Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Himachal

ഹിമാചലിൽ കനത്ത മഴ; വീടു തകർന്ന് ഗർഭിണിയും അമ്മയും മരിച്ചു

സിം​​ല: ഹി​​മാ​​ച​​ൽ​​പ്ര​​ദേ​​ശി​​ലെ​​ങ്ങും നാ​​ശം വി​​ത​​ച്ച് ക​​ന​​ത്ത മ​​ഴ. മൂ​​ന്നുനി​​ലക്കെട്ടിടം ത​​ക​​ർ​​ന്നു​​വീ​​ണ് പൂ​​ർ​​ണഗ​​ർ​​ഭി​​ണി ഉ​​ൾ​​പ്പെ​​ടെ ര​​ണ്ടു പേ​​ർ മ​​രി​​ച്ചു. സി​​ർ​​മൗ​​ർ ജി​​ല്ല​​യി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം.

എ​​ട്ടു മാ​​സം ഗ​​ർ​​ഭി​​ണി​​യാ​​യ പൂ​​ജ (32), അ​​മ്മ നി​​ർ​​മ​​ല (60) എ​​ന്നി​​വ​​രാ​​ണു മ​​രി​​ച്ച​​ത്. ര​​ണ്ടു കു​​ട്ടി​​ക​​ൾ​​ക്കു പ​​രി​​ക്കേ​​റ്റു. ക​​ന​​ത്ത മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്ന് സം​​സ്ഥാ​​ന​​ത്ത് 209 റോ​​ഡു​​ക​​ൾ അ​​ട​​ച്ചു.

ഈ ​​മാ​​സം 18 വ​​രെ മ​​ഴ​​യു​​ണ്ടാ​​കു​​മെ​​ന്നാ​​ണു കാ​​ലാ​​വ​​സ്ഥാ പ്ര​​വ​​ച​​നം. ജൂ​​ൺ 30നു ​​ശേ​​ഷം ഹി​​മാ​​ച​​ലി​​ൽ മ​​ഴ​​ക്കെ​​ടു​​തി​​യി​​ൽ 75 പേ​​രാ​​ണു മ​​രി​​ച്ച​​ത്.

National

പീ​ഡ​ന​ക്കേ​സ്; ഹി​മാ​ച​ല്‍​പ്ര​ദേ​ശ് ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍റെ സ​ഹോ​ദ​ര​ൻ അ​റ​സ്റ്റി​ൽ

ഷിം​ല: ഹി​മാ​ച​ല്‍​പ്ര​ദേ​ശ് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ബി​ന്ദ​ലി​ന്‍റെ മൂ​ത്ത സ​ഹോ​ദ​ര​ന്‍ രാം​കു​മാ​ര്‍ ബി​ന്ദ​ല്‍ പീ​ഡ​ന​ക്കേ​സി​ൽ അ​റ​സ്റ്റി​ല്‍.

ആ​യു​ര്‍​വേ​ദ ഡോ​ക്ട​റാ​യ രാം​കു​മാ​ര്‍(81) അ​സു​ഖം ചി​കി​ത്സി​ച്ച് ഭേ​ദ​മാ​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് ത​ന്നെ പീ​ഡി​പ്പി​ച്ച​താ​യാ​ണ് 25 വ​യ​സു​കാ​രി​യാ​യ യു​വ​തി​യു​ടെ ആ​രോ​പ​ണം.

രാം​കു​മാ​റി​ന്‍റെ അ​ടു​ത്ത് പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​യ യു​വ​തി​യു​ടെ കൈ​ക​ളി​ല്‍ അ​ദ്ദേ​ഹം സ്പ​ര്‍​ശി​ച്ച ശേ​ഷം ലൈം​ഗീ​ക പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടോ​യെ​ന്ന് ചോ​ദി​ച്ചു​വെ​ന്നും സ്ത്രീ ​ത​ന്‍റെ അ​സു​ഖം വീ​ശ​ദീ​ക​രി​ച്ച​പ്പോ​ള്‍ നൂ​റു ശ​ത​മാ​നം സു​ഖ​പ്പെ​ടു​ത്തു​മെ​ന്നാ​യി​രു​ന്നു രാം​കു​മാ​റി​ന്‍റെ ഉ​റ​പ്പ്.

പ​രി​ശോ​ധ​ന​യ്ക്കി​ടെ പ്ര​തി യു​വ​തി​യു​ടെ സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ താ​ല്‍​പ​ര്യം പ്ര​ക​ടി​പ്പി​ച്ചെ​ങ്കി​ലും യു​വ​തി നി​ര​സി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ പ​രി​ശോ​ധി​ക്കാ​നെ​ന്ന വ്യാ​ജേ​ന പ്ര​തി യു​വ​തി​യെ പീ​ഡി​പ്പി​ക്കു​യാ​യി​രു​ന്നു. യു​വ​തി എ​തി​ര്‍​ക്കു​ക​യും നി​ല​വി​ളി​ക്കു​ക​യും ചെ​യ്ത​തോ​ടെ രാം​കു​മാ​ര്‍ സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്നും ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു.

തു​ട​ര്‍​ന്ന് യു​വ​തി പോ​ലീ​സി​നെ സ​മീ​പി​ച്ച് രാം ​കു​മാ​റി​നെ​തി​രെ കേ​സ് ഫ​യ​ല്‍ ചെ​യ്തു. പീ​ഡ​ന​ത്തി​നി​ര​യാ​യ ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി കോ​ട​തി​യി​ല്‍ രേ​ഖ​പ്പെ​ടു​ത്തു​ക​യും കു​റ്റ​കൃ​ത്യം ന​ട​ന്ന സ്ഥ​ലം ഫൊ​റ​ന്‍​സി​ക് സം​ഘം അ​ന്വേ​ഷി​ക്കു​ക​യും ചെ​യ്തു.

വി​ഷ​യ​ത്തി​ല്‍ സ​മ​ഗ്ര​മാ​യും നി​ഷ്പ​ക്ഷ​മാ​യും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സാ​ങ്കേ​തി​ക തെ​ളി​വു​ക​ള്‍ വി​ശ​ക​ല​നം ചെ​യ്താ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Latest News

Corehub Up