പ്രതീകാത്മക ചിത്രം - എഐ
തൃശൂർ: സംസ്ഥാനത്തെ ഐസിഎസ്ഇ, ഐഎസ്സി സ്കൂളുകളുടെ സംസ്ഥാനതല കലാമാമാങ്കമായ എഎസ്ഐഎസ്സി കൾച്ചറൽ ഫെസ്റ്റ് -രംഗോത്സവ് 2026ന് മണ്ണുത്തി ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ വേദിയൊരുങ്ങുന്നു.
30, 31 തീയതികളിലായി അരങ്ങേറുന്ന കലോത്സവത്തിൽ 170 സ്കൂളുകളിൽനിന്നായി രണ്ടായിരത്തഞ്ഞൂറിലേറെ പ്രതിഭകൾ മാറ്റുരയ്ക്കും.
അസോസിയേഷൻ ഓഫ് ഐസിഎസ്ഇ, ഐഎസ്സി സ്കൂൾസ് കേരള റീജണിന്റെ ആഭിമുഖ്യത്തിലാണ് കലോത്സവം സംഘടിപ്പിക്കുന്നത്. നാളെ രാവിലെ 10.30ന് അഡ്വ. കെ. രാജൻ എംഎൽഎ ഉദ്ഘാടനം നിർവഹിക്കും.
പത്രസമ്മേളനത്തിൽ എഎസ്ഐഎസ്സി സെക്രട്ടറി ഫാ. ഷിനോ കളപ്പുരയ്ക്കൽ, ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. വിപിൻ ഏലമ്പാശേരിൽ, റീജണൽ ടീച്ചർ കോ-ഓർഡിനേറ്റർ ലിജി ആനന്ദ്, സോണൽ കലോത്സവ കോ-ഓർഡിനേറ്റർ അനു മനോജ്, സ്കൂൾ കലോത്സവ കോ-ഓർഡിനേറ്റർ ലെറ്റി ആന്റോ എന്നിവർ പങ്കെടുത്തു.
Tags : ASISC CulturalFest Mannuthy Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash