Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ParaGames

പാ​രാ ഗെ​യിം​സി​നു വ​ര്‍​ണാ​ഭ​മാ​യ സ​മാ​പ​നം

ന​ഗോ​യ: 2026 ഏ​ഷ്യ​ന്‍ പാ​രാ ഗെ​യിം​സി​നു വ​ര്‍​ണാ​ഭ​മാ​യ സ​മാ​പ​നം. ഗെ​യിം​സ് ച​രി​ത്ര​ത്തി​ലെ ഗം​ഭീ​ര പ്ര​ക​ട​ന​ത്തോ​ടെ ഇ​ന്ത്യ​ന്‍ സം​ഘം ജ​പ്പാ​നി​ല്‍​നി​ന്നു തി​രി​ച്ചു. അ​ഞ്ചാ​മ​ത് ഏ​ഷ്യ​ന്‍ പാ​രാ ഗെ​യിം​സി​ല്‍ 30 സ്വ​ര്‍​ണം, 35 വെ​ള്ളി, 49 വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ 114 മെ​ഡ​ലാ​ണ് ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യ​ത്.

സ്വ​ര്‍​ണം, വെ​ള്ളി വേ​ട്ട​യി​ല്‍ ഇ​ന്ത്യ​യു​ടെ റി​ക്കാ​ര്‍​ഡാ​ണി​ത്. 2022 ഹ്വാ​ങ്ഷൂ ഗെ​യിം​സി​ലും ഇ​ന്ത്യ 49 വെ​ങ്ക​ലം നേ​ടി​യി​രു​ന്നു. 2022ല്‍ 27 ​സ്വ​ര്‍​ണ​വും 22 വെ​ള്ളി​യും അ​ട​ക്കം 108 മെ​ഡ​ല്‍ നേ​ടി​യ​താ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള ഇ​ന്ത്യ​യു​ടെ മി​ക​ച്ച പ്ര​ക​ട​നം.

207 സ്വ​ര്‍​ണം, 117 വെ​ള്ളി, 111 വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ 435 മെ​ഡ​ല്‍ നേ​ടി​യ ചൈ​ന​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. ആ​തി​ഥേ​യ​രാ​യ ജ​പ്പാ​ന്‍ 64 സ്വ​ര്‍​ണം, 60 വെ​ള്ളി, 62 വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ 186 മെ​ഡ​ലു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തു ഫി​നി​ഷ് ചെ​യ്തു. ഉ​സ്ബ​ക്കി​സ്ഥാ​നു (45 സ്വ​ര്‍​ണം, 49 വെ​ള്ളി, 51 വെ​ങ്ക​ലം) പി​ന്നി​ല്‍ നാ​ലാം സ്ഥാ​നം ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി.

ആ​ഘോ​ഷ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ ഗെ​യിം​സ് കൊ​ടി​യി​റ​ങ്ങി. ഇ​ര​ട്ട സ്വ​ര്‍​ണ ജേ​താ​ക്ക​ളാ​യ നി​ഷാ​ദ് കു​മാ​റും മോ​ന അ​ഗ​ര്‍​വാ​ളും ചേ​ര്‍​ന്നാ​ണ് മാ​ര്‍​ച്ച് പാ​സ്റ്റി​ല്‍ ഇ​ന്ത്യ​ന്‍ ദേ​ശീ​യ​പ​താ​ക കൈ​യി​ലേ​ന്തി​യ​ത്.

Latest News

Corehub Up