ന്യൂഡൽഹി: ഭർത്താവിനെ വീട്ടിൽക്കയറി കുത്തിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭാര്യയും കാമുകനായ ജിം ട്രെയ്നറും അറസ്റ്റിൽ. സംഭവത്തിൽ ഭാര്യ പ്രിയ ശർമ, ജിം പരിശീലകനായ പ്രതാപ് സിംഗ് എന്നിവരാണ് അറസ്റ്റിലായത്. ഡൽഹി വസുന്ധര സെക്ടർ-1ൽ താമസിക്കുന്ന ഝാൻസി സ്വദേശി ശശാങ്ക് കാന്താരിയയെയാണ് ഇരുവരും ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ചത്.
ഒക്ടോബർ 26ന് രാവിലെയാണ് വസുന്ധര ജാഗ്രിതി റെസിഡന്റ് സൊസൈറ്റിയിലെ വീട്ടിൽ കയറി ശശാങ്കിനെ പ്രതാപ് സിംഗ് ആക്രമിച്ചത്. പ്രിയയും പ്രതാപും തമ്മിലുള്ള ബന്ധത്തെ ശശാങ്ക് എതിർത്തതോടെ ഇരുവരും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലിസ് പറഞ്ഞു.
Tags : Wife lover arrest trying to kill Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash