Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Uncertainty

ഇറാൻ-യുഎസ് സമാധാന കരാർ: അനിശ്ചിതത്വം തുടരുന്നു

ടെ​​​ഹ്റാ​​​ൻ: ​​​ഇ​​​റാ​​​ൻ-​​​അ​​​മേ​​​രി​​​ക്ക യു​​​ദ്ധം അ​​​വ​​​സാ​​​നി​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​ക​​​ൾ വി​​​ദൂ​​​ര​​​ത്തു​​ത​​​ന്നെ​​​യെ​​​ന്നു സൂ​​​ച​​​ന. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ൽ ഇ​​​രു​​​വ​​​രും പ​​​ര​​​സ്പ​​​രം ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ ഒ​​​രു മാ​​​സം പ​​​ഴ​​​ക്ക​​​മു​​​ള്ള ദു​​​ർ​​​ബ​​​ല വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​നെ പ​​​രീ​​​ക്ഷി​​​ക്കു​​​ന്ന​​​താ​​​യി​​​രു​​​ന്നു. ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലും വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ തു​​​ട​​​രു​​​മെ​​​ന്നാ​​​ണ് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് പ​​​റ​​​ഞ്ഞ​​​ത്.

‍യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നു​​​ള്ള നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ഇ​​​റാ​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം കാ​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നാ​​​ണ് അ​​​മേ​​​രി​​​ക്ക​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞ​​​ത്.

വെ​​​ള്ളി​​​യാ​​​ഴ്ച ഇ​​​റ്റ​​​ലി സ​​​ന്ദ​​​ർ​​​ശി​​​ച്ച യു​​​എ​​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ സെ​​​ക്ര​​​ട്ട​​​റി മാ​​​ർ​​​ക്കോ റൂ​​​ബി​​​യോ​​​യും ഇ​​​റാ​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം അ​​​ന്നേ​​​ദി​​​വ​​​സം പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​താ​​​യി റോ​​​മി​​​ൽ​​​വ​​​ച്ചു പ​​​റ​​​യു​​​ക​​​യു​​​ണ്ടാ​​​യി. എ​​​ന്നാ​​​ൽ, യു​​​എ​​​സ് നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നു മാ​​​ത്ര​​​മാ​​​ണ് ഇ​​​റേ​​​നി​​​യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം പ​​​റ​​​ഞ്ഞ​​​ത്.

ഇ​​​തി​​​നി​​​ടെ അ​​​മേ​​​രി​​​ക്ക​​​യു​​​ടെ നാ​​​വി​​​ക ഉ​​​പ​​​രോ​​​ധ​​​ത്തി​​​ൽ ഇ​​​റാ​​​ൻ പ​​​ത​​​റു​​​ന്നി​​​ല്ലെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ ചാ​​​ര​​​സം​​​ഘ​​​ന​​​ട​​​യാ​​​യ സി​​​ഐ​​​എ വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.

നാ​​​വി​​​ക ഉ​​​പ​​​രോ​​​ധം മൂ​​​ലം അ​​​ടു​​​ത്ത നാ​​​ലു മാ​​​സ​​​ത്തേ​​​ക്ക് ഇ​​​റാ​​​നു കാ​​​ര്യ​​​മാ​​​യ സാ​​​ന്പ​​​ത്തി​​​ക​​​സ​​​മ്മ​​​ർ​​​ദം ഉ​​​ണ്ടാ​​​വി​​​ല്ലെ​​​ന്നാ​​​ണു സി​​​ഐ​​​എ​​​യു​​​ടെ നി​​​ഗ​​​മ​​​നം. ഇ​​​തോ​​​ടെ അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് ഇ​​​റാ​​​നു​​​മേ​​​ൽ ചു​​​മ​​​ത്തു​​​ന്ന സ​​​മ്മ​​​ർ​​​ദ​​​ത​​​ന്ത്ര​​​ങ്ങ​​​ളു​​​ടെ ഫ​​​ല​​​പ്രാ​​​പ്തി ചോ​​​ദ്യ​​​ചി​​​ഹ്ന​​​മാ​​​യി.

Latest News

Corehub Up