നീരജ് യാദവ്
ന്യൂഡൽഹി: ഏഷ്യൻ പാരാ ഗെയിംസിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ താരം നീരജ് യാദവ് വിഷം കഴിച്ച് ജീവനൊടുക്കിയതായി റിപ്പോർട്ട്.
ഉത്തേജകമരുന്ന് ഉപയോഗിച്ചെന്നു കണ്ടെത്തിയതിനെത്തുടർന്ന് വിലക്കേർപ്പെടുത്തിയതിനാൽ ജപ്പാനിലെ ഏഷ്യൻ പാരാ ഗെയിംസിൽ പങ്കെടുക്കാൻ കഴിയാത്തതും ഒരു യുവതിയുമായുള്ള സൗഹൃദബന്ധം അവസാനിച്ചതും നീരജിനെ മാനസികമായി തളർത്തിയിരുന്നുവെന്നാണ് പറയപ്പെടുന്നത്.
ഇന്ത്യൻ പാരാ അത്ലറ്റിക്സ് ടീമിന്റെ മുഖ്യ പരിശീലകൻ എസ്. സത്യനാരായണയാണ് നീരജിന്റെ മരണവിവരം സ്ഥിരീകരിച്ചത്. 2023ലെ ഹാംഗ്ചോ ഏഷ്യൻ പാരാ ഗെയിംസിനുശേഷം ഡോപ്പിംഗ് കേസ് ഉയർന്നതു മുതൽ നീരജുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് സത്യനാരായണ പറഞ്ഞു.
വിവാഹിതനായ നീരജിന് ഭാര്യയും മൂന്നു വയസുള്ള മകളുമുണ്ട്. നീരജിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഡൽഹി ഗുരു തേജ് ബഹാദൂർ ആശുപത്രിയിലേക്കു മാറ്റി.
Tags : NeerajYadav Suicide ParaGames GoldMedalist Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash