വി.ഡി. സതീശൻ
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന ഏക കിടപ്പാട സംരക്ഷണ നിയമത്തിന് കേന്ദ്ര സർക്കാരിന്റെ സർഫാസി ആക്ടിനെ മറികടക്കാനാകില്ലെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പറഞ്ഞു.
അതിനു വേറെ മാർഗം നോക്കേണ്ടിവരും. ഇടതു സർക്കാർ പോകുന്ന പോക്കിൽ പാസാക്കിയ നിയമമാണിത്. കിടപ്പാട സംരക്ഷണ നിധി, സംസ്ഥാന തല സംരക്ഷണ സമിതി, കിടപ്പാട സംരക്ഷണ സെൽ എന്നിവയെല്ലാം ഇനി രൂപീകരിക്കേണ്ടതുണ്ടെന്നും പി.പി. സുമോദിന്റെ ശ്രദ്ധക്ഷണിക്കലിനു മുഖ്യമന്ത്രി മറുപടി നൽകി.
Tags : VDSatheesan Government SARFAESIAct Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash