്ര​ധാ​ന ആ​യു​ധ-​സൈ​നി​ക അ​ടി​സ്ഥാ​ന സൗ​ക​ര്യ​മാ​ണ് ത​ക​ർ​ത്ത​ത്

തു​ര​ങ്ക​ങ്ങ​ൾ ത​ക​ർ​ത്ത​തോ​ടെ അ​ലി അ​ൽ-​താ​ഹി​ർ മ​ല​നി​ര​ക​ളു​ടെ മു​ക​ളി​ലും ഭൂ​ഗ​ർ​ഭ മേ​ഖ​ല​യി​ലും ത​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം ശ​ക്ത​മാ​ക്കി​യ​താ​യും ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വും പ്ര​തി​രോ​ധ മ​ന്ത്രി ഇ​സ്ര​യേ​ൽ കാ​റ്റ്സും സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ല​ബ​ന​നി​ലെ ന​ബാ​ത്തി​യ മേ​ഖ​ല​യി​ലെ മ​ല​നി​ര​ക​ളി​ൽ ന​ട​ന്ന സ്ഫോ​ട​ന​ങ്ങ​ളു​ടെ പ്ര​ക​മ്പ​നം കി​ലോ​മീ​റ്റ​റു​ക​ൾ അ​ക​ലെ വ​രെ അ​നു​ഭ​വ​പ്പെ​ട്ട​താ​യി വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​ൻ​എ​ൻ​എ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഭൂ​മി​ക്ക​ടി​യി​ൽ നി​ന്ന് ശ​ക്ത​മാ​യ സ്ഫോ​ട​ന ശ​ബ്ദ​ങ്ങ​ൾ കേ​ട്ട​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഇ​സ്ര​യേ​ൽ സൈ​ന്യ​ത്തി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് ഭൂ​മി​ക്ക​ടി​യി​ൽ ര​ണ്ട് കി​ലോ​മീ​റ്റ​റി​ല​ധി​കം നീ​ള​ത്തി​ൽ വ്യാ​പി​ച്ചു​കി​ട​ന്ന വ​ൻ തു​ര​ങ്ക സ​മു​ച്ച​യ​മാ​ണ് ത​ക​ർ​ത്ത​ത്. ഹി​സ്ബു​ള്ള​യു​ടെ പ്ര​ധാ​ന ആ​യു​ധ​ശേ​ഖ​ര​വും സൈ​നി​ക സം​വി​ധാ​ന​ങ്ങ​ളും ഇ​വി​ടെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.

തു​ര​ങ്ക​ത്തി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഇ​റാ​ൻ നി​ർ​മി​ത റോ​ക്ക​റ്റു​ക​ളും മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും മെ​ഷീ​ൻ ഗ​ണ്ണു​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ച​താ​യും സൈ​ന്യം അ​റി​യി​ച്ചു. ഡ​സ​ൻ ക​ണ​ക്കി​ന് ടാ​ങ്ക് വി​രു​ദ്ധ മി​സൈ​ലു​ക​ൾ, നൂ​റു​ക​ണ​ക്കി​ന് ലാ​ൻ​ഡ് മൈ​നു​ക​ൾ, വ​ൻ​തോ​തി​ലു​ള്ള സ്ഫോ​ട​ക വ​സ്തു​ക്ക​ൾ എ​ന്നി​വ​യും ക​ണ്ടെ​ത്തി​യ​താ​യി ഇ​സ്ര​യേ​ൽ സൈ​ന്യം അ​വ​കാ​ശ​പ്പെ​ട്ടു.

Kerala

പ​ട്ട​യ​ഭൂ​മി​യി​ലെ മ​രം മു​റി; മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കേ​സ് പി​ൻ​വ​ലി​ച്ചു

തി​രു​വ​ന​ന്ത​പു​രം : ഇ​ടു​ക്കി പാ​ണ്ടി​പ്പാ​റ സ്വ​ദേ​ശി ചി​റ​ത്ത​ല​യാ​ട്ട് ചാ​ക്കോ​ച്ച​ന്‍റെ പ​ട്ട​യ​ഭൂ​മി​യി​ൽ നി​ന്ന് മ​രം മു​റി​ച്ച​തി​ന്‍റെ പേ​രി​ൽ വ​നം വ​കു​പ്പ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് പി​ൻ​വ​ലി​ച്ചു. അ​യ്യ​പ്പ​ൻ​കോ​വി​ൽ റെ​യ്ഞ്ച് പ​രി​ധി​യി​ലെ കാ​ഞ്ചി​യാ​ർ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നു കീ​ഴി​ൽ ക​ട്ട​പ്പ​ന സെ​ക്‌​ഷ​ൻ ഓ​ഫീ​സ് ഒ​ആ​ർ 21/2026 ആ​യി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തു വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് കേ​സ് പ​രി​ശോ​ധി​ച്ച മ​ന്ത്രി ഷി​ബു ബേ​ബി ജോ​ൺ അ​ടി​യ​ന്ത​ര​മാ​യി പി​ൻ​വ​ലി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു. ക​ണ്ടു​കെ​ട്ടി​യ മ​ര​ങ്ങ​ളും ആ​യു​ധ​ങ്ങ​ളും ഉ​ട​മ​സ്ഥ​നു തി​രി​കെ ന​ൽ​കാ​നും മ​ന്ത്രി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രോ​ട് നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. ത​ങ്ക​മ​ണി പാ​ണ്ടി​പ്പാ​റ​യി​ലെ സ്വ​ന്തം സ്ഥ​ല​ത്തു​നി​ന്നു ര​ണ്ട് പ്ലാ​വ്, ഒ​രു മാ​വ്, ഒ​രു പാ​ദി​രി എ​ന്നീ മ​ര​ങ്ങ​ൾ മു​റി​ച്ച​തി​നാ​ണ് 4,000 രൂ​പ ന​ഷ്ടം ക​ണ​ക്കാ​ക്കി ക​ട്ട​പ്പ​ന സെ​ക്്ഷ​ൻ ഓ​ഫി​സി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന​ത്.

15,607 രൂ​പ​യു​ടെ ത​ടി​ക​ളും 2,200 രൂ​പ​യു​ടെ ആ​യു​ധ​ങ്ങ​ളും വ​നം വ​കു​പ്പ് ക​ണ്ടു​കെ​ട്ടു​ക​യും ചെ​യ്തി​രു​ന്നു. 1993-ലെ ​പ്ര​ത്യേ​ക ഭൂ​മി പ​തി​വ് ച​ട്ട​പ്ര​കാ​രം ല​ഭി​ച്ച ഭൂ​മി​യി​ൽ 1986-ലെ ​വൃ​ക്ഷ സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​ര​വും പ​ട്ട​യ ഷെ​ഡ്യൂ​ളി​ലെ 10 ഇ​നം മ​ര​ങ്ങ​ൾ മു​റി​ക്കു​മ്പോ​ൾ മാ​ത്ര​മാ​ണ് വ​നം​വ​കു​പ്പി​നു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​മു​ള്ള​ത്.

Kerala

ഇ​ഡി​യെ പേ​ടി​യി​ല്ല, മൊ​ഴി എ​ന്ന​പേ​രി​ല്‍ പ​ച്ച​ക്ക​ള്ളം പ്ര​ച​രി​പ്പി​ക്കു​ന്നു; ആ​ഞ്ഞ​ടി​ച്ച്‌ റി​യാ​സ്

കോ​ഴി​ക്കോ​ട്: മാ​സ​പ്പ​ടി കേ​സി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നോ​ടു കേ​സെ​ടു​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ച ഇ​ഡി നീ​ക്ക​ത്തി​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം പി.​എ. മു​ഹ​മ്മ​ദ്‌ റി​യാ​സ് എം​എ​ല്‍​എ. മാ​ധ്യ​മ​ങ്ങ​ള്‍​ക്കും കോ​ണ്‍​ഗ്ര​സു​കാ​ര്‍​ക്കും ഇ​ഡി​യെ ഭ​യ​മു​ണ്ടാ​കാം. എ​ന്നാ​ല്‍, ക​മ്മ്യൂ​ണി​സ്റ്റു​കാ​ര്‍​ക്ക് അ​തി​ല്ലെ​ന്നും ശ​ക്ത​മാ​യി അ​വ​സാ​ന ശ്വാ​സം​വ​രെ പ്ര​തി​രോ​ധി​ക്കു​മെ​ന്നും റി​യാ​സ് പ​റ​ഞ്ഞു.

‘മൊ​ഴി എ​ന്ന പേ​രി​ല്‍ പു​റ​ത്തു​വ​ന്ന​തെ​ല്ലാം പ​ച്ച​ക്ക​ള്ള​മാ​ണ്. ആ​രോ​പ​ണം ഉ​യ​ര്‍​ന്ന ക​മ്പ​നി​ക്കു സേ​വ​നം​ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നു വീ​ണ പ​റ​ഞ്ഞ​താ​യാ​ണു പു​റ​ത്തു​വ​രു​ന്ന വാ​ര്‍​ത്ത. വീ​ണ എ​ന്‍റെ ഭാ​ര്യ​യാ​ണ്. വീ​ണ അ​ങ്ങ​നെ ഒ​രു മൊ​ഴി ന​ല്‍​കി​യി​ട്ടി​ല്ല. വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ക എ​ന്ന​തി​ല്‍ ക​വി​ഞ്ഞ് മ​റ്റൊ​ന്നു​മി​ല്ല. ഏ​ത് ക​ള്ള​മൊ​ഴി ആ​രെ പേ​ടി​പ്പി​ച്ചെ​ടു​ത്താ​ലും സ​ത്യം മാ​ത്ര​മേ ജ​യി​ക്കു​ക​യു​ള്ളൂ’- അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

‘വീ​ണ​യു​ടെ അ​ക്കൗ​ണ്ടി​ൽ പ​ണം വ​ന്ന​ത് സേ​വ​നം ചെ​യ്ത​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ്. സേ​വ​നം ന​ൽ​കി​യി​ട്ടി​ല്ലെ​ന്നു പ​റ​യു​ന്ന​ത് തെ​റ്റാ​ണ്. മാ​സ​പ്പ​ടി വാ​ങ്ങി​യെ​ന്നു ചി​ത്രീ​ക​രി​ക്കാ​ൻ ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മ​മാ​ണു ന​ട​ക്കു​ന്ന​ത്. ദു​ബാ​യി​ൽ പ​ല​പ്പോ​ഴാ​യും വീ​ണ​യും ഞാ​നും പോ​യി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ൽ ഒ​രു​പാ​ട് രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ന്മാ​ർ ദു​ബാ​യി​ൽ പോ​യി​ട്ടു​ണ്ട്. അ​വ​രൊ​ക്കെ പോ​കു​ന്ന​ത് ഹ​വാ​ല​പ്പ​ണം ക​ട​ത്താ​നാ​ണോ ? അ​ന്വേ​ഷ​ണ​ത്തി​ലെ മൊ​ഴി​യെ​ന്നു പ​റ​ഞ്ഞ് ഇ​ഡി ന​ട​ത്തു​ന്ന​ത് ക​ള്ള​പ്ര​ചാ​ര​ണ​മാ​ണ്.

സ്വാ​ഭാ​വി​ക ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പേ​പ്പ​റി​ൽ ഒ​പ്പി​ട്ട​തെ​ല്ലാം മൊ​ഴി​യെ​ന്ന് പ​റ​ഞ്ഞ് ക​ഥ​യു​ണ്ടാ​ക്കു​ക​യാ​ണ് ’- റി​യാ​സ് പ​റ​ഞ്ഞു.‘​ബി​സി​ന​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ണ​റാ​യി വി​ജ​യ​ന്‍റെ ഇ​ട​പാ​ടു​ണ്ടെ​ന്നു പ​റ​യാ​നാ​ണ് എ​ന്‍റെ സു​ഹൃ​ത്തി​നോ​ട് ഇ​ഡി ആ​ദ്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. പ​റ​യി​ല്ലെ​ന്ന​റി​യി​ച്ച​പ്പോ​ൾ വീ​ണ​യു​ടെ ഇ​ട​പാ​ടാ​ണെ​ന്നു പ​റ​യാ​ൻ പ​റ​ഞ്ഞു. ഇ​തും വി​സ​മ്മ​തി​ച്ച​തോ​ടെ 22 വ​യ​സു​ള്ള മ​ക​ളെ പ​ണ​മി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി പ്ര​തി​ചേ​ർ​ക്കു​മെ​ന്ന് പ​റ​ഞ്ഞു.

പി​ണ​റാ​യി വി​ജ​യ​ൻ, വീ​ണ, റി​യാ​സ് എ​ന്നി​വ​രു​ടെ പേ​രോ അ​ല്ലെ​ങ്കി​ൽ ഒ​രാ​ളു​ടെ പേ​രോ പ​റ​യ​ണ​മെ​ന്നു പ​റ​ഞ്ഞ് ടൈ​പ്പ് ചെ​യ്യു​ക​യും പി​ന്നീ​ട് എ​ന്‍റെ പേ​ര് എ​ഴു​തി ഒ​പ്പി​ടു​വി​ക്കു​ക​യു​മാ​യി​രു​ന്നു. ഞാ​ൻ സ​ത്യ​സ​ന്ധ​മാ​യാ​ണ് രാ​ഷ്‌​ട്രീ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ഒ​രാ​ളെ​യും കാ​ലാ​കാ​ലം പാ​ർ​ല​മെ​ന്‍റ​റി രം​ഗ​ത്തോ സം​ഘ​ട​നാ രം​ഗ​ത്തോ സി​പി​എം നി​ർ​ത്തി​ല്ല. മ​ന്ത്രി​യാ​ക്കി​യ​ത് ഞാ​ൻ വ്യ​ക്തി​പ​ര​മാ​യി കൈ​പൊ​ക്കി​യി​ട്ട​ല്ല. പാ​ർ​ട്ടി തീ​രു​മാ​നി​ച്ച​ത് പ്ര​കാ​ര​മാ​ണ്’- അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വീ​ണ പ്ര​തി​ക​രി​ക്കു​മോ?;​അ​ഭി​ഭാ​ഷ​ക​രു​മാ​യി ആ​ലോ​ചി​ച്ചു തീ​രു​മാ​ന​മെ​ന്ന് റി​യാ​സ്‌

മൊ​ഴി​യെ​ന്ന പേ​രി​ല്‍ ഇ​ഡി ക​ള്ള പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു​വെ​ന്ന് ആ​രോ​പ​ണ​മു​യ​രു​മ്പോ​ള്‍ വീ​ണ പ്ര​തി​ക​രി​ക്കാ​തി​രി​ക്കു​ന്ന​തി​നെ ന്യാ​യീ​ക​രി​ച്ച്‌ റി​യാ​സ്. ‘വീ​ണ മി​ണ്ടാ​തി​രി​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​മാ​ണ്. പ്ര​തി​ക​രി​ക്കാ​നു​ള്ള അ​വ​കാ​ശ​മു​ള്ള​തു​പോ​ലെ​ത​ന്നെ പ്ര​തി​ക​രി​ക്കാ​തി​രി​ക്കാ​നു​ള്ള അ​വ​കാ​ശ​വു​മു​ണ്ട്.

ഒ​രു തെ​റ്റും ചെ​യ്തി​ട്ടി​ല്ലെ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​മു​ണ്ടെ​ങ്കി​ൽ പ്ര​തി​ക​രി​ക്കാം, പ്ര​തി​ക​രി​ക്കാ​തി​രി​ക്കാം. ഇ​നി പ്ര​തി​ക​ര​ണം എ​ങ്ങ​നെ​യാ​ക​ണ​മെ​ന്ന കാ​ര്യ​ത്തി​ല്‍ അ​ഭി​ഭാ​ഷ​ക​രു​മാ​യി ആ​ലോ​ചി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കും. മാ​ധ്യ​മ​ങ്ങ​ള്‍ അ​തു മു​ഴു​വ​ന്‍ കൊ​ടു​ക്കാ​ന്‍ ത​യാ​റാ​കു​മോ‍? - റി​യാ​സ് ചോ​ദി​ച്ചു.

Sports

ആ​വേ​ശ​പ്പോ​രി​ൽ ബം​ഗ്ലാ​ദേ​ശി​നെ വീ​ഴ്ത്തി; ഫൈ​ന​ലി​ലേ​ക്ക് കു​തി​ച്ച് ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ

ദു​ബാ​യി: ബം​ഗ്ലാ​ദേ​ശി​നെ വീ​ഴ്ത്തി ഇ​ന്ത്യ വ​നി​താ ഏ​ഷ്യാ​ക​പ്പ് ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. ആ​വേ​ശ​ക​ര​മാ​യ സെ​മി​ഫൈ​ന​ലി​ൽ ബം​ഗ്ലാ​ക​ടു​വ​ക​ളെ 40 റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ കി​രീ​ട​പ്പോ​രി​ന് ടി​ക്ക​റ്റെ​ടു​ത്ത​ത്. ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ ശ്രീ​ല​ങ്ക-​പാ​കി​സ്ഥാ​ൻ സെ​മി​ഫൈ​ന​ൽ വി​ജ​യി​യാ​കും ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി​ക​ൾ.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ നി​ശ്ചി​ത 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 149 റ​ൺ​സാ​ണ് നേ​ടി​യ​ത്. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ബം​ഗ്ലാ​ദേ​ശി​ന് 20 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 109 റ​ൺ​സ് മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്. ഓ​പ്പ​ണ​ർ ഷെ​ഫാ​ലി വ​ർ​മ​യു​ടെ ത​ക​ർ​പ്പ​ൻ അ​ർ​ധ​സെ​ഞ്ച​റി​യാ​ണ് (40 പ​ന്തി​ൽ 64) ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സി​ന് ക​രു​ത്താ​യ​ത്.

ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ (24), റി​ച്ച ഘോ​ഷ് (21), പ്ര​തി​ക റാ​വ​ൽ (20) എ​ന്നി​വ​രും നി​ർ​ണാ​യ​ക സം​ഭാ​വ​ന ന​ൽ​കി. ബം​ഗ്ലാ​ദേ​ശി​നാ​യി സു​ൽ​ത്താ​ന ഖാ​ത്തൂ​ൻ ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു. മ​റൂ​ഫ അ​ക്ത​ർ, ന​ഹി​ദ അ​ക്ത​ർ, റ​ബേ​യ ഖാ​ത്തൂ​ൻ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.150 റ​ൺ​സ് വി​ജ​യ ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ബം​ഗ്ലാ​ദേ​ശി​നാ​യി ഷൊ​ർ​ണ അ​ക്ത​ർ 18 പ​ന്തി​ൽ പു​റ​ത്താ​കാ​തെ 22 റ​ൺ​സ് നേ​ടി ടോ​പ് സ്കോ​റ​റാ​യി.

ദി​ലാ​റ അ​ക്ത​ർ (21), നി​ഗ​ർ സു​ൽ​ത്താ​ന (19), ശോ​ഭ​ന മൊ​സ്താ​രി (18) എ​ന്നി​വ​രും ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചെ​ങ്കി​ലും ഇ​ന്ത്യ​ൻ ബൗ​ളി​ങ്ങി​ന് മു​ന്നി​ൽ ബം​ഗ്ലാ​ദേ​ശി​ന് പി​ടി​ച്ചു നി​ൽ​ക്കാ​നാ​യി​ല്ല. ഇ​ന്ത്യ​യ്ക്കാ​യി ദീ​പ്തി ശ​ർ​മ മൂ​ന്നും ന​ന്ദി​നി ശ​ർ​മ ര​ണ്ടും ശ്രീ​ച​ര​ണി​ക്കും പ്രേ​മ റാ​വ​ത്തി​നും ഓ​രോ വി​ക്ക​റ്റ് വീ​തം ല​ഭി​ച്ചു. ഈ ​ജ​യ​ത്തോ​ടെ ഇ​ന്ത്യ തു​ട​ർ​ച്ച​യാ​യ പത്താം ത​വ​ണ​യാ​ണ് ഏ​ഷ്യാ ക​പ്പ് ഫൈ​ന​ലി​ലെ​ത്തു​ന്ന​ത്.

 

Latest News

Corehub Up