x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ടെ​യ്ന​ർ നി​ർ​മാ​ണ​ത്തി​ന് 10,000 കോ​ടി​യു​ടെ കേ​ന്ദ്ര പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം

സ്വ​​ന്തം ലേ​​ഖ​​ക​​ൻ
Published: October 29, 2026 02:22 AM IST | Updated: October 29, 2026 02:22 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​​ഡ​​ൽ​​ഹി: രാ​​ജ്യ​​ത്തെ ആ​​ഭ്യ​​ന്ത​​ര ഷി​​പ്പിം​​ഗ് ക​​ണ്ടെ​​യ്ന​​ർ നി​​ർ​​മാ​​ണം ശ​​ക്തി​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നും ഇ​​റ​​ക്കു​​മ​​തി ആ​​ശ്രി​​ത​​ത്വം കു​​റ​​യ്ക്കു​​ന്ന​​തി​​നു​​മാ​​യി 10,000 കോ​​ടി രൂ​​പ​​യു​​ടെ ‘ക​​ണ്ടെ​​യ്ന​​ർ മാ​​നു​​ഫാ​​ക്ച​​റിം​​ഗ് അ​​സി​​സ്റ്റ​​ൻ​​സ് സ്കീ​​മി​​ന്’ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ന​​ട​​ന്ന കേ​​ന്ദ്രമ​​ന്ത്രി​​സ​​ഭാ യോ​​ഗം അം​​ഗീ​​കാ​​രം ന​​ൽ​​കി. ക​​ഴി​​ഞ്ഞ കേ​​ന്ദ്രബ​​ജ​​റ്റി​​ൽ പ്ര​​ഖ്യാ​​പി​​ച്ച പ​​ദ്ധ​​തി 2039-40 സാ​​മ്പ​​ത്തി​​കവ​​ർ​​ഷം വ​​രെ 13 വ​​ർ​​ഷ​​ത്തെ കാ​​ല​​​​യ​​ള​​വി​​ലാ​​ണ് ന​​ട​​പ്പി​​ലാ​​ക്കു​​ന്ന​​ത്.

പ​​ലി​​ശ​​യി​​ള​​വ് സ​​ഹാ​​യം, പ​​രി​​ശോ​​ധ​​നാ-​​സ​​ർ​​ട്ടി​​ഫി​​ക്കേ​​ഷ​​ൻ സ​​ഹാ​​യം, ഭൂ​​മി പാ​​ട്ട​​ത്തി​​നെ​​ടു​​ക്കു​​ന്ന​​തി​​നു​​ള്ള പി​​ന്തു​​ണ, പ്ര​​വ​​ർ​​ത്ത​​ന​​ച്ചെ​​ല​​വ് സ​​ഹാ​​യം എ​​ന്നി​​ങ്ങ​​നെ നാ​​ലു പ്ര​​ധാ​​ന ഘ​​ട​​ക​​ങ്ങ​​ളാ​​ണ് പ​​ദ്ധ​​തി​​യി​​ലു​​ള്ള​​ത്. പു​​തി​​യ നി​​ർ​​മാ​​ണ​​യൂ​​ണി​​റ്റു​​ക​​ൾ സ്ഥാ​​പി​​ക്കു​​ന്ന​​തി​​നും നി​​ല​​വി​​ലു​​ള്ള​​വ​​യു​​ടെ വി​​പു​​ലീ​​ക​​ര​​ണ​​ത്തി​​നു​​മു​​ള്ള ടേം ​​ലോ​​ണു​​ക​​ൾ​​ക്ക് മൂ​​ന്നു ശ​​ത​​മാ​​നം വാ​​ർ​​ഷി​​ക പ​​ലി​​ശ​​യി​​ള​​വ് അ​​നു​​വ​​ദി​​ക്കും. ഇ​​തി​​നാ​​യി 859 കോ​​ടി രൂ​​പ വ​​ക​​യി​​രു​​ത്തി​​യി​​ട്ടു​​ണ്ട്.
കാ​​യി​​ക ഉ​​പ​​ക​​ര​​ണ നി​​ർ​​മാ​​ണ മേ​​ഖ​​ല ശ​​ക്തി​​പ്പെ​​ടു​​ത്താ​​ൻ ‘ഖേ​​ലോ ഇ​​ന്ത്യ’ പ​​ദ്ധ​​തി

രാ​​ജ്യ​​ത്തെ കാ​​യി​​കോപക​​ര​​ണ നി​​ർ​​മാ​​ണ​​മേ​​ഖ​​ല ശ​​ക്തി​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നാ​​യി ‘ഖേ​​ലോ ഇ​​ന്ത്യ സ്പോ​​ർ​​ട്സ് ഗു​​ഡ്സ് മാ​​നു​​ഫാ​​ക്ച​​റിം​​ഗ് സ്കീ​​മി​​ന്’ മ​​ന്ത്രി​​സ​​ഭ അം​​ഗീ​​കാ​​രം ന​​ൽ​​കി. 2033-34 വ​​രെ​​യു​​ള്ള കാ​​ല​​യ​​ള​​വി​​ലേ​​ക്ക് 1,856.67 കോ​​ടി രൂ​​പ ചെ​​ല​​വി​​ലാ​​ണ് പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കു​​ന്ന​​ത്.

വ്യാ​​വ​​സാ​​യി​​ക അ​​ടി​​ത്ത​​റ വി​​ക​​സി​​പ്പി​​ക്കു​​ന്ന​​തി​​നാ​​യി കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ ആ​​രം​​ഭി​​ച്ച ‘ഭ​​വ്യ’ പ​​ദ്ധ​​തി​​യു​​ടെ​​യും എ​​ൻ​​ഐ​​സി​​ഡി​​സി ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ പാ​​ർ​​ക്കു​​ക​​ളു​​ടെ​​യും സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ പ്ര​​ത്യേ​​ക സ്പോ​​ർ​​ട്സ് ഗു​​ഡ്സ് മാ​​നു​​ഫാ​​ക്ച​​റിം​​ഗ് സോ​​ണു​​ക​​ൾ വി​​ക​​സി​​പ്പി​​ക്കും.

‘പ്ര​​ധാ​​ൻ​​മ​​ന്ത്രി വി​​ക​​സി​​ത് ഗ്രാം ​​സ്വ​​രാ​​ജ് യോ​​ജ​​ന’

രാ​​ജ്യ​​ത്തു​​ട​​നീ​​ള​​മു​​ള്ള 2.55 ല​​ക്ഷ​​ത്തി​​ല​​ധി​​കം ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തു​​ക​​ളെ​​യും പ​​ര​​മ്പ​​രാ​​ഗ​​ത ത​​ദ്ദേ​​ശ​​സ്ഥാ​​പ​​ന​​ങ്ങ​​ളെ​​യും കൂ​​ടു​​ത​​ൽ കാ​​ര്യ​​ക്ഷ​​മ​​വും സു​​താ​​ര്യ​​വു​​മാ​​ക്കു​​ന്ന​​തി​​ന് ‘പ്ര​​ധാ​​ൻ​​മ​​ന്ത്രി വി​​ക​​സി​​ത് ഗ്രാം ​​സ്വ​​രാ​​ജ് യോ​​ജ​​ന’ പ​​ദ്ധ​​തി​​കള്‍ മ​​ന്ത്രി​​സ​​ഭ അം​​ഗീ​​കാ​​രം ന​​ൽ​​കി. 7,395.55 കോ​​ടി രൂ​​പ​​യാ​​ണ് ഇ​​തി​​നു​​ള്ള ആ​​കെ ചെ​​ല​​വ്. ഇ​​തി​​ൽ 4,869.48 കോ​​ടി രൂ​​പ കേ​​ന്ദ്ര​​വി​​ഹി​​ത​​വും 2,526.07 കോ​​ടി രൂ​​പ സം​​സ്ഥാ​​ന​​ങ്ങ​​ളു​​ടെ വി​​ഹി​​ത​​വു​​മാ​​ണ്.

Tags : Approval CentralMinistry Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Container Manufacturing

Recent News

Corehub Up