x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​എ​സ്‌‌‌‌‌​സി പ​രീ​ക്ഷ ക്ര​മ​ക്കേ​ട്; ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​തി​മാ​ക്കി ക്രൈം ​ബ്രാ​ഞ്ച് 

വെബ് ഡെസ്‌ക്
Published: October 29, 2026 06:51 AM IST | Updated: October 29, 2026 06:51 AM IST

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌‌‌‌‌​സി പ​രീ​ക്ഷ ക്ര​മ​ക്കേ​ടി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ്ര​തി​യാ​യ അ​ഡീ​ഷ​ന​ൽ സെ​ക്ര​ട്ട​റി ആ​ർ. ഹ​രി​ക്കാ​യി അ​ന്വേ​ഷ​ണം ഊ‌​ർ​ജി​ത​മാ​ക്കി ക്രൈം​ബ്രാ​ഞ്ച് സം​ഘം. ഇ​യാ​ൾ സം​സ്ഥാ​നം വി​ടാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ക്രൈം ​ബ്രാ​ഞ്ച്.

ഇ​ന്ന​ലെ ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ച പി​എ​സ്‌‌‌​സി ചെ​യ​ർ​മാ​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്ന​തി​ൽ മൊ​ഴി​ക​ൾ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​കും തീ​രു​മാ​നം. ക്രൈം ​ബ്രാ​ഞ്ച് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള മ​റ്റ് പ​രീ​ക്ഷ ക്ര​മ​ക്കേ​ടു​ക​ൾ സം​ബ​ന്ധി​ച്ചും അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ക​യാ​ണ്.

പി​എ​സ്‌‌‌‌​സി പ​രീ​ക്ഷ​യി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്ന ആ​സൂ​ത്ര​ണ​ബോ​ർ​ഡ് പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന മു​ൻ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി പി. ​സ​തീ​ഷി​നെ​യാ​ണ് ക്രൈം ​ബ്രാ​ഞ്ച് ആ​ദ്യം അ​റ​സ്റ്റ് ചെ​യ്ത​ത്. ഹൈ​ക്കോ​ട​തി ക​ടു​പ്പി​ച്ച​തോ​ടെ​യാ​ണ് എ​സ്ഐ​ടി​യും ന​ട​പ​ടി ശ​ക്ത​മാ​ക്കി​യ​ത്. കോ​ഴി​ക്കോ​ട്ടെ വീ​ട്ടി​ൽ നി​ന്നാ​ണ് സ​തീ​ഷി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ആ​സൂ​ത്ര​ണ ബോ​ർ​ഡ് നി​യ​മ​ന പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യ ചു​മ​ത​ല​യാ​യി​രു​ന്നു സ​തീ​ഷി​നും ഹ​രി​ക്കും. സ​തീ​ഷ് ക​ഴി​ഞ്ഞ വ​ർ​ഷം വി​ര​മി​ച്ചു. ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ ഓ​ൺ സ്കീ​ൻ വ​ഴി​യാ​യി​രു​ന്നു മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തി​യ​ത്. ഇ​തി​ലാ​ണ് 58 മാ​ർ​ക്കി​ന്‍റെ 10 ചോ​ദ്യ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യ​ത്. ഇ​തി​ൽ ഗു​രു​ത​ര വീ​ഴ്ച ക​ണ്ടെ​ത്തി​യ​തി​നാ​ണ് ഇ​രു​വ​രെ​യും പ്ര​തി ചേ​ർ​ത്ത​ത്.

Tags : PSC exam irregularities Crime Branch investigation fraud Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up