x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അമ്പതടി ഉയരത്തിലെ ജലസംഭരണിക്കു മുകളിൽ കയറി കാള; നാടകീയ രക്ഷാപ്രവർത്തനം

വെബ് ഡെസ്ക്
Published: September 11, 2026 10:32 AM IST | Updated: September 11, 2026 10:32 AM IST

കൂറ്റൻ ജലസംഭരണിക്ക് മുകളിൽ കയറിയ കാളയെ ക്രെയിൻ ഉപയോഗിച്ച് താഴെയിറക്കുന്നു

ശിയോപ്പുർ (മധ്യപ്രദേശ്): കൂറ്റൻ ജലസംഭരണിക്ക് മുകളിൽ കയറിയ കാളയെ 36 മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ സാഹസികമായി താഴെയിറക്കി. മധ്യപ്രദേശിലെ ശിയോപ്പുർ ജില്ലയിലുള്ള ദാദുനി ഗ്രാമത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

50 അടി ഉയരമുള്ള ടാങ്കിന് മുകളിൽ കാള നിൽക്കുന്നത് കണ്ട ഗ്രാമവാസികൾ ഉടൻ തന്നെ പഞ്ചായത്ത് അധികൃതരെയും മൃഗസംരക്ഷണ വകുപ്പിനെയും വിവരമറിയിക്കുകയായിരുന്നു. കാള വിരണ്ട് താഴേക്ക് ചാടാനുള്ള സാധ്യത കണക്കിലെടുത്ത് വെറ്ററിനറി ഡോക്ടർമാരുടെ സംഘമെത്തി മയക്കുവെടി വച്ചു.

തുടർന്ന് മയങ്ങിയ കാളയെ കയറുകളിൽ ബന്ധിച്ച് കൂറ്റൻ ക്രെയിൻ ഉപയോഗിച്ചാണ് താഴെയെത്തിച്ചത്. കാളയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് അധികൃതർ വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

Tags : Bull WaterTank MadhyaPradesh Rescue

Recent News

Corehub Up