പ്രതീകാത്മക ചിത്രം
കൊച്ചി: ചേരാനെല്ലൂരില്‍ സ്കൂട്ടര്‍ യാത്രക്കാരന്റെ മരണത്തിനിടയാക്കിയ ആഡംബര കാര്‍ ഓടിച്ചിരുന്ന പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന പൊലിസിന്റെ ഹര്‍ജിയില്‍ കുട്ടിയുടെ പിതാവായ ജുഡീഷ്യല്‍ ഓഫിസര്ക്കടക്കം കോടതി നോട്ടീസ് അയച്ചു. ഹര്‍ജി പരിഗണിച്ച ജുവനൈല്‍ കോടതി വാദത്തിനായി നാളത്തേക്കു മാറ്റി.
പതിനേഴുകാരന് സ്ഥിരമായി നിയമലംഘനങ്ങള്‍ നടത്തുന്നയാളാണെന്നും മതിയായ തെളിവുകള്‍ നല്‍കാമെന്നും ജാമ്യഹര്‍ജിയെ എതിര്‍ത്തു കക്ഷിചേര്‍ന്ന മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം കോടതിയെ അറിയിച്ചു.
റീല്‍സ് ചിത്രീകരണത്തിനും മറ്റുമായി പ്രതി മുമ്പും അമിതവേഗത്തില്‍ വാഹനമോടിച്ചിട്ടുണ്ടെന്ന് പൊലിസ് കോടതിയില്‍ പറഞ്ഞു.
പിടിച്ചെടുത്ത ഫോണില്‍നിന്ന് ഇത്തരം മൂന്നു ദൃശ്യങ്ങള്‍ ലഭിച്ചു. ചേരാനല്ലൂരില്‍ അപകടമുണ്ടാക്കുമ്പോള്‍ വാഹനം 103 കിലോമീറ്റര്‍ വേഗത്തിലായിരുന്നു. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതിനാല്‍ ജാമ്യം റദ്ദാക്കണമെന്നും വാദിച്ചു.
കുട്ടി അമിതവേഗത്തില്‍ മുമ്പും വാഹനമോടിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പൊലിസ് കേസെടുത്തിരുന്നില്ലെന്ന് ജയബാലകൃഷ്ണന്റെ കുടുംബം പറഞ്ഞു.
Tags : CourtIssues Notice ChildsFather Bail Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash