x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫോം 6,7,8 ​മാ​റ്റാ​ൻ തെരഞ്ഞെടുപ്പു ക​മ്മി​ഷ​ന് അ​ധി​കാ​ര​മി​ല്ലെന്ന് സുപ്രീംകോടതി

സ​​​​നു സി​​​​റി​​​​യ​​​​ക്
Published: October 29, 2026 02:11 AM IST | Updated: October 29, 2026 02:11 AM IST

സു​​​​പ്രീം​​​കോ​​​​ട​​​​തി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: വോ​​​​ട്ട​​​​ർപ​​​​ട്ടി​​​​ക​​​​യി​​​​ൽ പേ​​​​ര് ചേ​​​​ർ​​​​ക്കു​​​​ന്ന​​​​തി​​​​നും മാ​​​​റ്റ​​​​ങ്ങ​​​​ൾ വ​​​​രു​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​മു​​​​ള്ള നി​​​​ർ​​​​ദി​​​​ഷ്‌​​​ട ഫോ​​​​മു​​​​ക​​​​ളി​​​​ൽ (ഫോം 6,7,8) ​​​​സ്വ​​​​ന്തം നി​​​​ല​​​​യ്ക്കു മാ​​​​റ്റം വ​​​​രു​​​​ത്താ​​​​ൻ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ന് യാ​​​​തൊ​​​​രു​​​​വി​​​​ധ അ​​​​ധി​​​​കാ​​​​ര​​​​വു​​​​മി​​​​ല്ലെ​​​​ന്ന് സു​​​​പ്രീം​​​കോ​​​​ട​​​​തി.

ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ വോ​​​​ട്ട​​​​ർപ​​​​ട്ടി​​​​ക സ​​​​മ​​​​ഗ്ര​​​​മാ​​​​യി പു​​​​തു​​​​ക്കു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ഹ​​​​ർ​​​​ജി​​​​ക​​​​ൾ പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​വെ​​​​യാ​​​​ണ് സു​​​​പ്രീം​​​കോ​​​​ട​​​​തി​​​​യു​​​​ടെ സു​​​​പ്ര​​​​ധാ​​​​ന ഇ​​​​ട​​​​പെ​​​​ട​​​​ൽ. നേ​​​​ര​​​​ത്തേ​​​ത​​​​ന്നെ വോ​​​​ട്ട​​​​ർപ​​​​ട്ടി​​​​ക​​​​യി​​​​ൽ പേ​​​​രു​​​​ള്ള​​​​വ​​​​രെ വീ​​​​ണ്ടും പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്താ​​​​നാ​​​​യി എ​​​​ന്തി​​​​നാ​​​​ണ് പു​​​​തി​​​​യ വോ​​​​ട്ട​​​​ർ​​​​മാ​​​​ർ​​​​ക്കു​​​​ള്ള ഫോം 6 ​​​​പൂ​​​​രി​​​​പ്പി​​​​ച്ചു ന​​​​ൽ​​​​കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന​​​​തെ​​​​ന്ന് കോ​​​​ട​​​​തി ചോ​​​​ദി​​​​ച്ചു.

ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​​കാ​​​​ന്ത്, ജ​​​​സ്റ്റീ​​​​സു​​​മാ​​​രാ​​​യ ജോ​​​​യ്മാ​​​​ല്യ ബാ​​​​ഗ്ചി, വി. ​​​​മോ​​​​ഹ​​​​ന എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ മൂ​​​​ന്നം​​​​ഗ ബെ​​​​ഞ്ചാ​​​​ണു ഹ​​​​ർ​​​​ജി​​​​ക​​​​ൾ പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​ത്. ഫോം 6, 7, 8 ​​​​എ​​​​ന്നി​​​​വ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം നി​​​​ശ്ച​​​​യി​​​​ച്ചി​​​​ട്ടു​​​​ള്ള നി​​​​ർ​​​​ദി​​​​ഷ്‌​​​ട മാ​​​​തൃ​​​​ക​​​​ക​​​​ളാ​​​​ണെ​​​​ന്നും അ​​​​വ​​​​യി​​​​ൽ യാ​​​​തൊ​​​​രു​​​​വി​​​​ധ തി​​​​രു​​​​ത്ത​​​​ലു​​​​ക​​​​ളും മാ​​​​റ്റ​​​​ങ്ങ​​​​ളും വ​​​​രു​​​​ത്താ​​​​ൻ ക​​​​മ്മി​​​​ഷ​​​​നു സാ​​​​ധി​​​​ക്കി​​​​ല്ലെ​​​​ന്നും കോ​​​​ട​​​​തി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ അ​​​​ടു​​​​ത്ത കാ​​​​ല​​​​ത്തൊ​​​​ന്നും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ൾ ന​​​​ട​​​​ക്കാ​​​​നി​​​​രി​​​​ക്കാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ എ​​​​ന്തി​​​​നാ​​​​ണ് അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ ഒ​​​​ക്‌​​​ടോ​​​​ബ​​​​ർ 30 എ​​​​ന്ന അ​​​​വ​​​​സാ​​​​ന തീയ​​​​തി ക​​​​മ്മി​​​​ഷ​​​​ൻ തി​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു നി​​​​ശ്ച​​​​യി​​​​ച്ച​​​​തെ​​​​ന്നും കോ​​​​ട​​​​തി ചോ​​​​ദി​​​​ച്ചു.

പ​​​​ട്ടി​​​​ക​​​​യി​​​​ൽ പേ​​​​ര് പു​​​​നഃ​​​​സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​ന് ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യ ഒ​​​​രു സ​​​​മ​​​​യ​​​​പ​​​​രി​​​​ധി നി​​​​ശ്ച​​​​യി​​​​ക്ക​​​​രു​​​​തെ​​​​ന്ന് ക​​​​മ്മി​​​​ഷ​​​​നോ​​​​ടു നി​​​​ർ​​​​ദേ​​​​ശി​​​​ച്ച ബെ​​​​ഞ്ച്, വി​​​​വി​​​​ധ കാ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ൽ വി​​​​വ​​​​ര​​​​ശേ​​​​ഖ​​​​ര​​​​ണ ഫോ​​​​മു​​​​ക​​​​ൾ ന​​​​ൽ​​​​കാ​​​​ൻ ക​​​​ഴി​​​​യാ​​​​തെ​​​പോ​​​​യ വോ​​​​ട്ട​​​​ർ​​​​മാ​​​​ർ​​​​ക്കാ​​​​യി ല​​​​ളി​​​​ത​​​​മാ​​​​യ ഒ​​​​രു ബ​​​​ദ​​​​ൽ പ​​​​രി​​​​ഹാ​​​​രം ക​​​​ണ്ടെ​​​​ത്താ​​​​ൻ ക​​​​മ്മി​​​​ഷ​​​​നോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

മു​​​​മ്പ് വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ഒ​​​​രാ​​​​ളു​​​​ടെ പേ​​​​ര് പി​​​​ന്നീ​​​​ട് ഒ​​​​ഴി​​​​വാ​​​​ക്ക​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ൽ ആ ​​​​വ്യ​​​​ക്തി​​​​യു​​​​ടെ പ്ര​​​​ത്യേ​​​​ക സാ​​​​ഹ​​​​ച​​​​ര്യം പ​​​​രി​​​​ഗ​​​​ണി​​​​ച്ചു​​​​ള്ള പോം​​​​വ​​​​ഴി​​​​യാ​​​​ണു കാ​​​​ണേ​​​​ണ്ട​​​​ത്. അ​​​​ല്ലാ​​​​തെ, അ​​​​വ​​​​രെ പു​​​​തി​​​​യ വോ​​​​ട്ട​​​​ർ​​​​മാ​​​​രു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ​​​പ്പെ​​​ടു​​​ത്തി ബു​​​​ദ്ധി​​​​മു​​​​ട്ടി​​​​ക്കു​​​​ക​​​​യ​​​​ല്ല വേ​​​​ണ്ട​​​​തെ​​​​ന്നും കോ​​​​ട​​​​തി ശാസിച്ചു.

ബി​​​​ഹാ​​​​റി​​​​ലെ എ​​​​സ്ഐ​​​​ആ​​​​ർ ന​​​​ട​​​​പ​​​​ടി​​​​യു​​​​ടെ സാ​​​​ധു​​​​ത കോ​​​​ട​​​​തി നേ​​​​ര​​​​ത്തേ ശ​​​​രി​​​​വ​​​​ച്ചി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും പൊ​​​​രു​​​​ത്ത​​​​ക്കേ​​​​ടു​​​​ക​​​​ൾ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി വോ​​​​ട്ട​​​​ർ​​​​മാ​​​​രെ ഒ​​​​ഴി​​​​വാ​​​​ക്കു​​​​ന്ന​​​​തി​​​​ന് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ൻ സ്വീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ള്ള മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ളു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ൽ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്തി​​​​രു​​​​ന്നി​​​​ല്ലെ​​​​ന്ന് കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

എ​​​​സ്ഐ​​​​ആ​​​​റി​​​​ന്‍റെ ഓ​​​​രോ ഘ​​​​ട്ട​​​​വും സു​​​​പ്രീം​​​​കോ​​​​ട​​​​തി പ​​​​രി​​​​ശോ​​​​ധി​​​​ച്ച് ശ​​​​രി​​​​വ​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്ന് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ന്‍റെ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞ​​​​പ്പോ​​​​ഴാ​​​​യി​​​​രു​​​​ന്നു ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ ബെ​​​​ഞ്ചി​​​​ന്‍റെ പ​​​​രാ​​​​മ​​​​ർ​​​​ശം. എ​​​​സ്ഐ​​​​ആ​​​​ർ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ൽ ഉ​​​​യ​​​​രു​​​​ന്ന ചോ​​​​ദ്യ​​​​ത്തി​​​​ന്‍റെ എ​​​​ല്ലാം അ​​​​ന്തി​​​​മ തീ​​​​രു​​​​മാ​​​​ന​​​​മ​​​​ല്ല ബി​​​​ഹാ​​​​ർ എ​​​​സ്ഐ​​​​ആ​​​​ർ കേ​​​​സെ​​​​ന്നും കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി.

Tags : SupremeCourt ElectionCommission NoAuthority ChangeForms Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up