പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഹിമാചൽ പ്രദേശിൽനിന്ന് അധിക വൈദ്യുതി വാങ്ങുന്നത് സംബന്ധിച്ച തീരുമാനം നീളുന്നതോടെ നവംബറിൽ കേരളത്തിൽ വീണ്ടും ലോഡ്ഷെഡിംഗ് ഏർപ്പെടുത്തേണ്ടിവരുമോയെന്ന ആശങ്ക ശക്തമാകുന്നു.
പീക്ക് സമയത്തെ വൈദ്യുതിക്ഷാമം പരിഹരിക്കാൻ ഹിമാചൽ പ്രദേശിൽനിന്നു വൈദ്യുതി വാങ്ങുന്നതിനായി കെഎസ്ഇബി സർക്കാരിന്റെ അനുമതി തേടിയിരിക്കുകയാണ്. എന്നാൽ, വൈദ്യുതിയുടെ വില സംബന്ധിച്ച തർക്കവും അനുമതി നടപടികളിലെ കാലതാമസവുമാണ് ആശങ്കയ്ക്കു കാരണമായിരിക്കുന്നത്.
ഹിമാചൽനിന്ന് യൂണിറ്റിന് 14.50 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനാണ് നിലവിലെ നിർദേശം. ഈ നിരക്ക് 12.50 രൂപയായി കുറയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി. മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും വിഷയത്തിൽ ചർച്ച നടത്തിയെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
Tags : Himachal Uncertainty Electricity PowerAgreement Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash