x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്. ജ​യ​ശ​ങ്ക​ർ യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും

വെബ് ഡെസ്‌ക്
Published: October 29, 2026 09:21 AM IST | Updated: October 29, 2026 09:21 AM IST

മാ​ർ​ക്കോ റൂ​ബി​യോ​യും എ​സ്. ജ​യ​ശ​ങ്ക​റും

ന്യൂ​ഡ​ൽ​ഹി: ‌ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റും യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. അ​റ്റ്ലാ​ന്‍റ​യി​ൽ വ​ച്ചാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ക്കു​ക. ഉ​ഭ​യ​ക​ക്ഷി ഉ​ച്ച​കോ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് മാ​ർ​ക്കോ റൂ​ബി​യോ​യു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്ന​ത്.
‌‌‌
പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ളും അ​ജ​ണ്ട​ക​ളും ഇ​രു​നേ​താ​ക്ക​ളും വി​ല​യി​രു​ത്തും. ഇ​ന്ത്യ-​യു​എ​സ് വ്യാ​പാ​ര ക​രാ​ർ സം​ബ​ന്ധി​ച്ച ത​ർ​ക്ക വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്യും. തീ​രു​വ നി​ർ​ണ​യം, വ്യാ​പാ​ര വ്യ​വ​സ്ഥ​ക​ൾ, വി​പ​ണി പ്ര​വേ​ശ​ന​ത്തി​ലെ ത​ട​സ​ങ്ങ​ൾ എ​ന്നി​വ പ​രി​ഹ​രി​ച്ച് ക​രാ​ർ അ​ന്തി​മ​ഘ​ട്ട​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​ണ് ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും ല​ക്ഷ്യം.

അ​റ്റ്ലാ​ന്‍റ​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ക്വാ​ഡ് മ​ന്ത്രി​ത​ല യോ​ഗ​ത്തി​ൽ ഇ​ന്തോ-​പ​സ​ഫി​ക് മേ​ഖ​ല​യി​ലെ സു​ര​ക്ഷാ സ​ഹ​ക​ര​ണം, വ​ള​ർ​ന്നു​വ​രു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ, വി​ത​ര​ണ ശൃം​ഖ​ല​യു​ടെ ശാ​ക്തീ​ക​ര​ണം എ​ന്നി​വ പ്ര​ധാ​ന അ​ജ​ണ്ട​യാ​കും.

Tags : SJaishankar MarcoRubio USA NewsUpdate Headlines

Recent News

Corehub Up